മയ്യഴിയുടെ വികസന മുരടിപ്പ് നേരിട്ടറിയാൻ ലഫ്: ഗവർണ്ണർ നാളെ മയ്യഴിയിലെത്തും. :ചാലക്കര പുരുഷു

മയ്യഴിയുടെ വികസന മുരടിപ്പ് നേരിട്ടറിയാൻ ലഫ്: ഗവർണ്ണർ നാളെ മയ്യഴിയിലെത്തും. :ചാലക്കര പുരുഷു
മയ്യഴിയുടെ വികസന മുരടിപ്പ് നേരിട്ടറിയാൻ ലഫ്: ഗവർണ്ണർ നാളെ മയ്യഴിയിലെത്തും. :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Sep 04, 11:14 AM
VASTHU
MANNAN
laureal

മയ്യഴിയുടെ വികസന മുരടിപ്പ്

നേരിട്ടറിയാൻ ലഫ്: ഗവർണ്ണർ

നാളെ മയ്യഴിയിലെത്തും.

:ചാലക്കര പുരുഷു

 മാഹി:പരാതികളുടെ കൂമ്പാരങ്ങളും , സമരങ്ങളുടെ വേലിയേറ്റങ്ങളും കൊടുസിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാളികൂടിയായ പുതിയ ലഫ്: ഗവർണ്ണർ കെ. കൈലാസനാഥൻ സപ്തമ്പർ അഞ്ചിന് കാലത്ത് 10.30 ന് ഇതാദ്യമായി മയ്യഴിയിലെത്തും.


  • പതിറ്റാണ്ടുകളായി അനുഭവിച്ചു വന്ന റേഷൻ സംവിധാനം നിലച്ചിട്ട് വർഷങ്ങളായി.
  • നൂറു കണക്കിന് കുടുംബങ്ങളുടെ അത്താണിയായിരുന്ന മാഹിയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ മാഹി സ്പിന്നിങ്ങ് മിൽ അടച്ച് പൂട്ടിയിട്ട് വർഷങ്ങളായി. ഭീമമായആരോഗ്യസുരക്ഷാ ചിലവ് വരുന്ന വർത്തമാന കാലത്ത്, സാ ധാരണക്കാരന് യാതൊരു ആരോഗ്യപരിരക്ഷയുമില്ല.  
  • സർക്കാർ ഓഫീസുകളിൽ മേധാവികളില്ല.
  • .വിവിധ ഓഫീസുകളിൽ ഒട്ടേറെ കസേരകൾ ഒഴിഞ്ഞ് കിടക്കുന്നു.
  • ഉള്ളവരിൽതന്നെ പലരും കൃത്യസമയത്ത് ഓഫീസുകളിലെത്താനോ ,

പൂർണ സമയ ജോലി ചെയ്യാനോ തയ്യാറാവുന്നില്ല.

  • അഴിമതിയും, കൈക്കുലിയും എങ്ങും അരങ്ങ് തകർക്കുകയാണ്.
  • ക്രമസമാധാന പാലനത്തിനോ ട്രാഫിക്ക് നിയന്ത്രണത്തിനോ പൊലീസിൽ സേനാബലമില്ല..
  • അവകാശങ്ങൾ പിടിച്ചു വാങ്ങാനും, ആവശ്യങ്ങൾ നേടിയെടുക്കാനും ബാദ്ധ്യതപ്പെട്ടവർ നിസ്സഹായതയും,
  • നിർവികാരതയും പ്രകടിപ്പിക്കുമ്പോൾ , ഒരു നാടാകെ രണ്ടാം

വിമോചനത്തിനായികേഴുകയാണ്.

  • എതാനും വർഷങ്ങൾക്ക് മുമ്പ് 15,000 ത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന
  • മാഹിയിലെ സർക്കാർ വിദ്യലായങ്ങളിൽ മൊത്തം 3500 കുട്ടികൾ മാത്രമേ ഇപ്പോഴുള്ളൂ.. കുട്ടികൾ ഇല്ലാത്തതിനാൽ മലയാളക്കരയിലെ തന്നെ ഏക ഫ്രഞ്ച് ഹൈസ്കൂളടക്കം മാഹിയിൽ അടച്ച്പൂട്ടൽ ഭീഷണിയിലാണ്.
  • ആവശ്യത്തിന് അധ്യാപകരില്ല.
  • സ്ഥിരം മേലാദ്ധ്യക്ഷനില്ല. ചീഫ് എഡ്യൂക്കേഷൻ ഓഫീസർക്ക്ഹയർ സെക്കന്ററി സ്കൂളിന്മേൽ അധികാരവുമില്ല.
  • കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകാൻ ആവശ്യമായ ജീവനക്കാർ ഇല്ല. അനധ്യാപകരുടെ കുറവ് വിദ്യാഭ്യാസത്തെ  മോശമായ രീതിയിൽ ബാധിച്ചിരിക്കുന്നു.
  • അദ്ധ്യാപകർക്ക് പരിശിലനമോ, തയ്യാറെടുപ്പോ ഇല്ലാതെ ഒറ്റയടിക്ക് സി ബി.എസ്.ഇ. സിലബസ്സ് ഏർപ്പെടുത്തി .എന്നാൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഇപ്പോഴും കേരള സിലബസ്സ് തന്നെ തുടരുന്നു.
  • മാഹി വിദ്യാഭ്യാസമേഖലയിൽ രണ്ട് തരം വിദ്യാഭ്യാസ രീതിയായതോടെ കുട്ടികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്കും, കേരളീയ വിദ്യാലയങ്ങളിലേക്കും കൂട്ടത്തോടെ ചേക്കേറുകയാണ്.
  • ഭീമമായ തുക ശമ്പളം പറ്റുന്ന അദ്ധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥർ സ്വന്തം മക്കളെ താൻ പഠിപ്പിക്കുന്ന വിദ്യാലയം കൊള്ളില്ലെന്ന ,തിരിച്ചറിവിൽ, സ്വകാര്യ വിദ്യാലയങ്ങളിൽ മത്സര ബുദ്ധിയോടെ ചേർക്കുകയാണ്.
  • മാഹിഗവ:ഹോസ്പിറ്റലിൽ ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്സ്മാരുമൊക്കെയുണ്ടെങ്കിലും താഴെക്കിടയിൽ ആവശ്യത്തിനുള്ള ജീവനക്കാരില്ല. ഡോക്ടർമാരുടെ ജോലി സമയം രാവിലെ 8 മുതൽ 2 മണിവരെയാണെങ്കിലും 12 മണിആകുമ്പോഴേക്കും പലരും ഹോസ്പിറ്റലിൽ ഉണ്ടാകുന്നില്ല.
  • സ്വന്തം ക്ലിനിക്കിലേക്കോ, സ്വകാര്യ ആശുപത്രിയിലേക്കോ ഉള്ള ഓട്ടമാണ്.
  • ജനറൽ ഹോസ്പിറ്റൽ തന്നെ ഇപ്പോൾ ഒരു ക്ലിനിക്കായി മാറിയിരിക്കുകയാണ്. കിടപ്പ് രോഗികളുടെ എണ്ണം നന്നെ കുറഞ്ഞു.
  • മാഹിയിലെ രോഗികൾ കേരളത്തെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി.
  • ആവശ്യത്തിന് മരുന്നും മറ്റു സൗകാര്യങ്ങളുമുണ്ടെങ്കിലും, ജനങ്ങൾ ആശുപത്രിയെ വിശ്വാസത്തിലെടുക്കുന്നില്ല.
  • ആശുപത്രിയിൽ അഡ്വൈസറി കമ്മിറ്റി ഇല്ലാതായിട്ട് വര്ഷങ്ങളായി.

ഇത്തരത്തിൽ കുത്തഴിയാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. 

  • രാജ്യത്ത് നഗരസഭ എന്ന ഒരു സങ്കൽപം പോലുമില്ലാതിരുന്ന കോളനി വാഴ്ച കാലത്ത്, ഫ്രഞ്ച് ഭരണത്തിൽ നഗര ഭരണ സംവിധാനമുണ്ടായിരുന്ന പഴയ മയ്യഴി ,മെറി, ഇന്ന് തീർത്തും നോക്ക് കുത്തിയായി.
  • മുനിസിപ്പാലിറ്റി ഓഫീസിൽ അവരുടെതായി ഒരു ജീവനക്കാരനുമില്ല.
  • പെൻഷൻ പറ്റിയവരും പൂട്ടപ്പെട്ട മാഹി ബ്ലോക്ക്‌ ഓഫീസിലെ ജീവനക്കാരുമാണ് മുനിസിപ്പാലിറ്റിയിലെ ഓഫീസ് ജോലി നോക്കുന്നത്.
  • അവർക്കാണെങ്കിൽ മുനിസിപ്പാലിറ്റിയെപ്പറ്റി ഒരു ധാരണയുമില്ല.ഫീൽഡ് സ്റ്റാഫ്‌ ഇല്ലാത്തതിനാൽ സാധാരണനടക്കേണ്ടുന്ന ജോലി ഒന്നും നടക്കുന്നില്ല.
  • എഞ്ചിനീയർ ഉൾപ്പടെ യുള്ള ടെക്നിക്കൽ ജീവനക്കാരുടെ ഇല്ലായ്മ വികസനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്
  • തെരുവ് വിളക്കുകൾമിക്കയിടങ്ങളിലും മിഴിയടച്ചിരിക്കുന്നു.
  • കമ്മിഷണർ മന്ത്രിയുടെ സ്റ്റാഫ്‌ ആയതോടെ കമ്മിഷണറുംഇല്ലാതായി.
  • റീജിയണൽ അഡ്മിനിസ്ട്രേറ്റർ ചാർജ് കാരനുമായി.
  • മുനിസിപ്പൽ കൌൺസിൽ തെരത്തെടുപ്പ് എപ്പോൾ നടക്കുമെന്ന് ആർക്കുമറിയില്ല. 
  • ഹെൽത്ത്‌ ഇൻസ്‌പെക്ടറും, ഫുഡ് ഇൻസ്‌പെക്ടറും ഇല്ലാത്ത ഒരു മുനിസിപ്പാലിറ്റി മാഹിയിൽ മാത്രമായിരിക്കും
  • തെരുവ് പട്ടികൾ നാടടക്കിവാഴുന്നു.
  • പട്ടി കടിയേൽക്കാത്ത നാളുകളില്ലെന്നായിട്ടുണ്ട്.
  • പട്ടികളെ നിയന്ത്രിക്കാനുള്ള യാതൊരു ക്രിയാത്മക നടപടികളുമില്ല.
  • കറണ്ട് വന്നും പോയുമിരിക്കുന്നത് പതിവായി മാറി.
  • ഇലക്ട്രിസിറ്റിഡിപ്പാർമെന്റിന്റെ സ്ഥിതി ഏറെ ശോചനീയമാണ്.
  • . ഏഴ് എഞ്ചിനീയർമാർ വേണ്ടിടത്ത് രണ്ട് പേർ മാത്രം .
  • ടെക്നിക്കൽ സ്റ്റാഫ്‌ ചെയ്യേണ്ട ജോലി ഐടിഐ അപ്പ്രെന്റിസിനെ കൊണ്ട് ചെയ്യിക്കുകയാണ്.
  • വല്ല അപകടവും വന്നാൽ ആര് സമാധാനം പറയും .?
  • മിക്കവാറും ഓഫീസികളിൽ ക്ളറിക്കൽ ജീവനക്കാർ ഇല്ല.
  • 82 ജീവനക്കാർ വേണ്ടിടത്ത്  കേവലം 39 പേർ മാത്രം.
  • കറണ്ട് പോകാത്ത ഒരു ദിവസം പോലുമില്ലെന്ന് പറഞ്ഞാൽ തെറ്റാവില്ല.
  • സ്വകാര്യവൽക്കരണ നടപടികൾ മുന്നോട്ട് പോകുമ്പോൾ, അടിക്കടി വൈദ്യുതി ചാർജ് താങ്ങാനാവാത്തവിധം വർദ്ധിപ്പിക്കുകയാണ്.
  • ഉപയോഗിക്കാത്ത കറന്റിനും ചാർജ് നൽകണം.
  • ഉപഭോക്താക്കൾക്ക് സർവ്വീസ് ലഭിക്കുന്നുമില്ല.
  • 1985 ൽ കമ്മീഷൻ ചെയ്ത പള്ളൂരിലെ 110 കെ.വി. സബ് സ്റ്റേഷനിൽ നവീകരണം നടക്കാത്തതിനാൽ പലതവണ പൊട്ടിത്തെറികളും അപകടങ്ങളുമുണ്ടായിട്ടുണ്ട്. പ്രവർത്തനക്ഷമതയില്ലാത്ത15ഓളം ട്രാൻസ്ഫോർമറുകൾ അടിയന്തിരമായി മാറ്റേണ്ടതുണ്ട്.
  • മൃഗ ഡോക്ടറോ മറ്റു ജീവനക്കാരോ മരുന്നോ പള്ളൂർ ഗവ: മൃഗാശുപത്രിയിലില്ല.
  • ഇവിടെ ഒരു ഗവ: പ്രസ്സ് ഉണ്ട്. ജോലിക്കാരുമുണ്ട്. ജോലിമാത്രം ആർക്കും ഇല്ല.
  • അസി. ഡയറക്ടറുടെ ശമ്പളം പോണ്ടിച്ചേരിയിലുള്ളയാൾ മാഹിയിൽനിന്നുംകൃത്യമായി വാങ്ങുന്നു. 
  • മാഹി ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഡയറക്ടർ ഇല്ല.
  • ക്ലർക്കും ഇല്ല. ലേബർ ഡിപ്പാർട്മെന്റിന് കീഴിലുള്ള വിമൻസ് ലേബർ സെന്ററിൽ പഠിക്കാൻ സ്ത്രീകൾ ഉണ്ട് ടീച്ചറും ഓഫിസറുമില്ല.
  • സ്ഥാപനം പൂട്ടി. ഉടൻ തുറക്കും എന്ന് പറഞ്ഞെങ്കിലും നടപടി ഇല്ല.
  • ദശകങ്ങളായി മാഹിയിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഖാദി ഷോപ്പ് അടച്ചുപൂട്ടി.
  • പഠിച്ചവർക്കെല്ലാം തൊഴിൽ ലഭിച്ചിരുന്ന മദർതെരേസാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എ എൻ എം കോഴ്സ് നിർത്തലാക്കി.
  • സ്ഥാപനവും അടച്ചുപൂട്ടി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരാൾക്ക് പോലും തൊഴിലവസരങ്ങൾ ലഭ്യമാക്കാനാവാത്ത പാഴ് വസ്തുവായി.
  • ട്രാൻസ്‌പോർട് ഡിപ്പാർമെന്റിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം പണി.
  • ഇൻസ്‌പെക്ടർ ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ വരൂ. അതും ഉറപ്പില്ല.
  • ആർ.ടി.ഒ. ഓഫീസ് ജനങ്ങളെ വട്ടം കറക്കുകയാണ്.
  • തമിഴ്നാട്ടുകാരായ ഉദ്യോഗസ്ഥരിൽ പലരും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പുതുച്ചേരിക്ക് യാത്രയാകും.തിങ്കളാഴ്ച ഉച്ചക്കേ മടങ്ങിയെത്തുകയുള്ളു.

എങ്കിലും ഹാജർ പട്ടികയിൽ ആളുണ്ടായിരിക്കും.

  • പല ആവശ്യങ്ങൾക്കുമായി വിവിധ ഓഫീസുകളിലെത്തുന്നവരെ നിസ്സാര കാരണങ്ങൾ പറഞ്ഞ് വട്ടം കറക്കുന്നത് ചില ഉദ്യോഗസ്ഥരുടെ സ്ഥിരം ഹോബിയാണ്.
  • വിവരാവകാശനിയമങ്ങൾ പോലും കാറ്റിൽ പറത്തി സ്വന്തം അജണ്ട നടപ്പിലാക്കുന്ന ബ്യുറോക്രാറ്റുകളുമുണ്ട്.ഇവരെ നിയന്ത്രിക്കാനാ, മാർഗ്ഗ നിർദ്ദേശം നൽകാനോ ആരുമില്ല.
  • സർക്കാർ ഓഫീസുകൾ പലതും സാധാരണക്കാർക്ക് ബാലികേറാ മലയാവുകയാണ്. നികുതി വെട്ടിപ്പുകാരുടേയും, മയക്ക് മരുന്ന് ലോബികളുടേയും, അഴിമതിക്കാരുടേയും കൂത്തരങ്ങായി മാറിയ മാഹിയിൽ നിയമപാലകർ പോലും നിയമ നിഷേധങ്ങൾക്ക് അരുനിൽക്കുകയാണ്.
  • ചൈൽഡ് ഇന്ത്യാ ഫൗണ്ടേഷനിൽ നിന്നും ചൈൽഡ്‌ലൈൻ പ്രവർത്തനം 2023 ആഗസ്റ്റ് ഒന്നു മുതൽ സംസ്ഥാന സർക്കാരിലേക്ക് മാറ്റിയിട്ട് , ഇന്നേവരെ അതിന്റെ പ്രവർത്തനം (CWC, JJB, DCPU ) മാഹിയിൽ ആരംഭിച്ചിട്ടില്ല.
  • കോടികൾ കടലിലെറിഞ്ഞ് പാതിവഴിയിൽ പണി നിലച്ചുപോയ , മയ്യഴിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമായിരുന്ന തുറമുഖം,
  • കോടികളുടെ കഥ പറയുന്ന, വിഭാവനം ചെയ്തിടത്തൊന്നും എത്താതെ പോയ ഇൻഡോർ സ്റ്റേഡിയം,
  • സാങ്കേതിക കുരുക്കിൽപ്പെട്ട് അവസാന ഘട്ട നിർമ്മാണം നിലച്ചുപോയ മയ്യഴിയുടെ ടൂറിസം മേഖലയിലെ വിസ്മയമാകേണ്ട പുഴയോര നടപ്പാത,
  • ആതുര ശുശ്രൂഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമായിരുന്ന ഭാർഗ്ഗവിനിലയം പോലെ ബഹുനിലകളിൽ നിർമ്മാണം നിലച്ച ട്രോമ കെയർ

യൂണിറ്റ്,

  • ദശകങ്ങൾകടന്ന്പോയിടും ഇന്നും നിർമ്മാണം തുടങ്ങാത്ത പള്ളൂർ ഗവ: ആശുപത്രി കെട്ടിടം,
  • ശാപമോക്ഷം കാത്ത് ദശകങ്ങളായി തറക്കല്ലിൽ കിടക്കുന്ന പള്ളൂരിലെ കല്യാണ മണ്ഡപം,
  • ആധുനിക രീതിയിൽ നിർമ്മിക്കുന്ന ഗവ: ഗസ്റ്റ് ഹൗസ് , പൊലീസ് സുപ്രണ്ടിന്റെ ആസ്ഥാനമന്ദിരം,
  • ആർട്ട് ഗാലറി, ചുവപ്പ് നാടകളിൽ കുരുങ്ങിപ്പോയ പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ബസ്സ് സ്റ്റാന്റ്, അങ്ങിനെയങ്ങിനെ യാഥാർത്ഥ്യമാകാതെ പോയ സുന്ദര സ്വപ്ന പദ്ധതികൾ ഇനിയുമേറെ..
  • പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഗ്രാമീണ റോഡുകൾ,
  • കാട് പിടിച്ച് കിടക്കുന്ന നാട്ടുപാതകൾ,
  • കടലോര മക്കൾക്ക് ശാസ്ത്രീയമായ മത്സ്യബന്ധനം സാദ്ധ്യമാക്കുന്ന, ഉപയോഗ ശൂന്യമായ ഐ എസ് ആർ ഒ യൂണിറ്റ്, കാലപ്പഴക്കം കൊണ്ട് കിതയ്ക്കുന്ന വാഹനങ്ങളെ കൊണ്ട്ഊർദ്ധശ്വാസം വലിക്കുന്ന ഫയർ സർവ്വിസ് യൂണിറ്റ്,
  • ഇപ്പോഴും വാടക കെട്ടിടത്തിൽ ഞെരി പിരി കൊള്ളുന്ന നിരവധി പ്രൊഫഷണൽ കോഴ്സുകളുള്ള യുണിവേർസിറ്റി കമ്മ്യൂണിറ്റി കോളജ്,

 

ഇങ്ങിനെ പോകുന്നു പരിദേവനങ്ങളുടെ നിലയ്ക്കാത്തപട്ടിക..

ഉത്തര മലബാറിലെ പ്രമുഖ വ്യാപാര കേന്ദ്രമായ, കേവലം9 ചതുരശ്ര കി.മി. മാത്രംവിസ്തീർണ്ണമുള്ള 42000 ജനസംഖ്യയുള്ള കൊച്ചു മയ്യഴിയിൽ നിന്ന് നികുതിയിനത്തിൽ 350 കോടിയിലേറെ രൂപ അങ്ങ് പുതുച്ചേരിയിലെ ഖജനാവിൽ എത്തുമ്പോൾ , മാഹിയേക്കാൾ പത്തിരട്ടി വിസ്തീർണ്ണവും ഒന്നര ലക്ഷം ജനസംഖ്യയുമുള്ള കാരിക്കലിൽ നിന്ന് 100 കോടി രൂപയിൽ താഴെ മാത്രമേ റവന്യു വരുമാനമുള്ളു.. ബൈപാസ് റോഡ് വന്നതിന് ശേഷം മാഹി ടൗണിൽ വ്യാപാര മാന്ദ്യമനുഭവപ്പെടുകയാണ്. നിരവധി ഷോപ്പുകൾ അടച്ചുപൂട്ടപ്പെട്ടു.

മയ്യഴിയെ പൈതൃകനഗരമാക്കി മാറ്റി, അനന്തസാദ്ധ്യതയുള്ള വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിച്ചാൽ മാത്രമേ നഗരത്തിന് കൈമോശം വന്ന പ്രൗഢി തിരിച്ചു പിടിക്കാനാവുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ അടുത്തിടെ മയ്യഴിയുടെ വർത്തമാന കാല അവസ്ഥ ജനശബ്ദം മാഹിയുടെ ഭാരവാഹികൾ പുതുച്ചേരി രാജ്ഭവനിലെത്തി ലഫ്:. ഗവർണ്ണരെ രേഖാമൂലം അറിയിച്ചിരുന്നു.

ചിത്രം : ലഫ്:ഗവർണ്ണർ കെ. കൈലാസനാഥൻ

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വായിച്ചു വളരാത്ത തലമുറ 'വാഴ' യായിപ്പോകും!' ഡോ. ജിതേഷ്ജി.
Thankachan Vaidyar 2