കർഷകരുടെ രക്ഷക്കായി ഗവ: തലത്തിൽ ന്യൂതന പദ്ധതികൾ ആവിഷ്ക്കരിക്കണം
തൃശൂർ: കാർഷിക വിപണി കണ്ടെത്തി സമ്പദ്ഘടനയെ പിടിച്ചു നിർത്താനും, ദാരിദ്ര്യവും, പട്ടിണിയും അകറ്റാനുമായി കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാനായി ഗവൺമെൻ്റ് തലത്തിൽ ന്യൂതന പദ്ധതികൾ ആ വിഷ്ക്കരിക്കണമെന്ന് മുസ്ലീംലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം ആവശ്യപ്പെട്ടു.
കേരള ഡെമോക്രാറ്റിക് കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച കർഷക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.
കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ജനൽ സെക്രട്ടറി കെ.സി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
കെ.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ബൽറാം നായർ ഉൽഘാടനം ചെയ്തു. കെ.ഡി.പി.തൃശൂർ ജില്ലാ പ്രസിഡൻ്റ് റോയ് പെരിഞ്ചേരി, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ജയരാജ് മൂടാടി,സംസ്ഥാന അംഗങ്ങളായ ടി.പി. രാജൻ ബേബി ജോജോ, സി. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group