'വിലക്ക് മാറ്റാൻ നടനോട് ആവശ്യപ്പെട്ടത് 20 ലക്ഷം'; പുരുഷന്മാരും ഭീഷണി നേരിടുന്നു
യാതൊരു കാരണവും കൂടാതെയാണ് തനിക്കും മറ്റൊരു പ്രമുഖനടനും വിലക്ക് നേരിടേണ്ടിവന്നതെന്ന് ഒരു പ്രമുഖനടൻ ഹേമ കമ്മിറ്റിക്ക് മൊഴിനൽകി. അധികാരകേന്ദ്രത്തിലെ ഒരാൾക്ക് ഒരു സിനിമാപ്രവർത്തകനോട് എന്തെങ്കിലും മുൻവിധികളുണ്ടെങ്കിൽപോലും അയാളെ ജോലിയിൽനിന്ന് വിലക്കാൻ കൈകോർക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
രേഖാമൂലമല്ല, മറിച്ച് പറഞ്ഞാണ് വിലക്ക് വിവരം കൈമാറുന്നത്.
വിലക്ക് നേരിട്ട ഒരു അഭിനേതാവിനോട് അത് മാറ്റാനായി 20 ലക്ഷംരൂപ പിഴയടയ്ക്കാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടതോടെയാണ് രണ്ടുവർഷംനീണ്ട വിലക്ക് മാറ്റിയത്.
ഒരാൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിൽ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് വലിയ പങ്കുണ്ട്. തനിക്ക് ഇഷ്ടമല്ലാത്ത വ്യക്തിയെയാണ് നിർമാതാവോ നടനോ ആവശ്യപ്പെടുന്നതെങ്കിൽ എന്തെങ്കിലും ന്യായംപറഞ്ഞ് അയാളെ ഒഴിവാക്കാൻ പ്രൊഡക്ഷൻ കൺട്രോളർമാർ ശ്രമിക്കുന്നു.
നിമയിലെ മാഫിയാസംഘത്തെ എതിർക്കുകയോ വഴങ്ങാതിരിക്കുകയോ ചെയ്താൽ സിനിമാ ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന ഭയത്താലാണ് പുരുഷൻമാർപോലും പ്രതികരിക്കാതിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group