ഒരു Ylang Ylang കഥ
: മുരളി തുമ്മാരുകുടി
ഓരോ തവണയും നാട്ടിൽ വരുമ്പോൾ അനവധി പൊതുപരിപാടികൾ ഉണ്ടാകും.
ചെല്ലുന്നിടത്തെല്ലാം പ്ലാസ്റ്റിക്കിലോ മരത്തിലോ ഗ്ലാസ്സിലോ വരച്ച momento കിട്ടും.
അത് എന്തു ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല.
തരുമ്പോൾ വാങ്ങാതിരിക്കുന്നത് ഔചിത്യക്കുറവാണ്. സാധിക്കുമ്പോഴെല്ലാം മറന്നമട്ടിൽ അവിടെത്തന്നെ ഇട്ടിട്ടു പോരും. ചിലർ പുറകെ എത്തി തന്നുവിടും.
വീടു നിറഞ്ഞു. പേരെഴുതി വച്ചിരിക്കുന്നതിനാൽ റീ സൈക്ലിംഗും പറ്റില്ല.
സാധനം ചാക്കിലായി തുടങ്ങി. ഹരിത കർമ്മ സേനക്കാർ എടുക്കുമോ എന്നറിയില്ല.
സ്വീകരണ സ്ഥലത്തുനിന്നും കിട്ടുന്ന പൊന്നാടകൾ കൂട്ടി Anna Linda Eden കർട്ടൻ ഉണ്ടാക്കി എന്ന് ഒരിക്കൽ വായിച്ചിരുന്നു.
ഇത്തരം momento കൾ കിട്ടുമ്പോൾ ചെയ്യാവുന്ന എന്തെങ്കിലും പുതിയ ആശയം ഉണ്ടോ എന്ന് ചോദിച്ചു നോക്കണം.
അപൂർവ്വം ചില അപവാദങ്ങൾ ഉണ്ട് കേട്ടോ.
അഞ്ചു വർഷം മുൻപ് ചാലക്കുടിയിൽ ഒരു പ്രോഗ്രാമിന് പോയി. എന്റെ കസിനും കൃഷി വകുപ്പ് ഉദ്യോഗസ്ഥയുമായ Rema K Nair പറഞ്ഞിട്ട് പോയതാണ്.
അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനമായി തന്നത് ഒരു പ്ലാവിന്റെ തൈ ആണ്. ഇപ്പോൾ അതിൽനിന്ന് ചക്ക കിട്ടിത്തുടങ്ങി.
ഇന്ന് രാവിലെ എന്നെ കാണാൻ കാലടിയിലേയും കോതമംഗലത്തേയും കുറച്ചു കോളേജ് അധ്യാപകർ വന്നിരുന്നു.
അവർ കൊണ്ട് വന്നത് Ylang Ylang എന്ന ചെടിയുടെ തൈ ആണ്.
ചെമ്പകം പോലെ സുഗന്ധം പരത്തുന്ന ചെടിയാണെന്നാണ് പറഞ്ഞത്.
താങ്ക് യു.
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഈ പ്ലാസ്റ്റിക്/മര സമ്മാനങ്ങൾ കിട്ടുന്നത് വലിയ പാരയാണ്.
ഒന്നും തന്നില്ലെങ്കിൽ ഏറ്റവും സന്തോഷം. എന്തെങ്കിലും തരണമെന്ന് നിർബന്ധമെങ്കിൽ ഒരു ചെടി സമ്മാനിച്ചാൽ മതി.
പൂവോ കായോ ഉണ്ടാകുമ്പോൾ ഞാൻ സന്തോഷത്തോടെ തന്നവരെയും ആ സന്ദർഭവും ഓർക്കും.
അല്ലെങ്കിൽ മൂലക്കിരിക്കുന്ന ‘സമ്മാനം’ കാണുമ്പോൾ ഞാൻ ഓർക്കുന്ന ആൾ അവിടെ അടുത്തിരുന്നു തുമ്മുന്നുണ്ടാകും.
അപ്പോൾ ശരി എല്ലാം പറഞ്ഞ പോലെ......
മുരളി തുമ്മാരുകുടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group