
അൻവർ ഉന്നയിച്ച ആരോപണങ്ങൾ
ചായക്കോപ്പയിലെ കൊടുങ്കാറ്റ്:
- മുല്ലപ്പള്ളി രാമചന്ദ്രൻ.
പി.വി. അൻവർ എം.എൽ.എ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ അത്യന്തം വിശ്വസ്തരായ ADGP അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾ എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയിരിക്കുന്നു.
അടിസ്ഥാനപരമായി ലാഭ നഷ്ടങ്ങളിൽ മാത്രം കാര്യങ്ങൾ നിർണ്ണയിക്കുന്ന ഒരു കച്ചവടക്കാരനാണ് അൻവർ എന്ന് കേരളീയ പൊതു സമൂഹത്തിനറിയാം . എത്രയെത്ര ആരോപണങ്ങളാണ് ഹ്രസ്വമായ ഒരു കാലയളവിൽ അൻവറിനെതിരെ ഉയർന്നു വന്നിട്ടുള്ളത് . ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അടക്കം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും മറക്കാൻ കഴിയില്ല.
കേരളം കണ്ട ഏറ്റവും വലിയ വീലർ ഡീലർ ആയ മുഖ്യമന്ത്രിയുമായി സന്ധിയിലെത്താൻ പി.വി അൻവർ എന്ന കച്ചവടക്കാരന് അനായാസേന സാധിച്ചിരിക്കുന്നു .
കൊള്ള, കൊല, സ്വർണ്ണകള്ളക്കടത്ത് തുടങ്ങി എല്ലാ കുറ്റകൃത്യ ക്കൾക്കും കൂട്ടുനിൽക്കുന്ന ADGP ഒരു കൊടും കുറ്റവാളിയാണെന്ന് അൻവർ ഉറപ്പിച്ചു പറയുന്നു.
അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനോടാണ് ADGP യെ അൻവർ താരതമ്യപ്പെടുത്തിയത്.
അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ കൂരമ്പുകളല്ലാം തൻ്റെ നെഞ്ചിലേക്കാണ് ആഞ്ഞുപതിച്ചത് എന്ന് ആരെക്കാളും മുഖ്യമന്ത്രിക്ക് നന്നായറിയാം .
പോലീസ് അസോസിയേഷൻ യോഗത്തിൽ ഇന്നലെ വിപ്ലവ പ്രസംഗം നടത്തിയ മുഖ്യ മന്ത്രിയുടെ യഥാർത്ഥ മുഖം കേരളം ഒരിക്കൽ കൂടി കാണുകയാണ്.
കേരളത്തെ അഴിമതിയുടെ ചെളിക്കുണ്ടിലേക്ക് വലിച്ചു കൊണ്ടുപോയ മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ എട്ടുവർഷമായി ഗൗരവ പൂർണ്ണമായ ഒരു അന്വേഷണവും നടത്തപ്പെട്ടിട്ടില്ല.
പ്രബുദ്ധ കേരളം ഇത് തിരിച്ചറിയണം. തന്നെ ചോദ്യം ചെയ്യാൻ ആരുമില്ല എന്ന നിലയിൽ പിണറായി വിജയനും അദ്ദേഹത്തിൻ്റെ കൂടെ നിൽക്കുന്ന ഉപജാപകസംഘവും മുന്നോട്ട് പോവുകയാണ്. ....



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group