നിലവിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും ഉടച്ചുവാർക്കണം : സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

നിലവിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും ഉടച്ചുവാർക്കണം : സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
നിലവിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും ഉടച്ചുവാർക്കണം : സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
Share  
2024 Oct 28, 03:24 PM
VASTHU
MANNAN

കൊല്ലം ∙ നിലവിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും ഉടച്ചുവാർക്കണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

പുതിയ തലമുറയിൽ സാമൂഹ്യപ്രതിബദ്ധതയോ പൗരബോധമോ സൃഷ്ടിക്കാൻ നിലവിലെ വിദ്യാഭ്യാസരീതിയ്ക്ക് കഴിയുന്നില്ല.


രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ.

എന്താണ് ഈ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പഠിപ്പിക്കുന്നത്?

എന്ത് പഠിപ്പാണ് ഇത്?

പിള്ളാരെ കാണാൻ പോലും മാതാപിതാക്കൾക്ക് സമയമില്ല.

കെട്ടിച്ചു വിട്ടിട്ടും പഠിച്ചുകൊണ്ടേയിരിക്കുകയാണ്.

എന്റെ അപ്പനോടുള്ള ഏറ്റവും വലിയ ബഹുമാനം എന്നോട് പഠിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നതാണ്.

ഞാൻ അത്രയൊന്നും പഠിച്ചിട്ടില്ല. എന്നിട്ട് 

എന്തെങ്കിലും സംഭവിച്ചോ? എന്റെ കൂടെയുണ്ടായിരുന്ന ഉറക്കമിളച്ചിരുന്നു പഠിച്ച പലരും വായ്നോക്കി നടക്കുകയാണ്.

ഞാൻ മന്ത്രിയായി. പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ എത്ര പ്രയോജനപ്പെടുമെന്ന് ചിന്തിക്കണം.

പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ എത്ര പ്രയോജനപ്പെടുമെന്ന് ചിന്തിക്കണം.

സിസ്റ്റം അടിമുടി മാറണം. എന്നാൽ നമ്മുടെ നാട്ടിൽ ഇതൊന്നും മാറ്റാൻ പറ്റില്ല.

ഒരു കാര്യവും ചെയ്യാൻ നമ്മൾ സമ്മതിക്കില്ല.

ഇതൊന്നും ഒരു മന്ത്രിയോ സർക്കാരോ ചിന്തിച്ചാൽ മാറ്റാനാവില്ല– 'സുഗതവനം' ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന 'ഗുരുജ്യോതി' സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


സ്കൂൾ വിദ്യാഭ്യാസത്തിൽ എല്ലാം യാന്ത്രികമായാണ് നടക്കുന്നത്.

പാഠ്യേതര പരിപാടികൾ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. കലാമേളയുണ്ട്, കായികമേളയുണ്ട്.

എന്നാൽ പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ നമ്മൾ എന്തു ചെയ്തു?

സംഗീതത്തിലും കലയിലും നൃത്തത്തിലുമെല്ലാം താൽപര്യമുള്ള വിദ്യാർഥികൾക്ക് വളരാനുള്ള എന്ത് സാഹചര്യമാണ് നമ്മൾ ഒരുക്കിയിരിക്കുന്നത്?

പുസ്തകങ്ങൾ എഴുതുന്നവർ ഇന്ന് ഒരുപാടുണ്ട്.


പുസ്തക പ്രകാശനം തട്ടിയിട്ട് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.

എന്നാലോ നമ്മളൊന്നും ഒരു എഞ്ചുവടി പോലും എഴുതിയിട്ടില്ല. എഴുതുന്നതിനപ്പുറം ഇതിലൂടെയെല്ലാം എന്ത് മാറ്റമാണ് ഉണ്ടാവുന്നത്?

ഒരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത കുറെ കലാകാരന്മാർ ഉണ്ടായത് കൊണ്ട് ഒരു കാര്യവുമില്ല.

നമ്മുടെ കായികരംഗം പരിശോധിച്ചോളൂ.

എല്ലാ വർഷവും ഒളിംപ്യാഡിനും ഏഷ്യാഡിനുമെല്ലാം പോകുന്നു. അതിനപ്പുറം എന്താണ്?

ഒരു മനുഷ്യനെയെങ്കിലും നേരെയാക്കി എടുത്തിട്ടുണ്ടോ?

എന്നിട്ട് ഭയങ്കരമായി പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുകയാണത്രെ–സജിചെറിയാൻ രോഷം കൊണ്ടു.

സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ അധ്യക്ഷത വഹിച്ചു.


കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ജിതേഷ്ജി, രക്ഷാധികാരി കെ.വി.രാമാനുജൻ തമ്പി, പ്രോഗ്രാം കോഓർഡിനേറ്റർ പി.ആർ.ബിജു തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിലെ മികച്ച സ്കൂളിനുള്ള 'അക്ഷരജ്യോതി' പുരസ്കാരം ആലപ്പുഴ താമരക്കുളം വിവിഎച്ച്എസ്എസിനും പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപകർക്കുള്ള ഗുരുജ്യോതി പുരസ്കാരവും എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിലെ 'ഹരിതജ്യോതി' പുരസ്കാരവും മന്ത്രി വിതരണം ചെയ്തു. 

whatsapp-image-2024-10-27-at-19.56.17_7e50532f
capture_1730109615

പ്രഥമ അക്ഷരജ്യോതി പുരസ്കാരം താമരക്കുളം വി വിഎച്ച്എസ്എസ് ഏറ്റുവാങ്ങി.

 പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ അക്ഷരജ്യോതി പുരസ്കാരം ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി .

10001 രൂപയും പ്രശസ്തിപത്രവും ഫലകവും ആണ് അവാർഡ് ലഭിച്ചത്. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ഗുരുജ്യോതി പുരസ്കാര സമർപ്പണ വേദിയിൽ വെച്ച് കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ ആർ രതീഷ് കുമാറും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി ഉണ്ണികൃഷ്ണനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി .

ഇവരോടൊപ്പം സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ്‌ റിഷാദ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ അൽഫിന, അശ്വതി, ഷംസുദീൻ എന്നിവരും ഉണ്ടായിരുന്നു. 

. സംസ്ഥാനതലത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവെച്ചതിനാണ് അവാർഡ് .മാതൃഭൂമി 

സീഡിന്റെ സംസ്ഥാനതല പുരസ്‌കാരമായ വീശിഷ്ട ഹരിത വിദ്യാലയം അവാർഡ്,  സംസ്ഥാന സർക്കാരിന്റെ വനമിത്രാ അവാർഡ് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ അവാർഡ്,ജില്ലാതലത്തിലും സബ്ജില്ലാതലത്തിലും മികച്ച പി ടി എ ക്കുള്ള അവാർഡ്, ഊർജ്ജ സംരക്ഷണത്തിനുള്ള സംസ്ഥാന അവാർഡ്, മാതൃഭൂമി സീഡിന്റെ നന്മ ജില്ലാ തല അവാർഡ്,  കഴിഞ്ഞ കുറെ വർഷങ്ങളിലായി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസുകളോടൊപ്പം നൂറു ശതമാനം വിജയം , ശാസ്ത്രമേളകളിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും തുടർച്ചയായി ഓവറോൾ കിരീടം , കഴിഞ്ഞ 26 വർഷങ്ങളായി സബ്ജില്ലാ തലത്തിൽ കലോത്സവത്തിനും കായികമേളയ്ക്കും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോരുന്നു.

സ്കൂളിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്ന പരിപാടി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 കുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ നിരക്കിൽ 

 എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി,  കൃഷി, പരിസ്ഥിതി രംഗത്തെ മികച്ച ഇടപെടലുകൾ തുടങ്ങി നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് അവാർഡിനായി സ്‌കൂളിനെ തിരഞ്ഞെടുക്കാൻ മാനദണ്ഡമാക്കിയത്.

 സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ സുഗതൻ അധ്യക്ഷനായ യോഗത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

ട്രസ്റ്റ് രക്ഷാധികാരി കെ വി രാമനുജൻ തമ്പി സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപൻ വിശിഷ്ടാതിഥിയായി.ലോകത്തിലെ ഏറ്റവും വേഗത കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്‌ജി മുഖ്യ പ്രഭാഷണം നടത്തി.

ശൂരനാട് രാധാകൃഷ്ണൻ,ആനയടി പ്രസാദ്, ഡോ. അരുൺ ജി പണിക്കർ, ഡോ പിആർ ബിജു, തുടങ്ങിയവർ സംസാരിച്ചു

capture_1729595202
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും എഴുപത് മണിക്കൂർ ജോലി !:മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്രകൃതിയുടെ പുനരുദ്ധാരണം : മുരളി തുമ്മാരുകുടി
Thankachan Vaidyar 2