അലിഞ്ഞുതീരാത്ത മധരംപോലെ വീണ്ടുമൊരു ഓണം :ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D ( സയന്റിഫിക് വാസ്തു കൺസൽട്ടൻറ് )

അലിഞ്ഞുതീരാത്ത മധരംപോലെ വീണ്ടുമൊരു ഓണം :ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D ( സയന്റിഫിക് വാസ്തു കൺസൽട്ടൻറ് )
അലിഞ്ഞുതീരാത്ത മധരംപോലെ വീണ്ടുമൊരു ഓണം :ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D ( സയന്റിഫിക് വാസ്തു കൺസൽട്ടൻറ് )
Share  
വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2024 Sep 15, 10:00 AM
VASTHU
MANNAN
laureal

അലിഞ്ഞുതീരാത്ത

മധരംപോലെ 

വീണ്ടുമൊരു ഓണം


:ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D  

( സയന്റിഫിക് വാസ്തു കൺസൽട്ടൻറ് )



കേരളം കണ്ടതിൽ വച്ച് ഏറ്റവും മഹാനായ മഹാബലി ചക്രവർത്തിയുടെ കേരളസന്ദർശന സങ്കൽപപൂർത്തീകരണത്തിന്ശുഭപര്യവസാനം 

ഏതാനും ദിവസങ്ങളായി തെക്കൻ കേരളത്തിലുള്ള മലയാളികൾ അത്തച്ചമയത്തിൻ്റെ തിരക്കിനൊപ്പം ഓണവിഭവങ്ങളുടെ ഒരുക്കപ്പാടിലും വ്യാപൃതരായവർ .

വടക്കൻ കേരളത്തിലുഉള്ളവരിൽ ഒരു വലിയ വിഭാഗം ആഘോഷത്തിമിർപ്പിനൊപ്പം മത്സ്യമാംസാദികളടക്കമുള്ള സസ്യേതര വിഭവങ്ങളുടെ രുചിപ്പെരുമയും സദ്യവട്ടങ്ങളുമായി നല്ലോണം ആഘോഷിക്കുന്നതും പതിവുകാഴ്ച.


'കാണം വിറ്റും ഓണം ഉണ്ണണം 'എന്ന് പതുക്കെ പറയാതെ ഇത്തിരി ഉറക്കെ പറഞ്ഞു ശീലിച്ചവരാണ് നമ്മൾ മലയാളികൾ .

പ്രളയം പെയ്തിറങ്ങി സങ്കടക്കടലായി മാറിയ ദുരന്തഭൂമികളിലെ സമസൃഷ്‌ഠങ്ങളുടെ ദുരിതക്കാഴ്ചകളുടെ മങ്ങലേൽക്കാത്ത മനസ്സുമായി ഒരാചാരമായി, ചടങ്ങായി. കടമയായി മാറുന്നു ഇത്തവണത്തെ ഓണാഘോഷം .

കൂടപ്പിറപ്പുകളും കിടപ്പാടവും കണ്ടും പഴകിയും ഇടപെട്ടും ഉള്ളിലലിഞ്ഞുചേർന്നതുമായ ബന്ധങ്ങളും ബന്ധനങ്ങളും ചുറ്റുപാടുകളും എല്ലാമെല്ലാം നടുക്കുന്ന ഓർമ്മക്കാഴ്ചകളായിത്തീർന്ന മലയാളിക്ക് ഇത്തവണത്തെ ഓണം അടിച്ചുപൊളിയാക്കാൻ മനസ്സുവരുമോ എന്തോ ?

സഹതാപ തരംഗം വ്യാപാരമാന്ദ്യത്തിലേയ്ക്ക് മുതലക്കൂപ്പ് കുത്തരുതെന്ന വാദവും എതിർ വാദവും ഒരു ഭാഗത്ത് .  

എന്തുതന്നെയായാലും ഓണം മലയാളിക്ക് മാറ്റിവെയ്ക്കാനാവാത്ത, പകരം വെക്കാനില്ലാത്ത ഗൃഹാതുരത്വമുണർത്തുന്ന മധുരമനോഹരമായ ഒരു സങ്കൽപ്പവും ആഘോഷവുമാണെന്നതിൽ തർക്കമുണ്ടാവില്ല .

ഒരു പ്രത്യേക പ്രദേശത്തെയോ, മതവിഭാഗത്തെയോ പ്രതിനിധീകരിച്ചോ പതീകമാക്കിയിയോ കൊണ്ടാടുന്ന ആഘോഷവുമല്ല തീർച്ച .

 

മലയാളക്കരയിലാണ് ഓണാഘോഷത്തിന് തുടക്കമിട്ടതെന്നാണ് ഐതിഹ്യമെങ്കിലും അതിലും എത്രയോ സംവത്സരങ്ങൾക്കു മുൻപ് തന്നെ തമിഴ്‌നാട്ടിലെ ചിലയിടങ്ങളിൽ ഓണാഘോഷം സമുചിതമായ നിലയിൽ ആഘോഷിച്ചിരുന്നതായി 'മധുരൈ കാഞ്ചി ' എന്ന സംഘകാല കൃതിയിൽ പരാമർശിക്കപ്പെട്ടതായാണറിവ് .മഹാവിഷ്ണുവിൻറെ പിറന്നാളാഘോഷം എന്ന നിലയിലായിരുന്നു ഓണം ആഘോഷിച്ചതെന്നാണ് ഈ കൃതിയിൽ വ്യക്തമാക്കുന്നത് .

 പിൽക്കാലങ്ങളിൽ കാർഷികോത്സവം എന്ന നിലയിലേക്ക് അത് വഴി മാറി .

പൊന്നിൻചിങ്ങം എന്ന പേര് വന്നതിൻ്റെ  പിന്നിലും ചില കഥകളുണ്ട് .

കാറും കോളും പേമാരിയും വിട്ടൊഴിഞ്ഞു 'തെളിമാനത്തമ്പിളി വിരിയുമ്പോൾ ' ഓണവെയിലൊളിയിൽ ഉണരുന്ന സുപ്രഭാതങ്ങളിൽ കർക്കിടക മാസാവസാനം തുടങ്ങി കടലും കരയും ശാന്തമായി വരുന്ന കാലാവസ്ഥയിലായിരുന്നു വിദേശ പത്തേമാരികൾ അഥവാ പായക്കപ്പലുകൾ കേരളക്കര ലക്ഷ്യമിട്ട് ഓളംമുറിച്ച് നീങ്ങിയിരുന്നത് .

 ഇവിടങ്ങളിലെ ഏലം കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ശേഖരിക്കുന്നതിനായി സ്വർണ്ണനാണയങ്ങളുമായി കേരളത്തിൻറെ കടലോരങ്ങളെ ലക്ഷ്യമിട്ട് നങ്കൂരമിട്ടതും പഴയ കഥ  

പൊന്നിൻ ചിങ്ങം പിറന്നു ഓണം പൊന്നോണം നല്ലോണം എന്നൊക്കെയുള്ള പദപ്രയോഗങ്ങളുടെ പിറവിയും അങ്ങിനെ .

വസന്തോത്സവത്തിൻറെ വർണ്ണക്കാഴ്ച യുമായി ചിത്രശലഭങ്ങൾ പാറിപറക്കുന്ന വയലോരങ്ങൾ, കാക്കപ്പൂവും വരിനെല്ലും തേടി പച്ച ഓലക്കണ്ണികൾകൊണ്ട് മെടഞ്ഞ പൂവട്ടികളുമായി അതിരളവുകളില്ലാതെ അതിരാണിപാടങ്ങളിലൂടെയെല്ലാം ചുറ്റിക്കറങ്ങിയ ബാല്യകാലത്തിലെ ഗൃഹാതുരത്വമുണർത്തുന്ന എത്രയെത്ര ഓർമ്മകളാണ് ഓണക്കാലം നമ്മളിൽ ഉണർത്തുക ?

പുന്നെല്ലരി നിറച്ച പറയും പത്തായവും ഓണപൂക്കളവും ഓണക്കോടിയും ചിലയിടങ്ങളിൽ ഉള്ള ഓണത്തല്ലും വള്ളംകളിയും ഓണപ്പൊട്ടനും എല്ലാം ചേർന്ന ഓർമ്മപെരുങ്കളിയാട്ടം!.

 ഒട്ടുമണി കിലുങ്ങുന്ന നാട്ടിടവഴികളിലൂടെ ഓലക്കുടയുമായി ചെണ്ടമേളങ്ങളുടെ താളച്ചുവടുമായി നടന്നു നീങ്ങുന്ന ഓണപ്പൊട്ടന്മാർ , കുട്ടികൾ ചുള്ളിയും കോലും കളികളിൽ ,ഉറിയടി വേറെ ,തലപ്പന്തുകളി ഒരുഭാഗത്ത് പുലികളിയിൽ തടിമറന്നാടുന്നവർ ,കസവുമുണ്ടും മുല്ലപ്പൂവുമണിഞ്ഞ് മങ്കമാർ തിരുവാതിരക്കളിയുടെ ചടുലതാളങ്ങളിൽ .വള്ളം കളിയും ഓണത്തല്ലും അങ്ങിനെ നീളുന്നു ഓണക്കാഴ്ച്ചകൾ. വിഭവ സമൃദ്ധമായ സദ്യയാണ് ഓണത്തിൻ്റെ ശ്രദ്ധാകേന്ദ്രം.

തിരുവോണ നാളില്‍ തൂശനിലയില്‍ ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ

capture

സദ്യഎന്നാൽ എന്ത് ? 

സദ്യയുടെ വാസ്‌തു

ബന്ധുമിത്രാദികൾക്കൊപ്പം പന്തിഭോജനം എന്ന അർത്ഥം വരുന്ന ' സഗ്ധി' എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് സദ്യ എന്ന വാക്കിന്റെ പിറവി എന്നാണറിവ്‌ .

ഏറെ ലളിതമായി പറഞ്ഞാൽ സഹഭോജനം എന്നതുതന്നെ അർത്ഥം .

സദ്യയ്ക്ക് ഇല ഇടുന്നതുമുതൽ ഒരുകൂട്ടം ചിട്ടവട്ടങ്ങളിൽക്കൂടിയാണ് സദ്യയുടെ വിഭവങ്ങൾ വിളമ്പി ത്തുടങ്ങുന്നത്.


പഞ്ചനക്ഷത്രഹോട്ടലുകളിലും കാറ്ററിംഗ് സ്ഥപാപനങ്ങളിൽ നിന്നുമെല്ലാം

 മുൻകൂട്ടി കൂപ്പണെടുത്ത് ഓണസദ്യ 'പാർസൽ ഓണസദ്യയിലേക്ക് ' ചുവട് മാറ്റം

 വന്നുതുടങ്ങിയ നവീന കാലഘട്ടത്തിലെ പുതു തലമുറക്കാർക്കായി ഓർമ്മയിൽ

 സൂക്ഷിക്കാനായെങ്കിലും ചില ചില ഓണവിശേഷങ്ങൾ പങ്കുവെയ്‌ക്കട്ടെ .  

ഓണം എന്ന് കേട്ടാൽ പൂക്കളവും പുത്തനുടുപ്പും വിഭവസമൃദ്ധമായ സദ്യയുടെയും

 ഒക്കെ ചിത്രങ്ങളാവും ആദ്യം മനസ്സിൽ തെളിഞ്ഞുവരിക .

വാണിജ്യവൽക്കരിക്കപ്പെട്ടനിലയിലാണ് ഇന്ന് ഓണത്തിന്റെയും അവസ്ഥ !

സങ്കൽപ്പങ്ങളുംവിശ്വാസങ്ങളുംആചാരരീതികളുംകാലഹരണപ്പെട്ടുകൊണ്ടിരിക്കുമ്പോഴും പോയകാലത്തിന്റെ മധുരിക്കുന്ന ചില ഓണക്കാഴ്ചകൾ ഓർത്തെടുക്കുന്നതും ഒരു സുഖം



asd

' ഉണ്ടറിയണം ഓണം '- എന്നാണ് പഴമക്കാരുടെ പറച്ചിൽ .

ഉണ്ണാനിരിക്കുന്നവർക്ക് മുൻകൂട്ടി തയ്യാറാക്കിയ വിഭവങ്ങൾ വിധിപ്രകാരം വിളമ്പിതീർക്കുന്നതും ഒരു കലയാണ് ,കൈമോശം വരാത്ത ഒരാചാരരീതി.

സദ്യ ശാസ്ത്രീയമാകണമെങ്കിൽ ആരോഗ്യപരമാകണമെങ്കിൽ നമ്മുടെ മുത്തശ്ശന്മാരുടെ കാലം തൊട്ടേ പ്രാബല്യത്തിലിലുണ്ടായിരുന്ന ചില ശീലങ്ങൾ ,രീതികൾ ഓണം നാളിലെങ്കിലും നമ്മൾ ആചരിക്കുന്നത് നല്ലത് .

അന്നേ ദിവസം ഡൈനിംഗ് ടേബിളിൽ നിന്നും മാറി കുഞ്ഞുകുട്ടികളടക്കം തറയിൽ വിരിച്ചിട്ട പുൽപ്പായയിലാവാം സദ്യക്ക് മുൻപിൽ ചമ്രംപടിഞ്ഞുള്ള ഇരിപ്പ് .

പലർക്കും ശരീരം വഴങ്ങില്ലെങ്കിലും ഒരു ശ്രമം .

ചിലശീലങ്ങൾ പുതുതലമുറക്കാർക്കായി വെറുതെ ഒരോർമ്മപ്പെടുത്തൽ .

സദ്യയ്ക്ക് ഇലയിടുന്നതുമുതൽ തുടങ്ങാം.

ഭക്ഷണം കഴിക്കാൻ അഥവാ ഉണ്ണാനിരിക്കുന്നവരുടെ ഇടത്തുവശത്തായിരിക്കണം നാക്കിലയുടെ അല്ലെങ്കിൽ തൂശനിലയുടെ തലഭാഗം ( വീതികുറഞ്ഞ ഭാഗം ) വരേണ്ടത് .

അഗ്രഭാഗം ഇടതുവശത്തും മുറിച്ചഭാഗം വലതുവശത്തും എന്ന നിലയിലാവണം ഇലയിടേണ്ടത് .

ഉണ്ണാനിരിക്കുന്നവർക്ക് മുന്നിലുള്ള ഇലയിൽ മുൻകൂട്ടി പാചകം ചെയ്തു റെഡിയാക്കിയ വിഭവങ്ങൾ വിധിപ്രകാരം വിളമ്പിത്തീർക്കുന്നത് ഒരുതരം കലതന്നെയാണ് .

ക്ഷയിക്കാത്ത ആചാരരീതി.

സദ്യ കേമമാകണമെങ്കിൽ ഒപ്പം ശാസ്ത്രീയമാകണമെങ്കിൽ നമ്മുടെ പൂർവ്വീകന്മാരുടെ കാലം തൊട്ടേ നിലവിലുണ്ടായിരുന്ന ചില രീതികൾപുതിയ തലമുറക്കാർക്കായി പകർന്നേകുന്നു .

ഓണസദ്യ വിളമ്പുന്നതിന് മുൻപ് പിതൃക്കൾക്ക് ,ഗണപതിയ്ക്ക് ,മഹാബലിക്ക് തെളിഞ്ഞുകത്തുന്ന നിലവിളക്കിനെ സാക്ഷിയാക്കി നാക്കിലയിൽ വിഭവങ്ങൾ വിളമ്പി വീടിന്റെ കന്നിമൂലയിൽ വെയ്ക്കുന്ന പതിവുണ്ടായിരുന്നു ,

പഴയകാലത്തെ സങ്കൽപ്പം .ഭക്ത്യാദരവോടെ നടത്തുന്ന ഈ ചടങ്ങിന് പിറകെ ഓണസദ്യയുടെ ശുഭാരംഭമായി

 കുളിച്ച് വൃത്തിക്കുയായി പുതു വസ്‌ത്രങ്ങളണിഞ്ഞുകൊണ്ട് കുഞ്ഞുകുട്ടികൾ തുടങ്ങി കാരണവന്മാർ വരെ പന്തിയിൽ പക്ഷഭേദമില്ലെന്ന നിലയിൽ നിലത്തുവിരിച്ചിട്ട് പായയിലോ പുൽപ്പായയിലോ ഇരിപ്പ് തുടങ്ങും .ചമ്രം പടിഞ്ഞിരിക്കുന്നതാണ് ഉത്തമം .ഇക്കാലത്ത്‌ ഈ ഇരിപ്പിനായി പലർക്കും ശരീരം വഴങ്ങില്ലെന്നതും പറയാതെ വയ്യ .


തൊടുകറികൾ മുതൽ തോരൻ ,അവിയൽ .ഓലൻ ,കാളൻ തുടങ്ങിയവയെല്ലാം ഇലയിൽ എവിടെവിടെ വിളമ്പണമെന്ന് പണ്ടുകാലം മുതൽക്ക് തന്നെ ചില ധാരണകളുണ്ട് .

മേടം രാശിയിൽ നിന്നും തുടങ്ങി വലത്തോട്ട് എന്ന ക്രമത്തിലാണ് വിളമ്പൽ പുരോഗമിക്കുക .


നേന്ത്രക്കായ വറുത്തത് ,ശർക്കര ഉപ്പേരി തുടങ്ങിയവയുടെ സ്ഥാനം ഇലയുടെ ഇടത്ത് ഭാഗത്ത് .പപ്പടവും പഴവും വിളമ്പുന്നതും ഇവിടെത്തന്നെ .ഇലയുടെ ഇടത്തെ മൂലയിൽ മുകൾ വശത്ത് പുളിങ്കറി ,പച്ചടി, കിച്ചടി, അവിയൽ ,ഓലൻ. തോരൻ , കൂട്ടുകറി .എരിശ്ശേരി .

തൊടുകറികൾ തുടങ്ങി മറ്റെല്ലാ കറികളും വിളമ്പിക്കഴിഞ്ഞാലാവും ചോറ് വിളമ്പാൻ ആളെത്തുക .

ചോറ് വിളമ്പുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട് .

ഇലയുടെ താഴത്തെ ഭാഗത്ത് നടുവിലായി ആദ്യം ചോറ് വിളമ്പുക .വിളമ്പിയ ചോറിന്റെ മുകളിലായി ട്ടായിരിക്കും പശുവിൻ നെയ്യും പരിപ്പും വിളമ്പുക . എണ്ണയിൽ കാച്ചിയെടുത്ത നല്ല നാടൻ പപ്പടം ഞെരിച്ചുടച്ചതും പരിപ്പും നെയ്യും എല്ലാം ചേർത്ത് കൂട്ടിക്കുഴച്ചുകൊണ്ട് ഊണിനു തുടക്കം കുറിക്കാം

ഈ പ്രക്രിയ നടക്കുന്നതിനിടയിൽ പലതരം പച്ചക്കറികൾ ചേർന്ന് സാമ്പാർ എന്ന കേമൻറെ വരവായി .തൊട്ടുപുറകെയായിരിക്കും പുളിശ്ശേരിയുട വരവ് .

സാമ്പാർ ആവശ്യക്കാർക്ക് വീണ്ടുമാവാം .

ചോറ് കഴിഞ്ഞാൽ മധുരക്കറി അഥവാ പായസം ,പ്രഥമൻ രംഗത്തെത്തും .

പരിപ്പ് പ്രഥമൻ .പാൽപ്പായസം ,പഴപ്രഥമൻ ,സേമിയപ്പായസം ,പാലാട ,അങ്ങിനെ നീളുന്ന പായസങ്ങളുടെ മധുരിക്കുന്ന പേരുകൾ .

പായസം കഴിഞ്ഞാൽ മോരും രസവും കൂട്ടി രണ്ടോ നാലോ ഉരുളച്ചോറ് ചിലർക്ക് പഥ്യം .

സദ്യ കേമമാകണമെങ്കിൽ നാലുകൂട്ടം കറികൾ .നാലുതരം വറവ് .നാല് ഉപദംശം (തൊടുകറി ) എന്നത് പഴയ രീതി .

വിവിധതരം പച്ചക്കറിവിഭവങ്ങളുടെ ചേരുവയായ സാമ്പാറിൽ ധാരാളം നാരുകളടങ്ങിയതിനാൽ ദഹനത്തോടൊപ്പം മലബന്ധം ഒഴിവാക്കുന്നു .

പോഷകസമ്പന്നം .വിറ്റാമിനുകളും പ്രോട്ടീൻ സമ്പുഷ്ടവുമായ അവിയൽ തുടങ്ങി ഓരോവിഭവങ്ങളുടെയും രുചിപ്പെരുമയ്‌ക്കൊപ്പം ആരോഗ്യപരമായ ഗുണങ്ങൾ എണ്ണിപ്പറഞ്ഞാൽ തീരില്ല .

ഭക്ഷണംതന്നെയാണ് ആയുർവ്വേദം എന്ന് സദ്യയിലൂടെ ഇവിടെ പൂർണ്ണമാവുന്നു .

ഓണസദ്യ പൊതുവെ വെജിറ്റേറിയൻ ആണെങ്കിലും വടക്കേ മലബാർ മേഖലയിൽ ആട്ടിറച്ചിയും കോഴിയിറച്ചിയും അയക്കൂറ ,ആകോലി തുടങ്ങിയ മീൻ തരങ്ങളുമൊക്കെയാവും സദ്യയിലെ മികച്ച താരങ്ങൾ .

മൽസ്യമാംസവിഭവങ്ങൾ ഇല്ലാത്ത ഓണവിഭവങ്ങൾ മലബാറുകാരിൽ പലർക്കും ഓർക്കാനേ വയ്യ .

capture_1726305513
medaface
vasthu-advt
zzzz
reji-nair
368021541_772394074891742_6071700963609906542_n-(1)

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

123456
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശ്രുതിക്കായി ഏട്ടന്‍ വീട് ഒരുക്കും
Thankachan Vaidyar 2