ആരോടു പറയും സങ്കടങ്ങൾ?
ഡോ. കെ.കെ.എൻ. കുറുപ്പ്
( മുൻ വൈസ് ചാൻസെലർ,
കാലിക്കറ്റ് യൂണിവേഴ്സിറ്റി).
1998 ജൂണിൽ ഇ.കെ. നായനാർ സർക്കാർ ഗവർണർ ജസ്റ്റിസ് സുഖ്ദേവ് സിങ് കാംങിലൂടെ കാലിക്കറ്റ് സർവ്വകലാശാലയിൽ എനിക്ക് വൈസ് ചാൻസല റായി നിയമനം തന്നപ്പോൾ, ഒന്നര വർഷത്തെ ഇൻ ചാർജ് ഭരണത്തിലൂടെ തകർന്ന ഒരു യൂണിവേഴ്സിറ്റിയാണ് എനിക്ക് ലഭിച്ചത്.
2002 ജൂണിൽ ഞാൻ പിരിയുമ്പോൾ ഇന്ത്യയിലെ വികസിത യൂണിവേഴ്സിറ്റി കളിലൊന്നായും വിദ്യാർത്ഥിസമരങ്ങളില്ലാത്ത ഒരു യൂണിവേഴ്സിറ്റിയായും കാലിക്കറ്റിനെ മാറ്റാൻ സാധിച്ചിരുന്നു.
പക്ഷേ, വലതുപക്ഷ യൂണിയനുകൾ എന്നോട് നിരന്തരം സമരത്തി ലേർപ്പെട്ടു.
യൂണിവേഴ്സിറ്റി എഞ്ചിനിയറിങ് കോളേജിൻ്റെ തറക്കല്ലിടൽ ദിവസത്തിലും ഉദ്ഘാടനാവസരത്തിലും അവർ സമരം നടത്തി. ഇന്ത്യയിലൊരിടത്തും സംഭവിക്കാത്ത സമരമായിരുന്നു അത്.
2024 ഡിസംബർ മാസത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ.എം.എസ്. ചെയറിൽ 'മാർക്സിസം,ഡെമോക്രസി, സോഷ്യലിസം എന്നിവയുടെ ഭാവി' എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുവാൻ എനിക്കവസരം ലഭിച്ചിരുന്നു.
തൊഴിൽസമരങ്ങൾ ഇനി മറ്റൊരു പ്രത്യേക ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും മധ്യവർഗ്ഗത്തിൻ്റെ സമരത്തേക്കാൾ ഇവരുടെ സമരത്തിനാണ് പ്രാധാന്യമെന്നും അമേരിക്കയിൽ നിന്നെത്തിയ പ്രൊഫ. ജോഡി ഡീൻ തൻ്റെ മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി.
കാലിക്കറ്റ് സർവ്വകലാശാലയിൽ ഞാൻ വി.സി.യായി വന്നപ്പോൾ അവിടെ സർവീസുള്ള സെക്യൂരിറ്റി ജീവനക്കാർ, ഗാർഡനർമാർ, ശുചീകരണതൊഴി ലാളികൾ എന്നിവരെയെല്ലാം പ്രത്യേക ചട്ടങ്ങളുണ്ടാക്കി സ്ഥിരപ്പെടുത്തു കയായിരുന്നു.
പലരും ഇന്നു കഞ്ഞികുടിക്കുന്നത് അതുവഴി ലഭിക്കുന്ന പെൻഷൻ കൊണ്ടാണ്.
ഗസ്റ്റ് ഹൗസിലെയും മറ്റും ശുചീകരണ തൊഴിലാളികൾ, മുപ്പതു വർഷം ഈ ജോലി മാത്രം ചെയ്യുന്നവർ പെൻഷനില്ലാതെ, ഒരു ഫണ്ടുമില്ലാതെ പിരിഞ്ഞുപോയി വീട്ടിലിരിക്കുമ്പോൾ സ്വയം അപമാനിതരായി ജീവിക്കേണ്ടിവരുന്നു.
അതേസമയം ഈ യൂണിവേഴ്സിറ്റിയിൽ സേവനം നടത്തിയവ മറ്റുള്ളവർ ക്കെല്ലാം പെൻഷൻ ഉണ്ടുതാനും
ഞാൻ നടത്തിയ സ്ഥിരപ്പെടുത്തൽ പിന്നീടുവന്ന വി.സി.മാരും സിണ്ടിക്കേറ്റും എന്തുകൊണ്ട് നടത്തുന്നില്ല? സൈനികരെപ്പോലും അഗ്നിവീർ ആക്കിയ ഈ നാടിന്നു ഈ തൊഴിൽമേഖലയിലെ കണ്ണുനീർ കാണാൻ കഴിയുകയില്ല.
ഈ സങ്കടം എന്നോടു പറഞ്ഞപ്പോൾ വനജയുടെയും ലളിതയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മുൻധനകാര്യമന്ത്രിയും സിണ്ടിക്കേറ്റം ഗവുമായിരുന്ന ടി. ശിവദാസമേനോൻ ഒരവസരത്തിൽ പറഞ്ഞത് കാലിക്കറ്റ് വി.സി.ക്ക് ഒരു രാജാവിൻ്റെ അധികാരമാണുള്ളതെന്നും പക്ഷേ ആരുമത് ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു.
എൻ്റെ പ്രഭാഷണം 'മാർക്സിസം ഒരു മാനിഫെസ്റ്റോ ടു ആൻ അഡ്മിനിസ്ട്രേറ്റർ' എന്നായിരുന്നു. അതിൻ്റെ വികസനം ഇതാണാവശ്യപ്പെടുന്നതും.
20 ഡിസംബർ 2024,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group