Happy Womens Day 2025 : മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

Happy Womens Day 2025 : മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം
Happy Womens Day 2025 : മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം
Share  
2025 Mar 07, 10:48 PM
vasthu
mannan

Happy Womens Day 2025 : മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം


വീണ്ടും ഒരു മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. പൊരുതി ജീവിക്കുന്ന, പൊരുതാൻ പ്രചോദനമാകുന്ന ഒരോ സ്ത്രീകളുടെയും ദിനം. 1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിൻ്റെ ഓർമ്മയിൽ ഈ വനിതാദിനവും നമ്മൾക്ക് ആഘോഷിക്കാം.

ന്യൂയോര്‍ക്കിൽ തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരെയും ജോലി സമയം കുറയ്ക്കാനും വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയാണ് അന്ന് ശബ്ദമുയര്‍ത്തിയത്. ഇന്നും ലോകത്തിൻ്റെ വിവിധ കോണുകളിൽ പലപല ആവശ്യങ്ങൾ ഉന്നയിച്ചും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുമായി സ്ത്രീകൾ പോരാട്ടത്തിലാണ്. ലോകമെമ്പാടുമുള്ള വനിതകൾ തങ്ങളുടെ ദിവസം ആഘോഷിക്കുന്ന വേളയിൽ പ്രിയപ്പെട്ടവർക്ക് കൈമാറാവുന്ന ആശംസകൾ അറിയാം.

  • എല്ലാ സ്ത്രീകള്‍ക്കും വനിതാദിന ആശംസകള്‍
  • സമത്വത്തിനായി പോരാടുന്ന എല്ലാവര്‍ക്കും വനിതാ ദിന ആശംസകള്‍
  • ശക്തരായ എല്ലാ സ്ത്രീകൾക്കും ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ! നിങ്ങൾ ഓരോരുത്തരും സമൂഹത്തിന് നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
  • പോരാടുക, ജീവിക്കുക, ജീവിതം ആസ്വദിക്കുക. ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകള്‍
  • ഓരോ സ്ത്രീയും പോരാളിയാണ്, പോരാട്ടം തുടരുക. വനിതാ ദിന ആശംസകള്‍

സ്നേഹത്തിൻ്റെയും ധീരതയുടെയും പ്രതീകമായ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ!

സ്വപ്‌നങ്ങൾ കീഴടക്കാൻ ഉള്ളതാണ്. സ്വപ്നങ്ങളെ പിന്തുടരുന്ന എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ!

നിങ്ങളുടെ കരുത്തും സ്നേഹവും എന്നും നിലനിൽക്കട്ടെ. ആത്മബലത്തോടെ മുന്നേറുന്ന എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ!

പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ് യഥാർഥ പോരാളികൾ. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് മുന്നേറുന്ന സ്ത്രീകൾക്ക് വനിതാ ദിനാശംസകൾ!

  • കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ ഈ വനിതാ ദിനം പ്രചോദനമാകട്ടെ. ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകള്‍
  • നിങ്ങളുടെ സാന്നിധ്യം ഈ ലോകത്തിന് എന്നും പ്രചോദനമാകട്ടെ. സ്നേഹത്തിൻ്റെയും പോരാട്ടത്തിൻ്റെയും പ്രതീകമായവർക്ക് വനിതാ ദിനാശംസകൾ!

എല്ലാ സ്ത്രീകൾക്കും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ഒരു വനിതാ ദിനം ആശംസിക്കുന്നു. ലിജിൻ കടുക്കാരം

courtesy;The Times of India Samayam




mannan-lady
SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇതാ ഒരു ലോക വനിതാ ദിനം കൂടി :കാർത്തിക ചന്ദ്രൻ , മലപ്പുറം
mannan
NISHANTH
samudra