മിതമായ വേഗം മാത്രം സ്വീകരിക്കുക. മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക : ജെറി പൂവക്കാല

മിതമായ വേഗം മാത്രം സ്വീകരിക്കുക. മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക : ജെറി പൂവക്കാല
മിതമായ വേഗം മാത്രം സ്വീകരിക്കുക. മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക : ജെറി പൂവക്കാല
Share  
ജെറി പൂവക്കാല എഴുത്ത്

ജെറി പൂവക്കാല

2024 Dec 04, 01:30 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

അനുസൃതമായ മിതമായ വേഗം മാത്രം സ്വീകരിക്കുക.

മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക


: നിങ്ങളുടെ സഹോദരൻ

ജെറി പൂവക്കാല


രാവിലെ ഞെട്ടലോടെയാണ് ആലപ്പുഴയിൽ നടന്ന 5 എംബിബിഎസ് വിദ്യാർത്ഥികളുടെ മരണ വാർത്ത അറിയുന്നത് .

അവരുടെ വീട്ടുകാർ ഇത് എങ്ങനെ താങ്ങും എന്നെനിക്കറിയില്ല. ഇല്ലാത്ത പണം മുടക്കി മക്കളെ ഒരു നിലയിൽ എത്തിക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾ. അവരുടെ സന്തോഷ ഭവനങ്ങൾ വിലാപ ഭവനമായി മാറിയിരിക്കുകയാണ്.ഞാൻ സ്ഥിരം യാത്ര ചെയ്യുന്ന റൂട്ട് ആണ് .

ഈ അപകടം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു.


കളർകോഡ് ഒരു സിഗ്നലുണ്ട്. ബൈപ്പാസിനു ശേഷവും ഒരു സിഗ്നലുണ്ട്. ഈ രണ്ട് സിഗ്നലുകളുള്ള സ്ഥലത്ത് ഈ കാറും ബസും അമിത വേഗത്തിൽ വന്നത് നമ്മളെ ഞെട്ടിക്കുന്ന കാര്യമാണ്.കാർ തെന്നി ബസിൽ പോയി ഇടിച്ചതാണെന്നു CCTV ദൃശ്യം കാണുമ്പോൾ മനസ്സിലാകുന്നത്.സ്പീട്, മഴ, ഓവർലോഡ് എല്ലാത്തിനും ഉപരി ബസ്സിനെ ഓവർടേക്ക് ചെയ്തു വന്ന കാർ... ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്.


ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.രണ്ട് പേർക്ക് പരിക്കേറ്റു.ഒന്നിച്ച് സിനിമയ്ക്ക് പോയവര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ചിരിച്ച് ഉല്ലസിച്ചുള്ള ആ യാത്ര നാടിനെ നടുക്കുമെന്ന്.

8 പേർക്ക് യാത്ര ചെയ്യാവുന്ന കാറിലുണ്ടായിരുന്നത് 11 പേർ; ഓവർ ലോഡ് അപകടത്തിന് കാരണമായോ?

കാറാണെങ്കിൽ പഴക്കമുള്ള ടവേരയാണ്. യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാത്ത ഒരു വാഹനം. കമ്പനി വർഷങ്ങൾക്ക് മുൻപേ പ്രൊഡക്ഷൻ നിർത്തിയ കാർ.

കേരളത്തിലെ റോഡുകളിൽ, എത്രയെത്ര വിലപിടിച്ച ജീവനുകളാണ് പൊലിയുന്നത്...

 ബസുകളാണ് 90% അപകടങ്ങൾ ഉണ്ടാകുന്നത്,, പ്രൈവറ്റ് ബസുകൾ താരതാരതമ്യേനെ ആക്‌സിഡന്റ് കൾ കുറഞ്ഞിട്ടുണ്ട്,, എത്ര ജീവനുകളാണ് റോഡിൽ പൊലിയുന്നത്,,ജനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

KSRTC ബസിലേക്ക് എതിർദിശയിൽ നിന്നും വന്ന കാർ ഇടിച്ചു കയറിയതാണെന്ന് ദൃക്സാക്ഷികളും, മാധ്യമങ്ങളും വ്യക്തമായി പറയുന്നുണ്ട്. 

നമ്മുടെ കുട്ടികൾക്ക് സുരക്ഷാ വിദ്യാഭ്യാസം നൽകണം. വീട്ടിലെ മുറ്റത്തു നിന്ന് വണ്ടിയിൽ കയറുന്നതും ഒടിക്കുന്നതും മുതൽ പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നത് വരെ എങ്ങനെ എന്ന് ചെറുപ്പത്തിലെ പറഞ്ഞു കൊടുക്കണം.

ഏഴ് പേര് കയറാവുന്ന വണ്ടിയിൽ പന്ത്രണ്ട് പേര് കയറ്റിയാൽ അത് കൂടുതൽ അപകട സാധ്യത ആണ്. വണ്ടിയുടെ കണ്ട്രോൾ കയ്യിൽ നിന്ന് പോകുവാൻ സാധ്യത കൂടുതലാണ്.

കേരളത്തിലെ അപകട മരണത്തിന്റെ കണക്ക് നാലായിരത്തിൽ അധികമാണ് ഒരു വർഷം സംഭവിക്കുന്നത്. ആയിരങ്ങൾ തലയ്ക്കു താഴെ തളർന്നു വീടുകളിൽ കിടക്കുന്നു.

സുരക്ഷയെ ജീവിതരീതിയാക്കുക: 

കുട്ടികളുടെയും മുതിർന്നവരുടെയും യാത്രാസുരക്ഷ-

ഇന്ത്യയിൽ ഓരോ വർഷവും റോഡപകടങ്ങളിൽ 1.5 ലക്ഷം പേർ മരണപ്പെടുന്നു. കേരളത്തിൽ നാലായിരത്തിലധികം പേര് ഒരു വർഷം മരണപ്പെടുന്നു.അതിൽ നല്ലൊരു ശതമാനവും കുട്ടികളും യുവാക്കളുമാണ് മരണപ്പെടുന്നത്.

സ്കൂളിലേക്കും തിരിച്ചും ബസ് യാത്ര ചെയ്യുന്ന കുട്ടികളുടെയും കുടുംബവണ്ടിയിൽ യാത്ര ചെയ്യുന്നവരുടെയും അപകടസാധ്യത ദിനംപ്രതി ഉയരുകയാണ്. ഇതിനാൽ, അവരവരുടെ സുരക്ഷ ഉറപ്പാക്കാൻ കുട്ടികളും മുതിർന്നവരും ബോധവൽക്കരിക്കപ്പെടേണ്ട ആവശ്യം കൂടി വരുകയാണ്.

ഓരോ അപകടവും പഠിച്ചാൽ നിസ്സാരമായ മുൻകരുതലും അല്പം സുരക്ഷാബോധവും ഉണ്ടെങ്കിൽ ഒഴിവാക്കാവുന്ന അപകടങ്ങൾ ആയിരുന്നുവെന്ന് മനസിലാക്കാം.

കുട്ടികൾക്കുള്ള സുരക്ഷാ മാർഗങ്ങൾ

1. ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും: 

• നിരയിൽ നിൽക്കുക: 

തള്ളിക്കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നത് അപകടകരമാണ്.

• വണ്ടി നിർത്തിയിട്ടാൽ മാത്രമേ ഇറങ്ങാൻ പാടുള്ളൂ: 

വണ്ടി പൂർണമായി നിർത്തിയിട്ടില്ലെങ്കിൽ, ഇറങ്ങിയാലും കയറിയാലും അപകടം സംഭവിക്കാം.

• ഇറങ്ങിയാൽ പിന്നിലേക്ക് പോകാതെ വണ്ടി മുന്നിലേക്ക് കടക്കരുത്: 

ഡ്രൈവറിന്റെ ദൃശ്യപരതയ്ക്കുപുറത്ത് പോയാൽ, അപകടം സംഭവിക്കാം.

• ചെറിയ കുട്ടികളെ ഇറങ്ങുവാൻ സഹായിക്കുക:  

ചെറിയ കുട്ടികൾ പെട്ടെന്ന് തെന്നിയിട്ട് വീഴുന്ന സാധ്യത കൂടുതലാണ്.

2. സ്കൂൾ ബസ്സിന്റെ സുരക്ഷ:

• സ്കൂൾ ബസ് ഡ്രൈവറുടെ ദൗത്യം: 

ഡ്രൈവർ കുട്ടികളുടെ മുന്നിൽ ഒരു മാതൃകയായിരിക്കണം. ഓവർസ്പീഡിംഗ്, മൊബൈൽ ഫോണിന്റെ ഉപയോഗം തുടങ്ങിയവ ഒഴിവാക്കണം.

• മാതാപിതാക്കളുടെ പങ്ക്: കുട്ടികളുടെ ഡ്രോപ്പ് പോയിന്റ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

• സ്കൂൾ മാനേജ്മെന്റ്: ഡ്രൈവറും ബസ്സ് അതിന്റെ സ്റ്റാൻഡേർഡുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർട്ടിഫിക്കേഷനുകൾ ഉറപ്പുവരുത്തണം.

3. ട്രെയിനിൽ യാത്ര:• തൂങ്ങി നിൽക്കാതിരിക്കുക: ട്രെയിനിൽ ഡോറുകൾക്കരികിൽ നിൽക്കുന്നത് ഏറ്റവും അപകടകരമാണ്.•

 ഓടിക്കയറൽ ഒഴിവാക്കുക: ട്രെയിൻ സ്ലോ ഉള്ളപ്പോഴും ഓടിയിറങ്ങുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു

4. റോഡിലൂടെ നടന്ന് പോകുമ്പോൾ:• പാതയിടുക്കിൽ ശ്രദ്ധിക്കുക: ‘ബ്ലാക്ക് സ്പോട്ടുകൾ’ ഇവിടങ്ങളിൽ അപകടസാധ്യത കൂടുതലാണ്.

• ട്രാഫിക് ലൈറ്റുകൾ പാലിക്കുക: കുട്ടികൾക്ക് പച്ച, മഞ്ഞ, ചുവപ്പ് ലൈറ്റുകളുടെ പ്രാധാന്യം മനസിലാക്കുക.

• പെഡിസ്ട്രിയൻ ക്രോസിങ് ഉപയോഗിക്കുക: റോഡ് കടക്കുമ്പോൾ നിശ്ചിത വഴി (സീബ്ര ലൈൻ)മാത്രം ഉപയോഗിക്കുക.

5. വിനോദയാത്രകൾ:

വാടക ബസ്സുകൾ: നിരീക്ഷിച്ച് സുരക്ഷിതമായ ബസ്സുകൾ മാത്രം വിനോദയാത്രയ്ക്ക് ഉപയോഗിക്കുക

.• മരണത്തിലേക്കുള്ള ഷോർട്ട്കട്ടുകൾ ഒഴിവാക്കുക: ഫോട്ടോയ്ക്ക് വേണ്ടി അപകടകരമായ മേഖലയിൽ കയറരുത്.

മുതിർന്നവർക്കുള്ള നിർദേശങ്ങൾ

1. ഡ്രൈവിങ്ങിൽ ശ്രദ്ധ നൽകുക:

• ഹെൽമറ്റ് ധരിക്കുക: മോട്ടോർസൈക്കിളിൽ പോകുമ്പോൾ ഹെൽമറ്റ് നിർബന്ധമാക്കുക.

• സീറ്റ് ബെൽറ്റ് ഉപയോഗിക്കുക: കാർ യാത്രയിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് മരണ കാരണമായ അപകടം കുറയ്ക്കുന്നു.

• മദ്യം കഴിച്ച ശേഷം വാഹനം ഓടിക്കരുത്: മദ്യപാനം അപകട സാധ്യത 10 മടങ്ങ് വർധിപ്പിക്കുന്നു. ഇതിപ്പോൾ കേരളത്തിൽ കൂടി വരുകയാണ്

2. രാത്രിയാത്രകളിൽ:

• വിവേകത്തോടെ വണ്ടി ഓടിക്കുക

ദൂരയാത്ര ആണെങ്കിൽ ഇടക്ക് ഇടവേളകൾ നൽകുക. ഉറക്കം

വരുന്നെങ്കിൽ വണ്ടി ഒതുക്കി ഉറങ്ങുക

.• വേഗ പരിധി പാലിക്കുക: കൂടിയ വേഗത അപകട സാധ്യത വർധിപ്പിക്കുന്നു.

3. കുടുംബവണ്ടിയിൽ:• കുട്ടികളുടെ സീറ്റ് സുരക്ഷ: കുട്ടികൾക്ക് പ്രത്യേക കുട്ടികളുടെ സീറ്റ് ഉറപ്പാക്കുക.

• പാർക്കിംഗ് വണ്ടികൾ സൂക്ഷിക്കുക: പാർക്കിംഗ് സമയം കുട്ടികളെ

വണ്ടിയിൽ ഇരുത്താൻ ശ്രമിക്കുന്നത് അപകടകാരമാണ്.

സുരക്ഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം• സ്കൂളുകളിൽ സുരക്ഷാ ബോധവൽക്കരണം: റോഡ് നിയമങ്ങളും അപകടസാധ്യതകളും കുട്ടികൾക്ക് പഠിപ്പിക്കണം.

• രാഷ്ട്രീയ ഇടപെടലുകൾ: കർശനമായ നിയമങ്ങൾ നടപ്പിലാക്കുക.അപകടം സംഭവിക്കുമ്പം

ബസിന്റെ പെയിൻറ് മാറ്റുന്ന വിവരമില്ലാത്ത ഭരണാധികാരികളാണ് ഈ നാടിന്റെ ദുരന്തം •മാദ്ധ്യമബോധവൽക്കരണം: സാമൂഹികമാധ്യമങ്ങളിലൂടെ സുരക്ഷാ സന്ദേശങ്ങൾ പ്രചരിപ്പിക്കുക.

മുഴുവൻ സുരക്ഷയുടെ കാരണങ്ങൾ:

 അപകടങ്ങൾ ഒഴിവാക്കാവുന്നതാണെന്ന് എത്രയും പെട്ടെന്ന് തിരിച്ചറിയണം. കുട്ടികളും മുതിർന്നവരും ഒരു പുതിയ ‘സുരക്ഷാ സംസ്കാരം’ സ്വീകരിച്ചാൽ മാത്രമേ അപകടങ്ങളെ കുറയ്ക്കാനാവൂ.

അപകടങ്ങൾ ഉണ്ടാകുന്നതല്ല ഉണ്ടാക്കപ്പെടുന്നതാണ്. വേഗത അപകടത്തേയും അതിന്റെ ഗൗരവത്തെയും വർധിപ്പിക്കുന്നു.സമയം പ്രധാനമാണ് പക്ഷെ ജീവിതം പരമപ്രധാനമാണ്.റോഡിനും ട്രാഫിക്കിനും അനുസൃതമായ മിതമായ വേഗം മാത്രം സ്വീകരിക്കുക.മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക

നിങ്ങളുടെ സഹോദരൻ

ജെറി പൂവക്കാല

jerry-poovakkala

ജെറി പൂവക്കാല

poovvakka;
mygrain

നിങ്ങൾ മൈഗ്രൈൻ തലവേദനകൊണ്ട്

ബുദ്ധിമുട്ടുകയാണോ ?

ഇനി മൈഗ്രൈൻ തലവേദന മറന്നേക്കൂ ....

താളിയോലയുടെ അത്ഭുത സിദ്ധി !

 https://www.youtube.com/shorts/d7VBuvLv0oE

advt-nishanth-new
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25