പ്രതിഷേധവും വിമർശനവും
: ഗുരുദേവ് ശ്രീശ്രീരവിശങ്കർ
''ആരെങ്കിലും, ഏതെങ്കിലും ഒരു വ്യക്‌തിയെക്കുറിച്ച് പരാതി പറയുമ്പോള്‍
കൂട്ടത്തില്‍ നില്‍ക്കുന്ന നിങ്ങള്‍ പലപ്പോഴും അതിനെ അനുകൂലിക്കുകയാണ്
ചെയ്യുക.
അങ്ങനെയല്ലേ?
പറഞ്ഞയാളെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി വെറുതെയങ്ങ് സമ്മതിച്ചുകൊടു
ക്കുന്നു.
അടുത്തു നില്‍ക്കുന്ന മറ്റേയാളും അതുതന്നെ ചെയ്യും.
അതു ശരിയല്ല എന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ടാകുന്നില്ല.
ഇനി, അതിനു ധൈര്യമുണ്ടെങ്കില്‍ത്തന്നെ നിങ്ങള്‍ അതു പറയാനും പോകു
ന്നില്ല.
വെറുതെ എന്തിന് കൂടെയുള്ളവരുടെ വിരോധം വാങ്ങിക്കുന്നു.
പലര്‍ക്കും ഇങ്ങനൊരു പ്രവണതയുണ്ട്.
ക്രിയാത്മകമായ ഒരു ആശയം കയ്യിലില്ലാതെ വെറുതെ വിമര്‍ശിച്ചുകൊണ്ടി
രിക്കും.
അങ്ങനെയുള്ളവര്‍ക്ക് സ്വന്തം വ്യക്‌തിതബോധംതന്നെ ഉണ്ടാവില്ല.
നിങ്ങള്‍ ആര്‍ക്കെങ്കിലും എതിരെ ഒരു പ്രകടനം തുടങ്ങിയാല്‍ അത്തരക്കാര്‍ അതിനോടൊപ്പം ചേരും. പിന്നീട്, നിങ്ങള്‍ക്കെതിരായി മറ്റാരെങ്കിലും പ്രകടനം നടത്തിയാല്‍ അവര്‍ അക്കൂട്ടത്തിലും ചേരും. പ്രതിഷേധിക്കുക, വിമര്‍ശിക്കുക
എന്നതാണ് അവരുടെ ശീലം. ഇതൊരു മനോരോഗം പോലെയാണ്.''..
ദൈവീകത ദര്‍ശിക്കാനുള്ള തടസം അഹംബോധം മാത്രമാണ്.
അമിതമായ ഭക്‌തിപോലും ചിലപ്പോള്‍ അഹങ്കാരമായി മാറാറുണ്ട്.
അങ്ങനെയുള്ളവരെ ദൈവവും സ്വീകരിക്കില്ല. ഒരു ഭക്‌തനും പാപിയും ദൈവത്തിണ്റ്റെ അടുക്കലെത്തിച്ചേരുന്നുവെന്നു വിചാരിക്കൂ.
ക്‌തന്‍ പറയുന്നു. ഞാന്‍ അങ്ങയുടെ പരമഭക്‌തനാണ്.
ഞാന്‍ ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്, ധ്യാനിച്ചിട്ടുണ്ട്, ഒരുപാടം ധാനവും ചെയ്‌തിട്ടുണ്ട്.
പാപി പറയുന്നു എനിക്കൊന്നുമറിയില്ല ഭഗവാനെ…
അങ്ങ് എന്നെ സ്വീകരിക്കൂ…
എണ്റ്റെ പാപങ്ങളും ഏറ്റെടുക്കു…
ഇവിടെ ദൈവം ഭക്‌തനേക്കള്‍ മുമ്പായി പാപിയായവനെ സ്വീകരിക്കുന്നു.
കാരണം, അയാള്‍ സ്വയം സമര്‍പ്പിക്കുകയാണ് ചെയ്‌തത്.
എന്നാല്‍, ഭക്‌തന്‍ ചെയ്‌ത കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് അഹംബോധത്തിനടിമയായിരിക്കുന്നു. അറിവില്ലാത്തയാള്‍ പല തെറ്റുകളും ചെയ്യുമ്പോള്‍ ഒരു തെറ്റുമാത്രം ചെയ്യുന്നു.
അത് അഹംബോധമാണ്. അറിവില്ലാത്തയാള്‍ ചെയ്യുന്ന നൂറു തെറ്റുകള്‍ക്ക് തുല്യമാണ് ഈ ഒരൊറ്റ തെറ്റ്.
നിങ്ങള്‍ ചെയ്യുന്ന ഒരു സദ്പ്രവൃത്തിയും അഹങ്കാരമായിട്ടെടുക്കരുത്. അതൊന്നും ഓര്‍മ്മിക്കുകപോലും ചെയ്യരുതെന്നാണ് പറയുന്നത്.
ഒരു പഴഞ്ചൊല്ലുണ്ട്, നന്‍മ ചെയ്യൂ; എന്നിട്ട് കിണറ്റിലെറിയൂ എന്ന്.
നിങ്ങള്‍ ചെയ്‌തദാനങ്ങളും വ്രതങ്ങളും ഞാന്‍ എണ്റ്റെ എന്ന ചിന്ത പാടെ തുടച്ചുമാറ്റുമ്പോള്‍, ചെയ്യുന്നതെല്ലാം ഈശ്വരനുവേണ്ടിയെന്നാകും.
അപ്പോഴാണ് സമര്‍പ്പണം സംഭവിക്കുന്നത്. ( Sri Sri
അങ്ങനെ കിട്ടുന്ന സ്വാതന്ത്യ്രമാണ് പരമാനന്ദം!.
( ഫയൽ കോപ്പി )
മനുഷ്യാവകാശത്തെക്കുറിച്ച്…
: ഗുരുദേവ് ശ്രീശ്രീരവിശങ്കർ
മനുഷ്യണ്റ്റെ സഹജമായ സ്വഭാവം സൌഹാര്‍ദ്ദമാണ്.
അനൌപചാരികതയാണ്. സ്നേഹമാണ്.
ഇന്നത്തെ ലോകത്തിന് കൈവിട്ടുപോയിരിക്കുന്നതും ഇവയൊക്കെയാണ്.
യാന്ത്രിക ജീവിതം വെടിഞ്ഞ് സ്നേഹവും സൌഹാര്‍ദ്ദവുമുള്ള അന്തരീക്ഷത്തിലേയ്ക്കുള്ള മടക്കയാത്രയാണ് ഇന്നത്തെ ലോകത്തിനാവശ്യം.
ഇവ തന്നെയാണ് മാനുഷികമൂല്യങ്ങളുടെ അടിസ്ഥാനവും.
മാനുഷികമൂല്യങ്ങള്‍ കാരുണ്യം, മൈത്രി, സഹകരണം, സമാധാനം, ആനന്ദം, ചിരന്തനമായ പുഞ്ചിരി എന്നിവ ഉള്‍ക്കൊള്ളുന്നു.
ഒരു മനുഷ്യണ്റ്റെ വിജയരഹസ്യം അയാള്‍ അനുഭവിക്കുന്ന സ്വാതന്ത്യ്രവും ആനന്ദവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസുമാണ്.
ഇന്ന് സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരുതരം സ്വത്വ പ്രതിസന്ധിയാണ് – ജാതി, മതം, ഭാഷ, രാഷ്ട്രം എന്നിവയെച്ചൊല്ലിയുള്ള സ്വത്വബോധം.
ഏതെങ്കിലുമൊരു സ്വത്വ (ദ്ധ്രന്‍^ന്ധദ്ധന്ധത്ന)ത്തെ മുറുകെപ്പിടിച്ച് ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ മാനവരാശിയില്‍ നിന്നു നാം നമ്മെത്തന്നെ അകറ്റുകയാണ് ചെയ്യുന്നത്.
മനുഷ്യനെന്ന സ്വത്വത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്.
ഇത് പാരസ്പൈര്യത്തിനും സമാധാനത്തിനും വഴികാട്ടിയായിത്തീരും.
നമ്മള്‍ജൂതനോ, മുസ്‌ലീമോ, ഹിന്ദുവോ, ക്രിസ്‌ത്യാനിയോ ആകട്ടെ നമ്മളെല്ലാം മനുഷ്യരാണ്, മനുഷ്യരാശിയുടെ അംശമാണ്.
മനുഷ്യരാശി നമ്മുടെ അംശവും – ഈ അവബോധം നാം വളര്‍ത്തിയെടുക്കണം. ശാസ്‌ത്രവും ടെക്നോളജിയും മനുഷ്യന് അറിവും ആനന്ദവും നല്‍കാന്‍ വേണ്ടിയാണ്. പക്ഷെ, മൂല്യച്യുതിവന്ന ശാസ്‌ത്രം ഭയവും നാശവുമായിരിക്കും സമൂഹത്തിന് നല്‍കുന്നത്. എന്നാല്‍, ആത്മീയത ചേതനയുടെ ടെക്നോളജിയാണ്.
പ്രപഞ്ചം ചേതനയുടെതന്നെ ലീലയാണ്. മാനുഷികമൂല്യങ്ങളെച്ചൊല്ലി അലസരാകാതെ ഈ മൂല്യങ്ങളെ ഉച്ചത്തില്‍ ഉദ്ഘോഷിച്ച് മാലോകരെ ഉണര്‍ത്തുകയാണ് ഇന്നത്തെ ആവശ്യം.
മനുഷ്യാവകാശമെന്നാല്‍ അന്യരുടെ സ്വാതന്ത്യ്ര സംരക്ഷണമാണ്. അവനവനില്‍ മറ്റുള്ളവരെ കാണുക. അന്യരില്‍ അവരവരെ കാണുക.
അന്യത്വമില്ലാതിരിക്കുക, മാനുഷികമൂല്യങ്ങളെ മാനിക്കാത്തവരും മനുഷ്യാവകാശത്തെച്ചൊല്ലി മനുഷ്യാവകാശത്തിനുവേണ്ടി ശണ്ഠ കൂടന്നുവരുമാണ് മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നത്.
വഴക്കിടുന്നതിന് പകരം മറ്റുള്ളവരെ ആത്മീയമായി ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്. മനുഷ്യരെല്ലാവരും ഒന്നാണെന്ന തിരിച്ചറിവ് ലോകത്തിന് നല്‍കുക.
മാനവീതയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രവൃത്തികളും പെരുമാറ്റങ്ങളും കാഴ്ചപ്പാടുകളും തന്നെയാണ് മാനുഷികമൂല്യങ്ങള്‍ക്ക് രൂപം നല്‍കുന്നത്.
എല്ലാ ആത്മീയ പാരമ്പര്യങ്ങളിലും സംസ്കാരങ്ങളിലും ഈ മൂല്യങ്ങളുടെ ഐക്യരൂപം ദൃശ്യമാണ്. ആ മൂല്യങ്ങളാണ് സഹജീവികളോടുള്ള ആദരവ്, പ്രപഞ്ചത്തോട് ഉത്തരവാദിത്വപൂര്‍ണമായ കാഴ്ചപാട് വളര്‍ത്തിയെടുക്കല്‍, അഹിംസ, കാരുണ്യം, സ്നേഹം, സൌഹാര്‍ദ്ദം, സഹകരണം, ദയ, സത്യസന്ധത, ആത്മാര്‍ത്ഥത, സേവ, പ്രതിബന്ധത, ശാന്തി, സംതൃപ്‌തി, ഉത്സാഹം, തുടങ്ങിയവ. ഇന്നു മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളുടെ മൂലകാരണം മൂല്യച്യുതിയാണ്.
സാര്‍വ്വലൌകികമായ അധികാരങ്ങളും സമാധാനപരമായ സഹ്രവര്‍ത്തിത്വവും നേടിയെടുക്കാന്‍ സമൂഹത്തില്‍ വെറുപ്പും അസഹിഷ്ണുതയും ഇല്ലാതാകണം.
ജാതി-മത-ഭാഷാ ഭേദങ്ങള്‍ക്കതീതമായ മൈത്രീഭാവം വളരണം.
നിയമങ്ങളിലൂടെ മാത്രം ഇത് അസാധ്യമാണ്. നമ്മുടെ കാഴ്ചപ്പാടിലും മൂല്യങ്ങളിലും അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണം. മനുഷ്യജീവനോടുള്ള മതിപ്പിലൂടെ മാത്രമേ ഹിംസയെ ജയിക്കാന്‍ സാധിക്കു. അന്യന്‍ തണ്റ്റെ തന്നെ അംശമാണെന്ന അറിവിലൂടെയേ വെറുപ്പ് ഇല്ലാതാക്കാന്‍ കഴിയൂ.
ലോകസമാധാനവും തുല്യാധികാരവും മാനുഷ്യകമൂല്യങ്ങളെ പോഷിപ്പിച്ചുകൊണ്ടു മാത്രമേ നേടാന്‍ കഴിയൂ.
കുറ്റം ചെയ്യുന്നവരെ പുനരുദ്ധരിക്കേണ്ട ജയിലുകള്‍ ഇന്ന് സമ്പന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. അവിടെ ലഹരി പദാര്‍ത്ഥങ്ങളുടെ പ്രവാഹം നിര്‍ബാധം തുടരുന്നു. കൊലകള്‍ നടക്കുന്നു.
സമൂഹത്തില്‍ സംഘര്‍ഷവും സമ്മര്‍ദ്ദവും മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്നു. വിവാഹമോചനം സര്‍വ്വസാധാരണമായി തീര്‍ന്നിരിക്കുന്നു.
ആത്മഹത്യാപ്രവണത, ലഹരി പദാര്‍ത്ഥങ്ങളുടെ അമിതമായ ഉപയോഗം, കൌമാരപ്രായത്തിലെ അനാശാസ്യമായ ഗര്‍ഭധാരണം, കുറ്റകൃത്യങ്ങള്‍ ഇവയെല്ലാം യുവതീയുവാക്കളില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. വ്യാപാരത്തിലും മനുഷ്യന്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ശിശുവേലയും ശിശുക്കളെ തട്ടിക്കൊണ്ടുപോകലും സര്‍വ്വസാധാരണയായിത്തീര്‍ന്നിരിക്കുന്നു.
ലോകത്തിലെ മിക്ക രാജ്യങ്ങളിലും സ്‌ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷവുമുണ്ട്.
മനുഷ്യജീവന്‍ എത്ര വിലപ്പെട്ടതാണ്? മനുഷ്യ ജീവിതത്തിണ്റ്റെ പൂര്‍ണ്ണവികാസം എങ്ങനെ സാധ്യമാകും? ഇവയെക്കുറിച്ചുള്ള അറിവ് ലോകത്തിന് അത്യന്താപേക്ഷിതമാണ്.
സ്നേഹവും സൌഹാര്‍ദവും ലോകകുടുംബമെന്ന മനോഭാവവും വളര്‍ത്തിയെടുക്കേണ്ടത് അന്ത്യന്തം ആവശ്യമാണ്.
പരിസ്ഥിതി സ്നേഹവും സംരക്ഷണവും പ്രപഞ്ച നിലനില്‍പിണ്റ്റെ തന്നെ ഭാഗമാണ്. ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ മാനുഷികമൂല്യങ്ങളെ പോഷിപ്പിക്കേണ്ടതുണ്ട്.( Sri Sri ) ( ഫയൽ കോപ്പി )
ഇന്ദ്രിയാതീത അവബോധം
അഥവാ പെൻഡുലം ഡൗസിംഗ്
നവംബർ 9 ന് തൃശ്ശൂരിൽ
തൃശ്ശൂർ :ദക്ഷിണേന്ത്യയിലെ പ്രമുഖ സയന്റിഫിക് വാസ്തു ഗുരു ഡോ .നിശാന്ത് തോപ്പിൽ M .Phil,Ph.D നയിക്കുന്ന ഇന്ദിയാതീത അവബോധപരിശീലനം Extra Sensory Perception അഥവാ പെൻഡുലം ഡൗസിംഗ്
നവംബർ 9 ശനിയാഴ്ച്ച തൃശ്ശൂരിലെ പേൾറീജൻസി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും .
നമ്മുടെ ബുദ്ധിയേയും മനസ്സിനെ യും മറികടന്ന് യഥാർത്ഥമായ പ്രപഞ്ചത്തിലേയ്ക്ക് വ്യക്തികളെ കൈപിടിച്ചുയർത്താൻ സഹായിക്കുന്നതാണ് ഈ ഏകദിന കോഴ്‌സെന്ന് ഡോ ,നിശാന്ത് തോപ്പിൽ വ്യക്തമാക്കി .
ആറാമിന്ദ്രിയത്തിൻറെ കഴിവുകൾ ഈ പരിശീലന ത്തിലൂടെ വർദ്ധിപ്പിക്കാനാവുമെന്നും നിലവിലില്ലാത്ത പലകഴിവുകളും ഈ പരിശീലന ത്തിലൂടെ നേടാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി .
പരിശീലനം പൂർത്തിയാക്കുന്നവർക്ക് പെൻഡുലം എന്ന അമൂല്യ ഉപകരണം സൗജന്യമായി ലഭിക്കുന്നതാണെന്നും .ഭൂമിയിലെ ജല സാധ്യത കണ്ടെത്താനും കിണറിന് സ്ഥാനം നിർണ്ണയിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഈ ഉപകരണം ഉപയോഗിക്കാവുന്നതാണെന്നും വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ അറിയിക്കുന്നു .പരിശീലനത്തിൽ പങ്കെടുക്കാനാഗ്രഹിക്കു ന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് .വിവരങ്ങൾക്ക് ,9744830888 ,7034207999 8547969788
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group