മാച്ചിനാരി ഒന്തം
: സത്യൻ മാടാക്കര
കിഴക്ക് മടപ്പള്ളി കോളേജ്
പടിഞ്ഞാറ് സ്മാരക ശിലയിലെ തറവാട്
നടുക്കൂടെ മാച്ചിനാരി ഒന്തം.
മൂരി വണ്ടിക്കാരന്‍ കിട്ടന്‍
പെരുവാട്ടിന്‍ താഴ കൊപ്ര പാണ്ഡ്യാലയിലേക്ക്|
പോയ വഴി
പുഞ്ചിരിയുടെ നാലാം നമ്പര്‍ ബസ്സ്
നിന്നു പോയ ഒന്തം.
കുള്ളന്‍ തെങ്ങ്, മാവ് വന്നതോടെ|
നാഷണല്‍ ഹൈവേ
മാച്ചിനാരി ഒന്തത്തിന്റെ എകരം കുറച്ചു.
വടകര ജയഭാരതി ടാക്കീസില്‍
സെക്കന്‍റ് ഷോക്ക് പോയി
നടന്നു വന്നതും
മടപ്പള്ളി ഹൈസ്ക്കൂള്‍ മൈതാനത്തില്‍നിന്ന്
നാടകം കണ്ട് പാതിരാത്രി മടങ്ങിയതും
അറക്കല്‍ പൂര വെടിക്കെട്ട് കാണാന്‍
ഒരുങ്ങിപ്പുറപ്പെട്ടതും മാച്ചിനാരി വഴി.
ഇത് വഴി ഓര്‍ക്കാട്ടേരി ചന്തക്കും
റെയില്‍ മുറിച്ചു കടന്ന് ഒഞ്ചിയത്തേക്കും
കേളൂബസാറിലെ ചങ്ങാതി വീട്ടിലേക്കും
പല പ്രാവശ്യം നടന്നു.|
ഒഞ്ചിയം പഞ്ചായത്ത്
ഊരാളുങ്കല്‍ ദേശം
കണ്ണക്കര.പി.ഒ
വടകര താലൂക്ക് എന്നെഴുതിയവര്‍
മാച്ചിനാരി ഒന്തം ഓര്‍ക്കുമോ!
സ്മാരക ശിലകള്‍ വായിക്കുന്നവരൊക്കെ
ഓര്‍ക്കാതിരിക്കില്ല.
ഈ മണ്ണില്‍ പോര്‍ളാതിരിമാരും പിന്നീട് സാമൂതിരിയും അതിനുശേഷം കടത്തനാട് രാജകുടുംബങ്ങളും ഏറെക്കാലം ഭരണം കൊണ്ടുനടന്നു. ഫ്യൂഡല്‍ കാലത്തെ കഥകള്‍ ഒരു രാവണന്‍കോട്ട പോലെ ചരിത്രത്തില്‍ പുളഞ്ഞു കിടക്കുന്നു. മലബാറിന് ചരിത്രപരമായി വല്ല പ്രാധാന്യവുമുണ്ടോ എന്നറിയാന്‍ ഭൂസ്ഥിതിയെക്കുറിച്ചുള്ള വിവരണങ്ങളും ചരിത്രവിശകലനവുമായി പല ചരിത്രകാരന്മാരും പഠന മേഖലയിലുണ്ട്. വടക്കു മയ്യഴിപ്പുഴ മുതല്‍ തെക്കു പൊന്നാനി (തിരൂര്‍) പുഴവരെയും വ്യാപിച്ചു കിടക്കുന്ന കോഴിക്കോട് ജില്ലയിലെ വടക്കെ ഭാഗത്തെ കടലോര പ്രദേശങ്ങള്‍ അനേകം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്തരകേരളത്തോട് അത്യാധികം ബന്ധപ്പെട്ട സ്ഥലമായിരുന്നു. വടക്കുനിന്നുള്ള മൂരാട് കോട്ടക്കല്‍ പുഴയും തെക്കു നിന്നുള്ള കല്ലായിപ്പുഴയും കൂട്ടിയിണക്കുന്ന അകലാപ്പുഴയും, പടിഞ്ഞാറു ഭാഗത്തു കടല്‍ക്കരയിലുള്ള പന്തലായിനി, കൊല്ലം, കൊയിലാണ്ടി എന്നീ സ്ഥലങ്ങളും പണ്ടേ പ്രസിദ്ധമാണല്ലോ.
'മലബാര്‍ സ്കെച്ചുകള്‍' മുപ്പത് വര്‍ഷം എഴുതുമ്പോള്‍ മലബാറിലെ നാട്ടുമ്പുറക്കാഴ്ചകളാണ് എഴുത്തിലൂടെ നിറവേറ്റപ്പെട്ടത്. ഇപ്പോഴും ആളുകളത് വായിക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം. അത് പുസ്തകമാക്കിയ ചിരന്തന ദുബായ് പുന്നക്കല്‍ മുഹമ്മദലിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. 'വാടോ കേറ്', നല്ല നയിപ്പുള്ളവള്‍' ,'ലാച്ചാറ് - അങ്ങനെ എത്രയെത്ര വടക്കന്‍ മലബാര്‍ പദങ്ങള്‍. അതൊന്നും വേണ്ടത്ര സാഹിത്യത്തില്‍ വന്നിട്ടില്ല. അത്തരം പദങ്ങള്‍ നിറഞ്ഞ യു.എ.ഖാദറിന്റെ തൃക്കോട്ടൂര്‍ പെരുമ, എം.മുകന്ദന്റെ 'കുട നന്നാക്കുന്ന ചോയി' പുനത്തിലിന്റെ സ്മാരകശിലകള്‍ ഫോക്ക് പദ സംഹിതകൊണ്ട് നിറഞ്ഞതാണ്. ഈ കൃതികള്‍ക്ക് ഫോക്‌ലോർ അംശം ചേര്‍ത്തുവെച്ചുള്ള പഠനം അര്‍ഹിക്കുന്നു. കടത്തനാടിന്റെ അകമറിഞ്ഞ എം.സി.അപ്പുണ്ണി നമ്പ്യാര്‍, വി.ടി.കുമാരന്‍ മാസ്റ്റര്‍, കടത്തനാട്ട് മാധവിയമ്മ, പി.ടി.അബ്ദുള്‍ റഹ്മാന്‍, എ.സ്.വി.ഉസ്മാന്‍, കക്കട്ടില്‍ നാട്ടുമ്പുറം ഹാസ്യത്തിലൂടെ കഥയില്‍ ചേര്‍ത്തുവെച്ച അക്ബര്‍ കക്കട്ടില്‍, വടകരക്കാരായ വി.ആര്‍.സുധീഷ്, എം.സുധാകരന്‍, ചരിത്രകാരനായ പി.ഹരീന്ദ്രനാഥ്, ഗായകന്‍ വി.ടി.മുരളി എന്നിവരിലൂടെ ഞാന്‍ കടത്തനാടിന്റെ മണ്ണും ഉപ്പും തിരിച്ചറിയുന്നു. നാട്ടുമ്പുറ തമാശയുടെ ശബ്ദ താരാവലി തയ്യാറാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ മനുഷ്യനാകാനുള്ള ഗൃഹപാഠം പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, ജില്ല നമുക്ക് നല്‍കുന്നു. ദേശം മനുഷ്യരിലങ്ങനെ സാമൂഹ്യനന്മ എഴുതിച്ചേര്‍ക്കുന്നു.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group