മനസ്സില്‍ നിറയണം ഗുരുസ്മരണ
: ഡോ .കെ .കെ .എൻ. കുറുപ്പ്
പ്രമുഖ ചരിത്ര ഗവേഷകനും കോഴിക്കോട് യൂണിവേഴ്സിറ്റി ഏഴാം വൈസ് ചാൻസലറുമായ ഡോക്ടർ കെ കെ എൻ കുറുപ്പിൻ്റെ ഒരു ശിഷ്യ ഇന്ന് അദ്ദേഹത്തെ കാണാനെത്തി . ഗുരുവന്ദനത്തിനായി .
മലപ്പുറം ജില്ലയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗമായ അവർ മലപ്പുറം ജില്ലയിലെ ഗവൺമെൻറ് കോളേജിൽ പ്രൊഫസർ ആയി ജോലി ചെയ്യുന്നു .
വിരമിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം .ഏറെ കാലത്തിനിടയിൽ തൻ്റെ ഗുരുനാഥനായ ഡോക്ടർ കെ കെ എൻ കുറുപ്പിനെ വന്നു കണ്ട അവർ അനുഗ്രഹത്തിനായി ഗുരുവിന്റെ മുമ്പിൽ ശിരസ്സ് നമിച്ചു.
കുറുപ്പ് സാറിൻ്റെ ഉപദേശവും മാർഗ്ഗനിർദ്ദേശങ്ങളും അണുയിട വ്യതിചലിക്കാതെ ജീവിതത്തിൽ പാലിച്ചതുകൊണ്ടാണ് താൻ ഈ നിലയിലെത്തിയതെന്നും തൻ്റെ മകൾ ഇപ്പോൾ മിലാനിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ സസന്തോഷം കൂട്ടത്തിൽ വ്യക്തമാക്കി .
ഇത്തരം ഒരനുഭവം ഇല്ലായിരുന്നുവെങ്കിൽ ഒരു സാധാരണ വീട്ടമ്മയായി കാലം കഴിക്കേണ്ടിവരുമായിരുന്നു എന്നും അവർ തുറന്ന് സമ്മതിച്ചു .
മക്ക മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ സന്ദർശിച്ചപ്പോഴെല്ലാം തനിക്കും തൻ്റെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം തൻ്റെ വളർച്ചക്കും ഉയർച്ചയ്ക്കും സഹായിച്ച അധ്യാപകർക്കൊപ്പം കുറുപ്പ് സാറിനേയും സമരിച്ചുകൊണ്ട് പ്രാർത്ഥിച്ചിരുന്നതായി അവർ സംഭാഷണത്തിനിടയിൽ വ്യക്തമാക്കി.
ജാതിമത വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസ വേർതിരിവുകളല്ലാതെ ഈശ്വര പ്രാർത്ഥന നടത്തിയ ശിഷ്യയുടെ മുമ്പിൽ നിറമിഴിയോടെ നിൽക്കുകയായിരുന്നു ഡോക്ടർ കെ കെ എൻ കുറുപ്പ് എന്ന വലിയ മനുഷ്യൻ .മൂകാംബികയിലും ഗുരുവായൂരിലും തുടങ്ങി നിരവധി പുണ്യ ക്ഷേത്രങ്ങളിൽ വിശ്വാസി എന്നനിലയിലും സന്ദർശകൻ എന്നനിലയിലും കുടുംബസമേതം ഡോക്ടർ കെ കെ എൻ കുറുപ്പ് ഇതിനകം പലതവണ സന്ദർശിച്ചിട്ടുണ്ട് .
എന്നാൽ ഒരിടത്തും തൻ്റെ ഗുരുനാഥന്മാർക്ക് വേണ്ടി ഈശ്വര പ്രാർത്ഥന നടത്തിയിട്ടുമില്ല .
മലപ്പുറംകാരി ശിഷ്യയുടെ വാക്കുകൾ ഗുരുവിൽ പുതിയൊരു തിരിച്ചറിവും കുറ്റബോധവുമാണു ണ്ടാക്കിയതെന്ന് അർത്ഥശങ്കക്കിടയില്ലാതെ ഡോ .കെ കെ എൻ കുറുപ്പ് തുറന്നു സമ്മതിക്കുന്നു .
തനിയ്ക്ക് നിയമനം തന്ന ശ്രീ. മുഹമ്മദ് ഗനി സായ്‌വ് ,അധ്യാപകരായ എം ജിഎസ് നാരായണൻ ,ടി .കെ. രവീന്ദ്രൻ ,എം .പി. ശ്രീകുമാരൻ തുടങ്ങിയവർക്കൊപ്പം മറ്റു ഗുരുക്കന്മാരെയും കൃതജ്ഞതാപൂർവ്വം സ്മരിച്ചുകൊണ്ട് പ്രാർത്ഥിക്കാൻ തന്നെ പ്രേരിപ്പിച്ച ശിഷ്യയെ ഏറെ ബഹുമാനത്തോറൂം സ്നേഹാദരവോടും കൂടിയാണ് ഡോ .കെ കെ എൻ കുറുപ്പ് നോക്കിക്കാണുന്നത് .
ഡോ .കെ .കെ. എൻ . കുറുപ്പ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group