കൊടക്കാട്ട് കുടുംബസംഗമവും
വാർഷികവും തട്ടോളിക്കരയിൽ
ചോമ്പാല :തട്ടോളിക്കരയിലെ പ്രശസ്തമായ കൊടക്കാട്ട് തറവാട്ടിലെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ കുടുംബസംഗമവും വാർഷികാ ഘോഷവും ജനുവരി അഞ്ചിന് തട്ടോളിക്കരയിൽ നടന്നു .
കുടുംബത്തിലെ ചെറുതും വലുതും മുതിർന്നവരുമായ ഒട്ടുമുക്കാൽ കുടുംബാംഗങ്ങളും പതിവുപടി നേരത്തെ കാലത്തെ തന്നെ തറവാട് വീടിൻറെ അങ്കണത്തിൽ സന്നിഹിതരായിരുന്നു .
കുടുംബത്തിലെ മുതിർന്നവരെ ആദരിച്ചതോടൊപ്പം കലാകായിക സാംസ്കാരിക രംഗങ്ങളിലും മികവ് പുലർത്തിയ കുടുംബത്തിലെ ഇളം തലമുറക്കാരായ വിദ്യാർത്ഥികൾക്ക് ഉപഹാരസമർപ്പണത്തോടെ അഭിനന്ദനം അർപ്പിക്കുകയുമുണ്ടായി '
2016 മുതൽ എല്ലാ വർഷവും ആഘോഷപൂർവ്വം ആചരിച്ചു വന്നിരുന്ന കൊടുക്കാട്ട് കുടുംബ സംഗമം ചില പ്രത്യേക കാരണങ്ങളാൽ ആഘോഷരഹിതമായ നിലയിൽ ജനറൽബോഡി മീറ്റിങ്ങിൽ ഒതുക്കുകയായിരുന്നു ഇത്തവണ .
ഇത്തവണത്തെ കുടുംബ സംഗമം കോടക്കാട്ട് രാജന്റെ ഭവനത്തിലായിരുന്നു .
കൊടക്കാട്ട് തറവാട്ടിലെ കണാരൻ ,ചിരുത ദമ്പതികളുടെ മക്കളായ മാണിക്കം ,ചന്തമ്മൻ ,കണ്ണൻ ,കുഞ്ഞിരാമൻ ,ഗോപാലൻ ,എന്നിവരുടെ കുടുംബങ്ങളും കണാരൻ്റെ ഭാര്യ മയ്യന്നൂർ ചിരുത എന്നവരുടെ കുടുംബങ്ങളുടെയുമാണ് വിപുലമായ ഈ സംഗമം .
കുടുംബക്കൂട്ടായ്മയുടെ സെക്രട്ടറി റിതേഷ് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു .
ചടങ്ങിൽ പ്രസിഡൻറ് പ്രജീഷ് വൈബി പുതുപ്പണം അധ്യക്ഷത വഹിച്ചു .
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും മുൻ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ വി ബാലൻ കല്ലേരി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു .
'കുടുംബക്കൂട്ടായ്മയുടെ പ്രാധാന്യവും പൊതുതലമുറയും '- എന്ന വിഷയത്തെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തി .
മലയാള ചലച്ചിത്ര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടൊപ്പം മുംബൈ ഫിലിം ഫെസ്റ്റിവൽ മികച്ച സ്ക്രിപ്റ്റ് റൈറ്ററായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത കുടുംബാംഗം ഫെബിൻ സിദ്ധാർത്ഥിനെയും വിദ്യാഭ്യാസരംഗത്തും കലാരംഗത്തും മികച്ച പ്രകടനം കാഴ്ചവച്ച കുടുംബത്തിലെ മറ്റു വിദ്യാർത്ഥികൾക്കും പ്രത്യേകം ആദരവ് നൽകി .
2024 വർഷത്തെ പ്രവർത്തനറിപ്പോർട്ട് റാൻ തീർത്ഥം അവതരിപ്പിച്ചു .റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സന്തോഷ് കോഴിക്കോട് ,നാരായണൻ മയ്യന്നൂർ .ഉദയകുമാർ കെ എം ,എന്നിവർ പങ്കെടുത്തു സംസാരിച്ചു . ഗോപി വരാക്കണ്ടി ,എം കെ ശശി കൊട്ടക്കാട്ട് ,പ്രേമൻ എടച്ചേരി ,
എം കെ സുരേഷ് ,റീബ രാജീവൻ ,രജിത ,ഷാജു ,ബിനിൽ മയ്യന്നൂർ ,സുരേന്ദ്രൻ ,എം കെ രവീന്ദ്രൻ അമൃതംഗമയ എന്നിവർ ആശംസകളർപ്പിച്ചു .കുടുംബകൂട്ടായ്മയുടെ പ്രവർത്തനത്തിന് വിനു തിരുവോണം കൃതജ്ഞതയർപ്പിച്ചു
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group