രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ധൈര്യമുള്ളവർ മാർക്‌സിസ്റ്റ് പാർട്ടിയിലില്ല -മുല്ലപ്പള്ളി
കോഴിക്കോട് : രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ധൈര്യമുള്ളവർ മാർക്‌സിസ്റ്റ് പാർട്ടിയിൽ ഇപ്പോഴില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും തൃശ്ശൂർപ്പൂരം കലക്കിയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെക്കണ്ടാൽ മുട്ടുവിറയ്ക്കുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാനനേതാക്കളും എന്നതാണ് അവസ്ഥ. ആർ.എസ്.എസ്.-സംഘപരിവാർ ശക്തികളുമായി സന്ധിചെയ്തുകൊണ്ട് മുന്നോട്ടുപോവുന്ന മുഖ്യമന്ത്രി ഒരു കമ്യൂണിസ്റ്റുകാരനാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുതലക്കുളം മൈതാനിയിൽ നടന്ന സംഗമത്തിൽ മുൻ എം.എൽ.എ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷനായി. കൺവീനർ അഹമ്മദ് പുന്നക്കൽ, പി.എം. ജോർജ്, ഉമ്മർ പാണ്ടികശാല, പി.എം. നിയാസ്, സി.പി. ചെറിയമുഹമ്മദ്, കെ. ജയന്ത്, യു.സി. രാമൻ, എൻ. സുബ്രഹ്മണ്യൻ, ഷാഫി ചാലിയം, സത്യൻ കടിയങ്ങാട്, എം. രാജൻ, എൻ.സി. അബൂബക്കർ, സി.പി.എ. അസീസ്, പി.എം. അബ്ദുറഹിമാൻ, എസ്.പി. കുഞ്ഞഹമ്മദ്, രാംദാസ് വേങ്ങേരി തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാകമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധസംഗമം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group