സുഗന്ധമായി ,സുരഭിലമായി
നന്മയുടെ പൂമരമായി
കരീം പന്നിത്തടം
: ദിവാകരൻ ചോമ്പാല
ശുദ്ധമായ ഭക്ഷണവും ജലവും വായുവും ഓരോ പൗരൻ്റെ യും ജന്മാവകാശമാണെന്ന് ഉറക്കെപ്പറപ്രഖ്യാപിച്ചുകൊണ്ട് ആ അവകാശലംഘനത്തിനെതിരെ സന്ധിയില്ല സമരമെന്നനിലയിൽ ജൈവകൃഷിയിലും ഔഷധകൃഷിത്തോട്ടനിർമ്മാണത്തിലും സജീവസാന്നിധ്യവും മുഖ്യ അമരക്കാരനുമായി മാറിയ മലയാളി നമുക്കിടയിലുണ്ട് .കരീം പന്നിത്തടം .
ജാതിമതവർഗ്ഗവർണ്ണലിംഗവ്യത്യാസമില്ലാതെ ,കക്ഷിരാഷ്ട്രീയ വേർതിരിവുകളോ പരിഗണനകളോ അശേഷമില്ലാതെ തൻ്റെ ചുറ്റുപാടിലുള്ള സമസൃഷ്‌ഠങ്ങളായ ജനസമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് തന്നാലാവുംവിധം പ്രശ്‌നപരിഹാരത്തിനായി സദാ പ്രവർത്തനനിരതനായ കരീം പന്നിത്തടം എന്ന മനുഷ്യസ്‌നേഹി നാടിനും കാലഘട്ടത്തിനും അനിവാര്യമാണെന്ന് അടിവരയിട്ട നിലയിൽ പറഞ്ഞാൽ തെറ്റാവില്ല .
ഈശ്വരൻ അഥവാ ദൈവം സർവ്വവ്യാപിയാണെന്നും തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്ന് വിശ്വാസികൾ കരുതുന്നപോലെ പ്രശ്നസങ്കീർണ്ണമായ ചുറ്റുപ്പാടുകളിൽ ദൈവദൂതനെപ്പോലെ നന്മയുടെ പൂമരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ 61 കാരൻ കരീംഭായി എത്തും .
ജാതിയോ മതമോ കുലമോ നോക്കാതെ കഴിഞ്ഞ നാൽപ്പതിലേറെ വർഷങ്ങളായി സാമൂഹിക തിന്മകൾക്കെതിരെ ഒറ്റയാൾപട്ടാളമായി രംഗത്തെത്തിയ ഇദ്ദേഹത്തെ തെടിയെത്തിയ ബഹുമതികൾ പുരസ്‌കാരങ്ങൾ എണ്ണത്തിലേറെ .
ഓർമ്മയിൽ സൂക്ഷിക്കാൻ പോലുമാവാത്ത നില .
അവശവിഭാഗങ്ങളുടെ പിന്തുണയും സഹജീവികളുടെ സ്‌നേഹാദരങ്ങളും നിരന്തരം ഏറ്റുവാങ്ങിയ 'പ്രസ്ഥാനവൽക്കരിക്കപ്പെടാത്ത പൊതുപ്രവർത്തകൻ 'എന്ന ലേബലാവും അദ്ദേഹത്തിന് കൂടുതൽ ചേരുക .
ഭുരിപക്ഷവർഗ്ഗീയതയും ന്യുനപക്ഷവർഗ്ഗീയതയും ഒരുപോലെ നാടിനാപത്താണെന്ന് അദ്ദേഹം പറഞ്ഞു നിർത്തി .
എം എസ്സ് എഫിലൂടെ പൊതുപ്രവർത്തന മേഖലയിൽ പദമൂന്നിയ കരീം പന്നിത്തടം ഇരുപത് വർഷക്കാലം ജില്ലായൂത്ത് ലീഗിൻ്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നു .
വിദേശമലയാളികളെ സഹായിക്കുന്നതിനായി രൂപീകരിച്ച വേൾഡ് മലയാളി ഫെഡറേഷന്റെ മുൻനിരപ്രവർത്തകൻ കൂടിയാണിദ്ദേഹം .
'
സാക്ഷി 'യുടെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സർഗ്ഗോത്സവ വേദിയിൽ 2024 ലെ സാക്ഷി സോഷ്യൽ പെർഫോമർ അവ്വർഡ് നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി തോട്ടത്തിൽ രവീന്ദ്രൻ MLA യിൽ നിന്ന് കാരീം പന്നിത്തടം ഈ അടുത്ത ദിവസം ഏറ്റുവാങ്ങുകയുണ്ടായി .
നിലവിൽ പഞ്ചായത്ത് മുൻ മെമ്പർമാരുടെ കൂട്ടായ്മ്‌മയായ ഫോർമർ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേ ഷൻ അഖിലേന്ത്യ ഒർഗനൈസിങ്ങ് സെക്രട്ടറിയും,മുസ്ലിംലീഗിന്റെ ദേശീയ സമിതി അംഗവും, ഡിഫറൻ്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാന ട്രഷറും ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ടുമൊക്കെയാണ് ഇദ്ദേഹം
സർക്കാരിൻ്റെ സാമൂഹ്യക്ഷേമ വകുപ്പ് സംസ്ഥാന കോഡിനേഷൻ മെമ്പറൂം പന്നിത്തടം മഹല്ല് ജനറൽ സെ ക്രട്ടറിയും കുന്നംകുളം മേഖല പത്രപ്ര വർത്തക സംഘം സെക്രട്ടറിയുമായി രുന്നു.
അഞ്ച് വർഷം കൊണ്ട് വിധവകൾ ക്കും ഭിന്നശേഷിക്കാർക്കും ദളിതർക്കും വേണ്ടി അയ്യായിരത്തിൽപരം പ്രോഗ്രാ മുകൾ സംഘടിപ്പിച്ച അധികം പേർ ഉ ണ്ടാവില്ല.
മാതൃകാപരവും സ്തുത്യർഹവുമായ സാമൂഹിക പ്രവർത്തനത്തിൻ്റെ നിറവിന് അംഗീകാരമായി 150 ൽ പ രം പുരസ്‌കാരങ്ങൾ ഇതിനകം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .
ഡോക്ടർ അംബേദ്‌കർ ദേശീയ ഫെല്ലോഷിപ്പ്,
അബ്ദുൽകലാം ആസാദ് ഫൗണ്ടേഷൻ അവാർഡ,
യുഎഇ പ്രവാസി അസോസിയേഷൻ അവാർഡ്,
സത്യസായിബാബ പുരസ്കാരം,
കരുണ ഫൗണ്ടേഷൻ പുരസ്കാരം,
ഗാന്ധിഭവൻ പുരസ്‌കാരം ,
സാക്ഷി സോഷ്യൽ പെർഫോർമർ അവാർഡ്,
ബഹുജന സാഹിത്യ അക്കാദമിയുടെ കർമ്മ ശ്രേഷ്ഠ സംസ്ഥാന അവാർഡ്,
ജെ സി ഡാനിയൽ സോഷ്യൽ പെർഫോം അവാർഡ് .
പി പ്പിൾസ് റിവ്യൂ മാസിക എക്‌സലൻസ്അവാർഡ്,
ബിസിനസ് സൂം മാഗസിൻ അവാർഡ് ,
ദളിത് സാഹിത്യ അക്കാദ മി കർമ്മ ശ്രേഷ്ഠ അവാർഡ് ,
കുവൈറ്റ് കെഎസിസി അവാർഡ്,
ദ്രാവിഡ മഹാത്മാ അയ്യൻകാളികർമ്മ ശ്രേഷ്ഠ അവാർഡ്,
ഇന്ത്യ- അറബ് കൾച്ചറൽ അക്കാദമി ഖലീൽ ജിബ്രാൻ പുരസ്‌കാരം,
നവോത്ഥാന ശ്രേഷ്‌ഠ പുരസ്‌കാരം,
മീഡിയ ഹെൽത്ത് വോഗ് പുരസ് കാരം തുടങ്ങിയവ ഇതിൽ പെടുന്നു.
യുഎഇ, ഖത്തർ, ഒമാൻ, ശ്രീലങ്ക എ ന്നീ രാജ്യങ്ങൾ കരീം സന്ദർശിച്ചിട്ടുണ്ട്.
പ്രപഞ്ചവും മനുഷ്യനും എന്ന സ ന്ദേശം ജനങ്ങളിലേക്കെത്തിക്കാനുള്ള ലക്ഷ്യത്തോടെ, 'നന്മയുടെ ലോകം' എന്ന പുസ്തകത്തിന്റെ പണിപ്പുരയി ലാണ് ഇപ്പോൾ അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തി പിടിച്ച് നാടിൻ്റെ ജനാധിപത്യത്തിനും, മതസൗ ഹാർദ്ദത്തിനും സമത്വത്തിനും മുന്നി ട്ടിറങ്ങിയാലെ നാട്ടിൽ സമാധാനം പുലരു
നമ്മുടെ നാട് മലീമസല്ലാത്തതാവണമെന്നും അഴിമതിയും കൈക്കൂലിയും, വികസന മുരടിപ്പും നാടിൻ്റെ ശാ പമാണെന്നും വിശ്വസിക്കുന്ന കരീം, ജാതി, മത, രാഷ്ട്രീയ പരിഗണനകൾക്കതീതമായി മനുഷ്യരുടെ പ്രശ്‌നങ്ങൾ പ രിഹരിക്കണമെന്നും ചിന്തിക്കുന്നു .
ഇത്തരം ഒരു മനുഷ്യസ്നേഹിയെ നാടിൻ്റെയും കാലഘട്ടത്തിൻ്റെയും അനി വാര്യതയായി വിലയിരുത്താം. ഭാര്യ: നിഷകരീം മക്കൾ അൻസില, അൻവർ, അൻഷാദ്.
പ്രപഞ്ചവും മനുഷ്യനും എന്ന സ ന്ദേശം ജനങ്ങളിലേക്കെത്തിക്കാനുള്ള ലക്ഷ്യത്തോടെ, 'നന്മയുടെ ലോകം' എന്ന പുസ്തകത്തിന്റെ പണിപ്പുരയി ലാണ് ഇപ്പോൾ അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തി പിടിച്ച് നാടിൻ്റെ ജനാധിപത്യത്തിനും, മതസൗ ഹാർദ്ദത്തിനും സമത്വത്തിനും മുന്നി ട്ടിറങ്ങിയാലെ നാട്ടിൽ സമാധാനം പുലരു
നമ്മുടെ നാട് മലീമസല്ലാത്തതാവണമെന്നും അഴിമതിയും കൈക്കൂലിയും, വികസന മുരടിപ്പും നാടിൻ്റെ ശാ പമാണെന്നും വിശ്വസിക്കുന്ന കരീം, ജാതി, മത, രാഷ്ട്രീയ പരിഗണനകൾക്കതീതമായി മനുഷ്യരുടെ പ്രശ്‌നങ്ങൾ പ രിഹരിക്കണമെന്നും ചിന്തിക്കുന്നു .
ഇത്തരം ഒരു മനുഷ്യസ്നേഹിയെ നാടിൻ്റെയും കാലഘട്ടത്തിൻ്റെയും അനി വാര്യതയായി വിലയിരുത്താം. ഭാര്യ: നിഷകരീം മക്കൾ അൻസില, അൻവർ, അൻഷാദ്.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു
ആലപ്പുഴ : 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെ, ഹോക്കിതാരം ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷ്, സിനിമാതാരം അന്ന രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷിനെ സ്വര്‍ണപ്പതക്കവും പൊന്നാടയും നല്‍കി ആദരിച്ചു. സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്പന മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുജിത് എസ് പി നിര്‍വഹിച്ചു. ഷേര്‍ളി ഭാര്‍ഗവന്‍ (ചെയര്‍പേഴ്‌സണ്‍, ചേര്‍ത്തല നഗരസഭ), ടി എസ് അജയകുമാര്‍ (വൈസ് ചെയര്‍മാന്‍, ചേര്‍ത്തല നഗരസഭ), ജി. രഞ്ജിത്ത് (ചെയര്‍മാന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ചേര്‍ത്തല നഗരസഭ), എ. അജി(വാര്‍ഡ് കൗണ്‍സിലര്‍), ശോഭ ജോഷി (ചെയര്‍പേഴ്‌സണ്‍, ഡെവലപ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി), ജോസ് കൂമ്പയില്‍ (പ്രസിഡണ്ട്,വ്യാപാരി വ്യവസായി ഏകോപനസമിതി), വി. കെ. ശ്രീരാമന്‍ (സിനി ആര്‍ടിസ്റ്റ് & പി ആര്‍ ഒ ബോബി ഗ്രൂപ്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഉദ്ഘാടന വേളയില്‍ ചേര്‍ത്തലയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെ വിതരണം ചെയ്തു.
അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു.
ഒഡകഉ മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം.പണിക്കൂലി ഗ്രാമിന് 159 രൂപ മുതല്‍ ആരംഭിക്കുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ടിവി, ഫ്രിഡ്ജ്, ഐഫോണ്‍ എന്നീ സമ്മാനങ്ങള്‍. ബംപര്‍ സമ്മാനം കിയ സെല്‍ടോസ് കാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. വിവാഹ പര്‍ച്ചേയ്സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group