വേഗം കിട്ടും വായ്പയും ക്രെഡിറ്റ് കാർഡും; കടത്തിൽ മുൻനിരയിൽ ഇന്ത്യൻ കുടുംബങ്ങൾ

വേഗം കിട്ടും വായ്പയും ക്രെഡിറ്റ് കാർഡും; കടത്തിൽ മുൻനിരയിൽ ഇന്ത്യൻ കുടുംബങ്ങൾ
വേഗം കിട്ടും വായ്പയും ക്രെഡിറ്റ് കാർഡും; കടത്തിൽ മുൻനിരയിൽ ഇന്ത്യൻ കുടുംബങ്ങൾ
Share  
2024 Sep 16, 02:03 PM
VASTHU
MANNAN
laureal

വേഗം കിട്ടും വായ്പയും ക്രെഡിറ്റ് കാർഡും; കടത്തിൽ മുൻനിരയിൽ ഇന്ത്യൻ കുടുംബങ്ങൾ

ഭവന വായ്പകളും ഈടില്ലാത്ത വായ്പകളും നൽകാൻ ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചതോടെ കടബാധ്യതയിൽ മുൻനിരയിലായി ഇന്ത്യയിലെ കുടുംബങ്ങൾ. രാജ്യത്തെ കുടുംബങ്ങളുടെ കടം 2022-23 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ജിഡിപിയുടെ 38 ശതമാനമാണെന്നും ഇത് മറ്റു മുൻനിര വികസ്വര രാജ്യങ്ങളായ ബ്രസീൽ (35%), ദക്ഷിണാഫ്രിക്ക (34%) എന്നിവിടങ്ങളിലേതിനേക്കാൾ കൂടുതലാണെന്നും റേറ്റിങ് ഏജൻസിയായ കെയർ എഡ്ജ് റേറ്റിങ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 2023-24ന്റെ അവസാന പാദത്തോടെ ഇന്ത്യൻ കുടുംബങ്ങളുടെ കടം ജിഡിപിയുടെ 39.1 ശതമാനമായിട്ടുണ്ടെന്നാണ് അനുമാനം. 2020-21 ജനുവരി-മാർച്ചിലെ 38.6 ശതമാനമാണ് നിലവിലെ റെക്കോർഡ്

രാജ്യത്തെ റീട്ടെയ്ൽ വായ്പകളിൽ 50 ശതമാനവും ഭവന വായ്പകളാണ്. ഈട് നൽകേണ്ടാത്ത വായ്പകളുടെ ലഭ്യത കൂടിയതും ഇന്ത്യൻ കുടുംബങ്ങളെ കടത്തിലേക്കു തള്ളിവിട്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് കാർഡ് എളുപ്പം ലഭ്യമാകുന്നതും നിയന്ത്രണമില്ലാത്ത ചെലവുകളും കടം ഉയർത്തി. എന്നാൽ, കടബാധ്യത വളരാൻ മുഖ്യ കാരണമായത് ഭവന വായ്പകളുടെ വളർച്ചയാണെന്നും റിപ്പോർട്ട് പറയുന്നു. ക്രെഡിറ്റ് കാർഡ് ബാധ്യത കോവിഡനന്തരം 21% വാർഷിക സംയോജിത വളർച്ചയാണ് (സിഎജിആർ) രേഖപ്പെടുത്തിയത്. കോവിഡിന് മുമ്പുള്ള 10 വ‍ർഷക്കാലത്ത് (2009-19) ഇത് നെഗറ്റീവ് 12 ശതമാനമായിരുന്നു. 


സമ്പാദ്യത്തിൽ ആശങ്കയില്ല


കടം കൂടിയെങ്കിലും അത് ഇന്ത്യൻ കുടുംബങ്ങളുടെ സമ്പാദ്യത്തെ ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇത് ജിഡിപിയുടെ 24 ശതമാനത്തിൽ തുടരുകയാണ്. അതേസമയം ബാങ്ക് നിക്ഷേപങ്ങളിൽനിന്ന് ജനങ്ങൾ റിയൽ എസ്റ്റേറ്റിലേക്കും മറ്റും ശ്രദ്ധ മാറ്റിത്തുടങ്ങി. സ്വന്തമായി ഭൂസ്വത്ത്, വീട് എന്നീ ലക്ഷ്യങ്ങളാണ് ഇതിന് കാരണം. വീടോ ഭൂമിയോ വാങ്ങുന്നതിനെ നിക്ഷേപമായാണ് (Investment) ആയാണ് മിക്കവരും കാണുന്നതെന്നും റിപ്പോർട്ട് പറയുന്നു. റിയൽ എസ്റ്റേറ്റിൽ ഇത്തരം നിക്ഷേപങ്ങളെത്തുന്നത് പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടാൻ വഴിയൊരുക്കുന്നുണ്ട്. ഇത് സമ്പദ്‍വ്യവസ്ഥയ്ക്ക് നേട്ടമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു courtesy>manorama



samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശ്രുതിക്കായി ഏട്ടന്‍ വീട് ഒരുക്കും
Thankachan Vaidyar 2