വയോജനങ്ങളെ ചേർത്തുപിടിച്ച് 'ഫസ്റ്റ് ലൗ'

വയോജനങ്ങളെ ചേർത്തുപിടിച്ച് 'ഫസ്റ്റ് ലൗ'
വയോജനങ്ങളെ ചേർത്തുപിടിച്ച് 'ഫസ്റ്റ് ലൗ'
Share  
2025 Feb 14, 11:10 PM
NISHANTH
kodakkad rachana
man

വയോജനങ്ങളെ ചേർത്തുപിടിച്ച് 'ഫസ്റ്റ് ലൗ'


തലശ്ശേരി: ജീവിതത്തിൽ പലകാരണങ്ങൾ കൊണ്ട് ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിച്ചുകൊണ്ട് തലശ്ശേരി എൻജിനീയറിങ് കോളേജ് യൂനിയൻ, എൻ.എസ്.എസ് യൂനിറ്റ് മെയിന്റനൻസ് ട്രൈബ്യൂണലിന്റെ കീഴിലുള്ള ആർദ്രദീപം എന്നിവ സംഘടിപ്പിച്ച 'ഫസ്റ്റ് ലൗ' പരിപാടി തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു.

വയോജനങ്ങൾക്ക് ബോധവത്കരണവും, മാനസികവും ആരോഗ്യപരവുമായ സഹായം ആവശ്യമാണെന്നും, വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായവർ മാതാപിതാക്കൾ തന്നെയാണെന്നും സബ് കലക്ടർ പറഞ്ഞു. വയോജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനുംമാനസികമായി ചേർത്ത് പിടിക്കുവാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ എം ജമുനറാണി മുഖ്യാതിഥിയായിരുന്നു. വയോജനങ്ങളെ യുവതലമുറ ചേർത്തുപിടിക്കുന്നത് മനസ്സു നിറയ്ക്കുന്ന കാഴ്ചയാണെന്നും അപൂർവ്വ സംഗമത്തിൽ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. അനാഥർക്കും അഗതികൾക്കും വിധവകൾക്കും കിടപ്പിലായവർക്കും അഭയം നൽകുന്ന തറവാട് ഹാപ്പി ഹോമിലെ 18 പേരാണ് പരിപാടിയിൽ പങ്കുചേർന്നത്.

തുടർന്ന് വിദ്യാർത്ഥികളുടെയും വയോജനങ്ങളുടേയും കലാപരിപാടികളും അരങ്ങേറി.

എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീവ് പിഅധ്യക്ഷനായി. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, സബ് കലക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.നിസാർ, തറവാട് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ പ്രസിഡൻറ് വി. പി അബ്ദുൽ ഖാദർ, സെക്രട്ടറി അബ്ദുൽ മജീദ് പി, മാനേജിങ് പാർട്ട്ണർ, പെപ്പർ പാലസ് ഖാലിദ് എം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി ഷബിൻ പങ്കെടുത്തു.


ചിത്രവിവരണം: തലശ്ശേരി എൻജിനീയറിങ് കോളേജ്യൂനിയൻ, എൻ.എസ്.എസ് യൂനിറ്റ് മെയിന്റനൻസ് ട്രൈബ്യൂണലിന്റെ കീഴിലുള്ള ആർദ്രദീപം എന്നിവ സംഘടിപ്പിച്ച 'ഫസ്റ്റ് ലൗ' പരിപാടി തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്യുന്നു

rottary_1739555140

കെ.ജയരാജൻ മാഹി റോട്ടറി പ്രസിഡണ്ട്: സംഗിത് സുരേന്ദ്രൻ സെക്രട്ടരി


മാഹി: മാഹി റോട്ടറിയുടെ പുതിയ സാരഥികൾ ചുമതലയേറ്റു

ഗ്രീൻസ് ആയുർവേദ ഓഡിറ്റോറിയത്തിൽ നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ: സന്തോഷ് ശ്രീധർ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് മെമ്പർ ഷിപ്പ് ചെയർ കെ. ശ്രീധരൻ നമ്പ്യാർ ഇൻഡക്ഷൻ ഓഫീസറായിരുന്നു. കെ.ജയരാജൻ പ്രസിഡണ്ടായും, സംഗീത് സുരേന്ദ്രൻ സെക്രട്ടരിയായും ചുമതലയേറ്റു. ക്ലബ്ബ് അഡ്വൈസർ കെ.ചന്ദ്രൻ ,വടകര റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ.രവിചന്ദ്രൻ , വടകര റോട്ടറി സെക്രട്ടരി കെ.ആർ. അനുപ്കുമാർ ,അഡ്വ: എ.പി. അശോകൻ സംസാരിച്ചു. അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.



ert

ചിത്ര വിവരണം: ചുമതലയേറ്റ മാഹി റോട്ടറി ഭാരവാഹികളും അംഗങ്ങളും


asdf

ആത്മവിശ്വാസം വിജയത്തിലേക്കുള്ള സോപാനം:സതേന്ദര്‍ സിംഗ്


തലശ്ശേരി: സ്വന്തം കഴിവിനെ തിരിച്ചറിയുകയും അതിലുള്ള ഉറച്ച ആത്മവിശ്വാസവുമാണ് ജീവിതവിജയത്തിന്റെ സോപാനമെന്ന് മാഹി മുന്‍സിപ്പല്‍ കമ്മീഷണര്‍ സതേന്ദര്‍ സിംഗ്. തിരുവങ്ങാട് ഗവഃ എച്ച് എസ് എസിലെ സമാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധതയെ കീഴ്പ്പെടുത്തി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ അദ്ദേഹം തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. പ്രസിദ്ധ സംഗീതസംവിധായകനായ എ.എം ദിലീപ് കുമാര്‍ മുഖ്യഭാഷണം നടത്തി. ചടങ്ങില്‍ സ്കൂളില്‍ നിന്നും വിരമിക്കുന്ന പി. യൂസഫ്,, എൻ.സനില., എം.ഫൈസല്‍.പി.പി സാബിറ. എന്നിവരെ ആദരിച്ചു. സംസ്ഥാനകലോത്സവത്തിലും , ശാസ്ത്രോത്സവത്തിലും വിജയികളായ കുട്ടികളെയും രാജ്യപുരസ്കാര്‍ നേടിയവരേയും ആദരിച്ചു. വിവിധ എന്റോവ്മെന്റുകളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ ബിജില അധ്യക്ഷത വഹിച്ച ചടങ്ങില്‍ രജനി.ടി.ടി, ബ്രിജേഷ് യു, യൂസഫ്.പി, സിദ്ദിഖ്.സി.എച്ച്. ഖാലിദ് സൈഫുള്ള, അനില്‍, സാജിദ.പി.പി, നാരായണന്‍ കുട്ടി, തേജശ്രീ സംസാരിച്ചു


ചിത്രവിവരണം: മാഹി മുന്‍സിപ്പല്‍ കമ്മീഷണര്‍ സതേന്ദര്‍ സിംഗ്. തിരുവങ്ങാട് ഗവഃ എച്ച് എസ് എസിലെ സമാദരം പരിപാടി ഉദ്ഘാടനം ചെയ്യുന്നു


kkkkkkk

സി.പി.ഐ. നേതാവ് കാരായി

ശ്രീധരനെ അനുസ്മരിച്ചു


തലശ്ശേരി:സി.പി.ഐ മുൻ ജില്ലാ സെക്രട്ടറിയും

ട്രേഡ് യൂണിയൻ നേതാവുമായിരുന്ന

കാരായി ശ്രീധരൻറെ ഇരുപതാം

ചരമവാർഷികം ആചരിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എൻ ചന്ദ്രൻ

പതാക ഉയർത്തി അനുസ്മരണ

പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ,

മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്

നിഷാദ്,കണ്ട്യൻ സജീവൻ

സംസാരിച്ചു. പുഷ്പാർച്ചനക്ക് മഹേഷ് കുമാർ മഠത്തിൽ, സി.എൻ.ഗംഗാധരൻ,പൊന്ന്യം കൃഷ്ണൻ, കാരായി സുരേന്ദ്രൻ, എം.ബാലൻ, കെ.ഭാർഗ്ഗവൻ, ആലക്കാടൻ ബിജു നേതൃത്വം നല്കി.


ചിത്ര വിവരണം: കാരായി ശ്രീധരന്റെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന


whatsapp-image-2025-02-14-at-20.46.45_c2427b01

തിറ മഹോത്സവം സമാപിച്ചു.


ന്യൂമാഹി - ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു.


ഫെബ്രുവരി 9 മുതൽ 13 വരെ നടന്ന തിറ മഹോത്സവത്തിനു 

 കലവറ നിറക്കൽ ഘോഷയാത്ര, ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗംഗധാരൻ മാസ്റ്റർ സമരക വായനശാല ഗ്രന്തലയതിന്റെ സാംസ്‌കാരിക സായാഹ്‌നം, ദേശ വാസികളുടെ കലാപരിപാടികൾ, നാടകം എന്നിവ വിവിധ ദിവസങ്ങളിൽ അരങ്ങേറി.

പൗരണികമായ ദൈവീക ചടങ്ങൊട് കൂടി തിറയാട്ടത്തിന് തുടക്കാമായി.

താലപൊലി ഘോഷയാത്ര,വെള്ളാട്ടങ്ങൾ കലശം വരവ്, ഗുരുതി തുടർന്ന് 

ഗുളികൻ,ഘണ്ഡാകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി എന്നി തെയ്യങ്ങൾ കെട്ടിയാടി.

ദിവസവും പ്രസാദഊട്ടും ഉണ്ടായിരുന്നു.


ചിത്രവിവരണം: കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ തെയ്യങ്ങൾ


whatsapp-image-2025-02-14-at-20.52.39_0801f0a5

ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രം: താലപ്പൊലി ഘോഷയാത്ര


ചാലക്കര ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് വെസ്റ്റ് പള്ളൂർ ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര നടത്തി. മുത്തു കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നൂറു കണക്കിന് സ്ത്രീകളും കുട്ടികളും താലങ്ങളുമായി ക്ഷേത്രത്തിലെത്തി. ഇന്ന് (15/2/25 ) ഗുളികൻ,ഘണ്ട കർണ്ണൻ, കുട്ടിച്ചാത്തൻ, കാരണവർ, നാഗഭഗവതി, വസുരിമാല എന്നി തെയ്യങ്ങൾ കെട്ടിയാടും രാത്രി ഗുരുതിയോടെ തിറ മഹോത്സവം സമാപിക്കും.


whatsapp-image-2025-02-14-at-20.58.32_3c876e66

ന്യൂമാഹി വ്യാപാരി വ്യവസായി ഏകോപന സമിതി, ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ വി.വത്സൻ ഉദ്ഘാടനം ചെയ്യുന്നു


വ്യാപാരികൾ പ്രകടനവും

കൂട്ടധർണയും നടത്തി


ന്യൂമാഹി: വ്യാപാരികളുടെ മേൽ ഭീമമായ തൊഴിൽ നികുതി വർധനവ് അടിച്ചേൽപ്പിച്ച സർക്കാർ നടപടിക്കെതിരെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരികൾ കൂട്ട ധർണ്ണ നടത്തി. ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ നിർബ്ബന്ധമായി പിരിക്കുന്നത് അവസാനിപ്പിക്കുക, കടകൾക്ക് മുമ്പിൽ രണ്ട് വീതം വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന സർക്കാർ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് നടത്തിയ കൂട്ടധർണ്ണ ഏകോപന സമിതി പ്രസിഡൻ്റ് വി.വത്സൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. മുഹമ്മദ് താഹിർ, കെ.പി.രതീഷ് ബാബു, എൻ.കെ. സജീഷ് എന്നിവർ പ്രസംഗിച്ചു. മാഹി പാലം പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് ധർണ്ണ നടത്തിയത്. എസ്.കെ. റിയാസ്, കെ.രവീന്ദ്രൻ, കെ.സുലൈമാൻ, ആർ.വി.രാമകൃഷ്ണൻ, എൻ.എക്സ്.ജോയ്നേതൃത്വം നൽകി.



തലശ്ശേരി: തൊഴിൽ നികുതി ഗണ്യമായി വർധിപ്പിച്ചതിനെതിരെ കടകൾക്ക് മുൻപിൽ പുതുതായി തരംതിരിച്ചുള്ള വേസ്റ്റ് ബിൻ സ്ഥാപിക്കാതെ ലൈസൻസ് പുതുക്കാൻ അനുവദിക്കില്ല എന്ന നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ തലശ്ശേരി മുൻസിപ്പൽ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി സി വർഗീസ് ഉദ്ഘാടനം ചെയ്തു. കെ എൻ പ്രസാദ് അധ്യക്ഷനായ . '

കെ പി നജീബ്, എ കെ സഖറിയ, പി കെ നിസാർ സംസാരിച്ചു


തലശ്ശേരി: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് 

കതിരൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കതിരൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക്

 മാർച്ചും ധർണയും നടത്തി.

ധർണ ജില്ലാ വൈസ് പ്രസിഡണ്ട് എ.സുധാകരൻ ഉത്ഘാടനം ചെയ്തു.

കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ട് വി. ഹരീന്ദ്രൻ അദ്ധ്യക്ഷനായി. കതിരൂർ യൂനിറ്റ് പ്രസിഡണ്ട് രജിത്ത് കുമാർ.ഐ.ആർ . 

കെ.മുനീർ, 

എ. ഭാസ്കരൻ, രാജീവൻ. വി കെ,, പി.ബിജു. സംസാരിച്ചു

asdf_1739555893

അറ്റ്ലസ് മോത്ത്

കൗതുക കാഴ്ചയായി

മാഹി:ഏഷ്യൻ വനങ്ങളിൽ മാത്രം കാണുന്ന വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കൗതുകമായി.

ചാലക്കരയുടെ അമ്മയായി നാട്ടുകാർ സ്നേഹിച്ചിരുന്ന വ്യാഴാഴ്ച നിര്യാതയായ പ്രമുഖ ജീവകാരുണ്യ-സാംസ്ക്കാരികപ്രവർത്തകയായിരുന്ന വാണിയങ്കണ്ടി കമലാക്ഷിയുടെ വീട്ടിൽ അർദ്ധരാത്രിയോടെയാണ് ഈ ശലഭം വന്നെത്തിയത്.

ചിറകിൻ്റെ അഗ്രങ്ങൾ ഒരു നാഗത്തിൻ്റെ തലരൂപമായതിനാൽ കോമ്പ്ര മോത്ത് എന്ന അപരനാമവുമുണ്ട്.

ഗ്രീക്ക് പുരാണത്തിലെ , സ്വർഗ്ഗങ്ങളെ മുതുകിലേറ്റി താങ്ങുന്ന അറ്റ്ലസ് എന്ന ദേവൻ്റെ പേരാണിതിന് കൊടുത്തിരിക്കുന്നത്. സഹനത്തിൻ്റെയും , കരുത്തിൻ്റെയും ദേവനാണ് അറ്റ്ലസ്

ഇതിൻ്റെ ഓറഞ്ച് നിറം സ്നേഹ ബന്ധങ്ങളെ സൂചിപ്പിക്കുന്നു

ഈ സുന്ദരനായ നിശാശലഭത്തിൻ്റെ ആയുസ്സ് ഒന്നോ രണ്ടോ ആഴ്ച മാത്രമാണ്.


ചിത്രവിവരണം: ചാലക്കര വാണിയങ്കണ്ടി വീട്ടിൽ കാണപ്പെട്ട ഭീമാകാരനായ നിശാ ശലഭം


sbv

കുടിവെള്ള പദ്ധതികള്‍

മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കും

തലശ്ശേരി :നിയോജക മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികൾമഴയ്ക്ക് മുമ്പ് പൂർത്തിയാക്കുമെന്ന് സ്പീക്കറുടെ ചേംബറില്‍ സ്പീക്കര്‍ അഡ്വ.എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

 വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്.

തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും കോടിയേരി ഭാഗം ഉള്‍പ്പെടുത്തി പുതിയ പദ്ധതി ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും പൈപ്പിട്ട ഭാഗങ്ങളില്‍ മാര്‍ച്ച് 15നകം റെസ്റ്റൊറേഷന്‍ വര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനും പൈപ്പിടാനുള്ള ഭാഗങ്ങളില്‍ പ്രവൃത്തി  സമാന്തരമായി ചെയ്യുന്നതിനും തീരുമാനമായി. 

ന്യൂമാഹി പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ വഴിയുള്ള കുടിവെള്ള പദ്ധതി പ്രവൃത്തി വൈകുന്ന സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് തലശ്ശേരിയില്‍ നിന്ന് വെള്ളമെത്തിക്കുന്നതിനും വര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മാസംതോറും പുരോഗതി വിലയിരുത്തുന്നതിനും തീരുമാനിച്ചു.

ചൊക്ലി പഞ്ചായത്തില്‍ 79 ശതമാനം പൈപ്പിടലും പ്രധാന റോഡുകളുടെ റെസ്റ്റോറേഷനും പൂര്‍ത്തിയാക്കി. 

പന്ന്യന്നൂര്‍ പഞ്ചായത്തിന്റെ കാര്യത്തില്‍ ഫണ്ട് ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കും.  

എരഞ്ഞോളി പഞ്ചായത്തില്‍ മുഴുവന്‍ വീടുകള്‍ക്കും പൈപ്പ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. 

കതിരൂര്‍ പഞ്ചായത്തില്‍ അധികമായുള്ള കണക്ഷനുകള്‍ക്ക് പുതിയ വര്‍ക്ക് അറേഞ്ച് ചെയ്യും.  

തലശ്ശേരി മുനിസിപ്പാലിറ്റി, ന്യൂമാഹി, പന്ന്യന്നൂര്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായി കണ്ണൂര്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും തുടര്‍ പുരോഗതി വിലയിരുത്തുന്നതിന് മാര്‍ച്ച് മാസം 21-ന് വീണ്ടും യോഗം ചേരുന്നതിനും ബഹു. സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.  

വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെമ്പര്‍ ബിന്ദു ടി. ബി., ചീഫ് എഞ്ചിനീയര്‍മാരായ സെെജു പുരുഷോത്തമന്‍, സജീവ് രത്നാകരന്‍, കണ്ണൂര്‍ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സുദീപ് കെ. , ന്യൂമാഹി ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, തലശ്ശേരി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഫില്‍ഷാദ്, ഷബീര്‍,  സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീ. പ്ര‌ൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ യോഗത്തില്‍ പങ്കെടുത്തു


ചിത്രവിവരണം. സ്പീക്കർ അഡ്വ.എ.എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം


tran

വിജയാശംസകൾ നേർന്ന്

യാത്രയയപ്പ് നൽകി


ഫെബ്രുവരി 14, 15, 16, തീയ്യതികളിലായി തൃശ്ശൂർ

സെൻ്റ് അലോഷ്യസ് ഹയർ

സെക്കണ്ടറി സ്കൂൾ (എൽത്തുരുത്ത്) ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന

പത്താമത് സംസ്ഥാന

സീനിയർ വനിതാ ഹോക്കി

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

വിജയാശംസകൾ നേർന്ന്

യാത്രയയപ്പ് നൽകി ...........

whatsapp-image-2025-02-14-at-22.48.47_ecca739a

മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ KFC കാളിക്കാവിന്നു ജയം 

 

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 ന് ആരംഭിച്ച , മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഏഴാമത് മത്സരത്തിൽ KFC കാളിക്കാവ്( 2 - 0 ) ന് യൂറോ സ്പോട്സ് പടന്നയെ പരാജയപ്പെടുത്തി


ഇന്നത്തെ വിശിഷ്ടാതിഥികൾ അല എക്സ്പോർട്ടിങ്ങ് കമ്പനി, മുംബെയുടെ MD

സഫിയുള്ള ബോണോൻ്റവിടെ , പുന്നോൽ സർവ്വീസ്സ് സഹകരണ ബാങ്ക് പ്രസിഡൻറ് രഘു മാസ്റ്റർ എന്നിവരാണ്.


അവരെ മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ മുൻ മുനിസിപ്പാൽ കമ്മീഷണർ സുനിൽ കുമാർ, സെമീർ ബോണോൻ്റവിട, കെ.ജി.രാഗേഷ്


നാളെത്തെ മത്സരം

റോയൽ FC കോഴിക്കോട്.

Vs

അഭിലാഷ് FC കുപ്പോത്ത്  




whatsapp-image-2025-02-14-at-23.01.45_bf5d3a03_1739557296

സുബൈദ നിര്യാതയായി.


പെരിങ്ങാടി: കവിയൂർ പാറമ്മൽ ജുമാ മസ്ജിദിന് അടുത്തുള്ള "അൽ സമാനിൽ താമസിക്കുന്ന പെരിങ്ങാടിയിലെ സുബൈദ മൻസിൽ പുത്തൻ പുരയിൽ സുബൈദ(80) നിര്യാതയായി.

ഭർത്താവ്: പരേതനായ മാടോൾ കുട്ട്യാലി ഹാജി.

മക്കൾ: ഖൗലത്ത്. നുസൈബ, സാലിഹ, റഷീദ്, ഹഫ്സത്ത്, നൗഫൽ, ബുഷ്റ.

മരുമക്കൾ: നഫീസ, ബഷീർ, ഹസീന, റഷീദ്, പരേതരായ സുബൈർ, ഹംസ, മഹമ്മൂദ്.

സഹോദരങ്ങൾ: ഖദീജ, പരേതനായ അബ്ദുല്ല.

ഖബറടക്കം: നാളെ ശനിയാഴ്ച (15/02/2025) പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


aaaa

സരോജിനി. (86) നിര്യാതയായി

തലശ്ശേരി : തിരുവങ്ങാട് മൂന്നാം ഗേറ്റിനു സമീപം " പരേതനായ എം. ജി വൈദ്യരുടെ ഭാര്യ,ഷാൻഗ്രിലയിൽ തലശ്ശേരി വീട്ടിൽ ശ്രീമതി :സരോജിനി. (86) നിര്യാതയായി. മക്കൾ രഞ്ജിനി, ദീപ്തി. മരുമകൻ :കെ. എൻ. ശങ്കർ. ശവസംസ്ക്കാരം :ഉച്ചക്ക് മൂന്ന് മണിക്ക് :കണ്ടിക്കൽ എൻ. എസ്. എസ്. ശ്മശാനത്തിൽ.


          

SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW