പിന്നിട്ടതെല്ലാം മുന്നേറ്റത്തിന്റെ വർഷങ്ങൾ ; ഇന്നു വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്

പിന്നിട്ടതെല്ലാം മുന്നേറ്റത്തിന്റെ വർഷങ്ങൾ ; ഇന്നു വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്
പിന്നിട്ടതെല്ലാം മുന്നേറ്റത്തിന്റെ വർഷങ്ങൾ ; ഇന്നു വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്
Share  
2024 Aug 15, 03:05 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഇന്ത്യ ഇന്നു വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എഴുപത്തിയേഴു സംവത്സരങ്ങൾക്കിപ്പുറം പിന്തിരിഞ്ഞുനോക്കുമ്പോൾ ഈ രാഷ്ട്രത്തിന് സന്തോഷിക്കാതിരിക്കേണ്ട കാര്യമൊന്നുമില്ല. 


പിന്നിട്ടതെല്ലാം മുന്നേറ്റത്തിന്റെ വർഷങ്ങളായിരുന്നു. ഓരോ വർഷവും പുരോഗതിയിലേക്കുള്ള ഓരോ ചുവടായിരുന്നു.

ആ ചുവടുകളുടെ ആകത്തുകയാണു നാമിന്നു ജീവിക്കുന്ന ഇന്ത്യയെന്ന മഹത്ത്വം. 2047-ൽ സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ടുതികയുമ്പോഴേക്കു ‘വികസിതഭാരതം’ എന്ന ലക്ഷ്യസമ്പാദനമാണു നാമിപ്പോൾ മുൻപിൽക്കാണുന്നത്.

ആ വികസനദർശനത്തിന്റെ വിത്തുകൾ നമ്മളെറിയുന്നത് സ്വാതന്ത്ര്യലബ്ധിയെത്തുടർന്നുള്ള ആദ്യകാലത്ത് രാഷ്ട്രപ്രണേതാക്കളൊരുക്കിയ ഉറപ്പുള്ള നിലത്തിലാണ്; ജനാധിപത്യത്തിന്റെയും വൈവിധ്യങ്ങളുടെയും മൈത്രിയുടെയും കഴമ്പുകളുൾച്ചേർത്ത നിലം.

ആ കഴമ്പുകൾ ഇല്ലാതായാൽ, ആ നിലം നാശോന്മുഖമാകുമെന്നുവന്നാൽ ഇന്ത്യയെന്ന സ്വത്വമില്ല, സ്വതന്ത്രാസ്തിത്വമില്ല.


സ്വർണവും സുഗന്ധവ്യഞ്ജനവുമടക്കമുള്ള സമ്പത്തുകൾ തേടിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്കുവന്നത്.

ബ്രിട്ടനുമുൻപ് ഇവിടേക്കുവന്ന മറ്റു യൂറോപ്യൻശക്തികളുടെയും ഉന്നം അതുതന്നെയായിരുന്നു. പതിനഞ്ചാംനൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോർച്ചുഗീസുകാരും അതിനുപുറകെ ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും എന്നക്രമത്തിലായിരുന്നു വരവ്. പതിനെട്ടാംനൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ശ്രദ്ധ സമ്പന്നമായ ബംഗാളിലേക്കുതിരിഞ്ഞു. മുഗളരോടു കൂറുപ്രഖ്യാപിച്ചിരുന്ന സിറാജ് ഉദ് ദൗളയെന്ന നവാബിനെ 1757-ലെ പ്ലാസി യുദ്ധത്തിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി കീഴടക്കി. ബംഗാളിന്റെ പൂർണനിയന്ത്രണം മുഗളർ കമ്പനിക്കു കൈമാറി.

നികുതി പിരിക്കാനും വാണിജ്യം നിയന്ത്രിക്കാനും നിയമമുണ്ടാക്കാനുമൊക്കെ അധികാരം അവർക്കായി.

ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കു സ്വാധീനം വ്യാപിപ്പിക്കാനുള്ള താവളമായി ബംഗാളിനെ ഈസ്റ്റിന്ത്യാ കമ്പനി സമർഥമായി ഉപയോഗിച്ചു.

പതിനെട്ടാംനൂറ്റാണ്ടിന്റെ അന്ത്യത്തോടെ ടിപ്പുസുൽത്താനെ കീഴടക്കി തെക്കോട്ടു കടന്നു. 1818-ൽ പേഷ്വാമാരെ തോൽപ്പിച്ച് പടിഞ്ഞാറേ ഇന്ത്യയിൽ സ്വാധീനമുറപ്പിച്ചു.

1840-കളിൽ പഞ്ചാബിൽ സിഖുകാരെ കീഴടക്കിയതോടെ ഉത്തരേന്ത്യ ഏറക്കുറെ കൈവശമായി. അങ്ങനെ ഈ ഉപഭൂഖണ്ഡമാകെ നേരിട്ടോ അതല്ലെങ്കിൽ ആജ്ഞാനുവർത്തികളായ രാജാക്കന്മാരിലൂടെയോ നിയന്ത്രിക്കാൻ ബ്രിട്ടീഷുകാർക്കു സാധിച്ചു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ഈസ്റ്റിന്ത്യാ കമ്പനി പിരിച്ചുവിട്ട് ബ്രിട്ടീഷ് രാജ്ഞി ഇന്ത്യൻഭരണം നേരിട്ട് ഏറ്റെടുത്തു.


ബാലഗംഗാധര തിലകൻ ഉഴുതിട്ട സ്വാതന്ത്ര്യവാഞ്ഛയുടെ മണ്ണിലേക്കാണ് 1915-ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് മഹാത്മാഗാന്ധി മടങ്ങിയെത്തിയത്.

പക്ഷേ, തിലകന്റെ തീവ്രശൈലിയല്ല, ഗോപാലകൃഷ്ണ ഗോഖലെയുടെ മിതപാതയാണ് ഗാന്ധിജിക്കു സ്വീകാര്യമായിത്തോന്നിയത്.

ബ്രിട്ടീഷ് ഭരണത്തിനെതിരേ പ്രധാനമായും മൂന്നു സമരങ്ങൾ ഗാന്ധിജി നടത്തി


-1920-കളിൽ നിസ്സഹകരണപ്രസ്ഥാനം, 1930-കളിൽ സിവിൽനിയമലംഘനം, 1940-കളിൽ ക്വിറ്റിന്ത്യാപ്രക്ഷോഭം. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ഗതിതിരിച്ചുവിട്ട മൂന്നു പ്രക്ഷോഭണങ്ങൾ. ഒരു ചരിത്രഘട്ടത്തെ ഏതെങ്കിലുമൊരു വ്യക്തിയുടെമാത്രം സംഭാവനയായി രേഖപ്പെടുത്താനാകില്ല; ഗാന്ധിജി അങ്ങനെ ആഗ്രഹിച്ചതുമില്ല. പക്ഷേ, ഗാന്ധിജി മുന്നോട്ടുവെച്ച ധാർമികപ്രചോദനമില്ലായിരുന്നെങ്കിൽ ഇന്ത്യയെന്ന ദേശത്തിന്റെയും അതിന്റെ വിമോചനപ്പോരാട്ടത്തിന്റെയും ചരിത്രം മറ്റൊന്നാകുമായിരുന്നെന്നു നിസ്സംശയം പറയാം.

മാതൃഭൂമി ദിനപത്രത്തിന്റെ പിറവിയും ആ പ്രചോദനത്തിൽ നിന്നായിരുന്നുവല്ലോ.


ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ആ വേർപാടിൽ ദുഃഖിച്ച ഇന്ത്യ ഒരു സ്വതന്ത്രരാഷ്ട്രമായിരുന്നു.

മഹാഗുരുവിന്റെ അസാന്നിധ്യത്തിൽ ശിഷ്യർ രാഷ്ട്രനിർമാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ആ പ്രക്രിയയിൽ നേതൃപരമായ പങ്കുവഹിക്കാൻ ഗാന്ധിവിമർശകർപോലും ക്ഷണിക്കപ്പെട്ടത്, ഗാന്ധിജി മുന്നോട്ടുവെച്ച വിശാലദർശനത്തെ ശിഷ്യർ എത്രമാത്രം ഉൾക്കൊണ്ടുവെന്നതിന്റെ നിദർശനമായിരുന്നു.

ദേശീയപ്രസ്ഥാനമൂല്യങ്ങൾ സന്നിവേശിപ്പിച്ചാണു പുതിയരാഷ്ട്രത്തിന് അസ്തിവാരംതീർത്തത്.

ഭരണഘടനാരചന ഇന്ത്യയുടെ ജ്ഞാനോദയസന്ദർഭമായിരുന്നു; ഭരണഘടനയുടെ ആമുഖം സമാനതകളില്ലാത്തൊരു സമത്വപ്രഖ്യാപനവും.

ആ ഭരണഘടനയെക്കാളും അതിന്റെ ആമുഖത്തെക്കാളും ശ്രേഷ്ഠമായ മറ്റൊരു മൂല്യവിളംബരവും ഇനിയീ രാജ്യത്തിനു നടത്തേണ്ടകാര്യമുണ്ടെന്നുതോന്നുന്നില്ല.

ആ വിളംബരത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുകൊള്ളുമെന്നതാകട്ടെ നമ്മുടെ സ്വാതന്ത്ര്യദിനപ്രതിജ്ഞ.

( കടപ്പാട് :മാതൃഭൂമി )

zzzzz

https://www.youtube.com/watch?v=Ve6K-eLYHtk


വന്ദേ മാതരം

വന്ദേ മാതരം

സുജലാം സുഫലാം

മലയജശീതളാം

സസ്യശ്യാമളാം മാതരം

വന്ദേ മാതരം


ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം

ഫുല്ലകുസുമിത ദ്രുമദളശോഭിണീം

സുഹാസിനീം സുമധുരഭാഷിണീം

സുഖദാം വരദാം മാതരം

വന്ദേ മാതരം


കോടി കോടി കണ്ഠ കള കള നിനാദ കരാളേ

ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ

കേ ബോലേ മാ തുമി അബലേ

ബഹുബല ധാരിണീം നമാമി താരിണീം

രിപുദളവാരിണീം മാതരം

വന്ദേ മാതരം


തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ

ത്വം ഹി പ്രാണാ: ശരീരേ

ബാഹുതേ തുമി മാ ശക്തി,

ഹൃദയേ തുമി മാ ഭക്തി,

തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ


ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ

കമലാ കമലദള വിഹാരിണീ

വാണീ വിദ്യാദായിനീ, നമാമി ത്വം

നമാമി കമലാം അമലാം അതുലാം

സുജലാം സുഫലാം മാതരം


ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം

ധരണീം ഭരണീം മാതരം






samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും Meeting with a gardener :Dr.K K N Kurup
കാഴ്ച്ചയും കാഴ്ച്ചപ്പാടും മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ? :ടി ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാരായണ ഗുരുവും പരിസ്ഥിതിയും : സത്യൻ മാടാക്കര
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25