ഫാം ടൂറിസം : മുരളി തുമ്മാരുകുടി

ഫാം ടൂറിസം :  മുരളി തുമ്മാരുകുടി
ഫാം ടൂറിസം : മുരളി തുമ്മാരുകുടി
Share  
മുരളി തുമ്മാരുകുടി എഴുത്ത്

മുരളി തുമ്മാരുകുടി

2024 Dec 24, 10:20 PM
vasthu
mannan

ഫാം ടൂറിസം :

മുരളി തുമ്മാരുകുടി

കേരളത്തിലെ ടൂറിസത്തിൻ്റെ ഭാവി കോവളം മുതൽ ബേക്കൽവരെ പേരുകേട്ട പത്തോ ഇരുപതോ ടൂറിസം കേന്ദ്രങ്ങളിൽ അല്ല മറിച്ച് കേരളത്തിലെ ആയിരം ഗ്രാമങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിൽ ആണ് എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്.

അത്തരത്തിൽ ഉള്ള ശ്രമങ്ങൾ സർക്കാരും സ്വകാര്യ സംരംഭകരും നടത്തുന്നുമുണ്ട്. പക്ഷെ ഗ്രാമീണ ടൂറിസം ഇന്നും നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായിട്ടില്ല. ആകണം.

ഇന്ന് അത്തരത്തിലുള്ള ഒരു സംരംഭം സന്ദർശിക്കാൻ അവസരം ലഭിച്ചു.

എൻ്റെ ജൂനിയർ ആയി കോതമംഗലത്ത് എഞ്ചിനീയറിംഗ് പഠിച്ച അനിലയും ഭർത്താവും കൂടി നടത്തുന്ന Vaikkom Fish Farm and Aqua Tourism Center ഇത്തരത്തിൽ ഒരു സംരംഭം ആണ്.

വൈക്കം നഗരത്തിൻ നിന്നും അധികം ദൂരമല്ലാതെ എന്നാൽ തികച്ചും

470474898_10233690372856430_1359065747029499714_n

ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഫാം. ഫിഷ്ഫാം കൂടാതെ ഒരു അക്വേറിയവും ഷെൽ മ്യൂസിയവും ഉണ്ട്. കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ലോക്കൽ ഗൈഡുകൾ ഉണ്ട്. മുൻകൂട്ടി പറഞ്ഞിട്ട് ചെന്നാൻ ഭക്ഷണവും കുട്ടവഞ്ചിമുതൽ ബോട്ടിംഗ് വരെ നടത്താൻ ഉള്ള സംവിധാനവും ഉണ്ട്.

എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക് ഡേ ട്രിപ്പ് ആയി വന്നു പോകാൻ പറ്റിയ സ്ഥലമാണ്. സ്കൂളുകളിൽ നിന്നും ഏറെ കുട്ടികൾ വരാറുണ്ടെന്നും അനില പറഞ്ഞു.

അനിലയുടെ കോണ്ടാക്ട് നമ്പർ 96055 35797

ആശംസകൾ

മുരളി തുമ്മാരുകുടി

nishanth---copy---copy
hareendranadh1
harithamrutham2025-without-mannan-poster
SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇതാ ഒരു ലോക വനിതാ ദിനം കൂടി :കാർത്തിക ചന്ദ്രൻ , മലപ്പുറം
mannan
NISHANTH
samudra