
യഥാർത്ഥ കോൺഗ്രസ്സുകാർ ജാഗ്രത കാണിക്കണം : -മുല്ലപ്പള്ളി രാമചന്ദ്രൻ
കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പേരു ചേർത്ത് എപ്പോഴൊക്കെ കൊച്ചു കൊച്ചു സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചോ ആ കാലത്തെല്ലാം പല കാരണങ്ങളാൽ പാർട്ടിയുമായി പിണങ്ങി നിന്നവർ കോൺഗ്രസ്സ് വിട്ട ചരിത്രം നാം കണ്ടതാണ്.
പലരും പിന്നീട് തിരിച്ചു വരാതെ സി.പി.എം. , ബി.ജെ.പി. സംഘടനകളിൽ സജീവമാകുന്ന കാഴ്ചയാണ് നാം കണ്ടത്. ഡി.ഐ.സി. രൂപീകരണത്തെ തുടർന്ന് കോൺഗ്രസ്സ് വിട്ടു പോകാൻ നിർബന്ധിതരായ ഒട്ടേറെ പ്രവർത്തകർ മറ്റു പാർട്ടികളിൽ സജീവമായി. ചിലർ എന്നെന്നേക്കുമായി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു.
ചരിത്രത്തിൻ്റെ പുനരാവർത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന ഉത്തമന്മാരായ കോൺഗ്രസ്സുകാർ അത് തിരിച്ചറിയണം.
രാഷ്ട്രീയ മെയ് വഴക്കം അറിയാത്ത ഒരു പാട് നല്ല കോൺഗ്രസ്സുകാർ കൊച്ചു കൊച്ചു കാരണങ്ങൾ കൊണ്ട് ദൈനംദിന രാഷ്ട്രീയത്തിൽ നിന്ന് മാറി നില്ക്കുന്നു.
ഒരു പുതിയ കോൺഗ്രസ്സിൻ്റെ ആവിർഭാവം ചെറിയ തോതിലെങ്കിലും മാതൃസംഘടനയായ കോൺഗ്രസ്സിന് ദോഷമേ വരുത്തുകയുള്ളൂ. സംഘടന കോൺഗ്രസ്സ് , പിന്നീട് എൻ.സി.പി. തുടർന്ന് ഡി.ഐ.സി.യുടെ ആഗമനം, കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ഒരു പാഠമാകേണ്ടതുണ്ട്.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group