മോദിക്കുശേഷം ആരുമില്ല എന്ന നേതൃദാരിദ്ര്യം ബിജെപിക്കില്ല,
കഴിവുള്ളവർ ഉണ്ട് -വെങ്കയ്യനായിഡു
ആരാധനാലയങ്ങളെച്ചൊല്ലി പുതിയ തര്‍ക്കങ്ങള്‍ രാജ്യത്ത് ഉടലെടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള ആര്‍.എസ്.എസ്. മേധാവി മോഹന്‍ഭാഗവതിന്റെ നിലപാട് ജനം സ്വാഗതം ചെയ്തിട്ടുണ്ടെന്നും അത് നല്ല സമീപനമാണെന്നും മുന്‍ ഉപരാഷ്ട്രപതി എന്‍. വെങ്കയ്യനായിഡു
മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ഭാഗവതിന്റെ പ്രസ്താവനയെ വെങ്കയ്യനായിഡു പ്രശംസിച്ചത്.
'നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന 2014-ലെ ഗോവ സമ്മേളനത്തിലെ ഭൂരിപക്ഷതീരുമാനം എൽ.കെ. അദ്വാനിയെ അറിയിക്കാൻ പാർട്ടി തീരുമാനപ്രകാരം ചെന്നുകണ്ടത് ഇന്നും വേദനിപ്പിക്കുന്ന ഓർമ്മയാണ്. അന്ന് ഗോവയിൽ ചേർന്ന കേന്ദ്ര എക്സിക്യുട്ടീവും പാർലമെന്ററി ബോർഡും ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയെ ആണ് പിന്തുണച്ചത്. തുടർച്ചയായ രണ്ടു പരാജയങ്ങൾക്കുശേഷം മൂന്നാമതൊരിക്കൽക്കൂടി പരാജയപ്പെട്ടാൽ സംഘടന ദുർബലമാവും. ഇതു മനസ്സിലാക്കിയാണ് പ്രായംകുറഞ്ഞ നേതാവായ മോദിയെ ഞാൻ പിന്തുണച്ചത്’ -അദ്വാനിയെ തഴഞ്ഞ് മോദിയെ പ്രധാനമന്ത്രിയായി ഉയർത്തിയ അന്നത്തെ സാഹചര്യം വിശദീകരിക്കുന്നു വെങ്കയ്യ നായിഡു.
'പുതിയ നേതാക്കൾ വളർന്നുവരണം. അവർക്ക് അവസരം നൽകണം എന്നാണ് എന്റെ അഭിപ്രായം. മോദിക്കുശേഷം ആര് എന്ന് ചോദിക്കുന്നവരുണ്ട്. മോദിക്കുശേഷം ആരുമില്ല എന്ന നിലയിൽ നേതൃദാരിദ്ര്യം ബി.ജെ.പി.ക്കില്ല. കഴിവുള്ളവർ ഉണ്ട്. ചർച്ചചെയ്ത് അവരെ കണ്ടെത്തട്ടെ'- വെങ്കയ്യ നായിഡു പറയുന്നു
https://www.youtube.com/watch?v=tNo3iDLkxpY&t=269s
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group