രുചിപ്പെരുമയിൽ പകരക്കാരനില്ലാത്ത തലശ്ശേരി ദം ബിരിയാണി : ദിവാകരൻ ചോമ്പാല

രുചിപ്പെരുമയിൽ പകരക്കാരനില്ലാത്ത തലശ്ശേരി ദം ബിരിയാണി : ദിവാകരൻ ചോമ്പാല
രുചിപ്പെരുമയിൽ പകരക്കാരനില്ലാത്ത തലശ്ശേരി ദം ബിരിയാണി : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Sep 01, 09:57 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

രുചിപ്പെരുമയിൽ 

പകരക്കാരനില്ലാത്ത

തലശ്ശേരി ദം ബിരിയാണി

: ദിവാകരൻ ചോമ്പാല 


ബിരിയാണി എന്ന് കേൾക്കുമ്പോൾ ഇയ്യിടെയായി ആദ്യം മനസ്സിലെത്തുന്നത് ബിരിയാണി ചലഞ്ച് എന്ന പദപ്രയോഗമാണ് .

ദുരന്തങ്ങളും ദുരിതങ്ങളും തുടങ്ങി ഏത് അരുതായ്മകൾക്കും ധനസമാഹരണം നടത്തുന്ന ബിരിയാണി ചലഞ്ച് കാരുണ്യത്തിൻ്റെ രുചിക്കൂട്ടാണെന്നു പറഞ്ഞാൽ തെറ്റാവില്ല .


മലയാളികൾക്ക് പ്രത്യേകിച്ചും വടക്കൻ കേരളത്തിലുള്ളവർക്ക് ബിരിയാണിയെന്നാൽ അന്നും ഇന്നും തലശ്ശേരിക്കാരുടെ ദം ബിരിയാണിതന്നെ കേമൻ .

രുചിപ്പെരുമയിൽ തലശ്ശേരി ദം ബിരിയാണിക്ക് പകരക്കാരനില്ലെന്ന് പറയുന്നതാകട്ടെ ഞങ്ങൾ വടക്കന്മാരുടെ ഒരു സ്വകാര്യ അഹങ്കാരം .

അതുപോലെ കേക്കിൻ്റെ കാര്യത്തിലും തലശ്ശരിയുടെ പേര് കടലും കടന്നു ഇന്ന് രാജ്യാന്തരപ്രശസ്‌തിയിൽ . 1883ൽ കേരളത്തിൽ മമ്പള്ളി ബാപ്പു ആദ്യമായി ക്രിസ്മസ് കേക്ക് നിർമ്മാണത്തിന് ശുഭാരംഭം കുറിച്ചതും സർക്കസിൻ്റെ ഈറ്റില്ലം കൂടിയായ തലശ്ശേരിയിൽത്തന്നെ .

ഏകദേശം 70 വർഷങ്ങൾക്ക് മുൻപ് തലശ്ശേരിയിലെ പാരീസ് ഹോട്ടലിൽ നിന്നാണ് അച്ഛൻ ആദ്യമായി  എനിക്ക് ബിരിയാണി വാങ്ങിത്തന്നത് .

മത്സ്യ മാംസാദികൾ അശേഷം കഴിക്കാത്ത ആളായിരുന്നു ഞങ്ങളുടെ അച്ഛനെങ്കിലും തലശ്ശേരി ബിരിയാണിക്ക് പാരീസ് ഹോട്ടലാണ് കേമമെന്ന് അച്ഛൻ എങ്ങിനെയോ മനസ്സിലാക്കിയിരുന്നു. ബിരിയാണിക്ക് തലശ്ശേരിയിൽ അക്കാലങ്ങളിൽ പേരുകേട്ട മറ്റൊരു ഹോട്ടലായിരുന്നു ഒ വി റോഡിലെ നൂർജ്ജഹാൻ ഹോട്ടൽ .

നൂർജഹാൻ ഹോട്ടലിൽ നിന്നും അവസാനമായി ബിരിയാണി കഴിച്ചത് തലശ്ശേരിയിലെ അക്കാലത്തെ മികച്ച തയ്യൽവിദഗ്ധനും പിൽക്കാലങ്ങളിൽ വസ്ത്രവ്യാപാരിയുമായ സി,എച്ച് ,ദാമോരനുമൊന്നിച്ച് . വർഷങ്ങൾക്ക് മുൻപ് .ഇന്ന് ദാമോദരനുമില്ല നൂർജ്ജഹാനുമില്ല .

image

കേരളത്തില്‍ മറ്റിടങ്ങളില്‍ ഉണ്ടാക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് തലശ്ശരി ബിരിയാണിയുടെ തയ്യാറിപ്പ് .

ബിരിയാണി ഉണ്ടാക്കാനായി ശേഖരിക്കുന്ന അരിയില്‍ തുടങ്ങുന്നു ഈ പ്രത്യേകത. മറ്റെല്ലായിടത്തും ബസുമതി അരിയാണ് ബിരിയാണി ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. 

എന്നാല്‍ ദം ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കയമ അരി എന്നറിയപ്പെടുന്ന ജീരകശാലാ അരിയാണെന്നതാണ് ഒരു പ്രത്യേകത .

മറ്റു ബിരിയാണികളില്‍ ഇറച്ചി തൈരിലിട്ട് മയപ്പെടുത്തി അരിയോടൊപ്പം വേവിക്കുകയാണ് പതിവ് .എന്നാല്‍ ദം ബിരിയാണിക്കായി നെയ്‌ച്ചോറും മസാല ചേര്‍ത്തുള്ള ഇറച്ചിയും വെവ്വേറെയാണ് വേവിക്കുന്നത്.

അതിനുശേഷം ഇറച്ചിയും നെയ്‌ച്ചോറും മറ്റൊരു പാത്രത്തിലാക്കി ബിരിയാണി ദമ്മിനിടുകയാണ് ഇവിടുത്തുകാരുടെ പതിവ് രീതി,

ബിരിയാണിച്ചെമ്പിൻ്റെ  മൂടി മൈദപ്പശ വച്ച് സീല്‍ ചെയ്ത് ചെമ്പിനുമുകളില്‍ ചിരട്ടക്കനലിട്ട് അരമണിക്കൂറോളം വയ്ക്കുന്നതോടെ അത് ദം ബിരിയാണിയായി മാറും. 

തലശേരി ബിരിയാണിയെക്കുറിച്ച് ഇന്നോർക്കാണ് കാരണം ഡോ .മുരളി തുമ്മാരുകുടിയുടെ ഒരു കുറിപ്പ് കണ്ടതാണ് .ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിൻ്റെ തലവനായ മലയാളി ഡോ. മുരളി തുമ്മാരുകുടിക്ക് ദുബായിൽ എത്തിയാൽ ഒരു കപ്പ ബിരിയാണി നിർബന്ധമാണത്രെ 




capture_1725206318

ദുബായിൽ എത്തിയാൽ

ഒരു കപ്പ ബിരിയാണി

നിർബന്ധം

:മുരളി തുമ്മാരുകുടി


അതും GIGICO മെട്രോയുടെ തൊട്ടുതാഴെയുള്ള @Thalassery Restaurent ൽ നിന്നും. ഇത്തവണയും പതിവ് തെറ്റിച്ചില്ല. നല്ല ഭക്ഷണമാണ്, വില വളരെ ന്യായവും.

ഇത്തവണ വിശാലമായ ഓണസദ്യ ഉണ്ടത്രേ, നാട്ടിലെ പല സദ്യകളേക്കാൾ വിലയും കുറവ്.

നല്ല മലയാളി ഭക്ഷണം തിരക്കില്ലാതെ, വൃത്തിയായി, ന്യായമായ വിലക്ക് കഴിക്കണമെങ്കിൽ ഇപ്പോൾ ഗൾഫിൽ വരണമെന്നായി!


muralithummarakuty

ഡോ .മുരളി തുമ്മാരുകുടി

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? :ടി ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാരായണ ഗുരുവും പരിസ്ഥിതിയും : സത്യൻ മാടാക്കര
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25