ജീവകാരുണ്യപ്രവർത്തനം അഥവാ ചാരിറ്റി എന്ന പദം അത്യമൂല്യം !
ചാരിറ്റി എന്നവാക്ക് ഒരലങ്കാരമായും 'പ്രൊഫഷൻ 'എന്നനിലയിലും കൊണ്ടുനടക്കുന്നവരേറെയുള്ള നമ്മുടെ നാട്ടിൽ വലം കൈകൊണ്ട് കൊടുക്കുന്ന ദാനം ഇടംകൈയ്യറിയരുതെന്ന വേദവാക്യം ജീവിതത്തിൽ
നടപ്പിലാക്കുന്ന അജ്ഞാതനായ ഈ 'നന്മയുടെ പൂമരം ' പൊതുസമൂഹത്തിന് മാതൃകയാണ് . വാർത്ത തുടർന്ന് വായിച്ചാലും
കാരുണ്യത്തിൻ്റെ കൈത്താങ്ങ് ; ഡയാലിസിസ് സെന്ററിന്
32 ലക്ഷത്തിന്റെ ചെക്ക് െെകമാറി
നാദാപുരം : പേര് പുറത്തറിയിക്കരുതെന്ന വ്യവസ്ഥയിൽ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് പ്രവാസി സംഭാവനചെയ്ത 32,12,000 രൂപയുടെ ചെക്ക് കൈമാറി. ചെക്ക് കൈമാറിയ ചടങ്ങ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനംചെയ്തു.
മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായി. മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, കെ.കെ. നവാസ്, പറമ്പത്ത് അഷ്‌റഫ്, കെ.എം. രഘുനാഥ്, എൻ.കെ. മൂസ, എം.പി. ജാഫർ, ടി.കെ. ഖാലിദ്, എം.പി. സൂപ്പി, ടി.ടി.കെ. ഖാലിദ്ഹാജി, സി.കെ. സുബൈർ തുടങ്ങിയവർ സംസാരിച്ചു.
മുസ്‌ലിംലീഗ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന് 12 ഡയാലിസിസ് മെഷീനുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group