സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നത് : ഡോ. ജോബിൻ എസ് കൊട്ടാരം

സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നത് : ഡോ. ജോബിൻ എസ് കൊട്ടാരം
സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നത് : ഡോ. ജോബിൻ എസ് കൊട്ടാരം
Share  
ഡോ .ജോബിൻ എസ് കൊട്ടാരം PHD എഴുത്ത്

ഡോ .ജോബിൻ എസ് കൊട്ടാരം PHD

2024 Dec 06, 10:09 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നത്


:ഡോ. ജോബിൻ എസ് കൊട്ടാരം


രാജ്യാന്തര ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പ്മെന്റ് ട്രെയിനറും, സൈക്കോളജിസ്റ്റും, നിരവധി ബെസ്റ്റ് സെല്ലിങ് മോട്ടിവേഷണൽ പുസ്‌തകങ്ങളുടെ രചയിതാവുമായ ഡോ. ജോബിൻ എസ് കൊട്ടാരം എഴുതുന്നു.


മേഘ, വയസ്സ് 32, ബാങ്ക് ഉദ്യോഗസ്ഥ. ഭര്‍ത്താവ് അനൂപ്, ഒരു ഐ.ടി. കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറാണ്.

മകള്‍ സ്വാതി രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഒരു അപ്പര്‍ മിഡില്‍ ക്ലാസ്സ് കുടുംബ പശ്ചാത്തലമാണ് മേഘയ്ക്കുള്ളത്. വിവാഹ ജീവിത ത്തെക്കുറിച്ച് ഒട്ടേറെ സങ്കല്പങ്ങളും സ്വപ്നങ്ങളും അവള്‍ക്കുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അവള്‍ ചിന്തിക്കുന്നത് താനാഗ്രഹിച്ച ഒരു വിവാഹജീവിതമല്ല തനിക്ക് ലഭിച്ചിരിക്കുന്നത് എന്നാണ്. ദാമ്പത്യ ജീവിതത്തിലെ ഇഴയടുപ്പം നഷ്ടമായിക്കൊണ്ടിരി ക്കുന്നു. ഒരേ ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോഴും പരസ്പരം സ്‌നേഹി ക്കുവാനും അന്യോന്യം മനസ്സിലാക്കുവാനും മേഘയ്ക്കും അനൂപിനും കഴിയുന്നില്ല.

അനൂപ് ചിന്തിക്കുന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മേഘയാണെന്നാണ്, മേഘയാവട്ടെ എല്ലാറ്റിനും കുറ്റപ്പെടുത്തുന്നത് അനൂപിനെയും. സത്യത്തില്‍ എന്താണ് ഇരുവര്‍ക്കുമിടയില്‍ സംഭവിക്കുന്നത്?

സ്ത്രീയും പുരുഷനും ചിന്തിക്കുന്നത് രണ്ട് വ്യത്യ സ്ത രീതികളിലാണ്. ഈ വ്യത്യാസം മനസ്സിലാക്കുകയാണെങ്കില്‍ ഭാര്യ-ഭര്‍തൃ ബന്ധം കൂടുതല്‍ ഊഷ്മളമായിത്തീരും. 

സ്ത്രീ ആഗ്രഹിക്കുന്നതും പുരുഷന് വേണ്ടതും രണ്ടു കാര്യങ്ങളാണ്. ഇത് മനസ്സിലാക്കാന്‍ സാധിക്കുകയാണെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ സാധാരണയുണ്ടാ കുന്ന അസ്വാരസ്യങ്ങളില്‍ വലിയൊരു ശതമാനവും ഒഴിവാക്കുവാന്‍ സാധിക്കും.

സ്ത്രീയ്ക്ക് അവള്‍ അനുഭവിക്കുന്നതാണ് സൗന്ദര്യം. എന്നാല്‍ പുരുഷന് താന്‍ കാണുന്നതാണ് സൗന്ദര്യം.

സ്ത്രീക്ക് വേണ്ടത് തന്നെ സ്‌നേ ഹിക്കുന്നുവെന്ന അനുഭവമാണ്. ഈ അനുഭവം പകര്‍ന്നുകൊടുക്കുവാന്‍ കഴിയുന്ന പുരുഷനില്‍ അവള്‍ സൗന്ദര്യം കാണും. അതുകൊണ്ടാണ് കാഴ്ചയില്‍ അത്രഭംഗിയില്ലാത്ത പുരുഷന്മാരെപ്പോ ലും സിനിമാ നടിമാര്‍ അടക്കമു ള്ള സുന്ദരികളായ സ്ത്രീകള്‍ പോലും ജീവിത പങ്കാളികളാക്കുന്നതിനുള്ള കാരണം.

ഭര്‍ത്താവിന്റെ ഉന്നതമായ ജോലിയോ, അക്കാദമിക് ബിരുദങ്ങളോ ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത വീടോ, വിലയേറിയ കാ റോ ഒന്നുമായിരിക്കില്ല സ്ത്രീ യില്‍ സൗന്ദര്യത്തിന്റെ അനുഭൂതിയുണ്ടാക്കുന്നത്.

മറിച്ച് അവളുടെ ജന്മദിനം ഓര്‍ത്തുവച്ച് ജീ വിത പങ്കാളി നല്‍കുന്ന ഒരു ചെറിയ സമ്മാനംപോലും അവളില്‍ സൗന്ദര്യത്തിന്റെ അനുഭവം നിറയ്ക്കും. ഇത്തരം പോസിറ്റീവായ അനുഭവങ്ങള്‍ ഒന്നിനുപിറകേ മറ്റൊന്നായി ലഭിക്കുമ്പോള്‍ സ്ത്രീ ആ പുരുഷനില്‍ സൗന്ദര്യം കണ്ടെത്തുവാന്‍ തുടങ്ങും.

എന്നാല്‍ സൗന്ദര്യത്തിന്റെതായ ഈ അനുഭവം ലഭിക്കാതെ വരുമ്പോള്‍ ബാഹ്യമായി അയാള്‍ എത്ര സുന്ദരനായാല്‍ പോലും സ്ത്രീ അയാളെ ഇഷ്ടപ്പെടണമെില്ല.

അതുകൊണ്ടാണ് ബാഹ്യസൗന്ദര്യത്തിന്റെ പ്രതീകമായ ഋതിക് റോഷനെപ്പോലെയുള്ള വിഖ്യാതതാരങ്ങളുടെ ജീവിതത്തില്‍ നിന്നു പോലും ജീവിതപങ്കാളി ഇറങ്ങിപ്പോകുവാനുള്ള കാരണം.

പുരുഷന് താന്‍ കാണുന്നതാണ് സൗന്ദര്യം.

തന്റെ ജീവിത പങ്കാളി എപ്പോഴും സുന്ദരിയായിരിക്കണമെന്നാണ് പുരുഷന്‍ ആഗ്രഹിക്കുന്നത്. സ്ത്രീ, സൗന്ദര്യത്തിന്റെ മാനസിക വിതാനത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ പുരുഷന്‍ സൗന്ദര്യത്തിന്റെ ശാരീരിക വിതാനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തെത്തുടര്‍ന്ന് പല സ്ത്രീകള്‍ക്കും സൗന്ദര്യകാര്യങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു. ഇനി ഇതൊക്കെ ആവശ്യമുണ്ടോ എന്നാണ് പലരുടേയും ചോദ്യം. തന്റെ പങ്കാളി അറുപതോ എഴുപതോ വയസ്സ് ഉള്ളയാളാണെങ്കില്‍ പോലും അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കണമൊണ് പുരുഷന്‍ ആഗ്രഹിക്കുന്നത്.

ടെസ്റ്റോസ്റ്റീറോണ്‍ എന്ന ലൈംഗിക ഹോര്‍മോണിന്റെ അളവ് പുരുഷന്‍മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് 20 ഇരട്ടി കൂടുതലായതിനാലാണ് സൗന്ദര്യത്തിന്റെ ശാരീരിക വിതാനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നത്. ഗര്‍ഭധാരണത്തെത്തുടര്‍ന്ന് പല സ്ത്രീ കള്‍ക്കും ലൈംഗികതാല്പര്യം നഷ്ടപ്പെടാറുണ്ട്.

തുടര്‍ന്ന് അവരുടെ പൂര്‍ണ്ണശ്രദ്ധ കുട്ടികളിലായിരിക്കും. ഭര്‍ത്താവിനൊപ്പം സമ യം ചിലവഴിക്കുന്നതിനോ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാ നോ ഈ ഘട്ടത്തില്‍ പല സ്ത്രീകളും തയ്യാറാവുകയില്ല. കുട്ടികളൊക്കെ ഒരുവിധം വലുതായി മുപ്പതുകളുടെ അവസാനത്തിലെത്തുമ്പോഴേയ്ക്കും ലൈംഗികതയോട് ഒരു വലിയ ആവേശം സ്ത്രീകളില്‍ രൂപം കൊള്ളാറുണ്ട്. 

എന്നാല്‍ ഗര്‍ഭധാരണത്തെത്തുടര്‍ന്ന് സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണന നിമിത്തം ഈ ഘട്ടത്തിനുള്ളില്‍ ചില വിവാഹേതര ബന്ധങ്ങളിലേയ്ക്കും പുരുഷന്‍ കടന്നുചെല്ലുവാനു ള്ള സാധ്യത വളരെ കൂടുതലാണ്. ആഗ്രഹിക്കുന്ന സമയത്ത് തന്റെ ജീവിതപങ്കാളിയെ തൃപ്തിപ്പെടുത്തുവാന്‍ സ്ത്രീയ്ക്കും പുരുഷ നും, കഴിയാതെ വരുന്നത് ദാമ്പ ത്യ ജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടാക്കും.

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ നവമാധ്യമങ്ങള്‍ തങ്ങള്‍ക്ക് വിവാഹ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത സം തൃപ്തി വിവാഹേതര ബന്ധങ്ങളില്‍ തേടുന്നതിന് പലര്‍ക്കും സ ഹായകരമാവുകയും ചെയ്യുന്നു.

സ്ത്രീ ഒരു ബന്ധത്തില്‍ ആ ഗ്രഹിക്കുന്നത് സുരക്ഷിതത്വമാണ്. വീട്ടുകാര്യങ്ങളും, തന്റെ കാര്യങ്ങളും നോക്കാതെ നടക്കുന്ന ഒരു പുരുഷനെ ഒരിക്കലും സ്ത്രീ ക്ക് ബഹുമാനിക്കുവാന്‍ സാധിക്കുകയില്ല. സാമ്പത്തിക സുരക്ഷിതത്വം സ്ത്രീ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ്. തന്നെ നോക്കുവാനും തന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ഭര്‍ത്താവിന് കഴിയണമെന്നവള്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളോടൊപ്പം ഭര്‍ത്താവ് വീട്ടിലിരു ന്ന് മദ്യപിച്ച് ലക്ക്‌ കെടുമ്പോഴും മറ്റുമൊക്കെ താനാഗ്രഹിക്കുന്ന സുരക്ഷിതത്വബോധമാണ് അവള്‍ക്ക് നഷ്ടമാകുന്നത്.

ഒരു പുരുഷന് ഏറ്റവുമധികം വേണ്ട കാര്യങ്ങളിലൊന്നാണ് അംഗീകാരം. മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭര്‍ത്താവിനെ ചെറുതാക്കി സംസാരിക്കുന്ന ചില ഭാര്യമാരുണ്ട്.

ഇത്തരം പങ്കാളികളെ പുരുഷന്മാര്‍ ഇഷ്ടപ്പെടുകയില്ല. ഭര്‍ത്താവ് ചെയ്യുന്ന നല്ലകാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക.

വളരെയധികം കഷ്ടപ്പെട്ടായിരിക്കും അയാള്‍ പല കാര്യങ്ങളും കുടുംബത്തിനുവേണ്ടി ചെയ്യുക. 'നിങ്ങള്‍ വലിയവനാണ് മിടുക്കനാണ്', 'ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു' എന്നൊക്കെ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും കേള്‍ക്കാന്‍ ഏതു പുരുഷനും ഇഷ്ടപ്പെടും. 'നിങ്ങളെക്കണ്ടാല്‍ കുരങ്ങനെപ്പോലെയാണെന്ന്' ഒരു പുരുഷനോട് പറഞ്ഞാല്‍ അത് അയാളില്‍ വലിയ ഭാവവ്യത്യാസമൊന്നും ഉണ്ടാക്കിയെന്നു വരികയില്ല. എന്നാല്‍ അയാളുടെ അന്തസ്സിനെയും ആത്മാഭിമാനത്തേ യും ചോദ്യം ചെയ്യുന്ന വാക്കോ, പ്രവര്‍ത്തിയോ ജീവിതപങ്കാളിയില്‍ നിന്നുണ്ടായാല്‍ അത് അയാളെ മുറിവേല്പിക്കും. 

അതുകൊണ്ടുതന്നെ 'നിങ്ങളെക്കൊണ്ട് ഒന്നിനും കൊള്ളില്ല' എന്ന രീതിയിലുള്ള സംസാരം ഒരിക്കലും ഭാര്യയുടെ ഭാഗത്തുനിന്നുണ്ടാകരുത്. വിദേശ രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഭര്‍ത്താവിന് ജോലി ഉണ്ടാവുകയില്ല, അല്ലെങ്കില്‍ ഭാര്യയുടേതിനേക്കാള്‍ കുറഞ്ഞ ജോലിയാകും ഭര്‍ത്താവ് ചെയ്യുന്നത്.

ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഭര്‍ത്താവിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനേയും മുറിവേല്പ്പിക്കാതെ നോക്കണം.

ബഹുമാനം ഓരോ ഭര്‍ത്താവും ആഗ്രഹിക്കുന്നു.

പങ്കാളിയുടെ ആരോഗ്യാവസ്ഥയോ മാനസികാവസ്ഥയോ നോക്കാതെയുള്ള സ്വാര്‍ത്ഥത നിറഞ്ഞ ആവശ്യങ്ങള്‍, അമിതമായ ദേഷ്യം, പുകവലി, മദ്യപാനം, ഓണ്‍ലൈന്‍ ആസക്തി, സമയത്ത് വീട്ടില്‍ വരാതിരിക്കുക, സത്യസന്ധതയില്ലായ്മ തുടങ്ങിയവയൊക്കെ ഹൃദ്യമായ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. ഒരു സ്ത്രീയോട് 'നീ തടിച്ചിയാണ്', 'നിന്നെക്കാണാന്‍ കൊള്ളില്ല', 'നീകറുത്താണിരിക്കുന്നത്', 'എന്തൊരു കോലമാണിത്' എന്നൊക്കെ പറഞ്ഞാല്‍ ജീവിതകാലത്ത് ഒരിക്കലും അവള്‍ അത് മറക്കുകയില്ല.

അവളുടെ കുടുംബ ത്തെക്കുറിച്ചും മോശമായ രീതിയില്‍ സംസാരിക്കുന്നത് അവളില്‍ പുരുഷനോട് ഇഷ്ടക്കേടുണ്ടാക്കും.

സ്ത്രീ, പങ്കാളിയുമായി കൂടുതല്‍ സംസാരിക്കുവാന്‍ ആഗ്രഹിക്കും. എന്നാല്‍ പുരുഷന് വേണ്ടത് റിക്രിയേഷണല്‍ കംപാനിയന്‍ഷിപ്പാണ്. ശാരീരിക വിതാനത്തി ന് പുരുഷന്‍ പ്രാധാന്യം നല്‍കുമ്പോള്‍ ഒരുപാട് നേരം തുറന്ന് സംസാരിച്ചിരിക്കുവാനും ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കാനുമൊക്കെയാണ് സ്ത്രീ ആഗ്രഹിക്കുന്നത്.

പുരുഷന് അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യ, മക്കള്‍ എല്ലാവരേയും വേണം. പക്ഷേ സ്ത്രീ ഭര്‍ത്താവിനെ ത ന്റേത് മാത്രമാക്കി വയ്ക്കുവാനാ ണ് പലപ്പോഴും ശ്രമിക്കുന്നത്. ഇത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ഭര്‍ത്താവ് ഭാര്യയി ല്‍ നിന്നും ഗൃഹഭരണത്തില്‍ സ പ്പോര്‍ട്ട് ആഗ്രഹിക്കുന്നുണ്ട്. വീട്ടുകാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളുമൊക്കെ നന്നായി നോക്കുന്ന സ്ത്രീകളെ പുരുഷന്‍ ഇഷ്ടപ്പെടുന്നു.

ആരാധന ആഗ്രഹിക്കുന്ന വ്യ ക്തിത്വത്തിന്റെ ഉടമകളാണ് പുരുഷന്മാര്‍. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ അറിഞ്ഞുകൊണ്ട് ഭര്‍ത്താക്കന്മാരെ അഭിനന്ദിക്കുവാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞാല്‍ അത് അവരില്‍ നിറയ്ക്കുന്ന പോസിറ്റീവായ ഊര്‍ജ്ജം വളരെ വലുതായിരിക്കും.

കുടുംബത്തോടുള്ള ഉത്തരവാദിത്വമാണ് പുരുഷനെ ബഹുമാനിക്കുവാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. 

ഈയിടെ ഒരു പ്രമുഖ നടനോട് ടെലിവിഷന്‍ അഭിമുഖത്തിനിടെ മക്കള്‍ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് ഇന്റര്‍വ്യൂ ചെയ്തയാള്‍ ചോദിച്ചപ്പോള്‍ അയാള്‍ പരുങ്ങി.

അക്കാര്യങ്ങളെല്ലാം ഭാര്യയാണ് നോക്കുന്നതെന്നായിരുന്നു ആ നടന്റെ മറുപടി. ഇത്തരത്തിലുള്ള ആളുകള്‍ ലോകത്തിനുമുമ്പില്‍ എത്ര വലിയ വിജയികളാണെങ്കിലും സ്വന്തം കുടുംബത്തില്‍ അവര്‍ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെക്കുറവാണ്.

ഇത്തരത്തില്‍ നിങ്ങളുടെ ജീവി തപങ്കാളിയെ സ്ത്രീയായും പുരുഷനായും മനസ്സിലാക്കുക. ദാമ്പത്യജീവിതം ശൂന്യത നിറഞ്ഞ അനുഭവത്തില്‍ നിന്ന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സംതൃപ്തിയുടേയും പുതിയ അനുഭവങ്ങളുടേതായ ഒരു ലോകം നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കും.

പ്രധാന ആശയങ്ങള്‍:

* സ്ത്രീയും പുരുഷനും ചിന്തിക്കുന്നത് രണ്ടു തരത്തിലാണ്.

* ജീവിതപങ്കാളിയുടെ ആഗ്രഹങ്ങളും, ആവശ്യങ്ങളും മനസ്സിലാ ക്കി പെരുമാറുക.

* ജീവിത പങ്കാളിയെ സ്ത്രീയായും, പുരുഷനായും മനസ്സിലാക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാം.. നന്മയുടെ സുഗന്ധം കൂടുതൽ ആളുകളിലേക്ക് പരക്കട്ടെ.

സസ്നേഹം നിങ്ങളുടെ സഹോദരൻ 

ഡോ. ജോബിൻ എസ് കൊട്ടാരം Ph.D

santhosham

സന്തോഷത്തിന്റെ സുദിനത്തിന്

സ്നേഹത്തിന്റെ വേദി!


#weddingevents #laurelgarden #events #partyinstyle #bestauditoriuminkannur

— at Ussanmotta.


laureal-media-face-!---copy_1733459962
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും എം.കോം.കാരന്‍ മീന്‍ കച്ചവടം തുടങ്ങിയപ്പോള്‍
കാഴ്ച്ചയും കാഴ്ച്ചപ്പാടും അധ്യാപകരുടെ ശ്രദ്ധക്ക്  : മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും 'കുടകിലെ ടിബറ്റൻരാജ്യം' :ജുനൈദ് കൈപ്പാണി
കാഴ്ച്ചയും കാഴ്ച്ചപ്പാടും കുടകിലെ ടിബറ്റൻരാജ്യം' : :ജുനൈദ് കൈപ്പാണി
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25