''അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിതത്തെയും ജീവനോ"പാധിയെയും പ്രതികൂലമാക്കുന്ന കരിനിയമങ്ങൾ നടപ്പിലാക്കപ്പെടരുത് "
ഡോ. ജിതേഷ്ജി
അടിസ്ഥാന വർഗമായ കർഷകന്റെ ജീവിതത്തെയും ജീവനോപാധിയെയും പ്രതികൂലമാക്കുന്ന കരിനിയമങ്ങൾ നടപ്പിലാക്കപ്പെട്ടരുതെന്നും വനനിയമഭേദഗതി ബിൽ പിൻവലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും ഇക്കോ- ഫിലോസഫറുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു.
ഇടുക്കി കട്ടപ്പന ഗാന്ധിസ്ക്വയറിൽ കാർഡമം പ്ലാന്റെഴ്‌സ് ഫെഡറേഷൻ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സമാപനസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനനിയമഭേദഗതി ബിൽ പിൻവലിച്ചതായി അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനെ തുടർന്നാണ്
സമരസമിതി നേതാക്കൾക്ക് ഡോ. ജിതേഷ്ജി നാരങ്ങാനീര് നൽകി ഉപവാസ സമരം പര്യവസാനിപ്പിച്ചത്.
കാർഡമം പ്ലാൻന്റെഴ്‌സ് ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തന്റെ അദ്ധ്യക്ഷതയിൽ എം എൽ ഏ മാരായ വാഴൂർ സോമൻ, എം. എം. മണി, അഡ്വ. മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീറാണാക്കുന്നേൽ, ഇ. എം അഗസ്തി എക്സ് എം എൽ ഏ,
കട്ടപ്പന നഗരസഭ ചെയർപെഴ്സൻ ബീനാ ടോമി,ആർ. മണിക്കുട്ടൻ, സമരസമിതി സെക്രട്ടറി പി ആർ സന്തോഷ്, എസ്. ജീവാനന്ദം, ജോസഫ് പുതുമന, എൻ. പ്രിഥ്വിരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി സിജോ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കി രൂപതാ അദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലായിരുന്നു ജനുവരി 15 ന് രാവിലെ സമാരംഭിച്ച ഉപവാസ സമരത്തിന്റെ ഉദ്ഘാടകൻ. ഉപവാസസമരം പൂർണ്ണമായി ലക്ഷ്യം കണ്ടതായി കാർഡമം ഫെഡറേഷൻ ഭാരവാഹികളായ സ്റ്റെനി പോത്തൻ, പി ആർ. സന്തോഷ്, എസ്. ജീവാനന്ദം എന്നിവർ അറിയിച്ചു. ഫെബ്രുവരി 10 ന് ഇടുക്കി ജില്ലയിലെ ഏലകർഷകകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ചനടത്തുമെന്നും അവർ പറഞ്ഞു.
വനനിയമഭേദഗതി ബില്ലിനെതിരെ കാർഡമം പ്ലാൻന്റെഴ്‌സ് ഫെഡറേഷൻ ഇടുക്കി ജില്ലയിലെ കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടത്തിയ ഉപവാസസത്യാഗ്രഹം ബിൽ പിൻവലിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപ
നത്തെ തുടർന്ന് സമരസമിതി അംഗങ്ങൾക്ക് ഡോ. ജിതേഷ്ജി നാരങ്ങാനീര് നൽകി സമരം പര്യവസാനിപ്പിക്കുന്നു
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group