'സീരിയലുകൾ വഴി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക്; സെൻസറിം​ഗ് ആവശ്യം'; പി സതീദേവി

'സീരിയലുകൾ വഴി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക്; സെൻസറിം​ഗ് ആവശ്യം'; പി സതീദേവി
'സീരിയലുകൾ വഴി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക്; സെൻസറിം​ഗ് ആവശ്യം'; പി സതീദേവി
Share  
2024 Nov 18, 06:49 PM
MANNAN

'സീരിയലുകൾ വഴി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക്; സെൻസറിം​ഗ് ആവശ്യം'; പി സതീദേവി 

തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയൽ മേഖലയിൽ നിന്നും തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.


കുട്ടികളിലടക്കം ഉള്ളവരില്‍ തെറ്റായ സന്ദേശങ്ങള്‍ സീരിയലുകളില്‍ നിന്ന് വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2