വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിൽ നടപടി; മീനും വള്ളവും പിടിച്ചെടുത്ത് മറൈൻ എൻഫോഴ്സ്മെന്റ്
ചെറുവത്തൂർ: വളർച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ കർശന നടപടിയുമായി അധികൃതർ രംഗത്ത്.
ഇന്നലെ മടക്കര മത്സ്യബന്ധന തുറമുഖത്ത് ചെറിയ അയിലയുമായെത്തിയ തോണി മറൈൻ എൻഫോർസ്മെന്റ് അധികൃതർ പിടികൂടി. തോണിയിലുണ്ടായിരുന്ന നൂറ്റമ്പത് കിലോയോളം അയില കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് വിട്ടു. തോണിയും കസ്റ്റഡിയിലെടുത്തു
.ഇന്നലെ പിടിച്ചെടുത്ത അയിലക്ക് അനുവദിച്ചതിന് പകുതി മാത്രമെ വലിപ്പം മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി വളർച്ചെയെത്താത്ത അയിലയും മത്തിയും മാർക്കറ്റിൽ സുലഭമാണ്. ഇതാണ് അധികൃതരെ നടപടിക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം മടക്കരയിൽ കുഞ്ഞ് അയലയുമായി എത്തിയ വള്ളക്കാരനിൽ നിന്നും പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നു.
മറൈൻ എൻഫോർസ് മെൻ്റ് ഇൻസ്പെക്ടർ ഷണ്മുഖൻ, റസ്ക്യൂ ഗാർഡുകളായ സേതു, ശിവൻ, ഷൈജു, ബാദുഷ എന്നിവരടങ്ങുന്ന ടീമാണ് ഇന്നലെ മടക്കരയിൽ നടന്ന പരിശോധനയിൽ പങ്കെടുത്തത്.
ഫലം കാണാതെ ട്രോളിംഗ് നിരോധനംമത്സ്യങ്ങളുടെ പ്രജനനം കൃത്യമായി ഉറപ്പിക്കാനാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
എന്നാൽ സമീപകാലത്തായി നിരോധനകാലത്തിന് ശേഷം ലഭിക്കുന്ന മീനുകളിൽ മുട്ട ധാരാളമായി കണ്ടുവരുന്നുണ്ട്. ട്രോളിംഗ് നിരോധനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ കുഞ്ഞുമീനുകൾ ധാരാളമായി വില്പനയ്ക്കെത്തുന്നുമുണ്ട്.
കൃത്യമായ ആസൂത്രണമില്ലാത്ത ട്രോളിംഗ് നിരോധനം അശാസ്ത്രീയമാകുന്നതിന്റെ തെളിവാണിതെന്ന് പറയപ്പെടുന്നു. ഇക്കാര്യം പരിശോധിക്കാൻ ഫിഷറീസ് അധികൃതർ തയ്യാറാകുന്നുമില്ല.
ട്രോളിംഗ് നിരോധനം ഫലവത്താകണമെങ്കിൽ കുഞ്ഞു മത്സ്യങ്ങളെ നിയമ വിരുദ്ധമായി പിടികൂടുന്നത് കർശനമായി തടയുന്ന തുടർ പ്രവർത്തനമുണ്ടാകണം.
വളരണം ഇത്രയെങ്കിലും58 ഇനം മീനുകൾക്ക് നിശ്ചിത വലിപ്പം വേണം10 സെന്റിമീറ്ററിന് വളരണം ഇത്രയെങ്കിലും
58 ഇനം മീനുകൾക്ക് നിശ്ചിത വലിപ്പം വേണം
10 സെന്റിമീറ്ററിന് മുകളിലുള്ള മത്തി
14 സെന്റിമീറ്റർ വലിപ്പുമുള്ള അയലമുകളിലുള്ള മത്തി14 സെന്റിമീറ്റർ വലിപ്പുമുള്ള അയല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group