ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുന്നു : മുരളി തുമ്മാരുകുടി

ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുന്നു : മുരളി തുമ്മാരുകുടി
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുന്നു : മുരളി തുമ്മാരുകുടി
Share  
മുരളി തുമ്മാരുകുടി എഴുത്ത്

മുരളി തുമ്മാരുകുടി

2024 Aug 20, 03:49 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ജസ്റ്റീസ് ഹേമ കമ്മിറ്റി

റിപ്പോർട്ട് വായിക്കുന്നു

: മുരളി തുമ്മാരുകുടി

സിനിമാരംഗത്തെ ലൈംഗികചൂഷണങ്ങളെപ്പറ്റി സിനിമയെപ്പറ്റി കേൾക്കുന്ന കാലം തൊട്ടേ കേൾക്കുന്നതാണ്.

കാലവും നൂറ്റാണ്ടും മാറിയിട്ടും കാര്യങ്ങൾ ഇപ്പോഴും "ബ്ലാക്ക് ആൻഡ് വൈറ്റ്" കാലത്തേതിൽ നിന്നും മാറിയിട്ടില്ല എന്നത് തെറ്റാണ്, ഒരു പരിഷ്കൃത സമൂഹത്തിന് അപമാനകരമാണ്.

ഇത്തരത്തിൽ സ്ത്രീകളെ പീഢിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർ "താരങ്ങളായി" ഇപ്പോഴും നമ്മുടെ മുന്നിൽ നിൽക്കുന്നു എന്നതും, അവർ ചെയ്ത കുറ്റങ്ങൾക്ക് യാതൊരു ശിക്ഷയോ പ്രത്യാഘാതമോ ഇല്ലാതെ തുടരുമെന്നതും എന്നെ നടുക്കുന്നുണ്ട്.


റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിൽ വക്കാൻ സമയം എടുത്തതിന് എന്തൊക്കെ കാരണങ്ങൾ ഉണ്ടായാലും റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് ശേഷം അവരുടെ കണ്ടെത്തലുകളിലും ശിപാർശകളിലും സാംസ്കാരിക മന്ത്രിമാർ എന്ത് തീരുമാനമെടുത്തു എന്നറിയാൻ ജനങ്ങൾക്ക് തീർച്ചയായും അവകാശമുണ്ട്.

പ്രത്യേകിച്ചും ആരോപണ വിധേയർ ആയവർ തന്നെ ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളിലും കമ്മിറ്റികളിലും ഉണ്ടാകുമോ? അവർക്ക് സർക്കാർ കോൺടാക്ടുകളും പുരസ്കാരങ്ങളും ഈ കഴിഞ്ഞ നാലു വർഷത്തിനകം ലഭിച്ചിട്ടുണ്ടാകുമോ?

അങ്ങനെ സംഭവിച്ചാൽ അവർക്കെതിരെ മൊഴി നൽകിയവർക്ക് എന്ത് സന്ദേശമാണ് നൽകുന്നത്?

ഒരാൾ ആരോപണ വിധേയൻ ആയതുകൊണ്ട് അയാൾ തെറ്റുകാരൻ ആകണമെന്നില്ല. ഇപ്പോൾ അവരുടെ പേരുകൾ പുറത്തു വരാത്തത് കൊണ്ട് നായകൻമാർ മുതൽ പ്രൊഡക്ഷൻ കൺട്രോളർ വരെയുള്ള സിനിമാലോകം സംശയത്തിൻ്റെ നിഴലിലാണ്. ഇവിടെ നെല്ലും പതിരും തിരിച്ച് എങ്ങനെയാണ് ആരോഗ്യകരമായ ഒരു തൊഴിൽമേഖല സിനിമാരംഗത്ത് ഉണ്ടാക്കുന്നത്?

#metoo മൂവ്മെൻ്റിനു ശേഷം ലോകത്തെമ്പാടും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായി. അത് കൈകാര്യം ചെയ്തതിൻ്റെ നല്ല മാതൃകൾ ഉണ്ടല്ലോ?

ഒരു കാര്യം മാത്രം പ്രതീക്ഷ നൽകുന്നു. സിനിമാരംഗത്തും ആത്മവിശ്വാസമുള്ള


സ്ത്രീകളുടെ കൂട്ടായ്മ വളർന്നു വരുന്നു. അവരെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമങ്ങളെ അതിജീവിച്ചും അവർ മുന്നോട്ടുപോകുന്നുi

സമൂഹത്തിൻ്റെ പിന്തുണ അവർക്കാകണം. മറ്റേതൊരു തൊഴിൽ രംഗത്തേയും പോലെ തൊഴിൽ കിട്ടാനും തുടരാനും ലൈംഗിക ചൂഷണങൾക്കും പീഢതങ്ങൾക്കും നിന്നുകൊടുക്കേണ്ട ആവശ്യം ഉണ്ടാകരുത്.

നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആണ്.

മുരളി തുമ്മാരുകുടി

vasthu-advt_1724132699
capture
riji-ji-nair_1724128128
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? :ടി ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാരായണ ഗുരുവും പരിസ്ഥിതിയും : സത്യൻ മാടാക്കര
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25