ചൈൽഡ് സേഫ്റ്റി സീറ്റിനെ പറ്റി തന്നെ :മുരളി തുമ്മാരുകുടി

ചൈൽഡ് സേഫ്റ്റി സീറ്റിനെ പറ്റി തന്നെ :മുരളി തുമ്മാരുകുടി
ചൈൽഡ് സേഫ്റ്റി സീറ്റിനെ പറ്റി തന്നെ :മുരളി തുമ്മാരുകുടി
Share  
മുരളി തുമ്മാരുകുടി എഴുത്ത്

മുരളി തുമ്മാരുകുടി

2024 Oct 11, 08:16 PM
VASTHU
MANNAN
laureal

ചൈൽഡ് സേഫ്റ്റി

സീറ്റിനെ പറ്റി തന്നെ

:മുരളി തുമ്മാരുകുടി


ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിൽ കണ്ടു പിടിച്ചതും കുട്ടികളുടെ സുരക്ഷക്ക് ഏറെ ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടതും ഏറെ രാജ്യങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ നിയമം മൂലം നിർബന്ധമാക്കിയതുമായ ചൈൽഡ് സേഫ്റ്റി സീറ്റ് രണ്ടായിരത്തി ഇരുപത്തിനാലിലും കേരളത്തിൽ നടപ്പാക്കാതിരിക്കുന്നത് തികച്ചും തെറ്റാണ്.

ഇതിന് ശാസ്ത്രീയമായോ പ്രായോഗികമായോ ഒരു ജസ്റ്റിഫിക്കേഷനും ഞാൻ കാണുന്നില്ല.

ചൈൽഡ് സീറ്റിൻ്റെ വില കേരളത്തിൽ വിൽക്കുന്ന ശരാശരി കാറിൻ്റെ വിലയുടെ ഒരു ശതമാനം പോലും വരുന്നില്ല.

ഒരു വർഷം പത്തു കുട്ടികളുടെ ജീവൻ രക്ഷിക്കുമെങ്കിൽ അതിൻ്റെ വിലയെന്താണ്?. ഇംഗ്ലീഷിൽ "നോ ബ്രെയിനർ" എന്നു പറയുന്ന സാഹചര്യമാണ്. ഇതിന് മലയാള പരിഭാഷ ഇല്ല.

കേരളത്തിൽ ചൈൽഡ് സീറ്റുകൾ ലഭ്യമല്ല എന്നതിൽ ഒരു ലോജിക്കും ഇല്ല. ഞാൻ ബ്രൂണൈയിൽ ഷെല്ലിൽ പരിസ്ഥിതി വകപ്പിൻ്റെ തലവനായിരുന്ന സമയത്ത് അവിടെ വലിയ കാട്ടു തീയും വായുമലിനീകരണവും ഉണ്ടായി. അതിനെ നേരിടാൻ ഹോം എയർ ഫിൽട്ടറുകൾ ആവശ്യമായി വന്നു. ഏറ്റവും നല്ല എയർക്വാളിറ്റി ഉള്ള രാജ്യമായിരുന്നു അന്നുവരെ ബ്രൂണൈ, അതുകൊണ്ട് രാജ്യത്ത് ഒരു ഹോം എയർ ഫിൽട്ടർ പോലുമില്ല. പക്ഷെ പതിനായിരം എയർ ഫിൽട്ടർ ഇരുപത്തിനാലു മണിക്കൂറിനകം ബ്രൂണൈയിൽ എത്തി. അപ്പോൾ കേരളത്തിൽ ഒരു ലക്ഷമോ പത്തുലക്ഷമോ ചൈൽഡ് സീറ്റു എത്തിക്കണമെങ്കിൽ അത് കമ്പോളത്തിന് പൂ പറിക്കുന്നത് പോലെ നിസ്സാരമായ കാര്യമാണ്.

കുട്ടികളുടെ ജീവന് വില കല്പിക്കണം, ചൈൽഡ് സീറ്റ് നിർബന്ധമാക്കണം. 

മുരളി തുമ്മാരുകുടി

zz

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല
Thankachan Vaidyar 2