വേണം; കുട്ടികളിൽ സഹാനുഭൂതിയുടെ സഹായഹസ്തങ്ങൾ
: എൽ. സുഗതൻ,ശൂരനാട്
(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്,
ബാലാവകാശ പ്രവർത്തകൻ )
കുറെ നാളുകളായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അനുഭവിച്ചു വരുന്ന നിരവധി വൈഷ്യമ്മങ്ങൾക്കാണ് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടിയുടെ ഇടപെടൽ കൊണ്ട് സാധ്യമായത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട മാനുഷിക പരിഗണനയോടു കൂടിയുള്ള ഒന്നാണ് സാമ്പത്തികം ഇല്ല എന്ന കാരണത്താൽ ഒരു കുട്ടിയെയും ടൂർ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കരുതെന്ന മന്ത്രിയുടെ പരാമർശംനമ്മുടെ ക്ലാസ് റൂമുകളിൽ ഇത്തരത്തിലുള്ള എത്രയോ കുട്ടികൾ മാനസിക വിഷമം അനുഭവിക്കുന്നവരുണ്ട്.
അത്തരത്തിലുള്ള കുട്ടികൾക്ക് ഒരു വലിയ സാന്ത്വനമാണ് മന്ത്രിയുടെ ഇടപെടൽ. പിടിഎ സംവിധാനങ്ങളോ മറ്റ് സഹായഹസ്തങ്ങളോ കണ്ടെത്തി ഇത്തരം കുട്ടികളെ കൂടി ചേർത്തു പിടിക്കുന്നതാകണം യഥാർത്ഥ വിദ്യാഭ്യാസം.
ക്ലാസിലെ മറ്റു കുട്ടികളും രക്ഷിതാക്കളും ചേർന്ന് വേണമെങ്കിലും ഇത്തരം കുട്ടികളെ സഹായിക്കാൻ ആകും.
അതിലൂടെ മറ്റു കുട്ടികൾക്ക്തന്റെസഹപാഠിയെകൂടിസഹായിക്കുന്നതിനും
കൈപിടിച്ചുയർത്താനും കഴിയും.
ഇക്കാലത്ത് വിനോദയാത്രകൾ വലിയ ബിസിനസ് ആക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധിയാണ്.
നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഏജൻസികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നുണ്ട്. വിനോദയാത്ര പോകുന്നതോടൊപ്പം ഗാന്ധിഭവൻ പോലുള്ള അനാഥാലയങ്ങൾ കൂടി സന്ദർശിക്കുവാൻ കുട്ടികൾക്ക് അവസരം ഒരുക്കി കൊടുക്കണം. ഇതിലൂടെ ഇക്കാലത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ കഴിയും.
ജീവിതത്തിലെ കൈപ്പും മധുരവും അറിയുവാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കും. മന്ത്രിയുടെ മറ്റൊരു നിർദ്ദേശമാണ് അധ്യാപകർ ടൂറിൽ പങ്കെടുക്കുന്ന കുട്ടികളുടെ ചെലവിൽ യാത്ര ചെയ്യരുത് എന്നുള്ളത്. ഇക്കാലമത്രയും എല്ലാ സ്കൂളുകളിലും ഇത്തരം രീതികളാണ് നടന്നുവരുന്നത്. ഒരു പരിധിവരെ മന്ത്രിയുടെ ഇടപെടൽ കൊണ്ട് ഇതിനും പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം.
സ്കൂൾ വിനോദയാത്ര സംഘടിപ്പിക്കുന്ന അധ്യാപകർ പലരും അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ടുകൾ വേറെയുണ്ട്.
ആലപ്പുഴയിൽ നിന്നും ഒരു അധ്യാപകൻ പറയുന്നത് കേൾക്കാം. " പ്രൈമറി തലത്തിലെ കുട്ടികൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളാണ് ഏത് സ്ഥലം തിരഞ്ഞെടുക്കണം ഏത് തരത്തിലുള്ള വാഹനം വേണമെന്ന് അഭിപ്രായം പറയുന്നത്.
ഇല്ലെങ്കിൽ ഞങ്ങൾ ടൂറിനു വരുന്നില്ല എന്ന അഭിപ്രായവും ഇവരിൽ നിന്ന് കേൾക്കാറുണ്ട്. ഇവിടെ ഞങ്ങൾ പല സമയങ്ങളിലും നിസ്സഹായരാവുകയാണ്"
അത് പോലെ വിനോദയാത്രയുമായി ബന്ധപ്പെട്ട് മറ്റൊരു വിഷയം കൂടി അധ്യാപകർ സൂചിപ്പിക്കുന്നുണ്ട്.
കോട്ടയത്തു നിന്നുള്ള ഒരു അധ്യാപകൻ ഇതിനെ സംബന്ധിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
" സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു വിഹിതം എടുത്ത് സ്കൂളിലെ കുട്ടികളുടെ വണ്ടി ഫീസ്...(ഡ്രൈവറുടെയും ക്ലീനറുടെയും ശമ്പളം )അടക്കം കൊടുക്കുന്നുണ്ട്. പലരും സ്കൂൾ ബസ് ഫീസ് അടക്കാറും ഇല്ല... നല്ലതൊന്നും ആരും കാണില്ല... അറിയില്ല , ഇതൊക്കെ കേൾക്കുമ്പോൾ അധ്യാപകർ ശത്രുക്കളാ പലർക്കും...."
മന്ത്രിയുടെ മറ്റു രണ്ടു പരാമർശങ്ങളും വലിയ പ്രാധാന്യമുള്ളവയാണ്. ക്ലാസ് മുറികളിൽ അധ്യാപകർ ഒരു കുട്ടിയെ പോലും ഒരു തരത്തിലും കളിയാക്കാൻ പാടില്ല. കുസൃതിത്തരങ്ങൾ കാണിക്കുന്നവരെയും അനുസരണക്കേട് കാണിക്കുന്നവരെയും വഴക്കുപറയുകയും ശിക്ഷിക്കുകയും ഒക്കെ ചെയ്യുന്നത് സ്വഭാവികമാണ്.
എന്നാൽ ബോഡിഷയിമിന്റെ പേരിൽ കളിയാക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന നിർദേശം വളരെ അർത്ഥവത്താണ്.
വലിയ വണ്ണം, തീരെ മെലിഞ്ഞവർ, കറുത്തവർ എന്നിങ്ങനെ പോകുന്നു
കളിയാക്കലിന്റെ വിശേഷണങ്ങൾ. അത്തരം സംഭവങ്ങൾ കുട്ടി എത്ര മുതിർന്നാൽ പോലും മറക്കില്ല.
ഒരു പക്ഷെ അവൻ തുടർന്ന് പഠിക്കാൻ പോലും വൈമുഖ്യം കാണിക്കാൻ സാധ്യത ഏറെയാണ്. കൂടാതെ മറ്റുള്ളവരുടെ പകയും ദേഷ്യവും വിദ്വേഷവും ഒക്കെ വളരാൻ ഇത് കാരണമാകും.
സാമ്പത്തികം ഇല്ലെന്ന് കാരണത്താൽ ടൂറിന് ഒഴിവാക്കപ്പെടുന്ന അതേ മാനസികാവസ്ഥയാണ് ക്ലാസിൽ കർശനമായി ഫീസ് ഉൾപ്പെടെയുള്ള പിരിവുകൾക്ക് കുട്ടികളെ എഴുനേൽപ്പിച്ച് നിർത്തുന്നതും.
ഒരുപക്ഷേ വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായ കാരണത്താലാകും ഫീസ് നൽകാൻ താമസം വരുന്നത്.
ഇത് താൻ സാമ്പത്തികമായി താഴ്ന്ന കുടുംബത്തിലെ കുട്ടിയാണ് എന്നും മറ്റുള്ളവരുടെ മുന്നിൽ ഞാൻ എന്നും
പണമില്ലാത്തവൻ എന്നുള്ള ചിന്ത നിറയും. ഇത് അവന്റെ മാനസികാവസ്ഥയെ ബാധിക്കാൻ സാധ്യത ഏറെയാണ്.
ഈ വിഷയത്തിൽ ഒരു വിദ്യാഭ്യാസ പ്രവർത്തകന്റെ വാക്കുകൾ കൂടി കേൾക്കാം
"ഈ വിഷയത്തിൽ നമുക്ക് പ്രോപ്പർ ആയി ഒരു സ്ഥിര സംവിധാനം വേണം. അതിൽ പറയുന്ന നിയമസംഹിതകൾ കൃത്യമായി പാലിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശവും കൊടുക്കണം.
അതിൽ എന്തെങ്കിലും ഇളവുകൾ വേണം എങ്കിൽ അത് ഇരുന്ന് ചർച്ച ചെയ്തു തീരുമാനിക്കണം. ആ തീരുമാനം ജില്ലാ വിദ്യാഭ്യാസ വകുപ്പ് അല്ലെങ്കിൽ ഡയറക്ടർ അറിയണം. അപ്പ്രൂവൽ കിട്ടണം "
ഈ വിഷയങ്ങളെപറ്റി ആഴത്തിൽ ചിന്തിച്ച്, എല്ലാവരെയും പരിഗണിച്ചു കൊണ്ടുള്ള തീരുമാനങ്ങൾ വരണം. അത് കൃത്യമായി പാലിക്കുകയും വേണം. കുട്ടികളിൽ നിന്നും ഫീസ് പിരിക്കുമ്പോൾ അതിൽ നിന്ന് അധികം വരുന്ന ഒരു ഭാഗം പാവങ്ങളായ മക്കൾക്ക് പഠന സാധനങ്ങൾ വാങ്ങി കൊടുക്കാൻ ഉപയോഗിക്കാം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇത്തരം കാര്യങ്ങൾക്ക് മാത്രമായി പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.
സ്കൂളുകളിലെ പഠനയാത്ര ;
പണം ഇല്ല എന്ന കാരണത്താൽ കുട്ടികൾ ഒഴിവാക്കപ്പെടരുത്,
വി ശിവന്‍കുട്ടി
പഠന യാത്ര എന്ന പേരിൽ നടത്തുന്ന പല യാത്രകളും വിനോദ യാത്രആഘോഷങ്ങളായിട്ടാണ് കണ്ടു വരുന്നത്.
യാത്രകളും വിനോദയാത്രകളും രണ്ടായി കാണുവാനും അതിലൂടെ കുട്ടികളിൽ പരിവർത്തനം ഉണ്ടാക്കുവാനും കഴിയണം.
ഇതൊക്കെ നമ്മുടെ സ്കൂളുകളിൽ നടപ്പാക്കുമ്പോൾ മറ്റൊരാളുടെ വികാരങ്ങളെ കൂടി മാനിക്കണം.
സ്കൂൾ ഒരു പരിശുദ്ധമായ സ്ഥലമാണ്. അവിടെ പഠിക്കുന്ന കുട്ടികൾ എല്ലാവരും തുല്യരാണ്.
അവരുടെ മാതാപിതാക്കളും. അവിടെ താരതമ്യം, തരം താഴ്ത്തൽ, ജാതി, മതം, സമ്പത്ത് ഒന്നും സംസാരത്തിൽ പോലും വരാൻ പാടില്ല.
ഇവിടെ എടുത്തു പറയേണ്ട മറ്റൊന്നാണ് കുട്ടികൾക്ക് ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാരിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നത്.
ഫീസ് സൗജന്യമുള്ള കുട്ടികൾ ക്ലാസ്സിൽ എഴുന്നേൽക്കാൻ പറയുമ്പോൾ അവർ എഴുന്നേൽക്കുന്നത് എത്ര ജാള്യതയോടുകൂടി ആണെന്നുള്ളത് എല്ലാ അധ്യാപകരും നേരിൽ കാണുന്ന ഒരു സംഭവമാണ്. കുട്ടികൾക്കിടയിൽ താൻ താഴ്ന്ന ജാതി ആണെന്നുള്ള കോംപ്ലക്സ് ഉണ്ടാവുന്നതോടൊപ്പം മറ്റു കുട്ടികൾക്ക്, ഇവർ സമുദായികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണെന്നുള്ള ധാരണ ഉണ്ടാവുകയും ചെയ്യുന്നു. ഇതും കുട്ടികളിൽ മാനസിക സംഘർഷം ഉണ്ടാക്കുന്നു. ഇതും അധികാരികളുടെ ശ്രദ്ധയിൽ പെടേണ്ട ഒരു വിഷയമാണ് പരിഹരിക്കേണ്ടതും.
നമ്മുടെ വിദ്യാഭ്യാസത്തിന് ഒരു സാംസ്കാരിക പൈതൃകം ഉണ്ട്.അത് ലോകോത്തരവുമാണ്. അത് നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ കൂടിയാണ്.
എൽ. സുഗതൻ,ശൂരനാട്
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, ബാലാവകാശപ്രവർത്തകൻ
9496241070
എൽ. സുഗതൻ,ശൂരനാട്
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, ബാലവകാശ പ്രവർത്തകൻ
9496241070
വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച; സമ്മര്‍ താരിഫ് നിര്‍ദേശവുമായി റെഗുലേറ്ററി കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തയാറെടുപ്പ്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഉപതിരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീണ്ടത്. കമ്മീഷന്‍ ചെയര്‍മാന്‍ നാലാം തീയതി തിരുവനന്തപുരത്തെത്തും. സര്‍ക്കാറുമായി കൂടിയാലോചിച്ച ശേഷം ഡിസംബര്‍ അഞ്ചിന് ഈ വര്‍ഷത്തെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാനാണ് നീക്കം.
വേനല്‍കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മര്‍ താരിഫ് എന്ന ഒരു നിര്‍ദേശവും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം. അതേസമയം വൈദ്യുതി വകുപ്പ് സമ്മര്‍ താരിഫിനോട് യോജിക്കുന്നില്ലെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group