നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.

നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
Share  
2025 Jan 08, 10:50 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്. 

വായു, ജലം , മണ്ണ് - ഇവയെ ആശ്രയിച്ചു മാത്രമേ ജീവിതം സാധ്യമാവുകയുള്ളൂ. എന്നാൽ നിലനില്പിൻ്റെ അടിസ്ഥാന വസ്തുതകൾ മനസ്സിലാക്കാതെയാണ് നാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്

പ്രകൃതി ദുരന്തങ്ങൾക്കുള്ള

മുഖ്യകാരണവും അതു തന്നെയാണ്.

ഉപഭോഗ സംസ്കാരം നമ്മുടെ നിലനില്പിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

വാഹനപ്പെരുപ്പം, 

നിർമ്മാണ പ്രവർത്തനങ്ങൾ,

വ്യവസായങ്ങളുടെ ആധിക്യം, ആഡംബര ജീവിതഭ്രമം , സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള അനാവശ്യ വികസന പ്രവർത്തനങ്ങൾ ... ഇങ്ങനെ അനുദിനം ഒട്ടേറെ ഘടകങ്ങൾ നാമറിയാതെ സാമൂഹ്യ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

എന്നിട്ടും ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും

നമ്മൾ ഇപ്പോഴും കാര്യമായി അഭിസംബോധന ചെയ്യുന്നേയില്ല.

ലോകമാകെ പുതിയ ജീവിത ശൈലിയും പരിസ്ഥിതി സംരക്ഷണവുമൊക്കെ ചർച്ച ചെയ്യുന്നത് നമ്മുടെ മാധ്യമങ്ങൾക്കൊട്ട് മുഖ്യ വിഷയവുമാകുന്നില്ല

അസർബൈജാനിൽ ചേർന്ന കോൺഫറൻസ് ഓഫ് പാർട്ടീസിൽ ലോകരാഷ്ടങ്ങൾ മേൽ സൂചിപ്പിച്ച കാര്യങ്ങൾ

ചർച്ച ചെയ്തിരുന്നു.

സമുദ്രത്തിൻ്റെ ഉപരിതല ഊഷ്മാവ് കൂടിക്കൊണ്ടിരിക്കുന്നതിനാൽ സമയത്തും അസമയത്തും 

മഴ പെയ്തു കൊണ്ടിരിക്കുകയും കൊടുങ്കാറ്റടിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

കൂടാതെ അന്തരീക്ഷ ഊഷ്മാവ് ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. ശുദ്ധമായ ഭക്ഷണവും ശുദ്ധമായ വെള്ളവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും നമ്മുടെ മുൻപിലുണ്ട്

ദൈവത്തിൻ്റെ സ്വന്തം നാടായി വിശേഷിപ്പിക്കപ്പെട്ട കേരളത്തിലും പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുകയാണ്.

പ്രളയം , ഉരുൾപൊട്ടൽ , സമുദ്രതീരം കടലെടുക്കൽ, ഓഖി പോലുള്ള കൊടുങ്കാറ്റുകൾ, ശക്തമായ വേനൽച്ചൂട് ഇതെല്ലാം നമ്മൾ മലയാളികൾ അഭിമുഖീകരിക്കുന്ന

പ്രശ്നങ്ങളാണ്.

നമ്മൾ ദുരന്തങ്ങൾ വരുമ്പോൾ മാത്രം പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്തു ചെയ്യുന്നു . പിന്നീട് അത് അവഗണിച്ച് വീണ്ടും പാരിസ്ഥിതിക ദുരന്തങ്ങൾക്ക് ഊർജ്ജമേകുന്ന വികസന- ടൂറിസ പദ്ധതികളുമായി മുന്നോട്ടു പോകുന്നു.

ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ എന്തൊക്കെ ജീവിതത്തിൽ പകർത്തണം, 

എന്തൊക്കെ തിരുത്തണം,

തുടങ്ങിയ കൂടിയാലോചനകൾ അനിവാര്യമായിരിക്കുന്നു 

ഈ ആശയങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വടകര ടൗൺ ഹാളിൽ നടക്കുന്ന ഹരിതാമൃതം -25 ൻ്റെ ഭാഗമായി Feb-7-ന് ടൗൺഹാളിൽ ഉച്ചയ്ക്ക് 2 മണിക്ക് പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രസക്തി ' എന്ന വിഷയത്തിൽ ഒരു ശില്ലശാല നടത്തുവാൻ ഉദ്ദേശിക്കുന്നു. 

കേരളത്തിലെ പ്രമുഖ പരിസ്ഥിതി ശാസ്തജ്ഞൻമാരിലൊരാളും പ്രഭാഷകനുമായ മുൻ ജല വകുപ്പ് ഡയരക്ടർ ഡോ. സുഭാഷ് ചന്ദ്രബോസ്

ആണ് ഈ ശില്പശാല നയിക്കുന്നത്.

മുണ്ടക്കൈയിലെയും ചൂരൽമലയിലും ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന

പോലുള്ള പ്രകൃതി ദുരന്തങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങളും നമുക്കിതിൽ ചർച്ച ചെയ്യാം. 

മേൽ സൂചിപ്പിച്ച വിഷയങ്ങൾ പുതുതലമുറയിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കോളേജ് തലത്തിൽ

വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പ്രതിനിധികളെ പ്രത്യേകം ഈ ശില്പശാലയിൽ പൊതുജനങ്ങളോടൊപ്പം പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നു.

പരിസ്ഥിതിയെപ്പറ്റി ശാസ്ത്രീയമായി കൂടുതൽ അറിയുന്നതിനും സംശയങ്ങൾ

നിവാരണം ചെയ്യുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

ചെയർമാൻ&കൺവീനർ

സബ്കമ്മറ്റി

മണലിൽമോഹനൻ-9446683307

കെ.കെ.പ്രഭാശങ്കർ-9447454899

hariy=thamrutha-25-without-mannan-jpg
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? :ടി ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാരായണ ഗുരുവും പരിസ്ഥിതിയും : സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും കൊടക്കാട്ട് കുടുംബസംഗമവും  വാർഷികവും തട്ടോളിക്കരയിൽ
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25