
മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ
വീണ്ടും മോഡി സർക്കാർ
: മുല്ലപ്പള്ളി രാമചന്ദ്രൻ
മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ വീണ്ടും മോഡി സർക്കാർ ഒരു ശതാബ്ദ കാലത്തിലേറെ പഴക്കമുള്ള പ്രമുഖ തമിഴ് മാസികയായ " ആനന്ദ വികടൻ" പ്രസിദ്ധീകരിച്ച ഒരു കാർട്ടൂണിനെ തുടർന്ന്, മാസികയുടെ വെബ് സൈറ്റ് വാർത്താ പ്രക്ഷേപണ മന്ത്രാലയം ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചത്
നവ ഫാസിസത്തിൻ്റെ ഏറ്റവും
ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
മാധ്യമ സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടാനുള്ള ഏത് നീക്കവും ജനാധിപത്യത്തിനെതിരെയുള്ള കടന്നാക്രമണം ആണ്. ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവൻ ജനങ്ങളും ഈ നടപടിയെ ശക്തമായി അപലപിക്കണം.
അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയ നടപടി തെറ്റായിരുന്നുവെന്ന് പിന്നീട് ഖേദം പ്രകടിപ്പിച്ച ഇന്ദിരാ ഗാന്ധിയെ ഓർക്കുക.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുമ്പിൽ ബന്ധനസ്ഥനായി നിൽക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നിസ്സഹായാവസ്ഥയാണ് കാർട്ടൂൺ വരച്ചുകാട്ടിയത്.
മഹാനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കാർട്ടൂണിസ്റ്റുകളെ അങ്ങേയറ്റം ആദരിച്ച നേതാവായിരുന്നു. 4000 ത്തിലെറെ കാർട്ടൂണുകളിൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കർ നെഹറുവിനെ വരക്കുകയുണ്ടായി. ഓരോ കാർട്ടൂൺ കാണുമ്പോഴും, അത് എത്ര മാത്രം വിമർശനാത്മകമായിട്ടും, നെഹ്റു അവയെല്ലാം ആസ്വദിക്കുകയും ശങ്കറിനെ അനുമോദിക്കുകയുമാണ് പതിവ്. ഒരു ഘട്ടത്തിൽ നെഹ്രു ശങ്കറിനോട് പറഞ്ഞു
"Shanker , Don't Spare Me" 'ശങ്കർ, എന്നെ ഒഴിവാക്കരുത് .'
ഇതാണ് മഹത്വമെന്ന് തിരിച്ചറിയാൻ ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവർക്കും സർവ്വാധിപത്യത്തെ പിന്തുണക്കുന്നവർക്കും കഴിയില്ല.

1924 ൽ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും നിർമാതാവുമായ എം.എസ്. വാസൻ തുടങ്ങിയ "ആനന്ദ് വികടൻ" മാസികക്ക് 5 ലക്ഷത്തിലേറെ വരിക്കാറുണ്ട്. ലക്ഷക്കണക്കിനു വായനക്കാരുമുണ്ട്. മാസികയോട് നമുക്ക് യോജിക്കാം , വിയോജിക്കാം. പക്ഷെ അതിൽ വരുന്ന കാർട്ടൂണുകളുടെ പേരിൽ,മാസികയുടെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്യുന്ന നടപടി രാഷ്ട്രീയ അസഹിഷ്ണുതയും സാംസ്ക്കാരിക ഫാസിസവും മാത്രമാണ്.
മോഡി സർക്കാർ അധികാരത്തിൽ വന്ന ഒരു ദശകക്കാലത്തിൽ എത്രയെത്ര ധീരരായ സാംസ്കാരിക പ്രതിഭകളും എഴുത്തുകാരും മാധ്യമ പ്രവർത്തകരുമാണ് വധിക്കപ്പെട്ടത്.....
- മുല്ലപ്പള്ളി രാമചന്ദ്രൻ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group