'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍
പങ്കാളിയായി ശാന്തിഗിരി ആശ്രമവും.
പോത്തന്‍കോട് : രാജ്യത്തെ എഴുപത്തിയെട്ടാമത് സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍ സജീവ പങ്കാളിത്തവുമായി ശാന്തിഗിരി ആശ്രമവും.
രാജ്യത്തുടനീളമുളള ആശ്രമം ബ്രാഞ്ചുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പതാക ഉയര്‍ത്തി.
രാജ്യാന്തരസമൂഹത്തില്‍ വരെ ശ്രദ്ധ നേടുന്ന ഒരു ക്യാമ്പയിനായി 'ഹര്‍ഘര്‍ തിരംഗ' മാറിയെന്നും രാജ്യത്തിന്റെ പതാകയും ജനങ്ങളുമായുളള ബന്ധത്തെ ഔപചാരികതകള്‍ക്കപ്പുറം എത്തിക്കാന്‍ കഴിയുന്ന ഈ പരിശ്രമം രാഷ്ട്ര നിര്‍മ്മാണത്തില്‍ ഓരോ പൗരന്റേയും കടമയെ കൂടി അടയാളപ്പെടുത്തുകയാണെന്നും സ്വാമി പറഞ്ഞു. ചടങ്ങില്‍ ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളും വിവിധ യൂണിറ്റുകളില്‍ നിന്നുളള ജീവനക്കാരും ഏരിയകളില്‍ നിന്നുളള ഗുരുഭക്തരും നാട്ടുകാരും പങ്കെടുത്തു.
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഗീത.ബി പതാക ഉയര്‍ത്തി.
സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. ഡോ. ജെ.നിനപ്രിയ, ഡോ. കലൈശെല്‍വി ബാലകൃഷ്ണന്‍, ഡോ. ഡി. കൃഷ്ണപ്രിയ, ഡോ.എം. വനിത, ഡോ.പി.രാമലക്ഷ്മി, ഡോ.കുമാരി.എ, ഡോ. ശിവവെങ്കിടേഷ്.എല്‍, ഡോ. എസ്. ഭാസ്‌കരന്‍, ഡോ. റ്റി. മുരുഗവേല്‍, ഡോ. റ്റി. ജയവീരന്‍, ഡോ. ഡി.മുനിയപ്പന്‍, ഡോ.പി. മണികണ്ഠന്‍, ഡോ. അമൃത.എസ്, ഡോ. നീതു.എസ്. മോഹന്‍, സ്റ്റുഡന്‍സ് കൗണ്‍സിലര്‍ കാവ്യ.ബി, ഡെപ്യൂട്ടി കണ്‍വീനര്‍ ഇന്ദു.എസ്, പി.എ ടു പ്രിന്‍സിപ്പാള്‍ നീതു.റ്റി.എം, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് കണ്‍വീനര്‍ രജിത്ത്.എസ് എന്നിവര്‍ സംബന്ധിച്ചു. സിദ്ധ മെഡിക്കല്‍ കോളേജിലെയും പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ഫോട്ടോ: 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിന്റെ ഒന്നാം നമ്പര്‍ പ്രവേശന കവാടത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പതാക ഉയര്‍ത്തുന്നു. ഗുരുധര്‍മ്മപ്രകാശസഭയിലെ അംഗങ്ങളും ഗുരുഭക്തരും സമീപം
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group