
വേണം കുഞ്ഞിപ്പള്ളിയിൽ
അന്തർദ്ദേശീയ ഇസ്ലാമിക പഠനകേന്ദ്രം
:ഡോ.കെ.കെ എൻ.കുറുപ്പ്.
മാഹി:കേരളക്കരയിലെ മുസ്ലിം ആഗമന കാലം തൊട്ട് പ്രസിദ്ധമായ ചരിത്ര ഭൂമികയാണ് കുഞ്ഞിപ്പള്ളിയെന്നും, കേരളത്തിൽ ആദ്യമായി സ്ഥാപിതമായ 18 പള്ളികളിലൊന്നാണിവിടെയുള്ളതെന്നും, സൂഫി ജ്ഞാനികളായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും ,ശൈഖ് ഉമർ സുഹ്റ വർദിയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണിൽ,അന്തർദ്ദേശീയ ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രം ഉയർന്നുവരണമെന്നും കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: കെ.കെ എൻ കുറുപ്പ് അധികൃതരോടാവശ്യപ്പെട്ടു.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പാരമ്പര്യമാണ് കുഞ്ഞി പള്ളിക്കുള്ളത്
കടൽ യുദ്ധങ്ങളിലൂടെ നൂറ്റാണ്ടുകളായി കടൽകാത്തവരാണ് മുസ്ലിം സഹോദരങ്ങൾ.
ഇന്തോ-അറബ് സംസ്കൃതി പഠിക്കാൻ , പണ്ഡിതന്മാർ പരസ്പരം സംവാദം നടത്തേണ്ടതുണ്ട്.
കുഞ്ഞിപ്പള്ളിയെ അജ്മീറിനെപ്പോലെ വളർത്തിയെടുക്കാനാവണം. ഷാർജ ഷേക്ക് ആവശ്യമായ പണം ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും, സർക്കാരും കോഴിക്കോട് സർവ്വകലാശാലയും മുഖം തിരിഞ്ഞ് നിന്നത് കൊണ്ടാണ് ആ പദ്ധതി ഇല്ലാതായതെന്ന് കെ.കെ.എൻ.കുറുപ്പ് പറഞ്ഞു.
കുഞ്ഞിപ്പള്ളിയുടെ ചരിത്രത്തെക്കുറിച്ച് പ്രഭാഷണം നടത്തു യായിരുന്നു അദ്ദേഹം.
ചടങ്ങിൽചെറിയ കോയതങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ : സന്തോഷ്, ചാലക്കര പുരുഷു, സത്യൻ മാടാക്കര .
ദിവാകരൻ ചോമ്പാല ,പ്രിൻസിപ്പാൾ ഡോ. മുരളീധരൻ,
ഉസ്താദ് റംനാസ്അസ്ഹരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പള്ളി അങ്കണത്തിൽ കെ.കെ.എൻ.കുറുപ്പ് സ്നേഹ മര തൈ നട്ടു
ചിത്രവിവരണം: കുഞ്ഞിപ്പള്ളിയുടെ ചരിത്രത്തെ അധികരിച്ച് ഡോ: കെ.കെ.എൻ.കുറുപ്പ് പ്രഭാഷണം നടത്തുന്നു

എല്ലാ വഴികളും അണ്ടലൂരിലേക്ക്.
തലശ്ശേരി: വേനൽ ചൂടിനൊപ്പം ധർമ്മടം ദ്വീപിലെ
അണ്ടലൂർ കാവിലെ ഉത്സവ മേളത്തിന് ആവേശവും കത്തിയാളുകയാണ്.
വ്യത്യസ്തമായ ആചാരാ നുഷ്ഠാനങ്ങൾക്കൊണ്ടും, മറ്റെങ്ങും കാണാത്ത തെയ്യരുപങ്ങൾ കൊണ്ടും,മാതൃകാപരമായ ജനകീയ ഐക്യം കൊണ്ടും ഏറെ പ്രസിദ്ധമായ ഉത്സവം കാണാൻ വിദൂരങ്ങളിൽ നിന്നു പോലും ആയിരങ്ങളാണ് നിത്യേന ഒഴുകിയെത്തുന്നത്.
രാമായണ കഥാപാത്രങ്ങളുടെകെട്ടിയാട്ടങ്ങൾ ദേവഭൂമിയിൽ വിളയാടുന്നത് കാണാൻ ആ ബാലവൃദ്ധം ജനങ്ങളാണ് വന്നെത്തുന്നത്.
സീതയും മക്കളും എന്ന സങ്കൽപത്തിൽ കെട്ടിയാടുന്ന അതിരാളൻ ഭഗവതിയും മക്കളുമാണ് അണ്ടലൂർ കാവിൽ ആദ്യം ഇറങ്ങുന്നത്. തുടർന്ന് നാഗകന്യക, നാഗഭഗവതി, തുടങ്ങിയ നിരവധി ദൈവക്കോലങ്ങളും , ഉച്ചയോടെ ബാലി, സുഗ്രീവനും ബപ്പൂരനും എത്തും. സന്ധ്യയോടെ പ്രധാന ദൈവമായ ദൈവത്താറിശ്വരൻ തിരുമുടിയണിയും - ഒപ്പം അങ്കക്കാരൻ, ബപ്പൂരൻ ദൈവങ്ങളും ഉണ്ടാവും. ചരിത്രത്തിന്റെ തങ്കത്താളുകളിൽ സ്വർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട രാമ രാജ്യത്തിന്റെ നിറം മങ്ങാത്ത ഓർമ്മകൾ ഈ കലിയുഗത്തിലും വൈകാരികതയോടെ നെഞ്ചേറ്റുന്ന ദിവ്യ സന്നിധിയാണ് അണ്ടലൂർ കാവ് .ജീവിത സാഗരത്തിലുള്ള അവിശ്വാസത്തിന്റെ പാറക്കല്ലുകളിൽ തട്ടി കുടുംബ ബന്ധങ്ങളും സാഹോദര്യ സ്നേഹവും തകരുന്ന വർത്തമാന കാലത്ത് ഇന്നും ഇനി എക്കാലവും പ്രസക്തമാണ് രാമായണ കഥയും കഥാപാത്രങ്ങളും ഒപ്പം നന്മയുടെ നിറ ദീപം സദാ തെളിഞ്ഞു കത്തുന്ന അണ്ടലൂർ കാവും.
ചിത്രവിവരണം:അണ്ടല്ലൂർ കാവിലെഭക്തജനത്തിരക്ക്
'സൈനുൽ ആബിദീൻ എന്ന സൗഹൃദത്തിൻ്റെ നിലാവൊളി' ; പുസ്തക പ്രകാശനം 20ന് കോഴിക്കോട്ട്
തലശ്ശേരി : പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ സാംസ്‌കാരിക പൊതുമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ കെ സൈനുൽ ആബിദിനെ കുറിച്ച് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖർ എഴുതിയ അനുഭവകുറിപ്പുകൾ പുസ്‌തക രൂപത്തിലേക്ക് . 'സൈനുൽ ആബിദീൻ എന്ന സൗഹ്യദത്തിൻ്റെ നിലാവൊളി' എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം ഫെബ്രുവരി 20ന് വൈകിട്ട് 4ന് കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കും. നിയമസഭാ സ്‌പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രകാശനകർമ്മം നിർവ്വഹിക്കും. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുസ്തകം ഏറ്റുവാങ്ങും. ഡോ. എം.പി.അബ്ദുസമദ് സമദാനി എം.പി. ആമുഖഭാഷണം നടത്തും
കൈരളി ബുക്‌സ് ആണ് പ്രസാധകർ. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശിഷ്ടാതിഥിയായിരിക്കും. പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ചടങ്ങിൽ അധ്യക്ഷതവഹിക്കും..
കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി, മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് എം ടി അബ്ദുള്ള മുസ്ലിയാർ, ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്, സുപ്രീം കോടതി അഭിഭാഷകൻ അഡ്വ ഹാരിസ് ബീരാൻ എം പി, ഇ പി ജയരാജൻ, പ്രൊഫ ഗീത കുമാരി, ഉണ്ണി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി എൻ ചന്ദ്രൻ, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, എം കെ രാഘവൻ എം പി, എം കെ മുനീർ എംഎൽഎ, കെ പി എ മജീദ് എം എൽഎ. കെ പി മോഹനൻ എം എൽ എ, മുൻ എം.എൻ.എ പാറക്കൽഅബ്ദുള്ള,മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങി സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും സൈനുൽ ആബിദ് സഫാരി മറുപടി പ്രസംഗം നടത്തും. അഡ്വ കെ എ ലത്തീഫ് സ്വാഗതവും കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടർ ഒ അശോക് കുമാർ നന്ദിയും പറയും
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.എ ലത്തിഫ് . ജനറൽ കൺവീനർ കെ.കെ. സജീവ് കുമാർ, ട്രഷറർ പോക്കർകക്കാട്,ജോയിന്റ് കൺവീനർമാരായ .കെ.വി. റംല ടീച്ചർ, ടി.എച്ച്, അസ്ലം, കെ.പി ഷീജിത്ത്, കൈരളി ബുക്സ‌് എം.ഡി. ഒഅശോക്കുമാർപങ്കെടുത്തു
മുദ്രപത്രം വാർത്താ മാസിക
: 'ഇവർ' പ്രകാശനം 22ന്
തലശ്ശേരി :വ്യാഴവട്ടക്കാലത്തിലധികമായി തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മുദ്രപത്രം വാർത്താ മാസികപ്രസിദ്ധീകരിച്ച 'ഇവർ , ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്യുന്നു
ഫിബ്രവരി 22ന് തലശ്ശേരി പഴയ ബസ്സ്റ്റാൻ്റ് പരിസരത്തെ പാർക്കോ റസിഡൻസിയിൽ നടക്കുന്ന സ്നേഹാക്ഷര സംഗമത്തിൽ വെച്ചാണ് പന്ത്രണ്ടാമത്തെ പുസ്‌തകമായ 'ഇവർ ' പ്രകാശനം ചെയ്യുന്നത്. ജില്ലാ ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് പുസ്‌തകം പ്രകാശനം നിർവ്വഹിക്കും. തലശ്ശേരിയിലേയും പരി സരപ്രദേശങ്ങളിലേയും വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച 33 ഓളം വ്യക്തികളുടെ സംക്ഷിപ്തത ജീവചരിത്രമാണ് ഇതിലെ പ്രമേയം അതോടൊപ്പം തന്നെ തങ്ങളുടെ കർമ്മമണ്‌ഡലങ്ങളിൽ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്ന കെ വി വിജയൻ മാസ്റ്റർ, ശ്രീജിത്ത് ചോയൻ, എ രവീന്ദ്രൻ മാസ്റ്റർ, വസന്ത തിരുവങ്ങാട്, കാർത്തിക അണ്ടലൂർ എന്നിവരെയും ആദരിക്കും. ജില്ലാ തല ലേഖനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ. കീർത്തനയെയും ചടങ്ങിൽ അനുമോദിക്കും. അഡ്വ. സണ്ണി ജോസഫ് എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ടി. ആസഫലി, മുൻ ഡപ്യൂട്ടി സ്‌പീക്കർ പി.കെ. സത്യാനന്ദൻ, തലശ്ശേരി മുനിസിപ്പാൽ ചെയർപേഴ്‌സൺ കെ. എം. ജമുനാറാണി ടീച്ചർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ പി ജനാർദ്ദനൻ ,
വി ഇ കുഞ്ഞനന്തൻ
കതിരൂർ ടി കെ ദിലീപ്‌കുമാർ,
അഡ്വ കെ സി മുഹമ്മദ് ഷബീർ സംബന്ധിച്ചു.

ബഡ്സ് ഒളിമ്പിയ'കായികമേള സംഘടിപ്പിച്ചു.
തലശ്ശേരി നഗരസഭ ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി 'ബഡ്സ് ഒളിമ്പിയ'കായികമേള തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തുന്നു.ബഡ്‌സ് സ്ഥാപനത്തിലെ കുട്ടികളുടെ കായികമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും,മാനസിക ഉല്ലാസത്തിനും, അവരുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ട് നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.11 മണിക്ക് സമാപന സമ്മേളനവും, സമ്മാനദാനവും നിർവ്വഹിക്കുന്നത് തലശ്ശേരി ആർ.ഡി.ഒ. യും,സബ് കലക്ടറുമായ കാർത്തിക് പാണിഗ്രഹി ഐ എ എസ് ആണ്.
ചിത്ര വിവരണം:ബഡ്സ് ഒളിമ്പിയ'കായികമേളക്ക് പതാക ഉയർന്നപ്പോൾ
സൗദാമിനി നിര്യാതയായി
ന്യൂമാഹി:മങ്ങാട് കുനിയിൽ പരേതനായ എ. കുമാരന്റെ ഭാര്യ എ. സി. സൗദാമിനി ( 87 ) നിര്യാതയായി.
മക്കൾ:
പ്രേമലേഖ, അജിതകുമാരി ( റിട്ടയേർഡ് അധ്യാപിക, വടകര ) സുനിത പ്രദീപ് ( റിട്ടയേർഡ് അധ്യാപിക, മുംബൈ ) വനിത ഹരിദാസ്, വിവേക് (ഗൾഫ് ) .മരുമക്കൾ:
പി. കെ. കൃഷ്ണൻ, എൻ. കെ. ചന്ദ്രശേഖരൻ, എം. സി. പ്രദീപ്, സി. എം. ഹരിദാസ്, അനിത

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; നില ഗുരുതരം ഭർത്താവ് പിടിയിൽ.
തലശ്ശേരി:ധർമ്മടം കോളാട് പാലത്തിന് സമീപം അണ്ടലൂർ ക്ഷേത്രോത്സവത്തിന് പോയ സ്ത്രീക്ക് ഭർത്താവിൽ നിന്നും കുത്തേറ്റു.
പാറപ്രംമീത്തലെക്കാരൻ്റെവിടെ മഹിജ (45) ക്കാണ് വയറിന് വെട്ടേറ്റത്. കെ. ടി പീടികക്ക് സമീപം താമസിക്കുന്ന ഭർത്താവ് മണികണ്ഠനെ പൊലീസ് പിടികൂടി.കുത്താനുപ യോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.
ഏറെക്കാലമായി ഇരുവരും അകന്നു കഴിയുകയാണന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ വൈകിട്ടോടെ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരിന്നു. 6.30 ഓടെ ഒറ്റക്ക് നടന്നു പോകുകയായിരുന്ന മഹിജയെ കോളാട് പാലത്തിന് സമീപമുള്ള വളവിൽ വെച്ച് മണികണ്ഠൻ അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ എത്തിച്ചവർ പൊലീസിന് മൊഴി നൽകി.
പരിക്കേറ്റ മഹിജയെ തലശ്ശേരി സഹകരണ ആശുപത്രിയിലും പരിക്ക് സാരമുള്ളതിനാൽ പ്രാഥമിക ചികിത്സക്കു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ധർമ്മടം പൊലീസിൽ മണികണ്ഠനെതിരെ മുൻപും ഭാര്യ പരാതി നൽകിയതായും വിവരമുണ്ട്.
പ്രതി മണികണ്ഠൻ

സംഘർഷഭരിതമായ കാലയളവിൽ ജോലി ചെയ്ത പൊലീസുകാർ ഒത്തുചേർന്നു.
തലശ്ശേരി:സംഘർഷഭരിതമായ കാലയളവിൽ ജോലി ചെയ്ത പാനൂരിലെ പൊലീസുകാർ വീണ്ടും ഒത്തുചേർന്നു.ഇപ്പോൾ ജോലിയിൽ ഉള്ളവരും വിരമിച്ചവരും ഉൾപ്പെടെയുളള പൊലീസുക്കാരാണ് ഒത്തുചേർന്നത്.തലശ്ശേരി പേൾവ്യൂറിജൻസിയിലാണ് ഓർമ്മയിലെ പാനൂർ എന്ന പേരിൽ പൊലീസ് കൂട്ടായ്മ ഒത്തുകൂടിയത്..റിട്ട :ഡി വൈ എസ് പി ശശി
കുമാർ ഉദ്ഘാടനം ചെയ്തു.ടിസി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.വി. ബെന്നി ,സി.ഐമാരായ യഹ്യ, ബിനു തോമസ്, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം തലശ്ശേരി പൊലീസ് സ്റ്റേഷന് ലഭിച്ചതിനുള്ള മൊമെന്റോ തലശ്ശേരി സി.ഐ ബിനു തോമസിന് റിട്ടയേർഡ് ഡി. വൈ എസ് പി സുരേന്ദ്രൻ സമ്മാനിച്ചു.
ചിത്ര വിവരണം:റിട്ട :ഡി വൈ എസ് പി ശശി
കുമാർ ഉദ്ഘാടനം ചെയ്യുന്നു

അബ്ദുൽസലാം അബ്ദുൽസലാം
മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിംഗ് റോഡിൽ കാട്ടിൽ പിടികയിൽ കെ.പി. അബ്ദുൽസലാം.(69) നിര്യാതനായി.
പ്രമുഖ പണ്ഡിതൻ മർഹൂം ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ പൗത്രനാണ്.
ഭാര്യ: പെരിങ്ങാടി പുതിയ പുരയിൽ ഉമ്മുകുൽസു
(പുളിഞ്ഞോൾ).
മക്കൾ: സ്വാലിഹ, സുബൈബ, അഹമ്മദ്.
മരുമക്കൾ: മുനീർ, എസ് കെ റഉഫ് (പെരിങ്ങാടി)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group