"മുഖ്യമന്ത്രി പെൻഷൻകാരോട് കാണിക്കുന്നത് കൊടും വഞ്ചന"
- മുല്ലപ്പള്ളി രാമചന്ദ്രൻ
ക്ഷാമാശ്വാസവും ക്ഷാമ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ
പെൻഷൻകാരെയും ജീവനക്കാരെയും വഞ്ചിക്കുകയാണെന്ന് മുൻ കെ.പി.സി.സി. പ്രസി.മുല്ലപ്പള്ളി രാമചന്ദ്രൻഅഭിപ്രായപ്പെട്ടു.
ആനുകൂല്യങ്ങൾ ചോദിക്കുമ്പോൾ സാമ്പത്തിക പ്രശ്നമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സർക്കാർ നടത്തുന്ന ദൂർത്തിന് ഒരു കുറവുമില്ല. കെടുകാര്യസ്ഥതയുടെപര്യായമായ സർക്കാർ
എല്ലാ മേഖലയും തകർത്ത് തരിപ്പണമാക്കി. അവകാശ ത്തിന് വേണ്ടി കെ.എസ്.എസ്.പി.എ നടത്തുന്ന പോരാട്ടങ്ങൾ അഭിനന്ദനീയമാണെന്നും
ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.എസ്.പി.എ കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം
ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺ- പ്രസി.സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസി.കെ.സി. ഗോപാലൻ മുഖ്യഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറിമാരായ പ്രമോദ് കക്കട്ടിൽ, കാവിൽ രാധാകൃഷ്ണൻ ,
കെ.എസ്.എസ്.പി.എ നേതാക്കളായ ബി.കെ. സത്യനാഥൻ, വി.പി. കുമാരൻ, സി.എം.സതീശൻ, വി.വി. വിനോദൻ ,കെ.പി. മോഹൻദാസ്, കെ.കെ. പ്രദ്യുമ്ന്യൻ, കെ.സി. ബാബു, ടി. ജൂബേഷ്, സർവ്വോത്തമൻ , പി.കെ സരള , പി.കെ. മിനി എന്നിവർ പ്രസംഗിച്ചു. വനിതാ സമ്മേളനം വില്ല്യാപ്പള്ളി ബ്ലോക്ക് കോൺ - പ്രസി പി.സി.ഷീബയും പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി ഒ.എം.രാജനും ഉദ്ഘാടനം ചെയ്തു. ഷീലാ പത്മനാഭൻ അധ്യക്ഷത വഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group