
കൊല്ലുന്ന ലഹരിക്കെതിരെ നമുക്കണിചേരാം...
പ്രൊഫ.ഡോ : സുരേഷ് കെ ഗുപ്തൻ AIMRC ഡയറക്ടർ
(അന്താരാഷ്ട്ര സമാധാനസംഘടനാ സെക്രട്ടറി ജനറൽ..)
ഇന്ന് കേരളത്തെ പിടിമുറുക്കിയിരിക്കുന്ന ലഹരി എന്ന ഭീമൻ നീരാളിയെ കുറിച്ച് യൂണിവേസിറ്റി വൈസ് ചാൻസലറും , ലോക സമാധാനപുനരധിവാസ സംഘടനാതലവനും ആയ ന്യൂറോ സയന്റിസ്റ്റ് പ്രൊഫസർ ഡോ.സുരേഷ് കെ ഗുപ്തൻ പറയുന്നതിങ്ങിനെ ........
കേരളംമുൻപെങ്ങും കേട്ടുകേൾവിയില്ലാത്തവിധം അതിഭീകരമായ കുറ്റ കൃത്യങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
ഇതിലെ കുറ്റവാളികളാകട്ടെ 25 വയസ്സ് കഴിയാത്തവരും.
ദൈവത്തിന്റെ സ്വന്തം നാടെന്നും,സാംസ്കാരിക കേരളമാണെന്നുമൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്ന നാമിന്നു ലോകജനതയ്ക്ക് മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടുന്ന ഗതികേടിലാണ്.
നാളത്തെ രാഷ്ട്രത്തെ പടുത്തുയർത്തേണ്ട യുവതലമുറക്ക് എന്താണ് സംഭവിച്ചത്?
എവിടെയാണ് പിഴച്ചത്? ആരാണ് ഉത്തരവാദി?
അധ്യാപകന്റെ കയ്യിൽ കമ്പില്ലാത്തത് കൊണ്ട് എന്നും, നിയമത്തിലെ പഴുതുകൾ എന്നും പറയുമ്പോഴും നാം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മുടെ കുടുംബന്തരീക്ഷം ശരിയാണോ എന്നും രക്ഷിതാക്കളായ മാതാപിതാക്കൾ കൗമാരപ്രായക്കാരായ മക്കളേ ശരിയാവണ്ണം ശ്രദ്ധിക്കുകയും അവർക്കായി ഒരല്പസമയം അവരെ കേൾക്കാനും, അവരോടു സംവദിക്കുവാനുമായി സമയം നീക്കിവെക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക
മക്കൾ ആർക്കൊപ്പം, എവിടെയൊക്കെ പോകുന്നു ? ആ പോക്ക് അത്യാവശ്യമാണോ ?
എന്നൊക്കെ ശ്രദ്ധിക്കുകയും വേണം.
ജനിതക അപൂർവ രോഗഗവേഷകൻ എന്ന നിലയിൽആധികാരികമായി തന്നെ പറയട്ടെ, ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന ഈ വിശേഷങ്ങൾക്കെല്ലാം കാരണം ധാർമികതയില്ലാത്ത തെറ്റായ വിദ്യാഭ്യാസം, മഹത്തായ പാഠങ്ങൾ പഠിപ്പിക്കാത്ത, ധാർമിക മൂല്യങ്ങൾ പഠിപ്പിക്കാത്ത അധ്യാപകർ, സാമൂഹിക ചുറ്റുപാട്, കനത്ത മാനസീക സമ്മർദ്ദം എന്നിവയാണ്.
വൈദ്യ ശാസ്ത്ര കാരണങ്ങൾ പറഞ്ഞാൽ മനുഷ്യ മസ്‌തിഷ്കത്തിലെഹോർമോൺ രാസ വ്യെത്യാനങ്ങൾ ആണ്.
ഇതുകൊണ്ട് തന്നെ മാനസികോല്ലാസം കിട്ടാത്ത മലയാളിക്ക് ലഹരിയോടും സാമൂഹ്യ മാധ്യമങ്ങളോടും ആവേശം തോന്നുകയും അതിൽ വ്യാപൃതരാവുകയും ഒടുവിൽ അതിനു അടിമപ്പെടുകയും ചെയ്യുന്നു.. അതിൽ നിന്നും കിട്ടുന്ന തെറ്റായ സന്ദേശങ്ങൾ മൂലം ലൈംഗിക വൈകൃതങ്ങളിലും വികാരവൈകൃതങ്ങളിലും ചെന്നുപെട്ട് സ്വയം നാശത്തിലേക്ക് പോകുന്നു.
ലഹരി കഴിക്കുന്ന ആദ്യ ദിവസങ്ങളിൽ ഡോപമെയിൻ എന്ന മസ്തിഷ്ക ഹോർമോൺ കൂടുന്നു തൽഫലമായി പിറ്റേന്ന് അതേ സമയം ലഹരി ഉപയോഗിക്കണമെന്ന് തോന്നുകയും പിന്നീട് അത് സ്ഥിരമാവുകയും ചെയ്യുന്നു.
അതുവഴി ഡോപാമെയിൻ ന്റെ അളവ് കുറയുകയും ചെയ്യും.
യുവാക്കളിൽ ആദ്യം പുകയില ആയിരുന്നിടത്ത് നിന്നും മാറി കഞ്ചാവ് മുതൽ എം ഡി എം എ എന്ന അതി മാരക വിഷത്തിൽ എത്തി നില്കുന്നു.
മദ്യം പിന്നെ പറയുകയും വേണ്ട.പഞ്ചാബ് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം ലഭിക്കുന്നത് കേരളത്തിലാണ്.
ബിയർ പാർലർ എന്ന ഓമന പേരിലാണ് ബാറുകൾ ഇപ്പൊൾ.വെറ്റില മുറുക്കെന്ന പേരിലും ലഹരി ഉപയോഗമാണ് എന്ന് പറയാതിരിക്കാൻ വയ്യ..
മനോരോഗ മനഃശാസ്ത്രരംഗത്ത് ഗവേഷണം നടത്തുന്ന ആളെന്ന നിലയിൽ പറയട്ടെ.. കേരളത്തിൽ പ്രായപൂർത്തിയെത്തിയവരിൽ പത്തിൽ ആറു പേരും ലൈംഗീക വൈകൃതങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്..
ലോകത്തിലെ തന്നെ രതി വൈകൃതങ്ങൾക്ക് തലസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന് വളരെ സങ്കടത്തോടെ പറയാൻ നിർബന്ധിതമായിരിക്കുന്നു.
മിക്ക ആളുകൾക്കും ലൈംഗീകപോരായ്മകക്കൊപ്പം വൈകാരിക പ്രശ്നങ്ങൾ കൂടി ചേരുമ്പോ കുടുമ്പത്തിനുള്ളിൽ അസ്വാരസ്യയങ്ങൾ ഉടലെടുക്കുകയും, അത് പ്രശ്നങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.പിന്നീട് അത് സമൂഹത്തിലേക്കും ബാധിക്കുന്നു.
എല്ലാറ്റിനും പരിഹാരമായി കാണുന്നത് ആദ്യം കുടുംബം നന്നാക്കുക.
നാമോരോരുത്തരും നമ്മുടെ മക്കളേ ധാർമിക മൂല്യങ്ങൾ പഠിപ്പിക്കുക,
ധാർമികമൂല്യങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയങ്ങളും അധ്യാപകരും ഉണ്ടാവുക.സർക്കാർ
ഒരു പഞ്ചായത്തിൽ ഒരു കൗൺസിലിംഗ് കേന്ദ്രം തുറക്കുക.
ഇത്തരത്തിൽ ലഹരിക്കടിമപ്പെട്ടവരെഒരുമിച്ചു കൂട്ടി ഒരു കൗൺസിലിംഗ് നൽകുക.
ഇക്കാര്യം ഭരണകർത്താക്കളോട് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി.
എന്നാൽ ബധിര കർണങ്ങളിലാണ് അത് പതിക്കുന്നത്.
ഇന്ന് ഭരണത്തിലിരിക്കുന്നവർക്ക് അറിവുണ്ട് തിരിച്ചറിവില്ല, ജ്ഞാനം ഉണ്ട് പ്രജ്ഞാനം ഇല്ല എന്നതാണവസ്‌ഥ..
കാലാനുസൃതമായി നിയമ പരിഷ്കരണം വരുത്തുക...
വ്യക്തി നന്നായാൽ കുടുംബം നന്നായി അത് നന്നയാ
ഓരോ വ്യക്തിയും സ്വയം പ്രകാശിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് കൂടി വെളിച്ചം പകരട്ടെ. എന്നാശംസിച്ചുകൊണ്ടും, ഓരോരുത്തരും പ്രകൃതിയിൽ സമൂഹവും അതുവഴി രാഷ്ട്രവും നന്നായി എന്നുള്ള ആപ്തവാക്യം മറക്കാതിരിക്കുക.ലേക്ക് മടങ്ങണമെന്നും പ്രകൃതിയേ സ്നേഹിക്കണമെന്നും, ചൂഷണം ചെയ്യാതിരിക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് നമ്മുടെ കൊച്ച് കേരളത്തെ ലഹരിയിൽ നിന്നും മുക്തമാക്കി ഭാവിതലമുറക്ക് ഭാസുരമായ ഭാവിയുണ്ടാകുന്നതിനു വേണ്ടി കൊല്ലുന്ന ലഹരിക്കെതിരെ നമുക്കണിചേരാം....

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group