സോഷ്യല്‍ മീഡിയ ഉപയോഗം അമേരിക്കന്‍ യുവതയുടെ മനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പഠനം.
12 മുതല്‍ 17 വയസ്സുവരെയുള്ള 20,0000 കുട്ടികളുടെയും 18 വയസ്സിനു മുകളിലുള്ള 40,0000 കുട്ടികളുടെയും സോഷ്യല്‍ മീഡിയ ഉപയോഗത്തെ മുന്‍നിര്‍ത്തി പഠിച്ച ശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
വിഷാദം, ശ്രദ്ധക്കുറവ്, ആത്മഹത്യാപ്രവണത എന്നിവയാണ് സോഷ്യല്‍ മീഡിയ ഉപയോഗം കൂടിയ കുട്ടികളില്‍ കൂടുതലായും കണ്ടുവരുന്നത്. 2000 ത്തിന്റെ മധ്യത്തിലാണ് ഗവേഷകര്‍ 26 വയസ്സില്‍ താഴെയുള്ള ആളുകളില്‍ സോഷ്യല്‍ മീഡിയ ഉപയോഗം മൂലമുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാല്‍ പിന്നീട് ഇത് 26 വയസ്സിനു മുകളിലുള്ളവരിലും കണ്ടുവരാന്‍ തുടങ്ങി.
കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയാണ് ഇതിനു പിന്നിലെന്ന് സാന്‍ ഡിയാഗോ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകന്‍ ജീന്‍ ട്വൻഗ് പറയുന്നു.
യുവാക്കള്‍ അവരുടെ ഒഴിവുനേരങ്ങള്‍ ചിലവിടുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലായതാണ് ഇതിന്റെ കാരണമായി ജീന്‍ പറയുന്നത്.
മറ്റു കാര്യങ്ങള്‍ക്കായി സമയം ചിലവിടുന്നതിലും കൂടുതല്‍ അവര്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നു.
കൂട്ടുകാരുമായി സമയം ചിലവിടുന്നത് കുറയുന്നു, ഉറക്കം കുറയുന്നു എന്നിവയെല്ലാം ഈ സോഷ്യല്‍ മീഡിയയുടെ ദൂഷ്യഫലങ്ങള്‍ തന്നെയാണ്. വിഷാദം, ആത്മഹത്യാപ്രവണത എന്നിവയെല്ലാം ഉറക്കം കുറഞ്ഞു പോകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.
2011 ല്‍ സോഷ്യല്‍ മീഡിയ മൂലമുള്ള വിഷാദരോഗങ്ങള്‍ 8% ആയിരുന്നെങ്കില്‍ 2017 ആയപ്പോള്‍ അത് 13 % ആയി വര്‍ധിച്ചു. അഞ്ചില്‍ ഒരു പെണ്‍കുട്ടി ഇന്ന് വിഷാദരോഗത്തിന് അടിമയാണ് എന്നതും ഞെട്ടിക്കുന്ന സത്യമാണ്.
അമിതമായ ആശങ്ക, ഒന്നിനും താല്പര്യം ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം 18-25 ഇടയില്‍ പ്രായമുള്ള 70 % കുട്ടികളെയും ഇന്ന് ബാധിക്കുന്നുണ്ട്. അതുപോലെ തന്നെ ആത്മഹത്യാ പ്രവണതയും വര്‍ധിച്ചു വരുന്നു. സൈബര്‍ ബുള്ളിയിങ്, മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്യുക തുടങ്ങിയ പ്രവൃത്തികള്‍ യുവജനങ്ങളുടെ മാനസികാരോഗ്യത്തെ തന്നെ ബാധിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുറച്ചു മറ്റു കാര്യങ്ങളിലേക്ക് മനസ്സിനെ കൂട്ടികൊണ്ട് പോകുക എന്നതാണ് ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം.>കടപ്പാട് : മനോരമ <
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group