ഡൽഹിയിലെ 5000 കോടി മയക്കുമരുന്ന് വേട്ട; മുഖ്യപ്രതിയെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയതെന്ന് കോൺഗ്രസ്

ഡൽഹിയിലെ 5000 കോടി മയക്കുമരുന്ന് വേട്ട; മുഖ്യപ്രതിയെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയതെന്ന് കോൺഗ്രസ്
ഡൽഹിയിലെ 5000 കോടി മയക്കുമരുന്ന് വേട്ട; മുഖ്യപ്രതിയെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയതെന്ന് കോൺഗ്രസ്
Share  
2024 Oct 05, 06:48 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഡൽഹിയിലെ 5000 കോടി മയക്കുമരുന്ന് വേട്ട; മുഖ്യപ്രതിയെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയതെന്ന് കോൺഗ്രസ്

ദേശീയ തലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നിൽ അറസ്റ്റിലായ മുഖ്യപ്രതിക്ക് കോൺഗ്രസ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് ബിജെപി. അറസ്റ്റിലായ പ്രതി ഡൽഹി യൂത്ത് കോൺഗ്രസിൻ്റെ വിവരാവകാശ സെൽ ചെയർമാനാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ കോൺഗ്രസിൻ്റെ യുവജന വിഭാഗം ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തുവന്നു. ബിജെപി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.

തെക്കൻ ഡൽഹിയിലെ മഹിപാൽപൂർ മേഖലയിൽ നടത്തിയ റെയ്ഡിൽ 560 കിലോ കൊക്കെയ്‌നും 40 കിലോ കഞ്ചാവും ഡൽഹി പൊലീസ് പിടികൂടിയതിന് പിന്നാലെ ബുധനാഴ്ചയാണ് ‘കിംഗ്‌പിൻ’ എന്ന് ആരോപിക്കപ്പെടുന്ന തുഷാർ ഗോയലും മറ്റ് മൂന്ന് പേരും അറസ്റ്റിലായത്.


തുഷാറിന് കോൺഗ്രസ് ബന്ധമുണ്ടെന്ന് ബിജെപി 

വാർത്താ സമ്മേളനത്തിൽ ബിജെപി എം പി സുധാൻഷു ത്രിവേദിയാണ് ആരോപണം ഉന്നയിച്ചത്. യൂത്ത് കോൺഗ്രസ് വിവരാവകാശ സെല്ലിൻ്റെ തലവനാണ് ഗോയലെന്നും കോൺഗ്രസ് പാർട്ടി അനധികൃത കച്ചവടത്തിൽ നിന്നുള്ള പണം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

“പ്രധാന പ്രതിയും മയക്കുമരുന്ന് സംഘത്തിലെ കിംഗ്പിന്നുമായ തുഷാർ ഗോയൽ യൂത്ത് കോൺഗ്രസ് വിവരാവകാശ സെല്ലിൻ്റെ തലവനാണ്… കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹവുമായി (തുഷാർ ഗോയൽ) എന്ത് ബന്ധമാണുള്ളത്?… ഈ പണം കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്നോ? കോൺഗ്രസിലെ ചില നേതാക്കൾക്ക് മയക്കുമരുന്ന് കച്ചവടക്കാരുമായി എന്തെങ്കിലും ധാരണയുണ്ടോ?’’- ത്രിവേദി പകോൺഗ്രസ്, പ്രത്യേകിച്ച് ഹൂഡ കുടുംബം, തുഷാർ ഗോയലുമായുള്ള ബന്ധം വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ത്രസമ്മേളനത്തിൽ ചോദിച്ചു.

ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’

ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയായി യൂത്ത് കോൺഗ്രസ് (ഐവൈസി) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ രംഗത്തെത്തി. “പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ” കാരണം 2022 ഒക്ടോബറിൽ ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് വിവരാവകാശ സെല്ലിൽ നിന്ന് ഗോയലിനെ നീക്കം ചെയ്തു. 2022 ഒക്ടോബർ 17ന് ശേഷം ഗോയലിന് യൂത്ത് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

courtesy:malayalam.news18.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? :ടി ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാരായണ ഗുരുവും പരിസ്ഥിതിയും : സത്യൻ മാടാക്കര
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25