
ഹരിതാമൃതത്തിലേക്ക് വിദ്യാർത്ഥികളുടെ സർഗ്ഗശക്തിയെ കൊണ്ടുവരണം
: ഡോ: കെ.കെ.എൻ.കുറുപ്പ്
അനാഥരാക്കരുത് മാതാപിതാക്കളെ എന്ന സന്ദേശവുമായി ഹരിതാമൃതം'25 ന് വടകര ടൗൺഹാളിൽ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. കെ.പി.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് സർവ്വകലാ ശാല മുൻ വൈസ് ചാൻസലർ ഡോ:കെ.കെ.എൻ.കുറുപ്പ് ഉദ്ഘാടനം ചെയ്തു.

വിജ്ഞാനം ഗ്രാമങ്ങളിലേക്ക് എത്തിച്ചു വിദ്യാർത്ഥികളെ അനുഭവങ്ങളിലൂടെ വളർത്തി എടുക്കണം എന്നും ജനകീയമായ പാഠ്യപദ്ധതിയെന്ന നിലയിൽ ഹരിതാമൃതത്തിലേക്ക് വിദ്യാർത്ഥികളുടെ സർഗ്ഗശക്തിയെ കൊണ്ടുവരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ:കെ.കെ.എൻ. കുറുപ്പ് അഭിപ്രായപെട്ടു.
ഹരിതാമൃതം പതിനഞ്ച് വർഷമായി ജനങ്ങളുടെയിടയിൽ പ്രവർത്തിച്ചുകൊണ്ട് ആശയപരമായ ഒരു മാറ്റത്തിന് നേതൃത്വം കൊടുക്കുന്നു എന്ന് കാണുന്നത് തികച്ചും സന്തോഷകരമാണെന്നുംചൈനയും റഷ്യയും പോലുള്ള രാജ്യങ്ങൾ അവരുടെ പരമ്പരാഗത അറിവുകൾ ഉപയോഗിച്ചു മുന്നേറുമ്പോൾ നമ്മുടെ കളരികളുടെ കഴിവുകൾ പോലും നമുക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്റെ കുട്ടമത്ത് തറവാടിനെപറ്റി ഡോ:സുകുമാർ അഴീക്കോട് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ഡീംഡ് യൂനിവേഴ്സിറ്റിയാണ് കുട്ടമത്ത് തറവാടെന്ന്. അവിടെ വൈദ്യന്മാരുണ്ട് കവികളുണ്ട് നാടകകൃത്തുക്കളുണ്ട് തുള്ളൽകളിക്കാരുണ്ട് വൈദ്യവിശാരദന്മാരുണ്ട് ഭ്രാന്തിനുവരെ ചികീത്സിക്കുന്നവരുണ്ട്. അങ്ങനെ എല്ലാമെല്ലാമുണ്ടായിരുന്ന തറവാടിൽ ജനിച്ച ഒരാൾ എന്ന നിലയിൽ ഇവിടെ നാട്ടറിവുകളുംവൈദ്യശാസ്ത്രവും പ്രോൽസാഹിപ്പിക്കുന്നു എന്നറിയുമ്പോൾ എന്റെ രക്തത്തിൽ ജീനുകളിലെവിടെയോ വൈദ്യശാസ്ത്രത്തിന്റെ കണികയുണ്ടായിരുന്നു എന്ന് അനുഭവച്ചറിയുന്നുവെന്ന് അദ്ദേഹം പ്രതിപാദിച്ചു.സമുദ്ര ആയുർവേദ ഗവേഷണകേന്ദ്രം ആസ്ഥാനഗുരുനാഥൻ ശ്രീ.കെ.ഗോപാലൻ വൈദ്യർ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ ബ്രോഷർ പ്രകാശനം മുൻമന്ത്രി ശ്രീ.സി.കെ.നാണു അഡ്വ.ഇനാരായണൻ നായർക്ക് നൽകി നിർവഹിച്ചു. തുടർന്ന് വിവിധ രാഷ്ട്രീയ പ്രധിനിധികളായ സതീശൻ കുരിയാടി, പ്രസാദ് വിലങ്ങിൽ, വിജയബാബു , സോമൻമുതുവന, എ.പി.ഷാജിത്, കെ.പ്രകാശൻ, പി.സോമശേഖരൻ, പി.സത്യനാഥൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഉദ്ഘാടനചടങ്ങിൽ വനിതാകർഷക സ്ലസി ഏറാമല, അപസ്മാര ചികിത്സകൻ എം.ദാമോദരൻ വൈദ്യർ, ചീരസ്‌ക്വാഷ് ഉൽപ്പാദക സുജാത ഗുരുവായൂർ എന്നിവരെ ആദരിച്ചു. ആദരണീയരെ അഡ്വ:ലതികാശ്രീനിവാസ് പരിചയപെടുത്തി. ഹരിതാമൃതം ചെയർമാൻ പി.പി.ദാമോദരൻമാസ്റ്റർ പൊന്നാട അണിയിച്ചു. ട്രസ്റ്റ് ഖജാൻജി പി.പി.പ്രസീത്കുമാർ മംഗളപത്രം സമർപ്പിച്ചു.
കെ.പി.ചന്ദ്രശേഖരൻ, കെഞ്ചേരി നാരായണൻ, പി.പി.രാജൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. "പിന്നിട്ട വഴികൾ" ഹരിതാമൃതം ജനറൽ കൺവീനർ പുറന്താടത്തു ഗംഗാധരൻ അവതരിപ്പിച്ചു...
ഹരിതമൃതം ചീഫ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു ഈയിടെ അന്തരിച്ച പി.ബാലൻ മാസ്റ്ററെ നിലവിലത്തെ ചീഫ് കോർഡിനേറ്റർ പ്രൊഫസർ.കെ.കെ മഹമൂദും ഹരിതാമൃതം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കാളിയായ ശ്രീ. ജെ. രാമാനന്ദനെ എൻ.കെ.ഭാസ്കരൻ മാസ്റ്ററും അനുസ്മരിച്ചു. സംഘാടകസമിതി ജനറൽസെക്രട്ടറി വി.പി.രമേശൻ സ്വാഗതവും ഹരിതാമൃതം കൺവീനർ കെ.ആരിഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. മോഹനൻമോഹനാലയം&പാർട്ടിയുടെഗാനാഞ്ജലിയും റിഥിക.എസിന്റെ മോണോആക്ടും അവതരിപ്പിച്ചു..

ടി .ശ്രീനിവാസന് ഹരിതാമൃതം
വേദിയിൽ ആദരവ്
വടകര :മഹാത്മദേശ സേവഎഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസന് ഹരിതാമൃതം 25 വേദിയിൽ ആദരവ്.
സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം കേന്ദ്രീകരിച്ച് പാരമ്പര്യ ചികിത്സാപ്രചാരകൻ, ജൈവ കൃഷിപ്രോത്സാകൻ എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചതിനാണ് ഡൽഹിയിലെ കൃഷിജാഗരൺ അദ്ദേഹത്തെ കീർത്തിഫലകം നൽകി ആദരിച്ചത് .
ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ കാർഷിക പ്രസിദ്ധീകരണമാണ് കൃഷിജാഗരൺ .
പ്രമുഖ ചരിത്രകാരനും കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലറുമായ ഡോ കെ കെ എൻ കുറുപ്പ്
കൃഷിജാഗരനുവേണ്ടി ശ്രീനിവാസനെ വടകരയിൽ നടന്ന ഹരിതാമൃതം 25 പരിപാടിയിൽ പൊന്നാടയണിയിച്ച് കീർത്തി ഫലകം നൽകി ആദരിച്ചു .മുൻ മന്ത്രി സി കെ നാണു , നഗര സഭ ചെയർപേഴ്സൺ കെ പി ബിന്ദു .അഡ്വ .ഇ നാരായണൻ നായർ , വി പി രമേശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group