അഡ്വ .എം.കെ .പ്രേംനാഥ്‌ രാഷ്ട്രീയത്തിൽ ആഗ്രഹങ്ങൾ കുറവായ നേതാവായിരുന്നു : എം.വി. ശ്രേയാംസ്‌ കുമാർ

അഡ്വ .എം.കെ .പ്രേംനാഥ്‌ രാഷ്ട്രീയത്തിൽ ആഗ്രഹങ്ങൾ കുറവായ നേതാവായിരുന്നു : എം.വി. ശ്രേയാംസ്‌ കുമാർ
അഡ്വ .എം.കെ .പ്രേംനാഥ്‌ രാഷ്ട്രീയത്തിൽ ആഗ്രഹങ്ങൾ കുറവായ നേതാവായിരുന്നു : എം.വി. ശ്രേയാംസ്‌ കുമാർ
Share  
2024 Sep 30, 04:13 PM
vadakkan veeragadha

അഡ്വ .എം.കെ .പ്രേംനാഥ്‌

രാഷ്ട്രീയത്തിൽ ആഗ്രഹങ്ങൾ

കുറവായ നേതാവായിരുന്നു :

എം.വി. ശ്രേയാംസ്‌ കുമാർ 

വടകര : ഒന്നാം ചരമവാർഷികത്തിൽ സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എ.യും ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. പ്രേംനാഥിനെ ഓർത്തെടുത്ത് വടകര. പ്രേംനാഥിനെ ഹൃദയത്തിലേറ്റിയവർ ഒഴുകിയെത്തുകയായിരുന്നു ഞായറാഴ്ച വടകര ടൗൺഹാളിലേക്ക്.


ദീപ്തം എന്നപേരിൽ ആർ.ജെ.ഡി. ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌ കുമാർ ഉദ്ഘാടനംചെയ്തു. 

രാഷ്ട്രീയത്തിൽ ആഗ്രഹങ്ങൾ കുറവായ നേതാവായിരുന്നു പ്രേംനാഥെന്ന് എം.വി. ശ്രേയാംസ്‌ കുമാർ പറഞ്ഞു. 

തനിക്കുവേണ്ടി ആരുടെമുന്നിലും ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. 

ഒരു സ്ഥാനവും ആവശ്യപ്പെട്ടില്ല. മറ്റുള്ളവർക്കുവേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിനുവേണ്ടി പോരാടാൻ ഉണ്ടായിരുന്നത് കൂടെ പ്രവർത്തിച്ചവരാണ്.

അതാണ് ഒരു നേതാവിന്റെ ഗുണം. ജാടയോ അധികാരമോഹമോ ഒന്നുമില്ലാതെ വിശ്വസിച്ച ആശയത്തിനുവേണ്ടി അദ്ദേഹം പോരാടിയെന്നും ശ്രേയാംസ്‌ കുമാർ ചൂണ്ടിക്കാട്ടി.


പൊതുപ്രവർത്തകരെയും രാഷ്ട്രീയക്കാരെയും പഴയകാലത്തെപ്പോലെ ഇന്ന്‌ സമൂഹം വലിയ ആദരവോടെ കാണുന്നില്ലെന്ന യാഥാർഥ്യം രാഷ്ട്രീയക്കാർ മനസ്സിലാക്കണമെന്ന് അനുസ്മരണപ്രസംഗത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വെറും കൈയോടെവന്ന് രാഷ്ട്രീയത്തിൽനിന്ന് എല്ലാംനേടി പോകുന്നതിനെക്കുറിച്ച് വീരേന്ദ്രകുമാർ തന്റെ പല പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്.

 അത്തരമൊരു കാലത്താണ് നാം ജീവിക്കുന്നത്. ഇതിന് ഒരു പൊളിച്ചെഴുത്ത് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ പ്രേംനാഥ് കാണിച്ച മാർഗത്തിലൂടെ പോകണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.


എല്ലാ സന്ദർഭങ്ങളിലും സാധാരണമനുഷ്യരെക്കുറിച്ചും നന്മയെക്കുറിച്ചും രാജ്യത്തിന്റെ മൂല്യങ്ങളെക്കുറിച്ചും ചിന്തിച്ച് നടന്നുപോയ വ്യക്തിത്വമായിരുന്നു പ്രേംനാഥെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.

 അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്കൊന്നും ഇല്ലാത്ത അനേകം അനുഭവങ്ങളുണ്ട്.


ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കണമെന്ന ആഗ്രഹം വെച്ചുപുലർത്തിയ നേതാവായിരുന്നു പ്രേംനാഥെന്ന് ഇ.കെ. വിജയൻ എം.എൽ.എ. പറഞ്ഞു. 

ഭിന്നിച്ചുപോയ സോഷ്യലിസ്റ്റ് നേതാക്കളെക്കണ്ട് മുഖ്യധാരാ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അദ്ദേഹം ഗൗരവമേറിയ ചിന്ത നടത്തിയിരുന്നു.

 സോഷ്യലിസ്റ്റ് പ്രസ്ഥാനം സംഘടനാരംഗത്ത് കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കോൺഗ്രസിന് ബദലായി രാജ്യത്ത് ഉയർന്നുവരാൻ സാധിക്കുമായിരുന്നുവെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ പറഞ്ഞു.


സ്വാഗതസംഘം ചെയർമാനും ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റുമായ എം.കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി.കെ. നാണു, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, ആർ.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എൻ. വേണു, എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു, ആർ.ജെ.ഡി. നേതാക്കളായ വി. കുഞ്ഞാലി, ഇ.പി. ദാമോദരൻ, സലിം മടവൂർ, പി.കെ. പ്രവീൺകുമാർ, പി. കിഷൻചന്ദ്, എൻ.കെ. വത്സൻ, കെ. ലോഹ്യ, സ്വാഗതസംഘം ജനറൽ കൺവീനർ പി.പി. രാജൻ, ഖജാൻജി സി. വിനോദൻ എന്നിവർ സംസാരിച്ചു. പ്രേംനാഥിന്റെ മകൾ ഡോ. പ്രിയയും ചടങ്ങിൽ പങ്കെടുത്തു. പ്രേംനാഥിന്റെ ഫോട്ടോ എം.വി. ശ്രേയാംസ്‌കുമാർ അനാച്ഛാദനം ചെയ്തു.

mkp-cover_1727441755
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഭക്ഷണമാണ് ഔഷധം .സി .പി .ചന്ദ്രൻ
mannan
mannan2