മെഗാസീരിയൽ നിരോധിക്കണം ;
വനിതാ കമ്മിഷൻ തീരുമാനം സ്വാഗതാർഹം
: ദിവാകരൻ ചോമ്പാല
മെഗാസീരിയൽ നിരോധിക്കണം .റിപ്പോർട്ടുമായി വനിതാകമ്മിഷൻ .
അസാന്മാർഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായും കേന്ദ്രകഥാപാത്രങ്ങളാകുന്ന സ്ത്രീകൾ മിക്കപ്പോഴും നെഗറ്റീവ് റോളിലാണെന്നും മാത്രമല്ല യാഥാർഥ്യബോധമുള്ള കഥകൾ നന്നേ കുറവാണെന്നും ഇത്തരത്തിലുള്ള സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നതായുമാണ് വനിതാകമ്മിഷൻ കണ്ടെത്തൽ .
ടെലിവിഷൻ സീരിയലുകൾ ,എപ്പിസോഡുകൾ എന്നിവ സംപ്രേക്ഷണം ചെയ്യുന്നതിനും മുൻപ് സെൻസർബോർഡിൻ്റെ പരിശോധന
കർശനമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെടുന്നു .
സ്വാഗതാർഹം .അനിവാര്യം .
ടി വി സീരിയലുകൾ !
പടിക്ക് പുറത്താക്കേണ്ട സാംസ്‌കാരിക ജീർണ്ണത !
ത്രിസന്ധ്യാനേരത്ത് ഉമ്മറക്കോലായിയിലെ നിലവിളക്കിൻറെ തിരിവെളിച്ചത്തിൽ പുല്ലുപായയിൽ ചമ്രം പടിഞ്ഞിരുന്ന് ഭക്ത്യാദരവോടെ നാമജപം ചൊല്ലിയ ഒരു കാലമുണ്ടായിരുന്നു.
'അച്യുതം കേശവം രാമനാരായണം.... കൃഷ്ണദാമോദരം വാസുദേവം ഹരിം ''
ഇന്നാകട്ടെ നാമജപം 'ഉച്ചത്തിലില്ലെന്ന് ' മാത്രമല്ല ഇല്ലാതായിപ്പോയോ എന്ന് ശങ്കിക്കേണ്ട അവസ്ഥ.
'ചന്ദനം മണക്കുന്ന പൂന്തോട്ടവും ചന്ദ്രിക മെഴുകിയ മണിമുറ്റവും ' കവിതകളിൽ മാത്രമായി .
പകരം എൽ ഇ ഡി ബൾബ്ബുകൾ വർണ്ണ വെളിച്ചം വിതറുന്ന ഗൃഹാങ്കണങ്ങൾ .
''ഉമ്മറത്തെ നിലവിളക്ക് ''നിശ്ശേഷം കാണാതായില്ലെന്നത് അൽപ്പം സമാധാനം .
ഭക്തിസാന്ദ്രമായ സായംസന്ധ്യകൾ പൂർണ്ണമായും ടി വി സീരിയലുകൾ കൈയ്യടക്കിക്കഴിഞ്ഞപോലെയാണ് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
പുരുഷന്മാർക്ക് മദ്യം ലഹരിയാണെങ്കിൽ ഒരു വലിയ ശതമാനം സ്ത്രീകൾക്ക് സീരിയലുകളാണ് ഏറ്റവും പഥ്യമായ ലഹരി .
അതേസമയം പുരുഷന്മാരിലും വലിയൊരു ശതമാനംപേർ സീരിയൽ ലഹരി തലക്ക് പിടിച്ചവരായുണ്ടെന്നത് വിസ്‌മരിക്കുന്നുമില്ല ,തമസ്‌കരിക്കുന്നുമില്ല .
പലകുടുംബങ്ങളിലും പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലും സ്‌ത്രീകളാണ് ഈ ലഹരിക്കടിമകളായതെന്ന സത്യം അതാത് വീടുകളിലെ ആളുകൾക്ക് നന്നായറിയുമെന്നത് നിഷേധിക്കാനാവാത്ത മറ്റൊരൂ സത്യം !
പുരുഷന്മാരായ പ്രേക്ഷകരുടെ അനുപാതത്തിൽ സ്ത്രീ പ്രേക്ഷകർ തന്നെയാണ് ഏറെ മുന്നിൽ .
പെൺകുട്ടികളും,വീട്ടമ്മമാരും എന്തിന് മുത്തശ്ശിമാർ വരെ സീരിയൽ കഥാപാത്രങ്ങളെ അതിരുവിട്ട് സ്നേഹിക്കുന്നവരും ആദരിക്കുന്നവരും അവരുടെ വേദനകളിലും സന്തോഷത്തിലും സ്വയം മറന്നുകൊണ്ട് ജീവിക്കുന്നവരുമാണെന്ന വസ്‌തുത പരസ്യമായിപ്പറഞ്ഞാൽ അത് തെറ്റാവില്ല തീർച്ച .
കുടുംബബന്ധങ്ങളുടെ മഹത്വവും പവിത്രതയും ശുദ്ധ അസംബന്ധമാണെന്ന നിലയിലാണ് ജനപ്രിയചാനലുകളിൽ സീരിയലുകൾ എന്ന പേരിലുള്ള ആഭാസപരിപാടികൾ പടച്ചുവിടുന്നതിൽ വലിയവിഭാഗം വകതിരിവുള്ള അമ്മമാർക്ക് പരാതിയില്ലാതെയുമല്ല.
കൊല്ലാനും കൊല്ലിക്കാനും കെൽപ്പുള്ളവർ ,വാടകക്കൊലയാളികൾ ,കള്ളുകുടിയന്മാരും അവിഹിതവേഴ്ചക്കിറങ്ങിയ പെണ്ണുപിടിയന്മാരും പ്രേതപിശാചുക്കളും ടിവിയിൽ സ്ഥിരം താമസക്കാർ .അമ്മായിയമ്മപ്പോരാവട്ടെ അതൊരു സ്ഥിരം വിഷയം .
വിവാഹേതര ബന്ധങ്ങൾ ,കുടുംബകലഹം ,തട്ടിപ്പ് .കള്ളക്കടത്ത് ,ഒളിച്ചോട്ടം ,അബോർഷൻ , ഭർത്താവിനെ ചതിക്കുന്ന ഭാര്യ , ഭാര്യയെ ചതിക്കുന്ന ഭർത്താവ് ,ബലാൽസംഗം ,സ്വത്ത് തർക്കം ,കൊലപാതകം ഇതിനെല്ലാം മേൽപ്പൊടിയായി അശ്ലീലച്ചുവയുള്ള നെടുനീളൻ സംഭാഷണം വേറെയും .
സത്യം പറഞ്ഞാൽ കക്കൂസിൻറെ സെപ്റ്റിക് ടാങ്ക് പൊട്ടിയതിനേക്കാൾ നാറ്റമില്ലേ കലാമൂല്യമില്ലാത്ത പൊറാട്ട് നാടകങ്ങളായ ഇത്തരം സീരിയലുകൾക്ക് ?
തൊട്ടതിനും പിടിച്ചതിനും സാംസ്ക്കാരിക അപചയം എന്നുപറഞ്ഞു പ്രശ്നമുണ്ടാക്കുന്ന പുരോഗമനവാദികളും സീരിയലിൻറെ ലഹരിയിൽ മയക്കത്തിലാണ്ടുപോയോ ?
പതിവായി സീരിയലുകൾക്കായി ടിവി തുറക്കുന്നവർക്കറിയാം പോസിറ്റിവ് എനർജി പറ്റെ നഷ്ടപ്പെട്ട ഗൃഹാന്തരീക്ഷത്തിലായിരിക്കും നമ്മൾ കഴിയുന്നതെന്ന്.
ആശ്വസിക്കാനോ സന്തോഷിക്കാനോ ഉള്ള ഒരു തുള്ളി മരുന്നും സീരിയലിൽനിന്നു ലഭിക്കുന്നില്ല .ശാന്തിയും സമാധാനവുമില്ലാത്ത മാനസിക പിരിമുറുക്കമല്ലാതെ മറ്റെന്താണ് ഈ ദൃശ്യകലാവിരുന്നിലൂടെ നമുക്ക് നേടാനാവുന്നത് ?
ഉള്ള സന്തോഷവും സമാധാനവും കെടുത്തുന്ന , മൃഗീയവാസനകൾക്ക് വളമിട്ടുകൊടുക്കുന്ന തരത്തിലുള്ള നെടുനീളൻ സംഭാഷണങ്ങൾ ഛർദ്ധിച്ചുവിടുന്ന നികൃഷ്ടജന്മങ്ങളായ ഒരുകൂട്ടം സ്ത്രീകഥാപാത്രങ്ങൾ . കണ്ടുകണ്ട് അവരിലൊരാളായി മാറാനുള്ള വാസനകൾക്കപ്പുറം അവരുടെ സ്വഭാവരീതികളും ചേഷ്ടകളും അറിയാതെ സ്വീകരിക്കാൻവരെ പ്രേക്ഷകരായ സ്‌ത്രീകളുടെ മനസ്സ് വഴങ്ങില്ലെന്ന് എന്താണുറപ്പ് ? .
'' കുട്ടികളുടെ മനസ്സുകളിൽ വിഷം കുത്തിവെക്കുകയാണ് ഇന്നത്തെ ടിവി സീരിയലുകൾ '' --ജ്ഞാനിയായായ സംഗീതജ്ഞൻ യേശുദാസിൻറെ വാക്കുകൾ ഓരോ അമ്മമാരും കാതോർക്കേണ്ടതാണ് .ശിരസ്സാവഹിക്കേണ്ടതാണ് .
കുട്ടികളുടെ വൈകാരികമായ അപക്വത ,നശീകരണ പ്രവണത ,ആത്മഹത്യാവാസന ,നിസ്സാരമായ ഇഷ്ടാനിഷ്ടങ്ങൾ പോലും സാധുകരിക്കപ്പെടാതെ വരുമ്പോൾ വീടുവിട്ടുപോവാനുള്ള പ്രവണത തുടങ്ങിയവക്കെല്ലാം വഴിവെക്കുന്നതിനും വളം വെച്ചുകൊടുക്കുന്നതിലും ടി വി സീരിയലുകൾക്കുള്ള വലിയ പങ്ക് തള്ളിക്കളയാവുന്നതല്ല.
നമ്മുടെ കുരുന്നുകുഞ്ഞുങ്ങൾ അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങും മുമ്പേ സംസാരിക്കാൻ തുടങ്ങുന്നതും ഭാഷ പഠിക്കുന്നതും സീരിയലുകളിലെ തെറിയും തറവാചകങ്ങളും കേട്ടുകൊണ്ടാണെന്നു പറഞ്ഞാൽ നിഷേധിക്കാനെത്ര അമ്മമാർക്കാവും ? .
പ്രത്യേകമായ ചിലസീൻ കാണുമ്പോൾ മടിയിലിരുന്നു ടി വി കണ്ടുകൊണ്ടിരിക്കുന്ന കൊച്ചുകുട്ടിയുടെ കണ്ണുപൊത്തിപിടിച്ച ഒരു അമ്മയെ കാണാനിടയായി .ഇത്തരത്തിലൊരു ലേഖനമെഴുതാനുള്ള മുഖ്യപ്രേരണയും അതുതന്നെ .
സീരിയലിൻറെ സമയത്ത് ഏതെങ്കിലും വീട്ടിൽകയറി ച്ചെന്നാൽ വിവരമറിയാം . ''എത്രനാളായി കണ്ടിട്ട് .ഇപ്പോഴെങ്കിലും തോന്നിയല്ലോ ഇങ്ങോട്ടൊക്കെ ഒന്ന് വരാൻ .
''വെളുക്കെ ചിരിച്ചാവും മറുപടി .പക്ഷെ ഉള്ളിൽപറയുന്നുണ്ടാവും ''ഓരോ ദരിദ്രവാസികൾ കയറിവരാൻ കണ്ടനേരം .
'' ടി വി സീരിയലുകൾ എന്ന് നിൽക്കുന്നുവോ അന്ന് അവിഹിതവും നിൽക്കും '' -ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന ആർ .ബി .ശ്രീലേഖ ഐ പി എസ് ആണ് അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയത് .
പ്രേക്ഷകമനസ്സിൻറെ ചിന്തയെയും ബുദ്ധിയെയും പ്രവർത്തനക്ഷമതയെയും വികലമാക്കുന്നതരത്തിൽ വിലകുറഞ്ഞ ,നിലവാരമില്ലാത്ത പ്രമേയങ്ങളാണ് ബഹുപരിഭാഗം സീരിയലുകളുടെയും ഇതിവൃത്തം .മന്ദബുദ്ധികളും ക്ഷുദ്രകഥാപാത്രങ്ങളും അമ്മായിയമ്മപ്പോരുകാരുമായിരിക്കും പലതിലും മുൻനിരയിൽ.
ജാരസന്തതികളുടെ പ്രതികാരം .
വിവാഹേതരബന്ധങ്ങൾ കുടുംബകലഹം , തട്ടിപ്പുകൾ പോരാത്തതിന് വെറുപ്പ് ,അസൂയ ,ഭയം കൈക്കൂലി , ഛിദ്രത ,ആർഭാടം ,അന്ധവിശ്വാസം തുടങ്ങിയ ക്ഷുദ്രവികാരങ്ങളുടെ അതിപ്രസരം കാരണം മലയാളികളുടെ ഗൃഹാന്തരീക്ഷം അനുദിനം മലീമസമായിക്കൊണ്ടിരിക്കുന്നതിൽ ആരാണ് ഉത്തരവാധി ?
മാധ്യമങ്ങളുടെ സാമ്യൂഹ്യപ്രതിബദ്ധതയെക്കുറിച്ചു പറയുമ്പോൾ ജസ്റ്റിസ് ബി .കമാൽപാഷ സൂചിപ്പിച്ചതും ഊന്നിപ്പറഞ്ഞതുമായ വാചകമെന്താണെന്നോ ? '' സീരിയലുകളിലെ പ്രമേയങ്ങൾ വളരെ അപകടകരമാണെന്നും ടി വി സീരിയലുകൾ സമൂഹത്തെ വഴിതെറ്റിക്കുന്നു'' -വെന്നുമായിരുന്നു
കൂട്ടിവായിക്കാൻ മറ്റൊരു സംഭവം കൂടി .
അഭ്യസ്ഥവിദ്യനും ഉന്നതകുലജാതനും വിവാഹിതനുമായ ഒരു ചെറുപ്പാക്കാരൻ ടി വി മോഷ്‌ടാവായ കഥകേട്ട് പോലീസുകാർവരെ ഞെട്ടി .
ചുരുങ്ങിയ കാലത്തിനിടയിൽ ആയിരത്തോളം വിലകൂടിയ ടി വി കൾആണത്രെ അയാൾ മോഷ്ട്ടിച്ചെടുത്തത് .
മുന്തിയ ഹോട്ടലുകളിൽ റൂമെടുത്തുകൊണ്ടുനടത്തുന്ന ടിവി മോഷണമാകട്ടെ സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ലെന്നതാണ് അതിലേറെ അത്ഭുതം .
ജോലികഴിഞ്ഞു സന്ധ്യയോടടുത്ത് അദ്ദേഹം വീട്ടിലെത്തുന്നു.സന്ധ്യനേരങ്ങളിൽ സ്ഥിരമായി ടി വി സീരിയലുകളിൽ മുഴുകിയ ഭാര്യ .ജോലികഴിഞ്ഞെത്തിയ ഭർത്താവിനോട് നേരെ ചൊവ്വേ ഒന്ന് മിണ്ടാനോ ഉപചാരിക്കാനോ അവൾക്കാവുന്നില്ല .സഹിച്ച് സഹിച്ച് സഹികെട്ടപ്പോൾ തന്റെ കുടുംബബന്ധങ്ങൾ തകർത്ത ടി വി സീരിയലുകളോടുള്ള കടുത്ത പ്രധിഷേധം .
അടിച്ചമർത്തപ്പെട്ട മനസ്സിൻറെ കൺട്രോൾ നഷ്ട്ടപ്പെട്ടപ്പോഴാണത്രെ എത്രയും വികലവും അവിശ്വസനീയവുമായ ടി വി മോഷണം പതിവാക്കിയതെന്ന് പോലീസുകാരോട് ആദ്ദേഹം തുറന്നു സമ്മതിക്കുകയുണ്ടായത്രേ .
മെഗാ സീരിയൽ നിർമ്മാണരംഗത്തെ പ്രമുഖനായ വ്യക്തി ആവർത്തനവിരസതയിൽ മനസ്സുമടുത്ത് സീരിയൽനിർമ്മാണരംഗം ഉപേക്ഷിച്ചതായും വാർത്ത . ''നന്മക്കുവേണ്ടിയും കരുതലുകൾക്കുവേണ്ടിയും നമ്മുടെ ധന്യമായ സമയത്തെ നമുക്ക് മാറ്റാം .ദൈവാനുഭവപൂർണ്ണമായ സായാഹ്നം വീടുകളിലെല്ലാം വിളങ്ങിനിൽക്കട്ടെ '' --ഈ ഒരു സന്ദേശവും തന്നുകൊണ്ടാണ് അദ്ദേഹം പിൻവാങ്ങിയത്.ഒരു കലാകാരൻറെ കടമയും അതുതന്നെ .
ധാർമ്മിക സദാചാര വിലക്കുകളെല്ലാം പടുപഴഞ്ചനാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന തരത്തിൽ ഇത്തരം സീരിയകലുകൾ പടച്ചുവിടുന്നവരെ ലക്ഷ്യമിട്ട് പ്രമുഖ ചലച്ചിത്രസംവിധായകൻ അടുർ ഗോപാലകൃഷ്ണൻ സാർ പറഞ്ഞ വാക്കുകളുടെ അക്ഷരങ്ങൾക്കുമപ്പുറം വലിയ ഒരു സത്യം ഒളിഞ്ഞിരിക്കുന്നു - '' ജീവിതത്തെക്കുറിച്ച് അനുഭവങ്ങളില്ലാത്തവരാണ് ടി വി സീരിയലുകൾ സൃഷ്ട്ടിക്കുന്നതെന്നു''.
കഥാപാത്രങ്ങളുടെ വേഷംകെട്ടലുകൾ എന്തുമാത്രം അരോചകമാണ് ,ഏതുസമയവും ഷോറൂമിൽ വിൽപ്പനക്കുവെച്ചപോലെ ചായംതേച്ച് ചുളിവൊതുക്കിയ ഒരുപറ്റം ദുർമ്മേദസ്സുകളായ കഥാപാത്രങ്ങൾ .
പാതിരാത്രിയിൽ ഉറക്കച്ചടവോടെ എഴുനേറ്റുവരുന്ന സീനുകളിൽപോലും ഉലയാത്ത പട്ടുസാരിയും ചുണ്ടിൽ ലിപ്സ്റ്റിക്കും കവിളിൽ റൂഷും പുരട്ടിയ നായികമാരെ ,ഉപകഥാപാത്രങ്ങളെ കാണുമ്പോൾ ആർക്കാണ് മനം പുരട്ടലുണ്ടാകാതിരിക്കുക ?
ഇതൊക്കെ സംവിധാനംചെയ്‌തു വിടുന്നവരെ എന്തുപേര് വിളിക്കണം ?
സംവിധായകനെന്നോ അതോ കലാ സംഹാരകനെന്നോ ?
തിരുവനന്തപുരത്തോ മറ്റോ ഉള്ള റസിഡൻസ് അസ്സോസിയേഷൻ ഭാവാഹികളുടെ നേത്രുത്വത്തിൽ ടി വി സീരിയലുകളെ വീടുകളിൽനിന്നും പടിക്ക് പുറത്താക്കാൻ കുറച്ചുകാലം മുൻപ് പദ്ധതിയിട്ടതായി വാർത്തകണ്ടതോർക്കുന്നു.
ശരിക്കും സ്വാഗതാർഹവും മാതൃകാപരവുമായ നല്ല തീരുമാനം .
നമ്മൾ അവരെയാണ് മാതൃകയാക്കേണ്ടത് .സംസ്ഥാനത്തെ മുഴുവൻ റസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളും ഗൗരവപൂർവ്വം കാണേണ്ട വിഷയമല്ലേ ഇത് ?
സാംസ്‌കാരിക ഔന്നത്യമുള്ള ഒരു പുതിയതമുറയെ രൂപപ്പെടുത്തണമെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത് നിഷേധചിന്തകളും ദുർമാർഗ്ഗവും വളർത്തുന്ന ടീവി സീരിയലുകളിലെ ശുദ്ധീകരണമാണ് .സെൻസർബോഡിൻറെ സഹകരണം കൂടിയേതീരൂ .
രണ്ടാം ഘട്ടമായി ഇത്തരം സീരിയലുകൾക്ക് പരസ്യം നൽകുന്നവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള ബോധവത്ക്കരണമാണ് നടക്കേണ്ടത് .
പ്രതികരണശേഷിയില്ലാത്ത പൊതുസമൂഹവുമാണ് പ്രേക്ഷക സമൂഹം എന്ന തോന്നലോ അൽപ്പത്തരമോ അല്ലെ ഈ തരത്തിലുള്ള സീരിയൽ വ്യവസായം തഴച്ചുവളരുന്നത്തിൻറെ മൂലകാരണം . സമൂഹത്തിനനിവാര്യമായ ഏറ്റവും ചെറിയ ഒരു സന്ദേശംപോലും സീരിയൽ മുതലാളിമാർക്ക് തരാനാവുന്നുമില്ല .
വിനോദപരമായും വിദ്യാഭ്യാസപരമായും വൈജ്ഞാനികമായും പുതിയ മാറ്റങ്ങൾ പ്രേക്ഷകർക്ക് സംഭാവനചെയ്യുന്ന ഒരു മേഖലയായി ടി വി സീരിയലുകൾ മാറണമെങ്കിൽ കർശനമായ സെൻസർ ഷിപ്പ് കൂടിയേ തീരൂ .
സാംസ്ക്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന ഉന്നതസ്ഥാനീയർ കണ്ടില്ലെന്നു നടിച്ചോ കണ്ണടച്ചിരുട്ടാക്കുകയോ ചെയ്യേണ്ട വിഷയമല്ലിത്.
ടി വി സീരിയൽ എന്ന സാംസ്‌കാരിക ജീർണ്ണതക്കെതിരെ കേരളത്തിലെ മുഴുവൻ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം സാംസ്‌ക്കാരിക ബോധമുള്ളവർ പഞ്ചായത്തുതലത്തിലും ഒറ്റക്കെട്ടായി നിൽക്കുമെങ്കിൽ ഈ ''പാർത്തേനിയം വിഷച്ചെടി '' യെ വേരോടെ പിഴുതെറിയാനാകും തീർച്ച.
-ദിവാകരൻ ചോമ്പാല -
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം
നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ
തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .
കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ
വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും
ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .
നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും
സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .
അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .
.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ
വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
രോഗിയും ഡോക്ടരും മുഖാമുഖം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group