വയനാട് മഹാ ദുരന്തം: കേന്ദ്ര നിലപാട് ഹീനം അപലപനീയം : മുല്ലപ്പള്ളി രാമചന്ദ്രൻ

വയനാട് മഹാ ദുരന്തം: കേന്ദ്ര നിലപാട് ഹീനം അപലപനീയം  : മുല്ലപ്പള്ളി രാമചന്ദ്രൻ
വയനാട് മഹാ ദുരന്തം: കേന്ദ്ര നിലപാട് ഹീനം അപലപനീയം : മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
-മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

-മുല്ലപ്പള്ളി രാമചന്ദ്രൻ

2024 Nov 15, 04:08 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

വയനാട് മഹാ ദുരന്തം:

കേന്ദ്ര നിലപാട് ഹീനം

അപലപനീയം 

മുല്ലപ്പള്ളി രാമചന്ദ്രൻ 


വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച

നിലപാട് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

 

420 പേർ മൃതിയടയുകയും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തി തീർക്കുകയും ചെയ്ത ഈ മഹാ ദുരന്തം കേരള ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. 17 കുടുംബങ്ങൾ പൂർണ്ണമായം ഇല്ലാതായി, 400ഓളം അളുകൾ പരിക്കുകളോടെ കഷ്ടം അനുഭവിക്കുന്നു,

199 മനുഷ്യരുടെ ശരീരാവശിഷ്ടങ്ങൾ പോലും ഈ നിമിഷം വരെ കണ്ടെത്താൻ കഴിഞ്ഞില്ല.

മൃത ശരീരങ്ങൾ തിരഞ്ഞ് സന്നദ്ധ സംഘടനകളിലെ പ്രവർത്തകന്മാർ നടത്തിയ നിസ്തുല സേവനം, ത്യാഗം നേരിൽ കണ്ടതോർക്കുന്നു.പ്രധാനമന്ത്രി മഹാദുരന്തം നേരിട്ടു കാണാനെത്തിയപ്പോൾ ദുരന്തത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് സ്പെഷൽ പാക്കേജ് ഉടനടി പ്രഖ്യാപിക്കുമെന്നാണ് കരുതിയത്.

 ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത് സംസ്ഥാന ദുരന്ത നിരവാണ നിവാരണ നിധിയിൽ നിന്ന് പണം ഉപയോഗിക്കാമെന്ന്.

 സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് കേന്ദ്രത്തിൻ്റെ ഔദാര്യമല്ല. ദേശീയ ദുരന്തനിവാരണ നിയമം 2005 അനുശാസിക്കുന്ന അവകാശം മാത്രമാണ്.

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം ഉപതെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള പി.ആർ. എക്സർസൈസ് മാത്രമായി ചുരുങ്ങിയത് പറയാതിരിക്കാൻ ആവില്ല.സംസ്ഥാന ദുരിത നിവാരണ ഫണ്ടിൽ അവശേഷിക്കുന്ന 388 കോടി പൂർണ്ണമായി ചെലവഴിച്ചാലും പുനരധിവാസവും പുനർനിർമ്മിതിയും പൂർത്തിയാക്കാൻ കഴിയില്ല.

ദേശീയ ദുരന്ത നിവാരണ നിയമം പലവട്ടം വായിച്ചിട്ടും ദേശീയ ദുരന്തം അഥവാ National Disater എന്തെന്ന് രേഖപ്പെടുത്തിയതായി കണ്ടില്ല. Disaster of Rare Severity എന്ന് സൂചിപ്പിച്ചതാണ് ദേശീയ ദുരന്തം എന്ന വാക്കുകളിലൂടെ പല കോണുകളിൽ നിന്നും നിർവ്വചിച്ചതെന്ന് തോന്നി. എന്തുമാകട്ടെ നിർവ്വചനങ്ങളുടെ പേരിലുള്ള കോലാഹലത്തിലപ്പുറം വയനാട്ടിലെ ഹതഭാഗ്യരോട് നീതി കാണിക്കലാണ് പ്രധാനം.

ദുരിത നിവാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ സമാഹരിച്ച പണവും നിരവധി മഹാസമ്പന്നന്മാരും സ്ഥാപനങ്ങളും നൽകിയ ഉറപ്പുകളും സമൂഹത്തെ ബോധ്യപ്പെടുത്തണം.

ഇതിനെല്ലാം പുറമെ വ്യാപകമായി രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും നടത്തിയ പിരിവുകളുടെയും വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്തണം.    

    

whatsapp-image-2024-09-24-at-7.08.54-pm

 മഹാ ദുരന്തങ്ങൾ കൊയ്ത്ത് കാലമായി കാണുന്ന സ്ഥിതി ഒരിക്കലും വന്ന് ചേരാൻ പാടില്ല. മരിച്ചവർ തിരിച്ചു വരില്ല. 119 നിർഭാഗ്യവാന്മാരുടെ അവശിഷ്ടം കണ്ടെത്താനുള്ള ശ്രമം പ്രധാനമന്ത്രിയുടെ സന്ദർശന തലേന്ന് അവസാനിപ്പിച്ചു.

     മലയാളിയായ ഡ്രൈവർ അർജ്ജുൻ്റെ ശരീരാവശിഷ്ടങ്ങളും ലോറിയും കണ്ടെത്താൻ 72 ദിവസം മനുഷ്യ സാധ്യമായ ശ്രമങ്ങളെല്ലാം നടത്തിയ കർണ്ണാടക സർക്കാറിൻ്റെ മാതൃക എത്ര മഹനീയം. അതാണ് സഹജീവി സ്നേഹം. സാമൂഹ്യ ബോധം.      

      ഒരു കാര്യം കൂടി. വയനാട് പുനർ നിർമ്മിക്കപ്പെടണം. വയനാട് വളരണം, മുന്നോട്ടു പോകണം. എല്ലാ വളർച്ചയും വികസനവും പരിസ്ഥിതിയിൽ ഊന്നിയതാവണം. വയനാടിൻ്റെ പാരിസ്ഥിതിക ദുർബ്ബലാവസ്ഥ മറന്നു കൊണ്ടുള്ള ഏത് വികസനവും വിനാശകരമായിരിക്കും

ബിരിയാണി ചാലഞ്ചിന്റെ പേരിൽ തട്ടിപ്പ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 3 പ്രവർത്തകർക്കെതിരെ കേസ്


കായംകുളം ∙ മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ ബിരിയാണി ചാലഞ്ച് നടത്തി 1.2 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിലൊരാൾ കാപ്പ കേസ് പ്രതിയാണ്. ദേവികുളങ്ങര പഞ്ചായത്തിൽ കിണർമുക്ക് കേന്ദ്രമാക്കി ‘തണൽ ജനകീയ കൂട്ടായ്മ’ എന്ന സംഘടന ഉണ്ടാക്കി പണം തട്ടിയെന്നാണു പരാതി.


സിപിഎം തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ പുതുപ്പള്ളി മേഖലാ പ്രസിഡന്റ് അമൽരാജ്, സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജൻ എന്നിവർക്കെതിരെയാണു കേസ്. സിബി കാപ്പ കേസിൽ പ്രതിയായിരുന്നു. ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം നൽകാനെന്നു പ്രചരിപ്പിച്ച് സെപ്റ്റംബർ ഒന്നിനാണ് ഇവർ ബിരിയാണി ചാലഞ്ച് നടത്തിയത്.


ഒരു ബിരിയാണിക്കു 100 രൂപ വീതം 1200 പേരിൽ നിന്നു പണം പിരിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞും പണം അടച്ചില്ല. തുടർന്ന് എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാ‍ൽ മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.News courtesy: manorama


വയനാട്: കേരളം ചോദിച്ചത് 1500 കോടി; കേരളത്തിന്റെ ഫണ്ടിൽ തുകയുണ്ടല്ലോയെന്ന് കേന്ദ്രം


ന്യൂഡൽഹി ∙ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നു.


ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) ബാക്കിയുണ്ടെന്നാണ് ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി‌ കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നൽകിയതെന്നാണു വിവരം.

2024 ഏപ്രിൽ 1 വരെ 394 കോടി രൂപ എസ്ഡിആർഎഫിൽ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു.

2024–25 ൽ എസ്ഡിആർഎഫിലേക്ക് 388 കോടി രൂപ കൈമാറിയതിൽ 291 കോടി കേന്ദ്ര വിഹിതമാണ്.


പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കത്തു നൽകി 3 മാസം കഴിഞ്ഞും ഇക്കാര്യത്തിൽ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ടനടപടികളുംകേന്ദ്രമന്ത്രിയുടെകത്തിൽവിശദീകരിച്ചിട്ടുണ്ട് .

കേരളം ആവശ്യപ്പെടാതെ തന്നെ സ്ഥലം സന്ദർശിച്ച് സ്ഥിതി മനസ്സിലാക്കാൻ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോർട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്.

എന്നാൽ, വയനാട് സന്ദർശനം ഓഗസ്റ്റ് എട്ടിനു പൂർത്തിയാക്കിയ സംഘം മാസങ്ങൾക്കു മുൻപേ റിപ്പോർട്ട് കൈമാറിയതാണ്.

വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാർഗരേഖ അനുവദിക്കുന്നില്ലെന്നു കത്തിൽ ആവർത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടുകളിൽനിന്നുള്ള സാമ്പത്തിക സഹായം സമാശ്വാസ പ്രവർത്തനങ്ങൾക്കുള്ളതാണെന്നും നഷ്ടപരിഹാരം നൽകാനല്ലെന്നും കേന്ദ്രം പറയുന്നു.

എസ്ഡിആർഎഫിലെ തുക ദുരന്തസഹായമല്ല

സംസ്ഥാന ദുരന്തപ്രതികരണഫണ്ടിൽ (എസ്ഡിആർഎഫ്) തുക ബാക്കിയുണ്ടെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നതെങ്കിലും അതുപയോഗിച്ചു ചെയ്തുതീർക്കാവുന്നതല്ല പുനരധിവാസപ്രവർത്തനങ്ങൾ. എഡ്ഡിആർഎഫിലെ 96.8 കോടി രൂപ സംസ്ഥാനവിഹിതമാണു താനും.

എസ്ഡിആർഎഫ് വ്യവസ്ഥപ്രകാരം, പൂർണമായി തകർന്ന വീടിന് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റർ റോഡ് നന്നാക്കാൻ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ. ഇത്തരം അപ്രായോഗിക വ്യവസ്ഥകൾ പുനർനിർമാണപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുമെന്നാണ് സംസ്ഥാന റവന്യു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

ദുരന്തനിവാരണ നിയമമനുസരിച്ചു കേന്ദ്രസർക്കാർ വർഷാവർഷം നൽകേണ്ട സഹായം മാത്രമേ കേരളത്തിനു ലഭിച്ചിട്ടുള്ളൂ. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ലഭിക്കുമായിരുന്ന ഈ ഫണ്ട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനു പര്യാപ്തമല്ല. 

വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ എസ്ഡിആർഎഫ് വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടിൽ നിന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു കൂടുതൽ സഹായം നൽകാറുണ്ട്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങൾക്കു ലഭിച്ചതുപോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല.News courtesy: manorama

whatsapp-image-2024-11-15-at-07.55.24_7b686379

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136


ad2_mannan_new_14_21-(1)
whatsapp-image-2024-11-12-at-22.27.28_81f2ef71
amudra
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും എം.കോം.കാരന്‍ മീന്‍ കച്ചവടം തുടങ്ങിയപ്പോള്‍
കാഴ്ച്ചയും കാഴ്ച്ചപ്പാടും അധ്യാപകരുടെ ശ്രദ്ധക്ക്  : മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും 'കുടകിലെ ടിബറ്റൻരാജ്യം' :ജുനൈദ് കൈപ്പാണി
കാഴ്ച്ചയും കാഴ്ച്ചപ്പാടും കുടകിലെ ടിബറ്റൻരാജ്യം' : :ജുനൈദ് കൈപ്പാണി
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25