സ്ത്രീ സമൂഹത്തിൻറെ നട്ടെല്ല് : ഡോ : നിശാന്ത് തോപ്പിൽ M .Phil, PhD

സ്ത്രീ സമൂഹത്തിൻറെ നട്ടെല്ല് : ഡോ : നിശാന്ത് തോപ്പിൽ M .Phil, PhD
സ്ത്രീ സമൂഹത്തിൻറെ നട്ടെല്ല് : ഡോ : നിശാന്ത് തോപ്പിൽ M .Phil, PhD
Share  
വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2024 Sep 02, 01:04 PM
VASTHU
MANNAN
laureal

സ്ത്രീ സമൂഹത്തിൻറെ നട്ടെല്ല് 


ഡോ : നിശാന്ത് തോപ്പിൽ M .Phil, PhD 

(സയന്റിഫിക് വാസ്തു കൺസൾട്ടന്റ് ഫോൺ :7994847999 )



ദേശീയവും അന്തർദ്ദേശീയവുമായ നിലയിൽ അഭിനയമികവും അംഗീകാരവുമുള്ള അഭിനേത്രികളുടെ നീണ്ടനിരതന്നെ മലയാള സിനിമയുടെ അഭിമാനമായി നിലവിലുണ്ട് .

എന്നാൽ തൊഴിലിടങ്ങളിൽ സ്ത്രീകൾ സ്വയം സമ്പൂർണ്ണ എന്നി നിലയിൽ ഭയരഹിതവും മൂല്ല്യച്യുതി നഷ്‌ഠ പ്പെടാത്തനിലയിലും ജോലി ചെയ്യാൻ കഴിയാത്ത ഒരവസ്ഥ ദൈവത്തിൻ്റെ സ്വന്തം നാടിന് അപമാനമാണ് .

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കോഴിക്കോട്ടെ 'ഞെളിയയം പറമ്പിനെ 'ക്കാൾ മോശമായ നിലയിലേയ്ക്ക് തരംതാണിരിക്കുകയാണ് തിരശീലയ്ക്ക് പിന്നാമ്പുറം എന്നാണ് സമീപകാലവാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് .

ആദാമിൻറെ വാരിയല്ലിൽ നിന്നാണ് ദൈവം ആദ്യമായി സ്ത്രീയെ സൃഷ്ഠിച്ചതെന്നു ബൈബിൾ .

അങ്ങിനെയാണെങ്കിൽ പുരുഷൻ്റെ അസ്ഥിബലവും പൗരുഷവും സ്ത്രീയുടെ അസ്തിത്വത്തിൽ പ്രതീക്ഷിച്ചാൽ തെറ്റാവില്ല .

തെങ്ങുകയറ്റം മുതൽ വിമാനം പറപ്പിക്കുന്നത് തുടങ്ങി ഗോളാന്തരയാത്രയ്ക്കുവരെ സ്ത്രീ സാന്നിധ്യം ഇന്ന് ഒരുപടി മുന്നിലായ നവീനകാലഘട്ടത്തിൽ അബല എന്ന വാക്കുപോലും സ്ത്രീക്ക് അപമാനമാണെന്നുവേണം കരുതാൻ

 സസ്‌തമേഖലകളിലും ലിംഗസമത്വം ഉറപ്പു വരുത്തുകയാണ്.

പരിധികളും പരിമിതികളുമില്ലാതെ നവമാധ്യമങ്ങളിലൂടെയും മറ്റും തുടക്കം കുറിച്ച സൗഹൃദ കൂട്ടായ്‌മകളിലൂടെ ദുരിതങ്ങളും ദുരന്തങ്ങളും ഒപ്പം കൊലക്കത്തിവരെ നെഞ്ചിലേയ്ക്ക് 

കുത്തിയിറക്കുന്നതായുള്ള വാർത്തകൾ വായിക്കുമ്പോൾ ''പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല'' -എന്ന പഴമൊഴിയെ പൊടിതട്ടി പ്രയോഗിക്കന്ന പഴമക്കാരുടെ എണ്ണം ഇന്നും കുറവല്ല. 


''കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം ''

-അടിക്കുറിപ്പെന്ന നിലയിലാവും ചിലർ അവസരോചിതമായി ഇത്തരം പഴയ മൊഴികൾ എടുത്ത് പ്രയോഗിക്കുക .


തലമുറകളിൽ നിന്ന് തലമുറകളിലേക്കെത്തിയ ആശയക്കൈമാറ്റത്തിൻറെ സമഗ്രവും സംക്ഷിപ്‌തവുമായ രൂപമാണ് പഴഞ്ചൊല്ലുകൾ എന്ന് അറിവുള്ളവർ സമ്മതിക്കുന്നു.

sri-sri-ravi-shankar-10049

വ്യക്തികളിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം. തിന്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനും അദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന ശ്വസനപ്രക്രിയയിലൂടെ ലോകാരാധ്യനുമായ ഗുരുദേവ് ശ്രീശ്രീ രവിശങ്കർജി സ്ത്രീത്വത്തിന്റെ മഹത്വത്തെക്കുറിച്ച് പറയാറുള്ള ചില ജ്ഞാനശകലങ്ങൾ കൂടി പങ്കുവെയ്ക്കട്ടെ .


ഒരു കുട്ടിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് അമ്മയാണെന്നാണ് ഗുരുദേവ പറയാറുള്ളത്

.അതായത് സ്ത്രീ .

ജനിച്ചുവീഴുന്ന കുട്ടിയ്ക്ക് ലഭിക്കുന്ന എല്ലാ ജീവിതമൂല്യങ്ങളും മുഖ്യമായും സ്ത്രീയിൽ കൂടിയാണ്

അതുകൊണ്ട് തന്നെ സ്ത്രീക്ക് സമൂഹത്തിൻറെ അഭിവൃദ്ധിയിൽ ഉള്ള പങ്ക് നിസ്തുലമാണ് .അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ തൻറെ കുഞ്ഞിൽ അമ്മ ചെലുത്തുന്ന സ്വാധീനം അപാരമാനിന്നതാണ് സത്യം . 

പ്രകൃത്യാതന്നെ സ്ത്രീയുടെ ഭാവം സൂക്ഷ്‌മവും മൃദുലവുമാണ് .

അതുകൊണ്ട് അവർ പലപ്പോഴും മറ്റുള്ളവരേക്കാൾ വളരെ താഴ്ന്നവരും അടിച്ചമർത്തപ്പെട്ടവരും ആയി കാണപ്പെടുന്നു .

തൊഴിൽ ചെയ്യാൻ പലപ്പോഴും അവരെ അനുവദിക്കാറില്ല .

ഒരു രണ്ടാംതരം പെരുമാറ്റമായിരിക്കും അവർക്ക് പലപ്പോഴും ലഭിക്കുന്നത് .

അക്രമവാസനയുടെയും പുരുഷ മേധാവിത്വത്തിൻറെയും മേൽക്കോയ്‌മയുള്ള ഈ ലോകത്ത് ചുരുക്കം ചില സ്ത്രീകൾക്ക് മാത്രമേ ഉയർന്നു വരുവാൻ കഴിയുന്നുള്ളൂ

സ്ത്രീത്വത്തിന് അശേഷം കോട്ടംതട്ടാതെ ,വഷളായി കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നതാണ് ഇന്നത്തെ പ്രധാന പ്രശ്നം .

ഇതിനുവേണ്ടിയുള്ള സാമൂഹ്യ പോരാട്ടത്തിൽ ഉദാരത ,സ്നേഹം ,സമാധാനം. സന്തോഷം തുടങ്ങിയ സഹജ ഗുണങ്ങൾ നഷ്ടപ്പെടുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്

ആർട്ട് ഓഫ് ലിവിംഗ് കോഴ്സ് ചെയ്യുന്നതുകൊണ്ട് സ്ത്രീകൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ !

സ്ത്രീ പ്രകൃതിദത്തമായ ഗുണങ്ങൾ നഷ്ടപ്പെടുത്താതെ തന്നെ ശക്തിയും സ്ഥിരതയും കൈവരിക്കുന്നു

സ്വതസിദ്ധമായ മൃദുല ഭാവങ്ങളിൽ നിന്നുണ്ടാകുന്ന സ്ത്രീ ലജ്ജയിൽ നിന്നും മുക്തയാകുന്നു.

ആത്മധൈര്യം നേടുന്നു.

സ്ത്രീത്വത്തിന് മാന്യത കൽപിക്കുകയും സാമൂഹ്യ മൂല്യങ്ങൾ നിലനിർത്താൻ കഴിയുകയും ചെയ്യുന്നു

സ്ത്രീ കൂടുതൽ ആക്രമണ സ്വഭാവം കാണിക്കുമ്പോൾ കുടുംബത്തിൻറെ ഭദ്രത നഷ്ടപ്പെടുന്നു .

തനിച്ചു കഴിയുന്ന സ്ത്രീകൾ ആക്രമണസ്വഭാവം ആയുധമായി കരുതും .

അവരുടെ പെരുമാറ്റം പലപ്പോഴും എല്ലാവരെയും വേദനിപ്പിക്കും .

എല്ലാം സമർത്ഥമായി കൈകാര്യം ചെയ്യാൻ ശീലിക്കുന്നതിനോടൊപ്പം ധൈര്യവും പക്വതയും കൈവരിക്കുകയും ചെയ്യുന്നു.

വൈകാരിക ശുദ്ധീകരണം ലഭിക്കുന്നു .

വിവാഹമോചനം ,സ്വയം മക്കളെ സംരക്ഷിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ പ്രതിസന്ധികളിൽ നിന്ന് പോലും പുതിയ പാതകൾ തേടുന്നതിന് അവരെ പ്രാപ്തരാക്കുന്നു .

ജീവന കല അഥവാ ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനം .സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ

സ്ത്രീകൾക്കായി കൗൺസിലിംഗ് സെൻറർ ലോകമെങ്ങും തുറന്നു പ്രവർത്തിക്കുന്നു .

സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു ;

വ്യക്തിത്വവികാസത്തിനും നേതൃത്വപരിശീലനത്തിനും സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു .

സ്ത്രീസഹജമായ സ്വഭാവത്തിന് കോട്ടംതട്ടാതെ പരിസ്ഥിതിയുമായി ഇണങ്ങിപ്പോകാൻ അവളെ

പ്രാപ്തയാക്കുന്നുവെന്നതാണ് ഈ പരിപാടികളുടെ സവിശേഷതകൾ ;

പുരുഷന് ഈഗോ അഥവാ ഞാൻ എന്ന ഭാവം പ്രധാനമാണ്. പുരുഷൻറെ ഈഗോ ഇല്ലാതാക്കിയാൽ അവൻ ഇല്ലാതാകും.

 സ്ത്രീയിൽ ഭാവങ്ങൾക്കാണ് പ്രാധാന്യം.സ്ത്രീയിലെ ഭാവങ്ങളെ ഇല്ലാതാക്കിയാൽ അവളില്ലാതായിത്തീരുന്നു .

വെറുമൊരു ശിലപോലെ ആയിത്തീരുന്നു .കുടുംബത്തിൽ ദമ്പതിമാർ ഓർക്കേണ്ട കാര്യമാണിത് .

ഭാര്യ ഭർത്താവിൻറെ അഹങ്കാരത്തെ കുത്തി മുറിവേൽപ്പിക്കാതെ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

പുരുഷൻ താൻ ചെയ്ത കാര്യങ്ങളെ ,തൻറെ നേട്ടങ്ങളെ എപ്പോഴും പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു എല്ലാ നേട്ടങ്ങൾക്കും പിന്നിലും ഈ ഒരു ഈഗോ അഥവാ ഞാനെന്ന ഭാവം ഉണ്ട് .

സ്ത്രീ പുരുഷൻറെ അഹങ്കാരത്തിന് താങ്ങായി ഇരിക്കണം .അഹങ്കാരം മൂന്നുതരത്തിലാണ് .

സ്വാത്വികം, രാജ്യസ്നേഹം, താമസികം.

ഇവിടെ പറയുന്നത് സാത്വികമായ അഹങ്കാരത്തെ കുറിച്ചാണ്.

പുരുഷൻ ഭാര്യയുടെ മാതാപിതാക്കൾ സഹോദരൻ അവരുടെ കുടുംബത്തിലെ ബന്ധുക്കൾ അവർക്ക് അടുപ്പമുള്ളവർ ഇവരെയൊന്നും വിമർശിക്കരുത് .

അത് ഭാര്യയുടെ മനസ്സിനെ മുറിവേൽപ്പിക്കും . ഒരു പക്ഷെ അവൾ ഒന്നും പ്രതീക്ഷിക്കാതെ ശാന്തമായി അത് സ്വീകരിച്ചേക്കാം. 

പക്ഷേ അപ്പോൾ നിങ്ങൾ ഒരു തെറ്റ് ചെയ്യുകയാണ് .

കാരണം സ്ത്രീ മാതൃഗൃഹത്തെച്ചൊല്ലി അഭിമാനിക്കുന്നവളാണ് .തൻറെ വീടും വീട്ടുകാരുമായി അവൾക്ക് ആഴമുള്ള ബന്ധമാണ് .

ഒരു സ്ത്രീയും ഭർത്താവ് തന്നെ അച്ഛനെയോ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്നത് സഹിക്കുകയില്ല.

അവരെ ആദരിച്ചു കാണുന്നതാണ് അവർക്കിഷ്ടം .

സ്വന്തം വീട്ടുകാരുമായി സ്ത്രീകൾക്ക് വൈകാരികമായ അടുപ്പം ഉണ്ട്.

നിങ്ങളെ കൊണ്ട് ഒരു പ്രയോജനവുമില്ല .നിങ്ങൾ ഇത് നന്നായി ചെയ്തില്ല എൻറെ സഹോദരൻ ആയിരുന്നുവെങ്കിൽ ഇത് നന്നായി ചെയ്യുമായിരുന്നു .

ഇങ്ങനെ ഭർത്താവിനെ വിമർശിക്കുന്നത് ഒരു പുരുഷനും സഹിക്കുകയില്ല .ഇക്കാര്യം സ്ത്രീകളും മനസ്സിലാക്കേണ്ടതുണ്ട്‌ .

എന്നാൽ ഇത്തരം പ്രയോഗങ്ങളിലെല്ലാം പുരുഷകേന്ദ്രീകൃതമായ മൂർച്ചയുള്ള വാക്കുകളായിരിക്കും കൂടുതൽ നിഴലിച്ചുകാണുക .

''നാരികൾ നാരികൾ വിശ്വവിപത്തിന്റെ

നാരായവേരുകൾ നാരകീയാഗ്നികൾ ''

-പണ്ടത്തെ നിരാശാകാമുകന്മാരിൽ പലരും ഉള്ളിലുണർന്ന അമർഷം ,നിരാശ പാടിത്തീർക്കുക മാത്രമാണ് ചെയ്‌തത് .

''സുമംഗലീ നീയോർമ്മിക്കുമോ സ്വപ്‌നത്തിലെങ്കിലും ഈ ഗാനം ?.


പിൽക്കാലങ്ങളിലെ നിരാശാകാമുകന്മാർ മരം ചാരിനിന്ന് പാടിയ പാട്ടുകളിങ്ങിനെ .

കാലം മാറി .കഥമാറി . MDMA പോലുള്ള മാരകലഹരിയുടെ സ്വാധീനം കൊണ്ടോ എന്തോ തന്റെ വരുതിയിൽ ഒതുങ്ങാത്ത ഇണയെ മാട്ടിറച്ചി വെട്ടിക്കൂട്ടുന്നപോലെ നശിപ്പിക്കാനുള്ള നശീകരണ വാസനയുടെ നീരാളിപ്പിടുത്തത്തിലാണ് ഇന്നത്തെ യുവസമൂഹം .

'' ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി '' എന്ന പഴമ്പുരാണം കാലഘട്ടത്തെ അതിജീവിച്ചുകൊണ്ട് ദുർവ്യാഖ്യാനംനടത്തുകയണോ ആവോ ?.

സ്ത്രീയെ രക്ഷിക്കാൻ നിയമം കൂടുതൽ കൂടുതൽ കർശനമാക്കേണ്ടിയിരിക്കുന്നു .കടുത്ത നിലപാടും വിട്ടുവീഴ്ചയില്ലാത്ത നടപടി ക്രമങ്ങളും അനിവാര്യം

'പിതാരക്ഷതി കൗമാരേ,ഭര്‍ത്താ രക്ഷതി യൗവനേ

പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'


എല്ലാ കാലത്തും സ്ത്രീ സം‌രക്ഷിക്കപ്പെടണമെന്ന ഉദ്ദേശശുദ്ധിയാവാം ഇത്തരം വരികളിലെ അന്തസത്ത.

സ്ത്രീകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ആവശ്യമില്ലെന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് വിധിച്ചെങ്കിലും, സ്വയം ക്ലേശിച്ച് ഉപജീവന മാര്‍ഗം തേടാന്‍ സ്ത്രീകളെ അനുവദിക്കാത്ത ഓരോ കാലത്തും, അവരെ മറ്റുള്ളവര്‍ സംരക്ഷിക്കണമെന്നാണ് ഈ ശ്ലോകത്തിലൂടെ മനു ഉദ്‌ബോധിപ്പിച്ചിരിക്കുന്നതെന്നും വ്യാഖ്യാനിക്കപ്പെടുന്നു .


'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ

യത്രൈതാസ്തു ന പൂജ്യന്തേ സര്‍വാസ്ത്രാഫലാഃ ക്രിയാഃ'' 

നാരികൾ എവിടെ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ വാഴുന്നു. സ്ത്രീ അപമാനിക്കപ്പെടുന്നിടത്ത് എല്ലാ പ്രവർത്തനങ്ങളും വിഫലമാകുന്നു’ എന്നാണിതിന്‍റെ അർഥം.

സ്ത്രീകളുടെ കണ്ണുനീർ വീണിടം നശിച്ചുപോകുമെന്ന് വിശ്വിസിച്ചവരായിരുന്നു നമ്മുടെ പൂർവ്വീകന്മാർ.


പുരുഷന്റെ വാമഭാഗമാണ് സ്ത്രീ എന്നതാണ് ഭാരതീയ സങ്കല്പം .

സ്റ്റുഡിയോവിൽ ചെന്ന് ഭാര്യാഭർത്തക്കന്മാർ ഫോട്ടോ എടുക്കാൻ നിന്നാൽ ഭർത്താവിന്റെ ഇടതുഭാഗത്തായിരിക്കും ഭാര്യയെനിർത്തുക ,സ്ത്രീ പുരുഷന്റെ ഇടതുഭാഗമാണെങ്കിൽ സ്വാഭാവികമായും മറുപകുതിയായ വലതുഭാഗം പുരുഷനാണെന്ന് തീർച്ച.

'അവന്റെ വാമഭാഗത്തുണ്ടറയൂരിയപള്ളിവാൾ ,മറുഭാഗത്ത് ചാമ്പേയമാലപോലൊരു മാലിനി ''

അറബിക്കഥയിലെ രാജകുമാരി രാജാവിന്റെ വലതുവശത്താണ് കിടന്നതെന്നുവേണം കരുതാൻ .




.

whatsapp-image-2024-08-19-at-13.02.30_d02c632f
zzzz
449398514_1014121280713704_7988664444140541985_n
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശ്രുതിക്കായി ഏട്ടന്‍ വീട് ഒരുക്കും
Thankachan Vaidyar 2