ഇനി കൃഷിയിടക്കാഴ്ചകൾ ആസ്വദിക്കാം ; അഗ്രോ ടൂറിസത്തിലൂടെ :സുബിൻ ദാസ്

ഇനി കൃഷിയിടക്കാഴ്ചകൾ ആസ്വദിക്കാം ; അഗ്രോ ടൂറിസത്തിലൂടെ :സുബിൻ ദാസ്
ഇനി കൃഷിയിടക്കാഴ്ചകൾ ആസ്വദിക്കാം ; അഗ്രോ ടൂറിസത്തിലൂടെ :സുബിൻ ദാസ്
Share  
സുബിൻദാസ് എഴുത്ത്

സുബിൻദാസ്

2024 Dec 21, 08:31 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഇനി കൃഷിയിടക്കാഴ്ചകൾ ആസ്വദിക്കാം ;

അഗ്രോ ടൂറിസത്തിലൂടെ :സുബിൻ ദാസ്


കൃഷിയിടങ്ങളെ ഇനി മികച്ച കാഴ്ചയിടങ്ങൾ കൂടി ആക്കി മാറ്റിയാലോ .ഹരിത ഭംഗി സഞ്ചാരികൾക്ക് മികവാർന്ന ഒരു കാഴ്ചയും അനുഭവവും ആയിരിക്കും . അത്രയേറെ സുന്ദരമാണ് നമ്മുടെ പ്രകൃതിയും, കൃഷിയിടങ്ങളും .

കൃഷി, ടൂറിസം, ഗ്രാമ വികസനം എന്നിവ ചേർന്ന അഗ്രോ ടൂറിസം അത്തരം സാധ്യതാണൊരുക്കുന്നത് . ഫാം ടൂറിസത്തിൽ നിന്നും അഗ്രോ ടൂറിസം വ്യത്യസ്തമാക്കുന്നത് വിവിധ കൃഷികൾ ചെയ്യുന്ന ആ പ്രദേശത്തെ വൻകിട - ചെറുകിട - നാമമാത്ര കൃഷിക്കാർ ഉൾപ്പെടെ എല്ലാ കൃഷിക്കാരും അഗ്രോ ടൂറിസത്തിൻ്റെ പ്രയോജകരായി മാറുന്നു എന്നത് . ഒപ്പം കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നവർ ,ഭക്ഷ്യവസ്തുക്കൾ ഉണ്ടാകുന്നവർ മറ്റ് സംരംഭകർ എന്നിവരൊക്കെ ഇതിനൊപ്പം ചേരുന്നു .ഒരു നാട് തന്നെയാണ് ഇതിൻ്റെ ഗുണഭോക്താക്കൾ .


ഒരേ സമയം കൂടുതൽ കർഷകർക്ക് കൃഷിക്കൊപ്പം മറ്റൊരു വരുമാനവും ,അവന്റെ ഉൽപ്പന്നങ്ങൾക്ക് സഞ്ചാരികളിലൂടെ ഉള്ള വിപണന സാധ്യതകളും കൃഷിക്കാരന് അഗ്രോ ടൂറിസം നൽകുന്നു .കൂടാതെ പരസ്പരം ആശയ പങ്കുവെക്കുവാനും ഈ മേഖലയിൽ നിക്ഷേപ പങ്കാളികളാകുവാൻ താൽപ്പര്യമുള്ളരെ കണ്ടെത്തുവാനും കർഷകന് കഴിയുന്നു . 


സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ കാഴ്ചകളും അനുഭവങ്ങളുമാണ് താൽപ്പര്യപ്പെടുന്നത് . അത്തരത്തിൽ വൈവിധ്യങ്ങളുള്ള കൃഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഉള്ള അറിവുകളും ,കാഴ്ചകളും അവർക്ക് അഗ്രോ ടൂറിസം വഴി സാധ്യമാവുന്നു . നല്ല ഭക്ഷണം ,കലകൾ ചരിത്രങ്ങൾ, പ്രാദേശിക വൈവിധ്യങ്ങൾ എന്നിവ അറിയുവാനും, ആസ്വദിക്കുവാനും ഉള്ള അവസരവും വന്നു ചേരുന്നു . ഒപ്പം ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ കർഷകരിൽ നിന്നും ഫാം ഫ്രഷ് ഉൽപ്പന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് സംഭരിക്കുവാനുള്ള ഒരു അവസരവും ലഭ്യമാക്കുന്നു . നല്ല കാഴ്ചകളും ,കാർഷിക പ്രവൃത്തികളിൽ കർഷകർക്കൊപ്പം കുറച്ച് സമയം ചിലവഴിക്കുക വഴിയുള്ള കുളിർമ്മയും നൽകുന്ന ഉന്മേഷം സഞ്ചാരികൾക്ക് ഏറെ വലുതാണ് .കൃഷിയിടങ്ങളിലെ താമസവും ,ഭക്ഷണവും ,ആസ്വാദനവും പുതിയ അറിവുകളും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി മാറും. കൃഷിയിലേക്കുള്ള സഞ്ചാരികളായ ചിലരുടെ മാറ്റത്തിനും ഇത് സഹായകമാകാം . 


tour

കർഷകരുടെയും ഒപ്പം തൽപ്പരരായ ആളുകളുടെയും കൂട്ടായ്മകൾ  ഓരോ പ്രദേശത്തും ഉണ്ടാക്കി അഗ്രോ ടൂറിസം വില്ലേജുകൾ ഉണ്ടാക്കുക എന്നതാണ് ആദ്യഘട്ടം .പ്രദേശത്തെ അവസ്ഥയനുസരിച്ച് അർബൺ വില്ലേജ് ,റൂറൽ വില്ലേജ് എന്നിങ്ങനെ തരം തിരിക്കാം . പിന്നെ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും  പ്രധാന കാഴ്ചകളെയും (വെള്ളച്ചാട്ടങ്ങൾ ,ചരിത്ര സ്മാരകങ്ങൾ ,പാർക്കുകൾ മുതലായവ ) പ്രാദേശിക ഭക്ഷണങ്ങൾ ,കൃഷി ഉൽപ്പന്നങ്ങൾ ,മറ്റു ഉൽപ്പന്നങ്ങൾ ,കായിക - കല വിനോദങ്ങൾ, ഉത്സവങ്ങൾ ഒപ്പം സഞ്ചാരികളുടെ താമസത്തിന് സുരക്ഷിതവും ,സുഖപ്രദവും ആയ ഇടങ്ങൾ ,സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ധാരണ ഉണ്ടാക്കുക .അവ വരുന്ന സഞ്ചാരികൾക്ക് നൽകുക എന്നിവ ഈ കൂട്ടായ്മയുടെ ചുമതലയാണ് .നടീൽ സീസൺ ,വിളവെടുപ്പിന് തയ്യാറായ സീസൺ ,വിളവെടുപ്പ് സീസൺ എന്നിങ്ങനെ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ സഞ്ചാരികൾക്ക് കാഴ്ചയൊരുക്കാം .പ്രാദേശിക ഭരണ സംവിധാനങ്ങൾ നേതൃത്വം നൽകി  ഇത്തരം കർഷക കൂട്ടായ്മകൾ രൂപീകരിക്കുക വഴി പഞ്ചായത്തുകൾക്ക് പുതിയ വരുമാന ശ്രോതസ്സ് സാധ്യമാക്കാവുന്നത് . ഇവിടങ്ങളിലേക്ക് വിദേശ ആഭ്യന്തര സഞ്ചാരികളെ - എത്തിക്കുന്നതിന് ടൂറിസം വകുപ്പിൻ്റെയും  സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെയും സഹായം തേടാം ഒപ്പം പ്രാദേശിക ആളുകൾ, സംരംഭകർ എന്നിവർ മുഖാന്തിരം പാക്കേജ് ടൂർ സംഘടിപ്പിക്കാം ഒപ്പം സോഷ്യൽ പ്രധാന മാർക്കറ്റിംഗ് ഏജൻസിയാണ് . നമ്മുടെ കാർഷിക മേഖലയുടെ വീണ്ടെടുപ്പിനും ,പുതിയ തൊഴിൽ അവസരങ്ങൾക്കും തികച്ചും പരിസ്ഥിതി സൗഹാർദ്ദമായ അഗ്രോ ടൂറിസം എന്ന വലിയ ബിസിനസ്സ് സാധ്യതയെ സജീ വമാക്കുവാനുള്ള പ്രവർത്തനങ്ങൾക്കായി  നമുക്ക് ഒത്തൊരുമിക്കാം .


സുബിൻ ദാസ്

25-harithamrutham,
harithamrutham2025-without-mannan-poster
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും എം.കോം.കാരന്‍ മീന്‍ കച്ചവടം തുടങ്ങിയപ്പോള്‍
കാഴ്ച്ചയും കാഴ്ച്ചപ്പാടും അധ്യാപകരുടെ ശ്രദ്ധക്ക്  : മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും 'കുടകിലെ ടിബറ്റൻരാജ്യം' :ജുനൈദ് കൈപ്പാണി
കാഴ്ച്ചയും കാഴ്ച്ചപ്പാടും കുടകിലെ ടിബറ്റൻരാജ്യം' : :ജുനൈദ് കൈപ്പാണി
കാഴ്ച്ചയും കാഴ്ച്ചപ്പാടും ചീരച്ചോപ്പിൽ പ്രായം  വെറും നമ്പർ മാത്രം    :ജെറി പൂവക്കാല
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25