വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം- വി.ഡി.സതീശന്‍
പോത്തന്‍കോട് (തിരുവനന്തപുരം) : പ്രകൃതിയുടെ താളം തെറ്റിക്കുന്നത് മനുഷ്യനാണ്.
ജീവജാലങ്ങളെക്കുറിച്ച് പോലും ചിന്തിക്കാതെ മനുഷ്യന്‍ അത്യാഗ്രഹത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മനുഷ്യന്റെ ആരോഗ്യമെന്നത് പ്രകൃതിയുടെ ആരോഗ്യമാണെന്നും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ സമൂഹത്തെ പ്രാപ്തരാക്കുവാൻ വേണ്ടി രൂപം കൊടുത്ത സുസ്ഥിര കേരളം ആക്ഷൻ കൗൺസിലിന്റെ ഉദ്ഘാടനം ശാന്തിഗിരിയില്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പതിനായിരകണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോഴുണ്ടാകേണ്ടുന്ന കാലാവസ്ഥ വ്യതിയാനം ഇന്ന് 150 വര്‍ഷങ്ങള്‍ കൊണ്ടുണ്ടാകുന്നു. പാരിസ്ഥികപ്രശ്നങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കിയില്ലെങ്കില്‍ നോഹയുടെ പെട്ടകത്തിലേക്ക് വീണ്ടും കടക്കേണ്ടുന്ന അവസ്ഥ സംജാതമാകും.
ഇന്ന് ഏറ്റവും അപകടകരമായി മാറുന്ന ഭൂമിക പശ്ചിമതീരമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ദുരന്തമാണ് കേരളത്തെ കാത്തിരിക്കുന്നത്. 1500ലധികം ചെറുതൂം വലുതുമായ മണ്ണിടിച്ചിലുകളാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്.
നാട് ദുരന്തഭൂമിയായി മാറുകയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പോലും നമ്മുടെ ജീവിതകാലത്ത് കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കരുതിയില്ല.രണ്ട് മൂന്ന് വര്‍ഷത്തിനുളളില്‍ കടലും കായലും തമ്മിലുളള അകലം കുറയും.
കളളക്കടല്‍ പ്രതിഭാസം, ചക്രവാതച്ചുഴി തുടങ്ങിയ പുതിയ വാക്കുകള്‍ നമുക്കിടയിലേക്ക് വന്നിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ മൂലമുണ്ടാകുന്ന ദുരന്തമാണിതെന്നും വ്യവസായ വിപ്ലവങ്ങളും പ്രകൃതിയിലേക്കുളള മനുഷ്യന്റെ കടന്നുകയറ്റവും വലിയ ആഘാതങ്ങളുണ്ടാക്കുമെന്നും അദ്ധേഹം പറഞ്ഞു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രി ആൻ്റണി രാജു, പാളയം ഇമാം ഡോ.സുഹൈബ് മൗലവി, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, ചരിത്രകാരനായ ഡോ.എം ജി ശശിഭൂഷൺ, ആരോഗ്യ വിദഗ്ദ്ധൻ ഡോ.എസ്.എസ്.ലാൽ, ശ്രീഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. കെ.കെ.മനോജൻ, തിരുവനന്തപുരം ഡി.സി.സി. വൈസ് പ്രസിഡൻ്റ് എം.മുനീർ, നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ രജിസ്ട്രാർ പി. സുദീപ്, സുസ്ഥിരകേരളം സെക്രട്ടറി സാജൻ വേളൂർ, ഡോ. മറിയ ഉമ്മൻ, പ്രൊഫ. ഡോ.ഷേർലി സ്റ്റുവർട്ട്, പ്രമീള.എൽ, പൂലന്തറ. കെ. കിരണ്‍ദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സുസ്ഥിരകേരളം ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ സ്വാഗതവും ശാന്തിഗിരി ആശ്രമം ഫിനാൻസ് അഡ്വൈസർ എം. ഡി. ശശികുമാർ നന്ദിയും പറഞ്ഞു.
കെസിബിസിപ്രസിഡണ്ട് കർദിനാൾമാർബസേലീയോസ് ക്ലീമീസ് കാതോലിക്ക ബാവയാണ് സുസ്ഥിരകേരളത്തിന്റെ മുഖ്യരക്ഷാധികാരി. വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ പത്മഭൂഷൺ പ്രൊഫ. മാധവ് ഗാഡ്ഗിൽ ആണ് സുസ്ഥിരകേരളത്തിൻ്റെ മുഖ്യ ശാസ്ത്രഉപദേഷ്ടാവ്. കേന്ദ്രഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞാനായിരുന്ന ജോൺ മത്തായിയാണ് എക്സിക്യൂട്ടീവ് ചെയർമാൻ. നവംബർ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇടിഞ്ഞാറിൽ സുസ്ഥിരകേരളത്തിൻ്റെ ആദ്യസംരഭത്തിന് തുടക്കമാകും.
ഫോട്ടോ : സുസ്ഥിരകേരളം ആക്ഷൻ കൗൺസിലിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കുന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ. കെ.കെ.മനോജൻ,സാജൻ വേളൂർ, ഡോ. മറിയ ഉമ്മൻ,പാളയം ഇമാം ഡോ.സുഹൈബ് മൗലവി, ജോര്‍ജ് സെബാസ്റ്റ്യന്‍, ഡോ.എസ്.എസ്.ലാൽ, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം, മുൻ മന്ത്രി ആൻ്റണി രാജു, ഡോ.എം ജി ശശിഭൂഷൺ, എം.മുനീർ, പി. സുദീപ്, ഷവലിയാര്‍ കോശി. എം . ജേക്കബ്, പൂലന്തറ കിരണ്‍ദാസ് എന്നിവർ സമീപം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group