ബീഡിതെറുപ്പ് ജോലിയിൽ നിന്നും ജൈവകൃഷിയിലേക്ക് , ഗാനരചനയിലേയ്ക്ക് :: ദിവാകരൻ ചോമ്പാല

ബീഡിതെറുപ്പ് ജോലിയിൽ നിന്നും ജൈവകൃഷിയിലേക്ക് , ഗാനരചനയിലേയ്ക്ക് :: ദിവാകരൻ ചോമ്പാല
ബീഡിതെറുപ്പ് ജോലിയിൽ നിന്നും ജൈവകൃഷിയിലേക്ക് , ഗാനരചനയിലേയ്ക്ക് :: ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Dec 27, 11:11 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ബീഡിതെറുപ്പ് ജോലിയിൽ നിന്നും ജൈവകൃഷിയിലേക്ക് , ഗാനരചനയിലേയ്ക്ക്


: ദിവാകരൻ ചോമ്പാല


ഒരു മുറം നേട്ടവുമായി ഗുരുവായൂരിൽ ഹരിതവിപ്ലവം

ഫാസ്റ്റ് ഫുഡും ശീതള പാനീയങ്ങളും വ്യാപകമായ നിലയിൽ വിറ്റഴിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്ന് കടന്നുപോകുന്നത് .

ചുട്ടുപൊള്ളുന്ന വേനലിൽ മാത്രമല്ല തിരുതകൃതിയിൽ തിമിർത്ത് പെയ്തൊഴിയുന്ന പെരുമഴക്കാലത്തും ശൈത്യകാലങ്ങളിലുംവരെ ശീതളപാനീയങ്ങൾ അഥവാ ലഹരിരഹിത പാനീയങ്ങളിൽ സുഖം കണ്ടെത്തുന്നവരാണ് നമ്മിലേറെപ്പേരും .

ശീതള പാനീയങ്ങളോടുള്ള ആസക്തി അഥവാ ഉപഭോക്തൃസ്വീകാര്യതയ്ക്ക് ആക്കം കൂട്ടാൻ ആകർഷകവും അതേസമയം ആരോഗ്യപരമായി ഒരുപാട് ദോഷഫലങ്ങൾ ഉള്ളതുമായ കൃത്രിമ നിറക്കൂട്ടുകൾ ചേർത്ത് വർണ്ണതീവൃത വരുത്തിക്കൊണ്ടാണ് പല ശീതളപാനീയങ്ങളും മാർക്കറ്റിൽ വിൽപ്പനയ്‌ക്കെത്തുന്നത് .

sujatha3

അറിഞ്ഞോ അറിയാതെയോ വിഷം തിന്നുന്നവരാണ് നമ്മിലേറെപ്പേരും .

ഇത്തരം ഒരു സാഹചര്യത്തിലാണ് ഗുരുവായുരിൽ ഹരിതവിപ്ലവത്തിന് മുഖ്യഅമരക്കാരിയായി രംഗത്തെത്തിയ സുജാത സുകുമാരൻ എന്ന 48 കാരി നാട്ടുകാർക്ക് പ്രിയങ്കരിയായതും കർഷകമിത്ര അവാർഡ് ജേതാവായതും .

ദീർഘകാലമായി ചെയ്തുവന്ന ബീഡിതെറുപ്പ് ജോലിയിൽ നിന്നും സുജാത ജൈവകൃഷിയിലേക്ക് ഇറങ്ങിയത് ഉപജീവനമാർഗ്ഗം എന്നതിലുപരി വിഷം തീണ്ടാത്ത ഭക്ഷണം എന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ട് തന്നെ .

ഗുരുവായൂരിന് സമീപം പാലുവായിലെ കോതക്കുളങ്ങര ക്ഷേത്രത്തിനടുത്തുനിന്നും അൽപ്പം മാറി നടന്നാൽ

സുജാതയുടെ അരീക്കരവീട്ടിലെത്താം .

വീടിൻറെ എതിർ വശത്തുള്ള ഒരു പ്രവാസിയുടെ 50 സെൻറ് ഭൂമി പാട്ടത്തിനെടുത്താണ് സുജാത ഹരിത വിപ്ലവത്തിന് ആദ്യമായി തിരികൊളുത്തിയത് .

മുഖ്യ ഉപദേഷ്ട്ടാവും പ്രോത്സാഹകയുമായി തൈക്കാട് കൃഷി ഓഫീസർ മഞ്ജു റോഷ്‌നി യുടെ പിന്തു

ണയും കൂടിയായപ്പോൾ തരിശിടം ഹരിതകാന്തിയിൽ തളിർത്തുലഞ്ഞു .


sujath5

എട്ടുതരം ചീരകൾ ,തക്കാളികൾ പലതരം ,വഴുതിനകൾ,കോളിഫ്‌ളവർ ,ക്യാബേജ് ,കയ്‌പ്പ .വെണ്ട .പയർ ,ചേന .മുളക് തുടങ്ങി ഇവിടം വിള വൈവിധ്യങ്ങളുടെ അഥവാ വിഷം തീണ്ടാത്ത പച്ചക്കറി വിളകളുടെ ഹരിത ഭുമിയായി മാറിയതും വളരെപ്പെട്ടെന്ന് .


ഓണത്തിന് ഒരു മുറം പച്ചക്കറി എന്നപദ്ധതിയിൽ മികച്ച കർഷകനുള്ള കർഷകമിത്രഅവാർഡ് സുജാതയെത്തേടിയെത്തി .ഒരു ലക്ഷം രൂപയും കീർത്തിഫലകവും ! ആദരവും അംഗീകാരവും അത് വേറെയും . സുജാതയുടെ ഒഴിവുസമയ വിനോദം എന്ന നിലയിൽ കുത്തിക്കുറിച്ചട്ട വരികൾ ആളുകൾ ഏറ്റുപാടാൻ തുടങ്ങിയതോടെ ഗാനരചയിതാവ് എന്നപദവിയും സുജാതയ്ക്ക് സ്വന്തം. 



ഒട്ടുമുക്കാൽ ഭക്ഷണപ്രിയരുടെയും ഇഷ്ടഭക്ഷ്യവിഭവമാണ് ചീരക്കറി ,അഥവാ ചീരകൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ .

ആകർഷണീയമായ നിറഭേധങ്ങൾക്കൊപ്പം രുചിപ്പെരുമയിലും പോഷകസമ്പന്നതയിലും ചീരയ്ക്ക് ഇലക്കറികളിൽ പകരക്കാരനില്ലാത്ത സൂപ്പർസ്റ്റാർ പദവി.

ചീരയ്ക്കുമുണ്ട് ഒരുപാട് പേരുകൾ . സുന്ദരിച്ചീര .മയിൽപ്പീലിച്ചീര ,ചെമ്പട്ടുചീര,പച്ചച്ചീര ,സൗഹൃദ ചീര സാമ്പാർ ചീര ,മധുരച്ചീര മുള്ളൻ ചീര ,ചായമൻസ അങ്ങിനെ നീളുന്ന ഒരുപാട് പേരുകൾ ,തരങ്ങൾ .

സമീപകാലത്തായി ചീരകൃഷിക്കാരുടെ പ്രിയങ്കരയായിത്തീർന്ന ചെമ്പട്ടുടുത്ത ഒരു സുന്ദരിയുണ്ട് . വ്ളാത്താങ്കര ചീര .

നട്ട് വളർച്ചയെത്തിയാൽ ഏകദേശം എട്ടോ ഒൻപതോ മാസങ്ങൾ കഴിഞ്ഞാലേ വ്ളാത്താങ്കര ചീരക്ക് പൂവിടൂ . അതുകൊണ്ടുതന്നെ ഒരുവർഷത്തോളം മുടക്കമില്ലാത്ത വിളസമൃദ്ധി .

ചീരകളിൽ ദീർഘസുമംഗലി എന്ന് ചിലർ നേരമ്പോക്കായി വിളിക്കുന്നതും അതുകൊണ്ടുതന്നെയാവാം .

വ്ളാത്താങ്കര ചീരയോടായി സുജാതയ്ക്ക് പ്രണയം ,ഒട്ടുമുക്കാലിടങ്ങളിലും വ്ളാത്താങ്കര ചീരമുറ്റിത്തഴച്ചു വളർന്നു .പറമ്പ് ചെഞ്ചായം പൂശിയപോലെയായി .

ഔഷധഗുണസമ്പന്നമായ ചീരയ്ക്ക് വിളർച്ച ,ത്വക്ക് രോഗങ്ങൾ ,നേത്രരോഗങ്ങൾ, ആസ്ത്‌മ,അസ്ഥിരോഗങ്ങൾ അതിസാരം തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് ആയുർവ്വേദ വിദഗ്ദർ സമ്മതിക്കുന്നു .


വിളവെടുപ്പിനു ശേഷമുള്ള ആയുസ്സ് ചീരയ്ക്ക് നന്നേ കുറവായതുകൊണ്ടുതന്നെ സുജാതയ്ക്ക് അത് വളർത്തുന്ന ഇടങ്ങൾക്കടുത്തുതന്ന പെട്ടെന്നുതന്നെ വിപണന സാധ്യത കണ്ടെത്തേണ്ടതാതായും വന്നു .

അതാത് ദിവസങ്ങളിലെ വിളെവടുപ്പിൽ ഒരു കിലോ ചീരവിറ്റാൽ 60 രൂപ ലഭിക്കും .

എന്നാൽ ചില നേരങ്ങളിൽ വിൽപ്പന തത്സമയങ്ങളിൽ നടക്കാതെ വന്നപ്പോൾ ചീരകൃഷി നഷ്ടക്കച്ചവടമായി മാറിയേക്കുമോ എന്ന ഭയാശങ്ക സുജാതയെ തളർത്തിയെങ്കിലും പുതിയ കർമ്മപദ്ധതിയിലേക്കുള്ള കാൽവെപ്പായി അത് മാറുകയാണുണ്ടായത് .

ചെമ്പരുത്തിപ്പൂവ് അരച്ച് കലക്കിയ പോലുള്ള വർണ്ണപ്പൊലിമയുള്ള വ്ളാത്താങ്കര ചീരകൊണ്ട് സുജാത സ്‌പെഷ്യൽ ചീര സ്ക്വാഷ് പിറവിയെടുത്തത് അങ്ങിനെ .

ഒരു കിലോ ചീരയിൽ നിന്ന് സ്ക്വാഷ് നിർമ്മിച്ചാൽ 300 രൂപവരെ നേടാനാവുമെന്നു അനുഭവ സമ്പന്നതയുടെ പിൻബലത്തിൽ സുജാത തുറന്നു സമ്മതിക്കുകയുണ്ടായി.  

ഒരുമാസക്കാലം വരെ ഈ ചീര സ്ക്വാഷ് കേടുകൂടാതെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാനാവുമെന്നും എടുത്തുപറയാവുന്ന നേട്ടം .സൗകര്യമുള്ളപ്പോൾ വിറ്റാൽ മതി .

ചെമ്പട്ടുടയാട ചുറ്റിയ ചേലുള്ള വ്ളാത്താങ്കര ചീര ഒരേക്കറിലധികം സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തിൽ സുജാത നട്ടുവളർത്തുന്നുണ്ട് .നവംബർ മുതൽ മെയ് വരെയാണ് കൃഷിക്കാലം .മഴക്കാലത്തെ ചീരക്കൃഷിയ്ക്ക് അനുയോജ്യമായ കാര്യങ്ങളും അറിവും സുജാത പങ്കു വെച്ചു.

2 മുതൽ 3 കുപ്പിവരെ സ്ക്വാഷ് ഉണ്ടാക്കാൻ ഒരു കിലോ തൂക്കത്തിൽ വ്ളാത്തങ്കര ചീര മതിയാകുന്ന അറിവും അവർ തുറന്നു പറഞ്ഞു .

ചീരയുടെ ഇലയും ഇളം തണ്ടുകളും കഴുകി വൃത്തിയാക്കി അരിഞ്ഞെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം ഇഞ്ചി നീരിനൊപ്പം പഞ്ചസാരയോ തേനോ ചേർത്താണ് ചീരസ്ക്വാഷ്  നിർമ്മിക്കുന്നത്.പ്രമേഹഹരോഗമുളളവർക്കായി സ്റ്റീവിയാ പൗഡർ ചേർത്തുള്ള സ്ക്വാഷ് വികസിപ്പിക്കാനും ഇവർ ആഗ്രഹിക്കുന്നു

ഒരു കുപ്പി സ്ക്വാഷ് 100 രൂപ വിലയിട്ടുകൊണ്ടാണ് സുജാത ആവശ്യ,ക്കാരിലെത്തിക്കുന്നത് . ഗുരുവായൂർ തൈക്കാട് ആഴ്ചച്ചന്തയിലാണ് ആദ്യമായി ഈ ചീര സ്ക്വാഷ് വിറ്റത് .

സ്വപ്രയത്നം കൊണ്ട് വിളയിച്ചെടുത്ത വിവിധയിനം പച്ചക്കറി വിളകൾക്കിടയിൽ ചീര സ്ക്വാഷും വെച്ചായിരുന്നു ആദ്യകാല വിപണനം.


sujatha6

ഗുരുവായൂരിലും പ രിസരങ്ങളിലും നടന്ന കാർഷിക മേളകളിലും നഗരച്ചന്തകളിലും സംരഭകകൂട്ടായ്‌മകളൊരുക്കിയ മറ്റു മേളകളിലുമെല്ലാം സുജാതയുടെ ചീര സ്ക്വാഷ് രുചിക്കാനും സ്വന്തമാക്കാനും ആവശ്യക്കാറെ. പോയ മാസങ്ങളിൽ ഇത്തരം സ്റ്റാളുകളിലൂടെ മാത്രം 300 ലേറെ കുപ്പി ചീര സ്ക്വാഷ് വിൽക്കാനായി എന്ന് അഭിമാനപൂർവ്വം അഹങ്കാരലേശമില്ലാതെ സുജാത വ്യക്തമാക്കി.  സാങ്കേതിക ഉപദേശവും പ്രോത്സാഹനവും നൽകിയ കൃഷി ഓഫീസർ റജീനയെയും കൃഷി അസിസ്റ്റൻണ്ട് മനോജിനെയും കൃതജ്ഞതാപൂർവ്വം അവർ സ്‌മരിക്കുകയുമുണ്ടായി .


sujatha7

ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾക്കായുള്ള സബ്‌സിഡി പ്രയോജനപ്പെടുത്തി കേരള കാർഷിക സർവ്വകലാശാലയുടെ സാങ്കേതികത്തികവിൽ ചീര സ്ക്വാഷ് വിപുലമായ നിലയിൽ മാർക്കറ്റിലെത്തിക്കാനുള്ള കർമ്മപദ്ധതിയുമായി കാർഷികരംഗത്ത് നിറസാന്നിധ്യമായി മാറാൻ വെമ്പൽ കൊള്ളുകയാണ് സുജാത എന്ന നാട്ടുമ്പുറത്തുകാരി .

ഒപ്പം സമൂഹത്തിൽ താഴെക്കിടയിലുള്ള ചിലർക്കെങ്കിലും തന്നോടൊപ്പം ജോലി നല്കാനാവുമെങ്കിൽ അതൊരു പുണ്യമായി കരുതുന്നുവെന്നും നിറഞ്ഞമനസ്സോടെ സുജാത തൻറെ ആഗ്രഹം പ്രകടിപ്പിച്ചു .

ആധുനിക കാലഘട്ടത്തിൻറെ സംഭാവനായ പുതിയ പാക്കിംഗ് രീതികൾ ,സ്റ്റോറേജ് സൗകര്യങ്ങൾ . വികസിപ്പിച്ചെടുത്ത ഷിപ്പിംഗ് സാങ്കേതികവിദ്യകൾ തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ ഒന്നും തന്നെ അവർക്കറിയില്ലെങ്കിലും വിഷം തീണ്ടാത്ത നിലയിൽ പച്ചക്കറി വിളയിക്കാൻ അവർ ഏറെ മിടുക്കിയാണ് .


sujathasukumaran

ഗാനരചന :

സുജാത സുകുമാരൻ

ഗുരുവായൂർ 

https://www.youtube.com/shorts/HFBqzbuOqu0

vkas
p.hareendra-nad

ഹരിതാമൃതം അതിൻറെ

ചരിത്ര പ്രസക്തി : പി ഹരീന്ദ്രനാഥ്


കഴിഞ്ഞ 15 വർഷമായി വടകരയിൽ നടന്നുവരുന്ന ഹരിതാമൃതം കേവലമൊരു വിപണനമേള അല്ല. വൈവിധ്യപൂർണവും വിസ്മയകരവുമായ ഈ ഒത്തുചേരൽ ഒരു പ്രതീകമാണ് , സന്ദേശമാണ് , പ്രത്യാശയാണ് , ഒരു മുന്നറിയിപ്പും കൂടിയാണ് . നമ്മുടെ പൂർവികർ വിതച്ച വിത്തിന് തുല്യം അതിജീവന ശേഷിയുള്ള മറ്റൊന്ന് ഇല്ലതന്നെ എന്ന ഗാന്ധിയൻ വചനത്തിൻറെ പുതിയ കാലത്തെ വിളംബരമാണ് മഹാത്മാ ദേശസേവ ട്രസ്റ്റ് ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹരിതാമൃതം .

വിഷച്ചെടി നട്ടു പനിനീർപ്പൂവ് പറിച്ചെടുക്കാൻ കഴിയില്ല എന്ന പ്രകൃതിനിയമം ഹരിതാമൃതം നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു .

നമ്മുടെ സമൂഹം പല തലങ്ങളിൽ ,പല മാനങ്ങളിൽ അനുദിനം രോഗാതുരമാവുകയാണ് .ഭൂതകാലനന്മകളോടുള്ള അവഗണനയും ആദർശശൂന്യമായ ജീവിതവീക്ഷണങ്ങളും മനുഷ്യത്വരഹിതവും മത്സരാധിഷ്ഠിതവുമായ കമ്പോളവല്ക്കരണവും സൃഷ്ടിക്കുന്ന ആർത്തിയുടെയും അത്യാർത്തിയുടെയും തടവുകാരായി മാറുകയാണ് നാമോരോരുത്തരും . പ്രകൃതിയുമായി ഇഴയടുപ്പമുള്ള ജീവിതശൈലി അന്യംനിന്നുപോകുന്ന സമകാലികാവസ്ഥയിൽ അത്യന്തം ഗൗരവമേറിയ ഒരു സാംസ്കാരിക പ്രതിരോധത്തിൻ്റെ കവചമായി മാറുകയാണ് ഹരിതാമൃതം . തന്റേതല്ലാത്ത ഒന്നിനോടുള്ള നമ്മുടെയെല്ലാം ദയനീയമായ വിധേയത്വത്തെ തുറന്നുകാട്ടുകയാണ് ഈ ജനകീയ കൂട്ടായ്മ.

തീവ്രമായ ഉപഭോഗത്വരയാണ് ഈ വിനാശകാരിയായ വിധേയത്വത്തിൻ്റെ പ്രഭവകേന്ദ്രം . മനുഷ്യവംശത്തിൻ്റെ അതിജീവനത്തിന് ക്ഷതമേൽപ്പിക്കാത്ത ജീവിതാവബോധത്തിലേക്ക്, പ്രകൃതിയുമായുള്ള സമന്വയത്തിലേക്ക് പാരിസ്ഥിതികമായ തിരിച്ചറിവുകളിലേക്ക് എല്ലാ പരിമിതികൾക്കിടയിൽനിന്നും വെളിച്ചം വീശുന്നു എന്നതാണ് ഹരിതാമൃതത്തിൻറെ ചരിത്രപ്രസക്തി.

        പ്രകൃതി നിയമമനുസരിച്ച് ഹിതകരമായ ജീവിതം നയിക്കുക എന്നതിന് പകരം ഹിംസാത്മകമായ പാശ്ചാത്യനാഗരികത ജന്മമേകിയ ദ്രുതഗതിയിലുള്ള ആധുനിക വിഭ്രാന്തിയിൽ ലയിക്കാനുള്ള മനുഷ്യ സമൂഹത്തിൻറെ തെറ്റായ രീതികൾക്കെതിരെയുള്ള മുന്നറിയിപ്പായി ഗാന്ധിജി എഴുതിയ പുസ്തകമാണ് 'ഹിന്ദ് സ്വരാജ്' അഥവാ 'സ്വയംഭരണം'. ഇന്ന് മനുഷ്യരാശി നേരിടുന്ന വൻവിപത്തിനെ മുൻകൂട്ടി കണ്ട ഗാന്ധിജിയുടെ ക്രാന്തദർശനത്തിന്റെ സാക്ഷ്യപത്രമാണ് ഈ ലഘുഗ്രന്ഥം . അദ്ദേഹത്തിൻറെ 'സ്വരാജി'ൽ ആരോഗ്യം , പരിസര ശുചിത്വം , കൃഷി , മൃഗസംരക്ഷണം , വിദ്യാഭ്യാസം , കല , സംസ്കാരം , വിനോദം... എല്ലാമെല്ലാം ഉണ്ട് . നമ്മുടെ സഹജാവസ്ഥയെ തിരിച്ചുപിടിക്കാനും നിലനിർത്താനുമുള്ള പ്രാഥമിക മാർഗമാണ് ഗാന്ധിജിയുടെ 'സ്വദേശി'. 'വികസനം താൽക്കാലിക ജീവസന്ധാരണത്തിന് ഉള്ള വെട്ടിപിടുത്തം അല്ല മറിച്ച് ,ജീവവംശത്തെയാകമാനം നന്മയിലേക്ക് നയിക്കേണ്ട ഒരു സാംസ്കാരിക ഉത്തരവാദിത്വമാണ്' എന്ന ഗാന്ധിയൻ പരികല്പന സഫലീകരിക്കാനുള്ള , കാലത്തിൻറെ അനിവാര്യതയായ ചെറിയ മനുഷ്യരുടെ ശബ്ദവും കൂട്ടായ്മയുമാണ് ഹരിതാമൃതം . ജനശക്തിയും നാട്ടറിവുകളും പ്രാദേശികവിഭവങ്ങളും സംയോജിക്കുന്ന ഒരു നവജീവിതസാധ്യതയെ കുറിച്ചുള്ള അന്വേഷണവുമാണ് .


ad2_mannan_new_14_21-(2)
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തൊട്ടതെല്ലാം പൊന്നാക്കിയ എം ടി : അശോക് ശ്രീനിവാസ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും സുരക്ഷയും രക്ഷാപ്രവർത്തനവും:മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും ചോമ്പാലയുടെ അഭിമാനം ; സ്വകാര്യഅഹങ്കാരം .
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഹരിതാമൃതം അതിൻറെ ചരിത്ര പ്രസക്തി : പി ഹരീന്ദ്രനാഥ്
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25