കുറ്റവിമുക്തനായി സദ്ഗുരു ജഗ്ഗി വാസുവേദ്; തങ്ങളെ ആരും ബലമായി തടങ്കലില്‍ വെച്ചില്ലെന്ന് പെണ്‍കുട്ടികള്‍; ഇനി പൊലീസ് വേട്ട വേണ്ടെന്ന് സുപ്രീംകോടതി

കുറ്റവിമുക്തനായി സദ്ഗുരു ജഗ്ഗി വാസുവേദ്; തങ്ങളെ ആരും ബലമായി തടങ്കലില്‍ വെച്ചില്ലെന്ന് പെണ്‍കുട്ടികള്‍; ഇനി പൊലീസ് വേട്ട വേണ്ടെന്ന് സുപ്രീംകോടതി
കുറ്റവിമുക്തനായി സദ്ഗുരു ജഗ്ഗി വാസുവേദ്; തങ്ങളെ ആരും ബലമായി തടങ്കലില്‍ വെച്ചില്ലെന്ന് പെണ്‍കുട്ടികള്‍; ഇനി പൊലീസ് വേട്ട വേണ്ടെന്ന് സുപ്രീംകോടതി
Share  
2024 Oct 05, 10:55 PM
VASTHU
MANNAN
laureal

കുറ്റവിമുക്തനായി

സദ്ഗുരു ജഗ്ഗി വാസുവേദ്;

തങ്ങളെ ആരും ബലമായി തടങ്കലില്‍ വെച്ചില്ലെന്ന് പെണ്‍കുട്ടികള്‍; ഇനി പൊലീസ് വേട്ട വേണ്ടെന്ന് സുപ്രീംകോടതി

സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ തന്റെ രണ്ടു പെണ്‍മക്കളെ ബലമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന അച്ഛന്റെ പരാതി വ്യാജമാണെന്ന് സുപ്രീംകോടതിയ്‌ക്ക് ബോധ്യപ്പെട്ടു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോയമ്പത്തൂരിലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും ആരും തടങ്കലില്‍ വെച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ ജഡ്ജിമാരെ വീഡിയോ കോളില്‍ ബോധിപ്പിച്ചു.


ന്യൂദല്‍ഹി: സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ തന്റെ രണ്ടു പെണ്‍മക്കളെ ബലമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന അച്ഛന്റെ പരാതി വ്യാജമാണെന്ന് സുപ്രീംകോടതിയ്‌ക്ക് ബോധ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയില്‍ ജഗ്ഗി വാസുദേവിനെതിരെ പരാതി നല്‍കിയ പ്രൊഫസറായ ഡോ.എസ്. കാമരാജിന്റെ രണ്ട് പെണ്‍കുട്ടികളായ ഗീത (42), ലത (39) എന്നിവരുമായി സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ സംസാരിച്ചു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോയമ്പത്തൂരിലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും ആരും തടങ്കലില്‍ വെച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ കോടതിയെ ബോധിപ്പിച്ചു. പെണ്‍കുട്ടികളുടെ അച്ഛന്‍ ഡോ. എസ്. കാമരാജും വീഡിയോ കോളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തന്റെ മക്കളുമായി സംസാരിക്കുന്നതിന് ദൃക്സാക്ഷിയായി.

ഇതോടെ ഇഷ ഫൗണ്ടേഷനില്‍ ഇനി പൊലീസ് പരിശോധന വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വിധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ഡോ.എസ്. കാമരാജിന്റെ മക്കളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസിനോട് നേരിട്ട് പരിശോധിച്ച് നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ അവസരം മുതലാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍ 150 പൊലീസുകാരെയാണ് ഇഷ ഫൗണ്ടേഷനിലേക്ക് അയച്ചത്. പൊലീസ് ആറ് ഗ്രൂപ്പായി വേര്‍തിരിഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. ജഗ്ഗി വാസുദേവ് ഏതാണ്ട് ഒരു കൊടിയ കുറ്റവാളി എന്ന പ്രതീതി ജനിപ്പിക്കുകയായിരുന്നു പൊലീസ് നടപടിയുടെ ലക്ഷ്യമെന്ന് കരുതുന്നു. ഒരു അന്യമതവിഭാഗത്തിലുള്ള വന്‍ സ്ഥാപനവും ജഗ്ഗി വാസുദേവിനും കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനും എതിരെ ക്രിമിനല്‍ കേസുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പരാതിയുണ്ട്.

വ്യാഴാഴ്ച തന്നെ സുപ്രീംകോടതി അവരുടെ അധികാരം ഉപയോഗിച്ച് മദ്രാസ് ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഡോ.എസ്. കാമരാജിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി നേരിട്ട് വാദം കേള്‍ക്കാന്‍ എടുക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ നിജസ്ഥിതി അറിയാന്‍ അച്ഛന്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ ബലംപ്രയോഗിച്ച് തടഞ്ഞു വെച്ചതായി ആരോപിക്കപ്പെട്ട പെണ്‍കുട്ടികളുമായി നേരിട്ട് സംസാരിച്ചത്. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇനി മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ആശ്രമത്തിലെ പൊലീസ് വേട്ട നിര്‍ത്തിവെയ്‌ക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെ‍ഞ്ച് ഉത്തരവിട്ടത്

courtesy : Janmabhumi


marmma
rechana-jpg

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല
Thankachan Vaidyar 2