രോഗാതുരതയുടെ ശൈശവ കാലം മുകുന്ദനെ ഇന്നും ഭയപ്പെടുത്തുന്നു.
തലശ്ശേരി: രോഗാതുരമായ തൻ്റെ ശൈശവ - ബാല്യകാലവും, അക്കാലത്തെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ അനുഭവസാക്ഷ്യങ്ങളായി അവതരിപ്പിച്ചപ്പോൾ, മുകുന്ദൻ കഥ കേട്ടാലെന്ന പോലെ ശ്രോതാക്കൾ കാതോർത്തിരുന്നു.
മയ്യഴിയിലെവെളുത്ത് മെലിഞ്ഞ് ക്ഷയരോഗത്താൽ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യനിൽ നിന്നാണ് ഷണ്ഡൻസായ്പ് എന്ന കഥാപാത്രത്തെ തനിക്ക് കിട്ടിയതെന്ന് മുകുന്ദൻ പറഞ്ഞു.
പന്തങ്ങളുടെ വെളിച്ചത്തിൽ വസൂരി ബാധിച്ച് മരിച്ചവരുടെ ജഢങ്ങൾ എൻ്റെ വീട്ടിന് മുന്നിലൂടെ സെമിത്തേരിയിലേക്ക് കൊണ്ടുപോയിരുന്നത് ഏറെ ഭയത്തോടെയാണ് നോക്കിക്കണ്ടത്.
എൻ്റെ കുട്ടിക്കാലം മുഴുവൻരോഗാതുരതയുടെ ഓർമ്മകളാണ്. ഇത്രയും കാലം ജീവിച്ചിരിക്കുമെന്ന് അന്ന് സ്വപ്നം കാണാൻ പോലുമാവില്ലായിരുന്നു.
മൂവായിരം കൊല്ലങ്ങൾക്കുമപ്പുറവും കേൻസർ നമ്മളോടൊപ്പ മുണ്ടാ യിരു ന്നു. എന്നാലത് തിരിച്ചറിഞ്ഞിരുന്നില്ല.
ഡോക്ടറായ ചെക്കോവ് ജർമ്മനിയിൽ ദീർഘകാലം ടി.ബി. ക്ക് ചികിത്സ തേടിയിരുന്നു. മെലിഞ്ഞ് നൂലുപോലെയായി.
14 കുത്തുകളേറ്റ റുഷ്ദി ജീവിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് എനിക്ക് മരണഭീതിയുണ്ടായിരുന്നു.
ജീവിതത്തിലെ ഏറ്റവും നല്ല കാലം വാർദ്ധക്യമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.ഒരു രോഗം ഇല്ലാതാക്കപ്പെടുമ്പോൾ,
മറ്റൊരു രോഗം നമ്മെ കാത്തിരിപ്പുണ്ടാകും.
അമേരിക്കയിലെ ഒരു കേൻസർ രോഗ ചികിത്സാ കേന്ദ്രം എന്നെ അത്ഭുതപ്പെടുത്തി.
പല തരംപൂക്കൾ, കോഫി ഹൗസ്, ഇരിപ്പിടങ്ങൾ, പിയാനോ വായനക്കാരൻ എന്നിവയാണ് ആശുപത്രിയിലെ പ്രവേശന കവാടത്തിൽ കാണാനായത്.
അന്ധവിശ്വാസത്തോടെ രോഗത്തെ കാണേണ്ടതില്ല. എന്നാൽ
പ്രതീക്ഷ നിർഭരമായിരിക്കണം..
ദേശീയഅർബുദബോധവൽക്കരണ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കേൻ സർ കൺട്രോൾ കൺസോർഷ്യവും, ഫ്ലാഷ്ബാക്ക് തലശ്ശേരിയും
കാൻസർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബോധവ ക്കരണ സെമിനാറിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു മുകുന്ദൻ.
നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ, നാരായണൻ പുതുക്കുടി, ഡോ:അഞ്ജു ആർ. കുറുപ്പ് ,ഡോ നബീൽ യാഹിയ ,ഡോ :പ്രവീൺ കുമാർ ഷേണായി, അനിത തയ്യിൽ വിഷയം അവതരിപ്പിച്ചു.
തുടർന്ന് നടന്ന അവലോകനത്തിൽക്യാൻസർ നിയന്ത്രണത്തിന് ആതുരാലയങ്ങളേക്കാൾ ചെയ്യാനുള്ളത്, പൊതുജനങ്ങൾക്ക് തന്നെയാണെന്ന് ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ആരോഗ്യ പരിചരണം സംസ്ക്കാരത്തിൻ്റെ ഭാഗമായി മാറണമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.
വൻതോതിൽ കേൻസർ വർദ്ധിച്ചതിനെത്തുടർന്ന് പന്ന്യന്നൂർ പഞ്ചായത്തിൽ ആയിരത്തിലേറെ ബോധവൽക്കരണ ക്ലാസ്സുകളുടെ പരമ്പരയും, സമ്പൂർണ്ണ പ്ലാസ്റ്റിക്ക് വർജ്ജനവും നടപ്പിലാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അശോകൻ പറഞ്ഞു. നിരവധി പേരെ രോഗവിമുക്തരാക്കാനായി.
സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനും, ന്യൂനതകൾ പരിഹരിക്കാനും എംസിസിക്ക് സാധിക്കണമെന്ന് മാധ്യമപ്രവർത്തകൻ അനീഷ് പാതിരിയാട് അഭിപ്രായപ്പെട്ടു.
കേൻസർ പ്രതിരോധ സന്ദേശങ്ങൾ നിരന്തരം പ്രചരിപ്പിക്കാൻ കെ.സി.സി.സി.ക്ക് സാധിച്ചിട്ടുണ്ടെന്ന് മേജർ പി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കേൻസർ എന്ന് പേര് മാറ്റിയാൽ രോഗികളുടെ ഭയപ്പാട് ഒരു പരിധിവരെ മാറിക്കിട്ടുമെന്ന്കേൻസർ അതിജീവിത ഷീലാ സുരേഷ് പറഞ്ഞു.
എം.സി.സി.യെ അറിയാതെ ആസ്ഥാപനത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരാണ് ഏറെയുമെന്നും വ്യാപാര മനോഭാവത്തിനുമപ്പുറം മാനുഷിക ഭാവമാണ് അവിടെ കാണാനാവുയെ ന്നും നിസാർ പടിപ്പുരക്കൽ അഭിപ്രായപ്പെട്ടു
ചിത്രവിവരണം: എം.മുകുന്ദൻ സംവദിക്കുന്നു
ലീ ടാർലാമിസുമായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി.
തലശ്ശേരി:വിക്ടോറിയൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയനിലെ ലേബർ അംഗവും, ഒഎഎം എംപിയുമായ ലീ ടാർലാമിസുമായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി.
കോമൺവെൽത്ത് പാർലമെൻററി അസോസിയേഷനിൽ പങ്കെടുക്കുന്നതിനുവേണ്ടി ഓസ്ട്രേലിയ സന്ദർശിച്ചപ്പോഴാണ് ഇരുവരും തമ്മിൽകണ്ടത്.
ലീ ടാർലാമിസ്, അടുത്ത കാലത്ത് താൻ കേരളം സന്ദർശിച്ച അനുഭവം സ്പീക്കറുമായി പങ്കുവയ്ക്കുകയുണ്ടായി. കേരളത്തിന്റെ സൗന്ദര്യത്തെയും സമ്പത്തിനെയും കുറിച്ചും, പ്രത്യേകിച്ചും, കേരളത്തിന്റെ ടൂറിസം സാധ്യതകൾ ഓസ്‌ട്രേലിയയിലും പ്രചരിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചകളുടെ അനുഭവവും അദ്ദേഹം പങ്കുവെച്ചതായി സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
കേരളത്തിന്റെ പച്ചപ്പും, പുഴകളും, ബീച്ചുകളും, പൈതൃക സ്മാരകങ്ങളും, തനിമയുള്ള സംസ്കാരവും തന്നെ ഏറെ ആകർഷിച്ചതായുംഓസ്‌ട്രേലിയയിലെ ടൂറിസ്റ്റുകൾക്ക് കേരളം അദ്ഭുതകരമായ അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചു.
കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ കുറിച്ചും ലീ ടാർലാമിസ് സ്പീക്കറോട് സംസാരിക്കുകയുണ്ടായി.
കേരളത്തിലെ ഫിഷറീസ് മേഖലയും തുറമുഖ മേഖലയും കൈവരിച്ച മികവിനെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞുവെന്ന് മാത്രമല്ല, ഫിഷറീസ് രംഗത്ത് കേരളവുമായി കൈ കോർക്കുവാൻ താൽപര്യം ഉള്ളതായും ലീ ടാർലാമിസ് സൂചിപ്പിക്കുകയുണ്ടായി.
അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കേരള മുഖ്യമന്ത്രിയുമായും, ഫിഷറീസ് വകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം അദ്ദേഹം സ്പീക്കറുമായി പങ്കുവച്ചു.
അദ്ദേഹത്തിന്റെ ദർശനങ്ങളും അനുഭവങ്ങളും നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും ഏറെ ഉപകാരപ്രദമാകും എന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു.
ചിത്രവിവരണം: ലീടാർലാമിസുമായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തുന്നു
ഗുരുധർമ്മ പ്രചരണ സഭ ജില്ലാ
പ്രതിനിധി സമ്മേളനം
തലശ്ശേരി:ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭയുടെ കണ്ണൂർ ജില്ല വ്യക്തിഗത അംഗത്വ വിതരണവും ജില്ല പ്രതിനിധി സമ്മേളനവും തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നടന്നു സമ്മേളനം അംബികാനന്ദസ്വാമി (ശിവഗിരി മഠം) ഉദ്ഘാടനം ചെയ്തു. പ്രൊഫസർ എ.പി സുബൈർ ആദ്യ അംഗത്വം അംബികാ നന്ദസ്വാമിയിൽ നിന്നു സ്വീകരിച്ചു '
ആസുരമായ വർത്തമാനകാലത്ത് നൻമയുള്ള പുതു മുളകൾക്കായുള്ള വിഞ്ഞു കൾ വിതക്കുന്നതിന് ഗുരു ധർമ്മ പ്രചാരകർക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിറ്റ് /മണ്ഡലം തലത്തിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കാനായുള്ള വിത്തുവിതരണത്തിൻ്റെ ഉദ്ഘാടനം ശ്രീജ്ഞാനോദയയോഗം പ്രസിഡൻ്റ് അഡ്വ.കെ.സത്യൻ
നിർവൃഹിച്ചു പുതുതായി തിരഞ്ഞെടുത്ത ജ്ഞാനോദയയോഗം ഭരണസമിതിയെ അനുമോദിച്ചു ഗുരു ധർമ്മ പ്രചരണ സഭ പ്രസിഡൻ്റ് സി.കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു ജില്ല സെക്രട്ടറി പി.കെ.ബിജു, മാതൃസഭ കേന്ദ്ര ഉപാദ്ധ്യക്ഷ പി.കെ ഗൗരി ടീച്ചർ,ജോയിൻറ് രജിസ്ട്രാർ പി.പി സുരേന്ദ്രബാബു, കേന്ദ്ര ഉപദേശക സമിതി അംഗം സി.ടി അജയകുമാർ 'കേന്ദ്ര സമിതി അംഗം വി.പി.ദാസൻ, നോവലിസ്റ്റ് ജയപ്രകാശ് പാനൂർ സംസാരിച്ചു
ചിത്രവിവരണം:
പ്രൊഫസർ എ.പി സുബൈർ ആദ്യ അംഗത്വം അംബികാനന്ദസ്വാമിയിൽ നിന്നു സ്വീകരിക്കുന്നു '
മയ്യഴിക്ക് മറക്കാനാവില്ല
ഈ കലോത്സവ രാവുകൾ
മാഹി: മയ്യഴിയുടെ മണ്ണിലും വിണ്ണിലും ലാസ്യരാഗതാളലയങ്ങൾ തീർത്ത് ത്രിദിന മയ്യഴി ഉത്സവ്-2024 സമാപിച്ചു.
മാഹി മേഖലയിലെ 40 ലേറെകലാസമിതികളിലെ അഞ്ഞൂറിലേറെ കലാപ്രതിഭകൾ സർഗ്ഗസിദ്ധിക്ക് മാറ്റുരച്ചു.
മയ്യഴിയുടെ ചരിത്രത്തിലാദ്യമായാണ് ഓരോ കലാസമിതിക്കും അര മണിക്കൂർ പരിപാടിക്ക് 25000 രൂപ വീതം നൽകിയത്.
മയ്യഴിയിൽ മുൻകാലങ്ങളിൽ കോടികളുടെ കലാ മഹോത്സവങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, അവയൊക്കെ നാട്ടിലെ കലാകാരൻമാർക്ക് പ്രയോജനപ്പെടാതെ, ഇവൻ്റ് മാനേജ്മെൻ്റുകാർ കൊയ്തെടുക്കുകയാ യിരുന്നു.
മാഹി എം എൽ എ രമേശ് പറമ്പത്തിൻ്റെ ശക്തമായ ഇടപെടലിൽ വകുപ്പ് മന്ത്രി പിആർഎൻ തിരുമുരുകൻ്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ഇതാദ്യമായി ഇത്തരമൊരു കലോത്സവത്തിന് വേദിയൊരുങ്ങിയത്.
പുതുച്ചേരി കലാ- സാംസ്ക്കാരിക വകുപ്പ് സംഘടിപ്പിച്ച ത്രിദിന മയ്യഴി ഉത്സവ് മയ്യഴിയുടെ കലാ-സാംസ്കാരിക രംഗത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.
ചിത്രവിവരണം: മയ്യഴി ഉത്സവ് വേദിയിൽ ഇന്നലെ രാത്രി അരങ്ങേറിയ സി.എച്ച്.ശ്രീധരൻ ഗുരിക്കൾ കളരിപ്പയറ്റ് പ്രദർശനം
ഫ്രഞ്ച് പൗരൻമാർ ആർമി സ്റ്റീസ് ഡേ ആചരിച്ചു.
മാഹി: പതിനൊന്നാം മാസം പതിനൊന്നാം ദിവസം പതിനൊന്നാം മണിക്കൂർ പതിനൊന്നാം മിനുട്ടിൽ പതിനൊന്നാം സെക്കൻഡിൽ ഇത്തവണയും മുറതെറ്റാതെ അവർ ഒത്തുചേർന്നു.
ഫ്രഞ്ച് പൗരൻമാർ ഒന്നാം ലോക മഹായുദ്ധം അവസാനം കുറിച്ച ദിനമായ നവംബർ 11 ന് ലോകമെമ്പാടും പതിവ് പോലെ ആർമി സ്റ്റീസ് ദിനം ആഘോഷിച്ചു. ടാഗോർ പാർക്കിന് സമീപത്തെ ഫ്രഞ്ച് സംഘടന കാര്യാലയമായ യൂ ന്യോം ദ് ഫ്രാൻസേസിൽനിന്നും അനുസ്മരണ മാർച്ച് നടത്തി. ടാഗോർ പാർക്കിലെ ഫ്രഞ്ച് വിപ്ലവ സ്മാരകമായ
മറിയാന്നി പ്രതിമക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ചു. സംഘടന പ്രസിഡൻ്റ് വട്ടക്കാരി ഉഷ കുമാരിയാണ് പുഷ്പഹാരംസമർപ്പിച്ചത് - പനങ്ങാടിൻ ബാലൻ, അജിത കക്കാട്ട്, അരുൾ ആനന്ദ്, വൈശാഖ് കണ്ടോത്ത് നേതൃത്വം നൽകി.
ഇന്ത്യൻ ദേശീയ ഗാനവും, ഫ്രഞ്ച് ദേശീയഗാനമായ മർസയേർസും ആലപിച്ചു.
ചിത്രവിവരണം: ബി.പനങ്ങാടിൻ്റെ നേതൃത്വത്തിൽ നടന്ന ഫ്രഞ്ച് പൗരന്മാരുടെ സ്മൃതി യാത്ര.
അനുമോദന സദസ്സ് നടത്തി
ന്യൂ മാഹി:ഒളവിലംസഫ്ദർ ഹാശ്മി വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളീയം പരിപാടി സംഘടിപ്പിച്ചു.പുരോഗമന കലാസാഹിത്യ സംഘം പാനൂർ ഏരിയ സെക്രട്ടറി ടി കെ ശശി ഉദ്ഘാടനവും പ്രഭാഷണവും നടത്തി. ഫ്ലവേഴ്സ് ടിവി വോയിസ് ഓഫ് കേരള മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന ഗോപികാ ഗോകുൽദാസിനെ ചടങ്ങിൽ ആദരിച്ചു.വായനശാല സംഘടിപ്പിച്ച വിവിധ മത്സര വിജയികളെ അനുമോദിച്ചു.
പ്രസിഡൻ്റ് വൈ ചിത്രൻ അധ്യക്ഷത വഹിച്ചു.
.വായനശാല സെക്രട്ടറി പി സാജു സ്വാഗതവും
ജലീന രതീഷ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾ ഉദ്ഘാടകൻ ടി.ടി.കെ.ശശിയോടൊപ്പം
മാളികപ്പുറം' ഒപ്പനയിൽ തിളങ്ങി
മാഹി: നാൽപ്പത്തിയൊന്ന് ദിവസം മണ്ഡല വ്രതമെടുത്ത്, കറുത്ത വസ്ത്രവുമണിഞ്ഞ്, ധർമ്മശാസ്താവിനെ കാണാൻ നോമ്പ് നോറ്റ മാളികപ്പുറം,മാപ്പിള കലാരൂപമായ ഒപ്പനയിൽ നിറഞ്ഞാടിയപ്പോൾ, മതമൈത്രിയുടെ വിളനിലമായ മയ്യഴിക്ക് ആത്മനിർവൃതി.
മയ്യഴി ഉത്സവ് വേദിയിൽ പളളൂർ പ്രഭ മഹിളാസമാജത്തിന് വേണ്ടി ഒപ്പന അവതരിപ്പിച്ച ടീമിലെ സാവിത്രി നാരായണ നാണ് ഉദാത്തമായ മനുഷ്യസ്നേഹത്തിൻ്റെ ആൾരൂപമായത്. കലകൾക്ക് ജാതിമതഭേദമില്ലെന്ന് ഈ കലാകാരി തെളിയിച്ചു.
ചിത്ര വിവരണം: സാവിത്രി നാരായണൻ ഒപ്പന ടീമിനൊപ്പം (ഇരിക്കുന്നവരിൽ ഇടത്തേയറ്റം >
ഗുരുധർമ്മ പ്രചരണ സഭ
ജില്ലാ പ്രതിനിധി സമ്മേളനം
തലശ്ശേരി:ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭയുടെ കണ്ണൂർ ജില്ല വ്യക്തിഗത അംഗത്വ വിതരണവും ജില്ല പ്രതിനിധി സമ്മേളനവും തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നടന്നു സമ്മേളനം അംബികാനന്ദസ്വാമി (ശിവഗിരി മഠം) ഉദ്ഘാടനം ചെയ്തു. പ്രൊഫസർ എ.പി സുബൈർ ആദ്യ അംഗത്വം അംബികാനന്ദസ്വാമിയിൽ നിന്നു സ്വീകരിച്ചു ' ആസുരമായ വർത്തമാനകാലത്ത് നൻമയുള്ള പുതു മുളകൾക്കായുള്ള വിഞ്ഞു കൾ വിതക്കുന്നതിന് ഗുരു ധർമ്മ പ്രചാരകർക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിറ്റ് /മണ്ഡലം തലത്തിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കാനായുള്ള വിത്തുവിതരണത്തിൻ്റെ ഉദ്ഘാടനം ശ്രീജ്ഞാനോദയയോഗം പ്രസിഡൻ്റ് അഡ്വ.കെ.സത്യൻ
നിർവൃഹിച്ചു പുതുതായി തിരഞ്ഞെടുത്ത ജ്ഞാനോദയയോഗം ഭരണസമിതിയെ അനുമോദിച്ചു ഗുരു ധർമ്മ പ്രചരണ സഭ പ്രസിഡൻ്റ് സി.കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു ജില്ല സെക്രട്ടറി പി.കെ.ബിജു, മാതൃസഭ കേന്ദ്ര ഉപാദ്ധ്യക്ഷ പി.കെ ഗൗരി ടീച്ചർ,ജോയിൻറ് രജിസ്ട്രാർ പി.പി സുരേന്ദ്രബാബു, കേന്ദ്ര ഉപദേശക സമിതി അംഗം സി.ടി അജയകുമാർ 'കേന്ദ്ര സമിതി അംഗം വി.പി.ദാസൻ, നോവലിസ്റ്റ് ജയപ്രകാശ് പാനൂർ സംസാരിച്ചു
ചിത്രവിവരണം:
പ്രൊഫസർ എ.പി സുബൈർ ആദ്യ അംഗത്വം അംബികാനന്ദസ്വാമിയിൽ നിന്നു സ്വീകരിക്കുന്നു '
വാഹനാപകടം.
വിദ്യാർത്ഥി മരണപ്പെട്ടു
തലശ്ശേരി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
കോടിയേരി പാറാൽ വായനശാലയ്ക്ക് സമീപത്തെ പി പി .ഹയാൻ ഫാദിൽ ( 17) ആണ് മരണപ്പെട്ടത്
ശനിയാഴ്ച രാത്രി നിട്ടൂർ ബാലത്തിലെ സർവ്വീസ് റോഡിലായിരുന്നു അപകടം. ഹയാൻ ഫാദിലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡിലെ ടാറിടാത്ത ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയാ യിരുന്നു .
ഗുരുതരമായി പരിക്കേറ്റ ഹയാനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപെട്ടു.
തലശ്ശേരി മുബാറക്ക് സ്കൂൾ +2 വിദ്യാർത്ഥിയാണ് മരണപ്പെട്ട ഹയാൻഫാദിൽ. ധർമടം ഒഴയിൽഭാഗത്തെ നവാസിൻ്റെയും കോടിയേരി പാറാലിലെ പൊന്നമ്പത്ത് പുളിക്കൂൽ ഷാബിദയുടെയും മകനാണ് .
കെ .സി.രമണി ടീച്ചറെ അനുസ്മരിച്ചു
ന്യൂമാഹി:മഹിളാ കോൺഗ്രസ് ന്യൂമാഹി മണ്ഡലം മുൻ പ്രസിഡൻ്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മങ്ങാട് ബൂത്ത് മുൻ ട്രഷററും ന്യൂമാഹി
പബ്ലിക് വെൽഫെയർ കോ- ഓപ്പ് സൊസൈറ്റി മുൻ ഡയറക്ടറുമായ
കെ സി രമണി ടീച്ചറുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവുമുണ്ടായി. മങ്ങാട് പുത്തലത്ത് വീട്ടിൽ നടന്ന ചടങ്ങിൽ കെപിസിസി അംഗം വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സി ടി ശശീന്ദ്രൻ അധ്യക്ഷനായി.കോടിയേരി ബ്ലോക്ക് പ്രസിഡൻ്റ് കെ ശശീധരൻ, ബ്ലോക്ക് സെക്രട്ടറി പ്രസീൽ ബാബു ,
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി ജി അരുൺ കുമാർ, ഡിസിസി മെമ്പർമാരായ വി സി പ്രസാദ്, അഡ്വ. പി കെ രവീന്ദ്രൻ,
ന്യൂമാഹി മണ്ഡലം ട്രഷറർ സി ടി പവിത്രൻ,
ആർ കെ മുരളീധരൻ, കെ കൃഷ്ണൻ, ജനാർദ്ദനൻ മാണിക്കോത്ത് സംസാരിച്ചു.
ചിത്രവിവരണം:കെ സി രമണി ടീച്ചറുടെ ഛായാചിത്രത്തിനു മുന്നിൽ കെപിസിസി അംഗം വി രാധാകൃഷ്ണൻ്റ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
നൂർ 4 മ്യൂസിക്
ആദ്യകാല ഗായകരെ ആദരിച്ചു
തലശ്ശേരി:: കതിരൂർ പൊന്ന്യം റോഡിലെ ഉക്കാസ് മൊട്ടയിൽ പ്രവർത്തിക്കുന്ന നൂർ 4 മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ ആദ്യകാല ഗായകരെ ആദരിച്ചു.
ആദ്യകാല ഗായകരും സംഗീത രംഗത്തെ പ്രമുഖരുമായ വി കെ നൂറുദ്ദീൻ, ജലീൽ മാളിയേക്കൽ, വൈ എം എ ഖാലിദ്, ലാംബർട്ട് എ ടിമോത്തി എന്നിവരെയാണ് ആദരിച്ചത്.
ഗൾഫിലെ മികച്ച സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭ അംഗവുമായ
പി എം ജാബിർ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ നജുമ ഹാഷിം, മമ്മൂട്ടി എഞ്ചിനിയർ, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ്, ഗായകൻ നൂറുദ്ദീൻൻ്റെ ഭാര്യ എം കെ അസ്മ എന്നിവർ ചേർന്ന് ആദ്യകാല ഗായകരെ ഉപഹാരവും പൊന്നാടയും അണിയിച്ച് ആദരിച്ചു.
എം അബൂട്ടി സ്വാഗതം പറഞ്ഞു. വി കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. എം സക്കരിയ നന്ദി പറഞ്ഞു. ആദരം ഏറ്റുവാങ്ങിയ 4 പേരും മറുപടി പ്രസംഗം നടത്തി. ടീം മ്യൂസിക് ലോവേർസിൻ്റെ നേതൃത്വത്തിൽ ഇമ്പമാർന്ന ഗാനമേളയും അരങ്ങേറി.
ചിത്രവിവരണം:ആദ്യകാല ഗായകരിൽ ഒരാളായ വി കെ നൂറുദ്ദീനെ സഹധർമ്മിണി എം കെ അസ്മ ആദരിച്ചപ്പോൾ
പി ഭാസ്ക്കരൻ ജന്മശതാബ്ദി :മഞ്ഞണിപ്പൂനിലാവ്
അനുസ്മരണം നടത്തി
ന്യൂമാഹി : കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി , റീഡിങ്ങ് റൂം , ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവിയും ഗാനരചിതാവുമായ പി ഭാസ്ക്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി യുടെ ഭാഗമായി
"മഞ്ഞണിപ്പൂനിലാവ് " എന്ന പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംഗീത സംവിധാകൻ എ എം ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ തലശ്ശേരി മേഖല പ്രസിഡണ്ട് ടി പി സനീഷ് കുമാർ മൽസര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. കെ പി പ്രഭാകരൻ, കെ ഉദയഭാനു എന്നിവർ സംസാരിച്ചു.
പി ഭാസ്ക്കരൻ മാസ്റ്റർ രചിച്ച ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലി അവതരിപ്പിച്ചു.
ചിത്രവിവരണം: എ.എം.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ശാസ്ത്ര തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ പുതുതലമുറക്ക് കഴിയണം
മാഹി: വിശ്വാസങ്ങൾ പോലും അന്ധവിശ്വാസങ്ങളായി മാറ്റപ്പെടുകയും, പുതിയ തലമുറയെ ഇരുട്ടിലേക്ക് നയിക്കുകയും ചെയ്യുന്ന കാലഹരണപ്പെട്ട പഴഞ്ചൻ ചിന്താധാരകളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ശാസ്ത്ര സത്യങ്ങളെ ഉയർത്തിപ്പിടിക്കാൻ പുതുതലമുറക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാസ്ത്ര വിഷയങ്ങളിൽ മികവ് കാട്ടിയ പത്ത് വിദ്യാർത്ഥികൾക്ക് കക്കാടൻ ഹരിഹരൻ മാസ്റ്റർ സ്മാരക കേഷ് അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹി ഗവ: മിഡിൽ സ്കൂളിൽ എ.ടി. കോവൂർ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ പ്രധാന അദ്ധ്യാപിക എൻ.വി. ശ്രീലത അദ്ധ്യക്ഷത വഹിച്ചു.കെ.വൈ.എസ്. ജില്ലാ സെക്രട്ടരിഎൻ.കെ.നരേന്ദ്രൻ
മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു ,സി.എം.എൽസമ്മ ടീച്ചർ, ശ്രീകുമാർ ഭാനു, കെ.ശ്രീലത ടീച്ചർ,എൻ.രാജീവൻ മാസ്റ്റർ, അഡ്വ: വത്സൻ സംസാരിച്ചു.രാജീവ് മേമുണ്ട ശാസ്ത്ര മാജിക് അവതരിപ്പിച്ചു.
മിനി തോമസ് സ്വാഗതവും, സജിത ടീച്ചർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കര പുരുഷു കക്കാടൻ ഹരിഹരൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തുന്നു
ജനകീയ ചിത്രശാലയിൽ ഇനി ഒരു മാസം
ഇമേജ് നേഷൻ
തലശ്ശേരി:രാജ്യത്തെ ആദ്യ ജനകീയ ചിത്രശാലയായ കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ ദേശീയ ചിത്രകലാപതിപ്പുകളുടെ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രദർശനം ആരംഭിച്ചു.
ഇമേജ് നേഷൻ എന്ന ശീർഷകത്തിൽ തുടരുന്ന ഷോ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിലി ന്റെ അധ്യക്ഷതയിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്‌ഘാടനം ചെയ്തു. 19,20 നൂറ്റാണ്ടുകളിലെ ഇന്ത്യൻ ചിത്രകലയുടെ സജീവ സാന്നിധ്യമായിരുന്ന 28 കലാകാര രുടെ 41 രചനകളാണ് ഇമേജ് നേഷനി ൽ അണിനിരക്കുന്നത്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ന്റെ ശേഖരത്തിലുള്ള രചനകളുടെ ആധികാരിക പതിപ്പുകളിലൂടെ രാജാ രവിവർമ്മ, അമൃത ഷെർഗിൽ,ജാമിനി റോയ്, ബിനോദ് ബിഹാരി മുഖർജി,എസ് എൽ ഹാൽഡങ്കർ, തയേബ് മേത്ത, എസ് എഛ് റാസ, ബിരേൻ ഡേ, ഹർ കൃഷൻ ലാൽ, ഗുലാം മൊഹമ്മദ് ഷേഖ്, എം എ ആർ ചുഗ്ത്തായ്,എം എഫ് ഹുസൈൻ, ജെ സ്വാമിനാഥൻ, ഇന്ദ്ര ദുഗാർ, സതീഷ് ഗുജ്‌റാൾ, അർപ്പണ കൗർ, എസ് ബസു റോയ് ചൗധുരി, ജഹാൻഗീർ സബാവാല, വി എസ് ഗൈത്തോണ്ടെ, പരാംജിത് സിംഗ്, സരബ് ജീത് സിംഗ്, കെ എൻ മജുംദാർ, നിക്കോളാസ് റോറിച്ച്* എന്നിവരുടെ ഇന്ത്യൻ ആധുനികതയുടെ ദൃശ്യ രേഖകൾ ആയിതീർന്ന രചനകൾ ആണ് കതിരൂരിൽ എത്തിയത്.
വിഖ്യാത ശിൽപ്പി വത്സൻ കൂർമ്മ കൊല്ലേരി,പ്രശസ്ത കലാ നിരൂപകൻ പി സുധാകരൻ,
ചിത്രകാരരായ കെ.എം. ശിവകൃഷ്ണൻ ,കെ. ശശികുമാർ ,പൊന്ന്യം ചന്ദ്രൻ,ബബീഷ് ആണേല, സുശാന്ത് കൊല്ലറക്കൽ,,പ്രേമൻ പൊന്ന്യം, പൊന്ന്യം സുനിൽ,പുഷ്പ ദിനേശ്, സുരേഷ് ബാബു കോഴൂർ, വി പി ചന്ദ്രൻ, പഞ്ചായത്ത് നിർവ്വഹണ ഉദ്യോഗസ്ഥ കെ.കെ. ശ്രീജ,പഞ്ചായത്ത്
മുൻ സെക്രട്ടറി പവിത്രൻ, സജിത്ത് നാലാം മൈൽ സംസാരിച്ചു.
ഡിസംബർ 11 വരെ തുടരുന്ന പ്രദർശനം സൗജന്യമാണ്. ഗാലറി സമയം രാവിലെ 10 മുതൽ വൈകുന്നേരം 6മണി വരെ. ഞായർ ഒഴിവ്.
ചിത്രവിവരണം:കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്‌ഘാടനം ചെയ്യുന്നു
പ്രേമലത നിര്യാതയായി.
തലശ്ശേരി: ടെമ്പിൾഗേറ്റ് നങ്ങാറത്ത് ടാഗോർ വിദ്യാപീഠത്തിന് സമീപം പ്രിൻസിൽ പ്രേമലത രഘുപാൽ(74) നിര്യാതയായി.
ഭർത്താവ്:
പരേതനായ പി.പി.രഘുപാൽ(മാതൃഭൂമി തലശ്ശേരിലേഖകൻ).മക്കൾ: റിമിത, പരേതരായ റിത്തേഷ്, റിജേഷ്.
മരുമക്കൾ: ഷൈജ, ഡോ.കൃഷ്ണൻ എ.എസ്.സംസ്കാരം ചൊവ്വാഴ്ച 10-ന് കണ്ടിക്കൽ വാതകശ്മശാനത്തിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group