ചീരച്ചോപ്പിൽ പ്രായം
വെറും നമ്പർ മാത്രം
:ജെറി പൂവക്കാല
കഞ്ഞിക്കുഴിക്കാരൻ ശേഖരൻ ചേട്ടന് വയസ്സ് 84 കഴിഞ്ഞു,
പരിധി വിട്ട പ്രായത്തിനും ഈ കർഷക മുത്തശ്ശനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല, മണ്ണും മനസ്സുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് തെളിയിക്കുന്ന ശേഖരൻ ചേട്ടൻ എൺപത്തിനാലാം വയസ്സിൽ കൃഷിയിലൂടെ നേടുന്നത് ലക്ഷങ്ങളാണ്, ചീരയും വാഴയും തുടങ്ങി മണ്ണിൽ എന്തെല്ലാം ഉണ്ടാകുമോ അതെല്ലാം കൃഷി ചെയ്യും, സംസാരശേഷിയില്ലാത്ത മകളാണ് കൃഷിയിടത്തിൽ അച്ഛന്റെ കരുത്ത്, ഇരുവരും ചേർന്ന് കഞ്ഞിക്കുഴിയുടെ മണ്ണിൽ രചിക്കുന്ന കാർഷിക വിപ്ലവം സൃഷ്ടിക്കുകയാണ്.
ജോലി ചെയ്യാൻ പ്രായം ഒരു വിഷയമേ അല്ല
ശേഖരൻ ചേട്ടന്റെ കഥയിൽ നിന്ന് നമ്മൾ ഒരു വലിയ പാഠം പാഠം ഗ്രഹിക്കാം: ജോലി ചെയ്യാൻ പ്രായം ഒരു തടസ്സമല്ല. പ്രായത്തിന്റെ പരിധികളെ മറികടക്കാൻ മനസിന് കഴിയുന്ന കഴിവാണ് പ്രധാനമായത്.
84 വയസ്സുള്ള ശേഖരൻ ചേട്ടൻ, തന്റെ ശരീരവും മനസ്സും ഒരുപോലെ ഉപയോഗിച്ച് കൃഷിയിലൂടെ എൺപത്തിനാലാം വയസ്സിലും വിജയിക്കുന്നു.പ്രായമോ ശാരീരിക ശേഷിയോ തന്റെ മോഹങ്ങൾക്കും പ്രയത്‌നങ്ങൾക്കും തടസ്സമാകുന്നില്ല. ഈ വലിയ ലോകത്ത്, പലരും പ്രായം കൂടുന്നതോടെ വിശ്രമത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ, ശേഖരൻ ചേട്ടൻ കൃഷി ചെയ്തുകൊണ്ടേ ഇരിക്കുന്നു.
പ്രായം ഒരു പരിധിയല്ല. പ്രായം സാധ്യതയാണ്
പ്രായം കൂടുമ്പോൾ ബോധവും പരിചയവും കൂടി വരുന്നു. ഇത്, ജോലി ചെയ്യുന്നവരുടെ കാര്യക്ഷമതയും ഉദാത്തവും വർദ്ധിപ്പിക്കുന്നു. അതുകൊണ്ട്, പ്രായം കടന്നുപോകുമ്പോഴും ശേഖരൻ ചേട്ടനെപ്പോലെ ജോലി ചെയ്യാനും ജീവിതം തുടരാനും ഒരിക്കലും മടിക്കരുത്
നമുക്ക് ചെറുപ്പമായി തോന്നുന്ന കാര്യങ്ങൾ കൊണ്ട് നമ്മെ ചുറ്റിപ്പിടിപ്പിച്ചാൽ നമുക്ക് നമ്മെത്തന്നെ ചെറുപ്പമായി നിലനിർത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
വിജയകരമായ നേതൃത്വത്തിലേക്കുള്ള ആദ്യപടികളിലൊന്ന് എപ്പോഴും നിങ്ങളുടെ പ്രായം മറക്കുകയും നിങ്ങളുടെ സ്വപ്നം പതിവായി ഓർക്കുകയും ചെയ്യുക എന്നതാണ്
ഏത് പ്രായത്തിലും നമുക്ക് ജീവിതത്തിൻ്റെ രഹസ്യങ്ങൾ കണ്ടെത്താനാകും, എത്രയും വേഗം അവ കണ്ടെത്തുന്നുവോ അത്രയും നമ്മുടെ ജീവിതം കൂടുതൽ സംതൃപ്തമാകും.
എന്റെ ലേഖനം ഇഷ്ടമായെങ്കിൽ ഞാൻ ഇവിടെ ഒരുപാട് ലേഖനം എഴുതുന്നുണ്ട്, അത് വായ്ക്കുവാൻ ഈ പേജ് ഒന്ന് ഫോളോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പ്രകാശം പരക്കട്ടെ, നിങ്ങൾ ഉയർച്ച തന്നെ പ്രാപിക്കും
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല
ജെറി പൂവക്കാല
സ്വാദിഷ്ടം ആരോഗ്യദായകം തേങ്ങാപൊങ്ങുകൾ
പള്ളൂരിൽ വിതരണകേന്ദ്രം
പ്രവർത്തിക്കുന്നു
മാഹി : തെങ്ങിൻ പൊങ്ങിലെ രുചി പഴയ തലമുറയ്ക്ക് ചിരപരിചിതം
മുമ്പ് തെങ്ങും തേങ്ങയും സമൃദ്ധമായിരുന്ന കാലത്ത് കറിക്കരയ്ക്കാനായി തേങ്ങാകൂടയിൽ മാറ്റിയിടുന്ന തേങ്ങകളിൽ ചിലത് അവിടെക്കിടന്ന് മുളയ്ക്കും.
പൊങ്ങിന് മാത്രമായി ആരും തേങ്ങ മുളപ്പിച്ചെടുക്കുന്ന പതിവ് പണ്ടുണ്ടായിരുന്നില്ല.
മലയാളി ഇടയ്‌ക്ക് മറന്നുപോയൊരു വിഭവത്തിന്റെ രുചിപ്പെരുമക്ക് മാറ്റുകൂട്ടുകയാണ് അഥവാ ഓർമ്മയിലെത്തിക്കുകയാണ് 'ഔഷധ സമൃദ്ധമായ തേങ്ങാപൊങ്ങ് നിർമ്മാണത്തിലൂടെ മാഹിക്കടുത്ത് പള്ളൂരിലെ ഒരു സംരംഭക ,
തേങ്ങാപൊങ്ങുകൾ ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവരുടെ മുന്നിൽ വെച്ചുകൊണ്ട് തന്നെ പൊട്ടിച്ച് ഫ്രഷ് ആയ നിലയിലാണ് വിൽപ്പനനടത്തുന്നത് .
അതും മിതമായ നിരക്കിൽ .ഒരു കിലോ പൊങ്ങിന് 250 രൂപമാത്രം .
കൊച്ചുകുട്ടികളടക്കം മുത്തശ്ശന്മാരും യുവാക്കളും യുവതികളും പൊങ്ങിനുവേണ്ടി കൈ നീട്ടുന്ന വേറിട്ടൊരിടം .പള്ളൂരിലെ റോജാ ഓയിൽ മിൽ പരിസരം .
അല്‍പം പഴക്കമുള്ളതും മുള വന്നതുമായ തേങ്ങ പൊട്ടിച്ചാല്‍ ഉള്ളില്‍ പഞ്ഞിക്കെട്ട് പോലെ ഉരുണ്ട ആകൃതിയില്‍ ഒരു വസ്തു കാണാം.
പ
ൊങ്ങ് എന്നാണ് ഇതിന് പറയുന്നത്. പണ്ട് കാലങ്ങളില്‍ ആളുകള്‍ ഇത് കഴിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ കുട്ടികള്‍ പൊങ്ങ് കണ്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്.
ഒരു
അത്ഭുത ഭക്ഷണമാണ് കോക്കനട്ട് ആപ്പിള്‍ എന്നും വിളിക്കുന്ന ഈ പൊങ്ങ്.
തേങ്ങ
യിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് തെങ്ങിൻ്റെ മൈക്രോ ഗ്രീൻസ് ആയ പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.
പോഷകസമൃദ്ധവും
ആരോഗ്യദായകവുമായ പൊങ്ങ് ഉപഭോക്താക്കളുടെ ആവശ്യാനുസരണം ആവശ്യക്കാരായെത്തുന്നവരുടെ നിറസാന്നിധ്യത്തിൽ പൊട്ടിച്ചു നൽകുന്നു .
മുളപ്പിച്ച പയറിനെക്കാൾ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്. പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.
പൊങ്ങ് നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കാനും കഴിയും. ആന്റി ബാക്റ്റീരിയൽ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.
വൃക്കരോഗം , മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
രാസ സവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും.
പൊങ്ങ് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം:94965943 24 -7034354058
യാതൊരു കെമിക്കലും ചേരാത്ത, ശുദ്ധമായ, തേങ്ങ വെന്ത വെളിച്ചെണ്ണയുടെ നറുമണമുള്ള MANNAN Agmark Coconut Oil ഫാക്ടറി വിലക്ക് ഞങ്ങളുടെ നവീകരിച്ച ഷോറൂമിൽ ലഭ്യമാണ്
MANNAN is the India's first AGMARK certified Coconut Oil
Roja Oil Mills ,
Manufacturer of MANNAN & Super Clear Coconut Oil,
പള്ളൂർ-പന്തക്കൽ റോഡ്, ഇടയിൽപ്പീടിക , മാഹി
Contact No.9496594324, 7034354058
പൊങ്ങ് | Sprouted Coconut | Sarang Family | Dakshina
പൊങ്ങിൻ്റെ കഥയറിയാൻ വീഡിയോ കാണുക
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group